FLASH NEWS
Breaking News
ചാനല്‍ ചര്‍ച്ചകളില്‍ നിന്നും സിനിമാതാരങ്ങള്‍ക്ക് അമ്മയുടെ വിലക്ക്
kerala

നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസ് പൊലീസ് കസ്റ്റഡിയിൽ

Monday, Mar 20, 2017,14:04 IST By മെട്രൊ വാർത്ത A A A

പാലക്കാട്: നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയില‌െടുത്തു.തൃശൂർ റൂറൽ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. ലക്കിടി നെഹ്‌റു ലോ അക്കാദമിക് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ഷെഹീറിന്‍റെ പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കോലേജിൽ ബിൽ നൽകാാതെ പണപ്പിരിവ് നടത്തുന്നതിനെതിരെ ഇയാൾ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നുള്ള പ്രകോപനമാണ് മർദ്ദനത്തിന് കാരണമെന്നാണ് സൂചന. തൃശൂർ പ‍‍ഴയന്നൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.