FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
kerala

ആര്‍എസ്എസുകാരനെ രാഷ്ട്രപതിയാക്കുമെന്ന് സുരേന്ദ്രന്‍

Monday, Mar 20, 2017,18:42 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: ഒരു ആര്‍എസ്എസുകാരനെ രാഷ്ട്രപതിയാക്കുന്നതിനുള്ള ഭൂരിപക്ഷം ജനങ്ങള്‍ ബിജെപിക്ക് തന്നുകഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി

കെ. സുരേന്ദ്രന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് സുരന്ദ്രന്റെ പ്രതികരണം.
ആര്‍എസ്എസുകാര്‍ നിയമസഭാ മന്ദിരത്തിന്റെ ഓടുപൊളിച്ച് മുഖ്യമന്ത്രിമാരായവരല്ല. പിണറായിയെ പോലെ കൊലക്കേസ് പ്രതികളുമല്ലെന്ന് സുരേന്ദ്രന്‍. ആര്‍എസ്എസിന്റേയും ബിജെപിയുടേയും വിജയത്തില്‍ വല്ലാതെ ഈര്‍ഷ്യ തോന്നുന്നുണ്ടെങ്കില്‍ ചൊറിച്ചിലിനുള്ള മരുന്നു വാങ്ങി പുരട്ടുകയേ രക്ഷയുള്ളെന്നും സുരേന്ദ്രന്‍ പരിഹസിക്കുന്നു.