FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
Articles

അ​ങ്ക​ത്ത​ട്ടു​ണ​ര്‍ന്നു; മ​ല​പ്പു​റ​ത്തെ ആ​രു വ​രി​ക്കും

Monday, Mar 20, 2017,8:40 IST By കെ.​എം. സ​ന്തോ​ഷ് A A A

എ​ല്‍ഡി​എ​ഫും സ്ഥാ​നാ​ര്‍ഥി​യെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ മ​ല​പ്പു​റ​ത്തെ അ​ങ്ക​ത്ത​ട്ടു​ണ​ര്‍ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ബി​ജെ​പി​ക്കു​വേ​ണ്ടി ശ്രീ ​പ്ര​കാ​ശു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ച​ര്‍ച്ച​ക​ള്‍ക്കും കൂ​ട്ട​ല്‍ കി​ഴി​ക്ക​ലു​ക​ള്‍ക്കു​മൊ​ടു​വി​ലാ​ണ് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റും മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​ത്ത് അം​ഗ​വു​മാ​യ എം.​ബി. ഫൈ​സ​ലി​നെ സി​പി​എം സ്ഥാ​നാ​ര്‍ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. യു​വ​ര​ക്തം എ​ന്ന നി​ല​യ​ക്ക് കൂ​ടു​ത​ല്‍ വോ​ട്ടു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഫൈ​സ​ലി​നാ​വു​മെ​ന്നു പാ​ര്‍ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രേ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍ഥി യു​വാ​വാ​യി​രി​ക്ക​ണോ അ​തോ പ​രി​ച​യ സ​മ്പ​ന്ന​നാ​യി​രി​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ലാ​യി​രു​ന്നു സി​പി​എം ച​ര്‍ച്ച. പാ​ര്‍ട്ടി അം​ഗ​മ​ല്ലാ​ത്ത പൊ​തു സ​മ്മ​ത​നാ​യ ഒ​രു സ്ഥാ​നാ​ര്‍ഥി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്ന വാ​ദ​വും ഉ​യ​ര്‍ന്നി​രു​ന്നു. മ​ണ്ഡ​ല​ത്തി​ന് സു​പ​രി​ചി​ത​നാ​യ ടി.​കെ. ഹം​സ​യെ പ​രി​ഗ​ണി​ക്ക​ണെ​ന്ന് ഒ​രു വി​ഭാ​ഗം വാ​ദി​ച്ചു. എ​ന്നാ​ല്‍ പ്രാ​യാ​ധി​ക്യ​വും മ​റ്റും​കാ​ര​ണം ഹം​സ​യെ മ​ത്സ​രി​പ്പി​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചു. പൊ​തു സ​മ്മ​ത​നെ തേ​ടി അ​ല​യു​ന്ന​തി​നു പ​ക​രം പാ​ര്‍ട്ടി​യി​ലെ യു​വ​നേ​തൃ​ത്വ​ത്തെ മ​ത്സ​ര രം​ഗ​ത്തേ​ക്കു കൊ​ണ്ടു​വ​ന്ന് പു​തു​ത​ല​മു​റ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​ര​ണ​മെ​ന്ന വാ​ദം ഒ​ടു​വി​ല്‍ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു. മ​ല​പ്പു​റ​ത്ത് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം കൂ​ടി​യ​ശേ​ഷം തീ​രു​മാ​നം കൈ​ക്കൊ​ണ്ട് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഫൈ​സ​ലി​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റം ഉ​പ​ത​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​വു​മെ​ന്ന് സ്ഥാ​നാ​ര്‍ഥി​യെ പ്ര​ഖ്യാ​പി​ക്കു​മ്പോ​ള്‍ ത​ന്നെ കോ​ടി​യേ​രി പ​റ​യു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ ഉ​ദ്ദേ​ശ്യം ശു​ദ്ധ​മോ, അ​ശു​ദ്ധ​മോ?…. അ​തെ​ന്താ​യാ​ലും കോ​ടി​യേ​രി​യു​ടെ പ്ര​സ്താ​വ​ന​യെ ബി​ജെ​പി ഏ​റ്റു​പി​ടി​ച്ചി​ട്ടു​ണ്ട്. കോ​ടി​യേ​രി​യു​ടെ പ്ര​സ്താ​വ​ന പി​ണ​റാ​യി​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​ണെ​ന്നാ​ണ് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ വി​ല​യി​രു​ത്ത​ല്‍. മ​ല​പ്പു​റ​ത്ത് സി​പി​എം സ്ഥാ​നാ​ര്‍ഥി പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ​റ​യാ​തെ പ​റ​യു​ക​യാ​ണ് കോ​ടി​യേ​രി ചെ​യ്ത​തെ​ന്നും മ​ല​പ്പു​റ​ത്ത് കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രേ ദു​ര്‍ബ​ല​നാ​യ സ്ഥാ​നാ​ര്‍ഥി​യെ പാ​ര്‍ട്ടി സെ​ക്ര​ട്ട​റി തീ​രു​മാ​നി​ച്ച​ത് ഈ ​ഗൂ​ഢ ല​ക്ഷ്യം മു​ന്നി​ല്‍ ക​ണ്ടി​ട്ടാ​ണെ​ന്നും കു​മ്മ​നം പ​റ​യു​ന്നു.
കോ​ടി​യേ​രി​യു​ടെ മൊ​ഴി​യും കു​മ്മ​ന​ത്തി​ന്‍റെ മ​റു​മൊ​ഴി​യു​മെ​ല്ലാം രാ​ഷ്ട്രീ​യ വി​ഴു​പ്പ​ല​ക്ക​ലാ​ണെ​ന്നാ​ണ് മു​സ്‌​ലിം ലീ​ഗ്പ​ക്ഷം. മ​ല​വെ​ള്ളം ഒ​ഴു​കി വ​ന്നാ​ലും മ​ല​ത​ന്നെ ക​ട​പു​ഴ​കി വ​ന്നാ​ലും മ​ല​പ്പു​റ​ത്തി​ന്‍റെ മ​ണ്ണി​ല്‍ പാ​ണ്ടി​ക്ക​ട​വ​ത്തു കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ​ന്ന കു​ഞ്ഞാ​പ്പ ത​ന്നെ വി​ജ​യ​ക്കൊ​ടി പാ​റി​ക്കു​മെ​ന്നാ​ണ് മു​സ്‌​ലിം​ലീ​ഗ് പ​റ​യു​ന്ന​ത്. ഒ​രു പ​ടി മു​ന്നേ ലീ​ഗ് ഇ​വി​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും തു​ട​ങ്ങി.
മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ല മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​ത് സി​പി​എ​മ്മി​ന് അ​നി​വാ​ര്യ​മാ​ണ്. കാ​ന്ത​പു​രം സു​ന്നി, ജ​മാ​അ​ത്തെ ഇ​സ്ലാ​മി, പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് എ​ന്നി​വ​യെ കൂ​ടെ നി​ര്‍ത്താ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി.​കെ. സൈ​ന​ബ​യെ മ​ത്സ​രി​ച്ച​പ്പോ​ള്‍ കാ​ന്ത​പു​രം സു​ന്നി​ക​ളു​ടെ വോ​ട്ടു​ക​ള്‍ പോ​ലും സി​പി​എ​മ്മി​നു ല​ഭി​ച്ചി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ ത​ദ്ദേ​ശ​വാ​സി​യും യു​വാ​വും നാ​ട്ടി​ല്‍ സ​മ്മ​ത​ന​മു​മാ​യ ഫൈ​സ​ലി​നെ ത​ന്നെ മ​ത്സ​രി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.
ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലെ മാ​റ്റ​ങ്ങ​ള്‍ എ​ങ്ങി​നെ മ​ല​പ്പു​റ​ത്ത് വോ​ട്ടാ​ക്കി മാ​റ്റാം എ​ന്ന ത​ന്ത്ര​മാ​ണ് ഇ​ട​തു​പ​ക്ഷം പ്ര​ത്യേ​കി​ച്ച് സി​പി​എം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ള്‍ ന​ല്‍കു​ന്ന സൂ​ച​ന ദേ​ശീ​യ ത​ല​ത്തി​ല്‍ ബി​ജെ​പി ശ​ക്തി പ്രാ​പി​ക്കു​ന്നു​വെ​ന്നും ഹി​ന്ദു​ത്വ അ​ജ​ൻ​ഡ​ക​ള്‍ വി​ജ​യം കാ​ണു​ന്നു എ​ന്നു​മാ​ണ്. ഈ ​നീ​ക്ക​ത്തെ ത​ട​യാ​നും മ​തേ​ത​ര​ത്വം കാ​ത്തു സൂ​ക്ഷി​ക്കാ​നും ഇ​ട​തു പ​ക്ഷ​ത്തി​നു മാ​ത്ര​മേ ക​ഴി​യൂ എ​ന്ന മു​ദ്രാ​വാ​ക്യ​മാ​ണ് മ​ല​പ്പു​റ​ത്ത് സി​പി​എം ഇ​റ​ക്കാ​ന്‍ പോ​കു​ന്ന തു​രു​പ്പ്. ദേ​ശീ​യ ത​ല​ത്തി​ല്‍ ഹൈ​ന്ദ​വ വാ​ദ​ത്തെ​യും സം​ഘ​പ​രി​വാ​റി​നെ​യും ന​രേ​ന്ദ്ര മോ​ദി​യെ​യും എ​തി​ര്‍ക്ക​ണ​മെ​ങ്കി​ല്‍ ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ണം എ​ന്നും ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ന്ന ഇ​ട​തു​പ​ക്ഷം ശ​ക്തി​പ്പെ​ടു​ക ത​ന്നെ വേ​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​യി​രി​ക്കും മ​ല​പ്പു​റ​ത്ത് സി​പി​എ​മ്മി​ന്‍റെ പ്ര​ധാ​ന പ്ര​ച​ര​ണാ​യു​ധം. ഇ​തു​വ​ഴി മു​സ്‌​ലിം ലീ​ഗി​ന്‍റെ പെ​ട്ടി​യി​ല്‍ വീ​ഴു​ന്ന ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ എ​ത്ര​ക​ണ്ട് മ​റ​ക്കാ​നാ​വും എ​ന്ന​താ​ണ് ക​ണ്ട​റി​യേ​ണ്ട​ത്. ഇ. ​അ​ഹ​മ്മ​ദി​ന്‍റെ മ​ര​ണം ഉ​യ​ര്‍ത്തി​യ സ​ഹ​താ​പ ത​രം​ഗം, പ​ക​ര​ക്കാ​ര​നാ​യി വ​രു​ന്ന പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വ്യ​ക്തി പ്ര​ഭാ​വം എ​ന്നി​വ​യെ​ല്ലാം ഇ​ത്ത​വ​ണ മു​സ്‌​ലിം ലീ​ഗി​ന്‍റെ പ്ല​സ് പോ​യ​ന്‍റാ​ണ്.