FLASH NEWS
Breaking News
ജിഎസ്ടി ബില്ലുകള്‍ ലോക്സഭ പാസാക്കി
India

വിശാല സഖ്യത്തിനായി രാഹുൽ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി

Monday, Mar 20, 2017,11:54 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ബീഹാർ മാതൃകയിൽ ദേശിയ തലത്തിൽ വിശാല സഖ്യം രൂപീകരിക്കുന്നതിനായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. അദേഹത്തോട് സഖ്യത്തിന്‍റെ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായാണ് സൂചന.

മാർച്ച് പത്തിനായിരുന്നു കൂടിക്കാഴ്ചയെന്നാണ് സൂചന.കോൺഗ്രസിൽ നിന്ന് പുറത്ത് പോയതിന് ശേഷം ആദ്യമാണ് നെഹ്റു കുടുംബത്തിൽ നിന്നൊരാൾ പവാറിനെ തേടിയെത്തുന്നത്.  പ്രതിപക്ഷ ചേരിയെ ഒന്നിപ്പിക്കാനുള്ള നേതൃത്വം പവാർ ഏറ്റെടുത്താൽ  അത് കൂടുതൽ കോർപ്പറേറ്റ് കമ്പിനികൾക്കും സ്വീകാര്യമാകുമെന്നാണ് വിലയിരുത്തൽ.