FLASH NEWS
Breaking News
വനിത ലോകകപ്പ് ഇംഗ്ലണ്ടിന്
Articles

വ​ര​മാ​ണു മ​രം, അ​മൃ​താ​ണു വെ​ള്ളം

Tuesday, Mar 21, 2017,8:54 IST By ശ​​​ര​​​ത്ത് ഉ​​​മ​​​യ​​​ന​​​ല്ലൂ​​​ര്‍ A A A

അ​​​വ​​​സാ​​​ന​​​ത്തെ ന​​​ദി​​​യി​​​ല്‍
വെ​​​ള്ള​​​മി​​​ല്ലാ​​​യി​​​രു​​​ന്നു, ര​​​ക്ത​​​മാ​​​യി​​​രു​​​ന്നു
ലാ​​​വ​​​യു​​​ടെ പ്ര​​​വാ​​​ഹം പോ​​​ലെ
അ​​​തു ചു​​​ട്ടു തി​​​ള​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്നു
അ​​​തി​​​ല്‍ നീ​​​ര്‍ കു​​​ടി​​​ക്കാ​​​നെ​​​ത്തി​​​യ
അ​​​വ​​​സാ​​​ന​​​ത്തെ ആ​​​ട്ടി​​​ന്‍കു​​​ട്ടി​​​ക​​​ള്‍
ഒ​​​ന്നു നി​​​ല​​​വി​​​ളി​​​ക്കും​​​മു​​​മ്പേ മൂ​​​ര്‍ച്ഛി​​​ച്ചു വീ​​​ണു
അ​​​തി​​​നു കു​​​റു​​​കെ​​​പ്പ​​​റ​​​ന്ന പ​​​റ​​​വ​​​ക​​​ള്‍
പി​​​ട​​​ഞ്ഞു​​​പി​​​ട​​​ഞ്ഞ് അ​​​തി​​​ല്‍ വീ​​​ണു മ​​​റ​​​ഞ്ഞു
ത​​​ല​​​യോ​​​ടു​​​ക​​​ളി​​​ല്‍ നി​​​ന്ന്
ക​​​ണ്ണീ​​​രൊ​​​ഴു​​​കി​​​ക്കൊ​​​ണ്ടി​​​രു​​​ന്നു
ജ​​​ന​​​ലു​​​ക​​​ളി​​​ല്‍നി​​​ന്ന് നി​​​ല​​​ച്ച ഘ​​​ടി​​​കാ​​​ര​​​ങ്ങ​​​ള്‍
താ​​​ഴെ വീ​​​ണു​​​കൊ​​​ണ്ടി​​​രു​​​ന്നു.
(കെ. ​​​സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ന്‍-​​​അ​​​വ​​​സാ​​​ന​​​ത്തെ ന​​​ദി)

പ്ര​​കൃ​​തി​​യും മ​​നു​​ഷ്യ​​നും ത​​മ്മി​​ലു​​ള്ള ബ​​ന്ധ​​ത്തി​​ന്‍റെ പ്ര​​സ​​ക്തി ഓ​​ർ​​മി​​പ്പി​​ക്കു​​ന്ന തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നു ദി​​വ​​സ​​ങ്ങ​​ൾ. ഇ​​ന്നു ലോ​​ക വ​​ന ദി​​നം. നാ​​ളെ ലോ​​ക ജ​​ല​​ദി​​നം. മ​​റ്റ​​ന്നാ​​ൾ ലോ​​ക കാ​​ലാ​​വ​​സ്ഥാ ദി​​നം. കാ​​ട്, വെ​​ള്ളം, കാ​​ലാ​​വ​​സ്ഥ ഇ​​തു ത​​മ്മി​​ലു​​ള്ള ബ​​ന്ധം പ്ര​​ത്യേ​​കം പ​​റ​​യേ​​ണ്ട​​തി​​ല്ല​​ല്ലോ. ഒ​​രു നൂ​​റ്റാ​​ണ്ടി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ക​​ടു​​ത്ത വ​​ര​​ൾ​​ച്ച​​യി​​ലൂ​​ടെ​​യാ​​ണു നാം ​​ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്. കൊ​​ടും ചൂ​​ട് സ​​ഹി​​ക്കാ​​ൻ വ​​യ്യാ​​താ​​യി​​രി​​ക്കു​​ന്നു. ഈ ​​ചു​​ട്ടു​​പൊ​​ള്ളു​​ന്ന ദി​​ന​​ങ്ങ​​ളി​​ൽ ത​​ന്നെ ന​​മു​​ക്കോ​​ർ​​ക്കാം- വ​​ന ന​​ശീ​​ക​​ര​​ണ​​വും വ​​ന ചൂ​​ഷ​​ണ​​വും കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തി​​ന് ഒ​​രു കാ​​ര​​ണ​​മാ​​ണ്. കാ​​ലാ​​വ​​സ്ഥാ മാ​​റ്റ​​മാ​​ക​​ട്ടെ ജ​​ല​​ല​​ഭ്യ​​ത​​യെ​​യും ബാ​​ധി​​ക്കു​​ന്നു. അ​​പ്പോ​​ൾ വ​​ന​​വ​​ത്ക​​ര​​ണ​​വും വ​​ന സം​​ര​​ക്ഷ​​ണ​​വും ന​​മ്മു​​ടെ പ്രാ​​ഥ​​മി​​ക ക​​ട​​മ​​ക​​ളി​​ൽ​​പ്പെ​​ടു​​ന്ന​​താ​​വു​​ന്നു. മ​​രം ഒ​​രു വ​​ര​​മാ​​ണ്. വെ​​ള്ളം ജീ​​വ​​ന്‍റെ അ​​മൃ​​താ​​ണ്. മ​​ഴ കി​​ട്ടാ​​തെ​​യും കു​​ടി​​വെ​​ള്ള​​മി​​ല്ലാ​​തെ​​യും ജ​​ന​​ങ്ങ​​ൾ വ​​ല​​യു​​മ്പോ​​ൾ ഉ​​ള്ള കാ​​ടു​​ക​​ൾ കൂ​​ടി ന​​ശി​​പ്പി​​ച്ചാ​​ലോ? പ്ര​​കൃ​​തി ക​​നി​​ഞ്ഞു​​ന​​ൽ​​കി​​യ വ​​ര​​ദാ​​ന​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്ക​​പ്പെ​​ടേ​​ണ്ട​​ത​​ല്ലേ. പ്ര​​കൃ​​തി​​യും മ​​നു​​ഷ്യ​​നും ത​​മ്മി​​ലു​​ള്ള സൗ​​ഹൃ​​ദ​​ബ​​ന്ധ​​ത്തി​​ന്‍റെ അ​​നി​​വാ​​ര്യ​​ത​​യാ​​ണ് ഈ ​​ദി​​വ​​സ​​ങ്ങ​​ൾ ആ​​വ​​ർ​​ത്തി​​ച്ച് ഓ​​ർ​​മി​​പ്പി​​ക്കു​​ന്ന​​ത്. കാ​​ടി​​ന്‍റെ നെ​​ഞ്ചു പി​​ള​​ർ​​ക്കു​​മ്പോ​​ൾ ക​​രി​​ഞ്ഞു​​ണ​​ങ്ങു​​ന്ന​​തു പ്ര​​കൃ​​തി​​യാ​​ണ്. മ​​ഴ മാ​​റി നി​​ൽ​​ക്കു​​മ്പോ​​ൾ തൊ​​ണ്ട​​വ​​ര​​ളു​​ന്ന​​തു മ​​നു​​ഷ്യ​​നാ​​ണ്.
ഇ​​​നി​​​യൊ​​​രു ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധം ന​​​ട​​​ക്കു​​​ന്ന​​​തു ജ​​​ല​​​ത്തി​​​നു വേ​​​ണ്ടി​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന പ്ര​​​വ​​​ച​​​നം ഫ​​​ലി​​​ക്കാ​​​ന്‍ അ​​​ധി​​​ക​​​നാ​​​ള്‍ കാ​​​ത്തി​​​രി​​​ക്കേ​​​ണ്ടി വ​​​രി​​​ല്ല. കാ​​​ര​​​ണം ലോ​​​ക രാ​​​ജ്യ​​​ങ്ങ​​​ൾ മു​​​ഴു​​​വ​​​ന്‍ കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നാ​​​യി നെ​​​ട്ടോ​​​ട്ട​​​മോ​​​ടി തു​​​ട​​​ങ്ങി. ന​​​മ്മു​​​ടെ രാ​​​ജ്യ​​​ത്തെ​​​യും സം​​​സ്ഥാ​​​ന​​​ത്തെ​​​യും സ്ഥി​​​തി വി​​​ഭി​​​ന്ന​​​മ​​​ല്ല. ഇ​​​ട​​​വ​​​പ്പാ​​​തി​​​യും കാ​​​ല​​​വ​​​ര്‍ഷ​​​വും കാ​​​ലം തെ​​​റ്റി ക​​​ട​​​ന്നെ​​​ത്തു​​​മ്പോ​​​ള്‍ പ​​​രി​​​ത​​​പി​​​ക്കാ​​​ന​​​ല്ലാ​​​തെ ഒ​​​ന്നും ചെ​​​യ്യാ​​​ന്‍ ന​​​മു​​​ക്കാ​​​കു​​​ന്നി​​​ല്ല. ഭൂ​​​മി​​​യി​​​ലെ ഓ​​​രോ​​​രു​​​ത്ത​​​ര്‍ക്കും ഏ​​​ക​​​ദേ​​​ശം 9000 ഘ​​​ന​​​മീ​​​റ്റ​​​ര്‍ ശു​​​ദ്ധ​​​ജ​​​ലം വീ​​​തം ഉ​​​ണ്ട് എ​​​ന്നാ​​​യി​​​രു​​​ന്നു 1989ലെ ​​​ക​​​ണ​​​ക്ക്. 2025 ആ​​​കു​​​മ്പോ​​​ഴേ​​​ക്കും ലോ​​​ക​​​ജ​​​ന​​​സം​​​ഖ്യ വ​​​ര്‍ധി​​​ച്ച് ഒ​​​രാ​​​ള്‍ക്ക് 5100 ഘ​​​ന​​​മീ​​​റ്റ​​​ര്‍ ശു​​​ദ്ധ​​​ജ​​​ലം എ​​​ന്ന നി​​​ല​​​യി​​​ലേ​​​ക്കു കു​​​റ​​​യു​​​മെ​​​ന്ന് ഈ ​​​രം​​​ഗ​​​ത്തെ വി​​​ദ​​​ഗ്ധ​​​ര്‍.
ഭൂ​​​മി​​​യി​​​ല്‍ ല​​​ഭ്യ​​​മാ​​​യ ശു​​​ദ്ധ​​​ജ​​​ല​​​ത്തി​​​ന്‍റെ പ​​​കു​​​തി​​​യി​​​ല​​​ധി​​​കം ഇ​​​തി​​​നോ​​​ട​​​കം ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു എ​​​ന്ന​​​താ​​​ണ് ഒ​​​ടു​​​വി​​​ല്‍ കി​​​ട്ടു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. 1990ക​​​ളി​​​ല്‍ ആ​​​രം​​​ഭി​​​ച്ച ശു​​​ദ്ധ​​​ജ​​​ല ദൗ​​​ര്‍ല​​​ഭ്യം 2015ലെ​​​ത്തി​​​യ​​​പ്പോ​​​ഴേ​​​ക്കും ലോ​​​ക ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ നാ​​​ലി​​​ലൊ​​​ന്ന് ആ​​​ളു​​​ക​​​ള്‍ക്ക് ശു​​​ദ്ധ​​​ജ​​​ലം കി​​​ട്ടാ​​​ത്ത​​​ത്ര ഭീ​​​ക​​​ര​​​മാ​​​യെ​​​ന്നു പ​​​ഠ​​​ന​​​ങ്ങ​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ഇ​​​ന്ത്യ ഉ​​​ള്‍പ്പെ​​​ടെ 50 രാ​​​ഷ്ട്ര​​​ങ്ങ​​​ളി​​​ലാ​​​യി ലോ​​​ക​​​ത്ത് ഏ​​​താ​​​ണ്ട് 320 കോ​​​ടി ജ​​​ന​​​ങ്ങ​​​ളെ ഇ​​​തു ബാ​​​ധി​​​ച്ചെ​​​ന്നും പ​​​റ​​​യു​​​ന്നു. 2050ല്‍ ​​​ലോ​​​ക​​​ജ​​​ന​​​സം​​​ഖ്യ​​​യി​​​ല്‍ പ​​​കു​​​തി​​​യോ​​​ളം ആ​​​ളു​​​ക​​​ള്‍ കു​​​ടി​​​വെ​​​ള്ള ക്ഷാ​​​മ​​​ത്തി​​​നി​​​ര​​​യാ​​​കു​​​മെ​​​ന്നും പ്ര​​​വ​​​ചി​​​ക്ക​​​പ്പെ​​​ടു​​​ന്നു. 2025 ആ​​​കു​​​മ്പോ​​​ഴേ​​​ക്കും മു​​​ക്കാ​​​ല്‍ ഭാ​​​ഗ​​​ത്തോ​​​ള​​​മാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ലോ​​​ക ജ​​​ന​​​സം​​​ഖ്യ​​​യി​​​ല്‍ ഒ​​​രു നൂ​​​റ്റാ​​​ണ്ടു​​​കൊ​​​ണ്ട് മൂ​​​ന്നി​​​ര​​​ട്ടി വ​​​ര്‍ധ​​​ന ഉ​​​ണ്ടാ​​​യ​​​പ്പോ​​​ള്‍ ജ​​​ല ഉ​​​പ​​​യോ​​​ഗം ആ​​​റു മ​​​ട​​​ങ്ങാ​​​ണ് വ​​​ര്‍ധി​​​ച്ച​​​ത്.
താ​​​ളം തെ​​​റ്റു​​​ന്ന കാ​​​ലാ​​​വ​​​സ്ഥ ജ​​​ല​​​ദൗ​​​ര്‍ല​​​ഭ്യ​​​ത്തി​​​ന്‍റെ പ്ര​​ധാ​​ന കാ​​​ര​​​ണ​​​മാ​​​ണ്. തു​​​ട​​​ര്‍ച്ച​​​യാ​​​യു​​​ള്ള വ​​​ന ന​​​ശീ​​​ക​​​ര​​​ണ​​​വും സ്വാ​​​ഭാ​​​വി​​​ക ജ​​​ല​​​സ്രോ​​​ത​​​സു​​​ക​​​ളാ​​​യ പു​​​ഴ​​​ക​​​ളു​​​ടെ നാ​​​ശ​​​വും ഭൂ​​​ര്‍ഗ​​​ഭ ജ​​​ല​​​ചൂ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ആ​​​ധി​​​ക്യ​​​വും നാ​​​ടി​​​നെ ക​​​ടു​​​ത്ത ജ​​​ല​​​ക്ഷാ​​​മ​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടു​​​ന്നു. പ​​​ശ്ചി​​​മ​​​ഘ​​​ട്ട മ​​​ല​​​നി​​​ര​​​യി​​​ലെ മ​​​ഴ​​​ക്കാ​​​ടു​​​ക​​​ള്‍ അ​​​ന്യ​​​മാ​​​യി തു​​​ട​​​ങ്ങി​​​യ നാ​​​ള്‍ മു​​​ത​​​ല്‍ ന​​​മു​​​ക്കു മ​​​ഴ പ​​​ടി​​​ക്കു പു​​​റ​​​ത്തു നി​​​ന്നു തു​​​ട​​​ങ്ങി. കാ​​​ല​​​വ​​​ര്‍ഷ​​​വും ഇ​​​ട​​​വ​​​പ്പാ​​​തി​​​യും കാ​​​ലം തെ​​​റ്റി ക​​​ട​​​ന്നെ​​​ത്തി. അ​​​ന്ത​​​രീ​​​ക്ഷ താ​​​പ​​​നി​​​ല വ​​​ര്‍ധി​​​ച്ചു. ക​​​ഴി​​​ഞ്ഞ 50 വ​​​ര്‍ഷ​​​ത്തെ ക​​​ണ​​​ക്കി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​സ്തൃ​​​തി​​​യു​​​ടെ 32% വ​​​ന​​​ഭൂ​​​മി ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് ഇ​​​പ്പോ​​​ള്‍ 16 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍ താ​​​ഴെ​​​യാ​​​യി. 6000 മി​​​ല്ലീ​​​മീ​​​റ്റ​​​ര്‍ വാ​​​ര്‍ഷി​​​ക മ​​​ഴ ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ട​​​ത്ത് 2000 മി​​​ല്ലീ​​​മീ​​​റ്റ​​​റി​​​ല്‍ താ​​​ഴെ​​​യാ​​​യി. ഇ​​​തു കൊ​​​ണ്ടു​​​ചെ​​​ന്നെ​​​ത്തി​​​ച്ച​​​തു ജ​​​ല​​​സ്രോ​​​ത​​​സു​​​ക​​​ളു​​​ടെ അ​​​മി​​​ത ചൂ​​​ഷ​​​ണ​​​ത്തി​​​ലേ​​​ക്കാ​​​ണ്.
ക​​​ട​​​ലി​​​ല്‍ നി​​​ന്നു​​​യ​​​രു​​​ന്ന നീ​​​രാ​​​വി നി​​​റ​​​ഞ്ഞ കാ​​​റ്റി​​​നെ ത​​​ട​​​ഞ്ഞു നി​​​ര്‍ത്തി ത​​​ണു​​​പ്പി​​​ച്ചു മ​​​ഴ പെ​​​യ്യി​​​ക്കാ​​​ന്‍ മ​​​ര​​​ങ്ങ​​​ളി​​​ല്ലാ​​​തെ​​​യാ​​​യി. ഓ​​​രോ വ​​​ര്‍ഷം ക​​​ഴി​​​യു​​​ന്തോ​​​റും അ​​​ന്ത​​​രീ​​​ക്ഷ താ​​​പ​​​നി​​​ല കൂ​​​ടി വ​​​രു​​​ന്ന​​​താ​​​യി ക​​​ണ​​​ക്കു​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ കാ​​​റ്റ് ക​​​ട​​​ന്നെ​​​ത്തു​​​മ്പോ​​​ള്‍ ത​​​ട​​​ഞ്ഞു നി​​​ര്‍ത്തു​​​ന്ന മ​​​ല​​​നി​​​ര​​​ക​​​ള്‍ക്ക് പ​​​ക്ഷേ വ​​​ട​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ദി​​​ശ​​​യി​​​ല്‍ നി​​​ന്നെ​​​ത്തു​​​ന്ന കാ​​​റ്റു​​​ക​​​ളെ ത​​​ട​​​ഞ്ഞു നി​​​ര്‍ത്താ​​​നാ​​​കു​​​ന്നി​​​ല്ല. ത​​​ത്ഫ​​​ല​​​മാ​​​യി കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട് ഒ​​​ഴി​​​കെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ മ​​​ഴ വ്യാ​​​പ​​​ക​​​മാ​​​കു​​​ന്നു. കാ​​​ലാ​​​വ​​​സ്ഥാ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ തു​​​ലാ​​​വ​​​ര്‍ഷം 62% വും ​​​കാ​​​ല​​​വ​​​ര്‍ഷം 32% വും ​​​കു​​​റ​​​ഞ്ഞ​​​താ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്നു. ന​​​മ്മു​​​ടെ നാ​​​ടി​​​ന്‍റെ ജ​​​ല​​​സ​​​മ്പ​​​ത്തി​​​നെ പാ​​​ടേ ത​​​ക​​​ർ​​​ക്കു​​​ക​​​യാ​​​ണ് ഇ​​​ത്.
കു​​​ടി​​​വെ​​​ള്ള ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ക​​​ട​​​ന്നു​​​വ​​​ര​​​വും ഫ്ളാ​​​റ്റ് സം​​​സ്കാ​​​ര​​​വും സ്വാ​​​ഭാ​​​വി​​​ക ജ​​​ല​​​സ്രോ​​​ത​​​സു​​​ക​​​ളു​​​ടെ കൂ​​​ട്ട​​​മ​​​ര​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി. 44 ന​​​ദി​​​ക​​​ളി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഒ​​​ഴു​​​ക്കു നി​​​ല​​​ച്ചു മ​​​ണ്ണെ​​​ടു​​​ത്ത ക​​​യ​​​ങ്ങ​​​ളാ​​​യി മാ​​​റി. നാ​​​ട്ടി​​​ന്‍പു​​​റ​​​ങ്ങ​​​ളെ ജ​​​ല​​​സ​​​മൃ​​​ദ്ധ​​​മാ​​​ക്കി​​​യി​​​രു​​​ന്ന കു​​​ള​​​ങ്ങ​​​ളും ച​​​തു​​​പ്പു​​​ക​​​ളും നീ​​​രു​​​റ​​​വ​​​ക​​​ളും കോ​​​ണ്‍ക്രീ​​​റ്റ് കാ​​​ടു​​​ക​​​ളാ​​​യി. മ​​​ഴ​​​പെ​​​യ്താ​​​ല്‍ തു​​​ള്ളി​​​വെ​​​ള്ളം ഭൂ​​​മി​​​യി​​​ലേ​​​ക്കു താ​​​ഴാ​​​ത്ത നി​​​ല​​​യി​​​ലെ​​​ത്തി. ന​​​ദി​​​ക​​​ള്‍ മ​​​രി​​​ച്ചു തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ള്‍ ആ​​​ഴ​​​ങ്ങ​​​ളി​​​ല്‍ കു​​​ഴി​​​ച്ചു ജ​​​ല​​​മെ​​​ടു​​​ത്തു തു​​​ട​​​ങ്ങി. അ​​​ങ്ങ​​​നെ മ​​​ണ്ണും മ​​​ണ്ണി​​​നു ചു​​​വ​​​ട്ടി​​​ലെ കു​​​ടി​​​വെ​​​ള്ള​​​വും ന​​​മ്മ​​​ള​​​റി​​​യാ​​​തെ ന​​​മ്മ​​​ള്‍ ത​​​ന്നെ ക​​​വ​​​ര്‍ന്നെ​​​ടു​​​ത്തു. 60 ല​​​ക്ഷം കി​​​ണ​​​റു​​​ക​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ട് എ​​​ന്നു ക​​​ണ​​​ക്കാ​​​ക്കു​​​ന്നു. ഇ​​​പ്പോ​​​ള്‍ ഭൂ​​​ഗ​​​ര്‍ഭ കി​​​ണ​​​റു​​​ക​​​ള്‍ അ​​​തി​​​ലേ​​​റെ വ​​​രും. മ​​​ഴ​​​വെ​​​ള്ളം സം​​​ഭ​​​രി​​​ച്ചി​​​രു​​​ന്ന നാ​​​ട്ടി​​​ന്‍പു​​​റ​​​ത്തെ കാ​​​വു​​​ക​​​ളും മു​​​ഖം മി​​​നു​​​ക്കി വി​​​ല്ല​​​ക​​​ളാ​​​യി മാ​​​റി. പെ​​​യ്തി​​​റ​​​ങ്ങു​​​ന്ന മ​​​ഴ കാ​​​വു​​​ക​​​ളി​​​ലെ വൃ​​​ക്ഷ കൂ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ ത​​​ങ്ങി നി​​​ന്ന് താ​​​ഴേ​​​ക്കി​​​റ​​​ങ്ങി ഒ​​​രു പ്ര​​​ദേ​​​ശ​​​ത്തെ​​​യാ​​​കെ ഈ​​​ര്‍പ്പ​​​മു​​​ള്ള​​​താ​​​ക്കു​​​ന്നു. ഇ​​​തി​​​ലൂ​​​ടെ ക​​​ടു​​​ത്ത വേ​​​ന​​​ലി​​​നെ​​​പ്പോ​​​ലും തോ​​​ല്‍പ്പി​​​ച്ചു നാ​​​ടി​​​നെ കു​​​ടി​​​വെ​​​ള്ള ക്ഷാ​​​മ​​​ത്തി​​​ല്‍ നി​​​ന്നും ര​​​ക്ഷി​​​ക്കും. കാ​​​വു തീ​​​ണ്ടി​​​യാ​​​ല്‍ കു​​​ളം വ​​​റ്റും എ​​​ന്ന പ​​​ഴ​​​മ​​​ച്ചൊ​​​ല്ലു വ​​​രെ ഇ​​​തി​​​ല്‍ നി​​​ന്നും ഉ​​​ട​​​ലെ​​​ടു​​​ത്ത​​​താ​​​ണ്.ഓ​​രോ വ​​ന ദി​​ന​​വും ഓ​​രോ ജ​​ല ദി​​ന​​വും ഓ​​രോ കാ​​ലാ​​വ​​സ്ഥാ ദി​​ന​​വും ഓ​​​ര്‍മ​​​പ്പെ​​​ടു​​​ത്ത​​​ലു​​ക​​ളാ​​ണ്. പ്ര​​കൃ​​തി സം​​ര​​ക്ഷ​​ണ​​ത്തി​​ന്‍റെ അ​​നി​​വാ​​ര്യ​​ത​​യു​​ടെ ഓ​​ർ​​മ​​പ്പെ​​ടു​​ത്ത​​ൽ. ഇ​​​നി​​​യും ഏ​​​റെ വൈ​​​കി​​​യാ​​​ല്‍ ന​​​മു​​​ക്കു​​​ശേ​​​ഷം ക​​​ട​​​ന്നു​​​വ​​​രു​​​ന്ന ഒ​​​രു വ​​​ലി​​​യ ത​​​ല​​​മു​​​റ​​​യോ​​​ടു ചെ​​​യ്യു​​​ന്ന മ​​​ഹാ​​​പാ​​​പ​​​മാ​​​യി മാ​​​റും അ​​മി​​ത​​മാ​​യ ഈ ​​​പ്ര​​കൃ​​തി​​ചൂ​​​ഷ​​​ണം.

നാ​ട് നി​ല​നി​ൽ​ക്കാ​ൻ കാ​ടും വേ​ണം. അ​ത്യാ​ർ​ത്തി പൂ​ണ്ട് വ​ന​ങ്ങ​ൾ വെ​ട്ടി​ന​ശി​പ്പി​ക്കു​മ്പോ​ൾ പ്ര​കൃ​തി​യു​ടെ സം​തു​ലി​താ​വ​സ്ഥ ത​കി​ടം മ​റി​യു​ന്നു. കാ​ലാ​വ​സ്ഥ താ​ളം തെ​റ്റു​ന്നു. മ​ഴ​യും വെ​ള്ള​വും ഇ​ല്ലാ​താ​കു​ന്നു. ‌പ്ര​കൃ​തി​യോ​ടി​ണ​ങ്ങി ജീ​വി​ക്ക​ണ​മെ​ന്നാ​ണ് വ​ന ദി​ന​വും ജ​ല ദി​ന​വും കാ​ലാ​വ​സ്ഥാ ദി​ന​വും ഓ​ർ​മി​പ്പി​ക്കു​ന്ന​ത്. 2012 ന​വം​ബ​ർ 28ന് ​ഐ​ക്യ​രാ​ഷ്ട്ര പൊ​തു​സ​ഭ അം​ഗീ​ക​രി​ച്ച പ്ര​മേ​യം വ​ഴി​യാ​ണ് മാ​ർ​ച്ച് 21ന് ​അ​ന്താ​രാ​ഷ്ട്ര വ​ന ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഓ​രോ വ​ർ​ഷ​വും 13 ദ​ശ​ല​ക്ഷം ഹെ​ക്റ്റ​റി​ലേ​റെ കാ​ടു ന​ശി​ക്കു​ന്നു എ​ന്നാ​ണു ക​ണ​ക്ക്. ആ​ഗോ​ള താ​പ​നം അ​ട​ക്കം കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. പ്ര​കൃ​തി​യു​ടെ ജൈ​വ​വൈ​വി​ധ്യ​ത്തെ​യും ഇ​തു ബാ​ധി​ക്കു​ന്നു. ഭാ​വി​ത​ല​മു​റ​യ്ക്കു വേ​ണ്ടി വ​നം സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഊ​ന്നി​പ്പ​റ​ഞ്ഞ് 2011 അ​ന്താ​രാ​ഷ്ട്ര വ​ന വ​ർ​ഷ​മാ​യി ഐ​ക്യ​രാ​ഷ്ട്ര സ​ഭ ആ​ച​രി​ച്ചി​രു​ന്നു.

1992ല്‍ ​​ബ്ര​​സീ​​ലി​​ലെ റി​​യോ ഡി ​​ജ​​നി​​റോ​​യി​​ല്‍ ചേ​​ര്‍ന്ന പ​​രി​​സ്ഥി​​തി​​യും വി​​ക​​സ​​ന​​വും സം​​ബ​​ന്ധി​​ച്ച യു​​എ​​ന്‍ സെ​​മി​​നാ​​റി​​ലാ​​ണു ജ​​ല​​ദി​​നാ​​ച​​ര​​ണം എ​​ന്ന സ​​ന്ദേ​​ശം ഉ​​യ​​ർ​​ത്ത​​പ്പെ​​ട്ട​​ത്. 1993 മു​​ത​​ല്‍ പൊ​​തു​​സ​​ഭ​​യു​​ടെ നി​​ര്‍ദേ​​ശ​​മ​​നു​​സ​​രി​​ച്ച് ലോ​​ക​​വ്യാ​​പ​​ക​​മാ​​യി ജ​​ല​​ദി​​നം മാ​​ര്‍ച്ച് 22ന് ​​ആ​​ച​​രി​​ച്ചു​​വ​​രി​​ക​​യും ചെ​​യ്യു​​ന്നു. ക​​ഴി​​ഞ്ഞ 23 വ​​ര്‍ഷ​​മാ​​യി വ്യ​​ത്യ​​സ്ത പ്ര​​ചാ​​ര​​ണാ​​ശ​​യ​​ങ്ങ​​ള്‍ ഉ​​യ​​ര്‍ത്തി സം​​ഘ​​ടി​​പ്പി​​ച്ച ജ​​ല​​ദി​​ന​​ങ്ങ​​ള്‍ വ​​ഴി അ​​ന്താ​​രാ​​ഷ്ട്ര​​ത​​ല​​ത്തി​​ല്‍ ജ​​ല​​ത്തെ സം​​ബ​​ന്ധി​​ച്ച അ​​വ​​ബോ​​ധം ജ​​ന​​ങ്ങ​​ളി​​ല്‍ എ​​ത്തി​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ടെ​​ന്നു ശാ​​സ്ത്ര​​ജ്ഞ​​ര്‍ വി​​ല​​യി​​രു​​ത്തു​​ന്നു.

ഏ​റ്റ​വും ചൂ​ടേ​റി​യ നൂ​റ്റാ​ണ്ടി​ലൂ​ടെ ലോ​കം ക​ട​ന്നു​പോ​കു​ന്നു. കാ​ലാ​വ​സ്ഥ​യി​ൽ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ്യ​തി​യാ​നം എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. വ​രും​വ​ർ​ഷ​ങ്ങ​ൾ കൂ​ടു​ത​ൽ ചൂ​ടി​ന്‍റേ​താ​കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​രു​ന്നു. യു​എ​ൻ ആ​ഹ്വാ​ന​പ്ര​കാ​രം മാ​ർ​ച്ച് 23ന് ​ലോ​ക കാ​ലാ​വ​സ്ഥാ ദി​നാ​ച​ര​ണം തു​ട​ങ്ങി​യ​ത് 1961ൽ. 1950 ​മാ​ർ​ച്ച് 23ന് ​ലോ​ക കാ​ലാ​വ​സ്ഥാ സം​ഘ​ട​ന നി​ല​വി​ൽ വ​ന്ന​തി​ന്‍റെ ഓ​ർ​മ പു​തു​ക്ക​ൽ കൂ​ടി​യു​ണ്ട് കാ​ലാ​വ​സ്ഥാ ദി​നാ​ച​ര​ണ​ത്തി​ൽ.