FLASH NEWS
Breaking News
ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന്
Editorial

ഹ​​രി​​ത സ​​മൃ​​ദ്ധി​​യി​​ലേ​​ക്ക് ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് കൈ​​ത്താ​​ങ്ങ്

Tuesday, Mar 21, 2017,9:07 IST By മെട്രൊ വാർത്ത A A A

ഇ​​ന്ത്യ കാ​​ർ​​ഷി​ക ​രാ​​ജ്യ​​മാ​​ണെ​​ങ്കി​​ലും കേ​​ര​​ള​​ത്തെ അ​​ങ്ങ​​നെ വി​​ളി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല. ന​​ല്ല നി​​ല​യി​ൽ കൃ​​ഷി​​ക്കു സാ​​ധ്യ​​ത​​യു​​ണ്ടെ​​ങ്കി​​ലും കേ​​ര​​ളീ​​യ​​രി​​ൽ ബ​​ഹു​​ഭൂ​​രി​​ഭാ​​ഗ​​വും അ​തി​നു മെ​ന​ക്കെ​ടു​ന്നി​ല്ല. പാ​​ട​​ത്തും പ​​റ​​മ്പി​​ലും പ​​ണി​​യെ​​ടു​​ക്കാ​​ൻ മ​​ല​​യാ​​ളി​​ക​​ൾ പൊ​​തു​​വേ ത​​യാ​​റ​​ല്ല. അ​​തു​​കൊ​​ണ്ടു ത​​ന്നെ നാ​​മ​​മാ​​ത്ര കൃ​​ഷി ഭൂ​​മി മു​​ത​​ൽ വ​​ൻ​കി​​ട തോ​​ട്ട മേ​​ഖ​​ല വ​​രെ ത​​രി​​ശാ​​യി കി​​ട​​ന്നു പോ​​കു​​ന്നു. കൃ​​ഷി ആ​​ദാ​​യ​​ക​​ര​​മാ​​യ തൊ​​ഴി​​ല​​ല്ല എ​​ന്ന​​താ​​ണ് അ​​തി​​നു പ്ര​​ധാ​​ന കാ​​ര​​ണം. ത​​ന്നെ​​യു​​മ​​ല്ല, ഒ​​രാ​​വേ​​ശ​​ത്തി​​നു കൃ​​ഷി​​ക്ക് ഇ​​റ​​ങ്ങി​​പ്പു​​റ​​പ്പെ​​ട്ടാ​​ൽ ക​​ട​​ക്കെ​​ണി​​യി​​ൽ​​പ്പെ​​ടു​​മെ​​ന്ന ആ​​ശ​​ങ്ക വേ​​റേ. ഉ​​ത്പാ​​ദ​​ന​​ക്കു​​റ​​വും ഉ​​ത്പ​​ന്ന വി​​പ​​ണ​​ന മാ​​ന്ദ്യ​​വും കാ​​ലാ​​വ​​സ്ഥ​​യും അ​​ധി​​കൃ​​ത​​രി​​ൽ നി​​ന്നു​​ള്ള അ​​വ​​ജ്ഞ​​യും മ​​റ്റു​​മാ​​യി കൃ​​ഷി​​യും കൃ​​ഷി​​ക്കാ​​രും ക​​ളം വി​​ട്ട അ​​നു​​ഭ​​വ​​മാ​​ണ് ഐ​​ക്യ കേ​​ര​​ളം രൂ​​പം കൊ​​ണ്ട​​തു മു​​ത​​ൽ ഇ​​ന്നു വ​​രെ​​യു​​ള്ള​​ത്. അ​​തി​​നു മാ​​റ്റ​​മു​​ണ്ടാ​​ക​​ണം എ​​ന്ന ആ​​ഗ്ര​​ഹ​​മാ​​യി വേ​​ണം എ​​ല്ലാ​​ത്ത​​രം കൃ​​ഷി​​ക​​ൾ​​ക്കു​​മു​​ള്ള ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ​​രി​​ര​​ക്ഷ​​യു​​ടെ പ​​രി​​ധി ഉ​​യ​​ർ​​ത്താ​​നു​​ള്ള സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​ത്തെ കാ​ണാ​ൻ.

നെ​​ല്ല്, തെ​​ങ്ങ് എ​​ന്നി​​വ​​യ​​ട​​ക്കം എ​​ല്ലാ പ്ര​​ധാ​​ന കൃ​​ഷി​​ക​​ൾ​​ക്കും ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന ഇ​​ൻ​​ഷ്വ​റ​​ൻ​​സ് തു​​ക ര​​ണ്ടും മൂ​​ന്നും ഇ​​ര​​ട്ടി​​യാ​​യാ​​ണു വ​​ർ​​ധി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​തി​​ന്‍റെ പ്ര​​യോ​​ജ​​നം കൃ​​ഷി​​ക്കാ​​ര​​നും നേ​​ട്ടം കൃ​​ഷി​​യി​​ലും പ്ര​​തി​​ഫ​​ലി​​ക്കു​​മെ​​ന്നു പ്ര​​തീ​​ക്ഷി​​ക്കാം.  മ​​ല​​യാ​​ളി​​ക​​ൾ ഇ​​ന്നു നേ​​രി​​ടു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ വെ​​ല്ലു​​വി​​ളി ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ളു​​ടെ അ​​പ​​ര്യാ​​പ്ത​​ത​​യാ​​ണ്. 48 ല​​ക്ഷം ട​​ൺ ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ളാ​​ണ് ഒ​​രു വ​​ർ​​ഷം വേ​​ണ്ട​​ത്. ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​താ​​ക​​ട്ടെ, പ​​ത്തു ല​​ക്ഷം ട​​ണ്ണും. ബാ​​ക്കി മു​​ഴു​​വ​​ൻ ധാ​​ന്യ​​ങ്ങ​​ളും പു​​റ​​ത്തു​നി​​ന്നു വാ​​ങ്ങു​​ക​​യാ​​ണ്. പ്ര​​ധാ​​ന ഭ​​ക്ഷ്യ​​വ​​സ്തു​​വാ​​യ അ​​രി​​ക്ക് കി​​ലോ​​ഗ്രാ​​മി​​ന് 50 രൂ​​പ വ​​രെ​​യാ​​ണു വി​​ല. സ​​ർ​​ക്കാ​​ർ ന​​ട​​ത്തു​​ന്ന മാ​​വേ​​ലി സ്റ്റോ​​റു​​ക​​ളി​​ൽ​​പ്പോ​​ലും അ​​രി​ വി​​ല 42 രൂ​​പ ക​​വി​​യും. അ​​തും ഒ​​രു റേ​​ഷ​​ൻ കാ​​ർ​​ഡി​​നു പ​​ര​​മാ​​വ​​ധി അ​​ഞ്ചു കി​​ലോ മാ​​ത്രം. സ​​ർ​​ക്കാ​​ർ നി​​യ​​ന്ത്രി​​ത അ​​രി​ വി​​ല ഇ​​താ​​ണെ​​ങ്കി​​ൽ പൊ​​തു​​വി​​പ​​ണി​​യി​​ൽ വി​​ല ഇ​​നി​​യും ഉ​​യ​​രാ​​നാ​​ണു സാ​​ധ്യ​​ത.   സ്റ്റാ​​റ്റ്യൂ​ട്ട​റി റേ​​ഷ​​നി​​ങ് സ​​മ്പ്ര​​ദാ​​യം ത​​ക​​ർ​​ന്ന​​താ​​ണ് കേ​​ര​​ള​​ത്തി​​ലെ അ​​രി​ വി​​ല ഇ​​ത്ര​​യും ഉ​​യ​​രാ​​ൻ കാ​​ര​​ണം. 1964ൽ ​​ആ​​ർ. ശ​​ങ്ക​​ർ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രി​​ക്കെ​​യാ​​ണു കേ​​ര​​ള​​ത്തി​​ൽ സ്റ്റാ​​റ്റ്യൂ​​ട്ട​​റി റേ​​ഷ​​നി​​ങ് സ​​മ്പ്ര​​ദാ​​യം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. റ​​ബ​​ർ, ഏ​​ലം, കു​​രു​​മു​​ള​​ക്, തേ​​യി​​ല, ചു​​ക്ക് തു​​ട​​ങ്ങി​​യ ധാ​​ന്യേ​​ത​​ര വി​​ള​​ക​​ൾ പ​​ര​​മാ​​വ​​ധി ഉ​​ത്പാ​​ദി​​പ്പി​​ച്ചു ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന സം​​സ്ഥാ​​ന​​മെ​​ന്ന നി​​ല​​യി​​ൽ കേ​​ര​​ള​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ൾ ഉ​​റ​​പ്പു വ​​രു​​ത്ത​​ണ​​മെ​​ന്ന ശ​​ങ്ക​​റി​​ന്‍റെ അ​​ഭ്യ​​ർ​​ഥ​​ന മാ​​നി​​ച്ച് പ്ര​​ധാ​​ന​​മ​​ന്ത്രി ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു​​വാ​​ണ് അ​​തി​​ന് ഉ​​ത്ത​​ര​​വി​​ട്ട​​ത്. ഈ ​​സ​​മ്പ്ര​​ദാ​​യം അ​​ടു​​ത്ത കാ​​ലം വ​​രെ തു​​ട​​ർ​​ന്നു.  എ​​ന്നാ​​ൽ, പു​​തി​​യ ദേ​​ശീ​​യ ഭ​​ക്ഷ്യ​സു​​ര​​ക്ഷാ നി​​യ​​മ​​പ്ര​​കാ​​രം കേ​​ര​​ള​​ത്തി​​ലെ ബി​​പി​​എ​​ൽ-​ എ​​പി​​എ​​ൽ പ​​ട്ടി​​ക പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സ്റ്റാ​​റ്റ്യൂ​​ട്ട​​റി റേ​​ഷ​​നി​​ങ് സ​​മ്പ്ര​​ദാ​​യം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. റേ​​ഷ​​ൻ ക​​ട​​ക​​ളി​​ലും മാ​​വേ​​ലി സ്റ്റോ​​റു​​ക​​ളി​​ലും നി​​യ​​ന്ത്രി​​ത വി​​ല​​യ്ക്കു വി​​ത​​ര​​ണം ചെ​​യ്യാ​​ൻ അ​​രി കി​​ട്ടാ​​നി​​ല്ല. പൊ​​തു വി​​പ​​ണി​​യി​​ൽ ഇ​​ട​​പെ​​ടാ​​ൻ‌ സ​​ർ​​ക്കാ​​രി​​നു ക​​ഴി​​യു​​ന്നു​​മി​​ല്ല. അ​​രി​ വി​ല കു​​തി​​ക്കാ​​ൻ ഇ​​താ​​ണു കാ​​ര​​ണം. ഇ​​തി​​നൊ​​രു പ​​രി​​ഹാ​​രം വേ​​ണ്ടേ?   നെ​​ൽ​​ക്കൃ​​ഷി വ്യാ​​പ​​ക​​മാ​​ക്കു​​ക​​യാ​​ണ് പെ​​ട്ടെ​​ന്നു ചെ​​യ്യാ​​വു​​ന്ന ഒ​​രു കാ​​ര്യം. ഐ​​ക്യ കേ​​ര​​ളം രൂ​​പ​​പ്പെ​​ട്ട 1956ൽ 7.8 ​​ല​​ക്ഷം ഹെ​​ക്റ്റ​​ർ നെ​​ൽ​പ്പാ​​ട​​ങ്ങ​​ളാ​​ണു കേ​​ര​​ള​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. 2015 ആ​​യ​​പ്പോ​​ഴേ​​ക്കും ഇ​​ത് 1.85 ല​​ക്ഷം ഹെ​​ക്റ്റ​​റാ​​യി ചു​​രു​​ങ്ങി. ഇ​​തി​​ന്‍റെ ര​​ണ്ടോ മൂ​​ന്നോ ഇ​​ര​​ട്ടി കൃ​​ഷി ഭൂ​​മി ത​​രി​​ശാ​​യി കി​​ട​​ക്കു​​ക​​യാ​​ണ്. ഇ​​തേ കാ​​ല​​യ​​ള​​വി​​ലെ ഉ​​ത്പാ​​ദ​​നം പ​​ത്തു ല​​ക്ഷം ട​​ണ്ണി​​ൽ നി​​ന്ന് 5.9 ല​​ക്ഷം ട​​ൺ ആ​​യി കു​​റ​​ഞ്ഞു. ആ​​വ​​ശ്യ​​ത്തി​​ന്‍റെ അ​​ന്ത​​രം 45 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 90 ശ​​ത​​മാ​​ന​​മാ​​യി വ​​ള​​രു​​ക​​യും ചെ​​യ്തു. 1956ലെ ​​അ​​വ​​സ്ഥ​​യ​​ല്ല ഇ​​ന്നു​​ള്ള​​ത്. വ​​ർ​​ഷ​​ത്തി​​ൽ പ​​കു​​തി സ​​മ​​യ​​ത്തും ന​​ല്ല മ​​ഴ ല​​ഭി​​ക്കു​​ന്ന കേ​​ര​​ള​​ത്തി​​ൽ നെ​​ൽ​പ്പാ​​ട​​ങ്ങ​​ളി​​ൽ മാ​​ത്ര​​മ​​ല്ല, പ​​ശി​​മ​​രാ​​ശി മ​​ണ്ണു​​ള്ള ഏ​​തു സ്ഥ​​ല​​ത്തും ഹ്ര​​സ്വ വി​​ള​​യാ​​യി നെ​​ൽ​​ക്കൃ​​ഷി ന​​ട​​ത്താം.

അ​​ത്യു​​ത്പാ​​ദ​​ന ശേ​​ഷി​​യു​​ള്ള വി​​ത്തി​​ന​​ങ്ങ​​ളും ശാ​​സ്ത്രീ​​യ കൃ​​ഷി​​രീ​​തി​​ക​​ളും അ​​വ​​ലം​​ബി​​ച്ചാ​​ൽ ഇ​​പ്പോ​​ഴ​​ത്തേ​​തി​​ന്‍റെ അ​​നേ​​ക​​മി​​ര​​ട്ടി അ​​ള​​വി​​ൽ നെ​​ല്ലു​​ത്പാ​​ദി​​പ്പി​​ക്കാ​​നാ​​കും. ആ​​വ​​ശ്യ​​ത്തി​​ന്‍റെ പ​​കു​​തി​​യെ​​ങ്കി​​ലും ഇ​​വി​​ടെ ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ൻ ക​​ഴി​​ഞ്ഞാ​​ൽ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ള്ള അ​​രി ലോ​​ബി​​യു​​ടെ അ​​ഴി​​ഞ്ഞാ​​ട്ടം അ​​വ​​സാ​​നി​​ക്കും.  അ​​തി​​നു​​ള്ള സാ​​മ്പ​​ത്തി​​ക ഭ​​ദ്ര​​ത​​യാ​​ണ് സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ച ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് വ​​ർ​​ധ​​ന. ഒ​​രേ​​ക്ക​​ർ സ്ഥ​​ല​​ത്തു കൃ​​ഷി​​യി​​റ​​ക്കി​​യാ​​ലു​​ണ്ടാ​​കു​​ന്ന ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തു​​ക 12,500 രൂ​​പ​​യി​​ൽ നി​​ന്ന് 35,000 രൂ​​പ​​യാ​​യി വ​​ർ​​ധി​​പ്പി​​ച്ചി​​രി​​ക്കു​ക​​യാ​​ണ്. ഇ​​തി​​നു പു​​റ​​മേ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ന​ൽ​കു​ന്ന 13,500 രൂ​​പ​​യും ചേ​​ർ​​ത്ത് കൃ​​ഷി​​ക്കാ​​ര​​ന് 48,500 രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം കി​​ട്ടും.

നെ​​ൽ​ ക​ർ​ഷ​ക​ന് ഏ​റെ ആ​ശ്വാ​സ​മാ​ണ് ഇ​ത്. മ​​ഹാ​​ത്മാ ഗാ​​ന്ധി ദേ​​ശീ​​യ തൊ​​ഴി​​ലു​​റ​​പ്പു പ​​ദ്ധ​​തി പ്ര​​കാ​​ര​​മു​​ള്ള തൊ​​ഴി​​ൽ സാ​​ധ്യ​​ത, നെ​​ൽ​പ്പാ​​ട​​ങ്ങ​​ളി​​ലെ ചെ​​റു​​കി​​ട നാ​​മ​​മാ​​ത്ര ക​​ർ​​ഷ​​ക​​ർ​​ക്കു കൂ​​ടി ല​​ഭ്യ​​മാ​​ക്കി​​യാ​​ൽ കേ​​ര​​ള​​ത്തി​​ൽ നെ​​ൽ​പ്പാ​​ട​​ങ്ങ​​ൾ ത​​രി​​ശു കി​​ട​​ക്കു​​ന്ന ഏ​​ർ​​പ്പാ​​ടു​​ണ്ടാ​​കി​​ല്ല. പ​​ണ്ട് ഇ​​രി​​പ്പൂ കൃ​​ഷി​​യി​​റ​​ക്കി​​യ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ മു​​പ്പൂ​​വും നാ​​ലു പൂ​​വും വ​​രെ കൃ​​ഷി​​യി​​റ​​ക്കാ​​നു​​ള്ള സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​കും. ഇ​​ത​​ര മേ​​ഖ​​ല​​യി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന​​വ​​ർ​​ക്കു പോ​​ലും ഒ​​രു ഉ​​പ​​ജോ​​ലി​​യാ​​യി കൃ​​ഷി ചെ​​യ്യാ​​നു​​ള്ള സാ​​ഹ​​ച​​ര്യ​​വും കി​​ട്ടും.  നെ​​ല്ലി​​നു മാ​​ത്ര​​മ​​ല്ല, തെ​​ങ്ങ്, വാ​​ഴ, കു​​രു​​മു​​ള​​ക്, പ​​ച്ച​​ക്ക​​റി എ​​ന്നി​​വ​​യു​​ടെ​​യും ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തു​​ക വ​​ർ​​ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. വാ​​ഴ​​യ്ക്കു മു​​ന്നൂ​​റു രൂ​​പ​​യും തെ​​ങ്ങി​​ന് 2000 രൂ​​പ​​യും പ​​ച്ച​​ക്ക​​റി കൃ​​ഷി​​ക്കു ഏ​​ക്ക​​റി​​ന് 25,000 രൂ​​പ വ​​രെ​​യു​​മാ​​ണ് ഇ​​ൻ​​ഷ്വ​റ​​ൻ​​സ് തു​​ക. രാ​​ജ്യ​​ത്തു വേ​​റൊ​​രു സം​​സ്ഥാ​​ന​​ത്തും ഇ​​ത്ര​​യും വ​​ലി​​യ ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തു​​ക അ​​നു​​വ​​ദി​​ക്കു​​ന്നി​​ല്ല. അ​​നു​​കൂ​​ല​​മാ​​യ ഈ ​​സാ​​ഹ​​ച​​ര്യം അ​​വ​​സ​​ര​​മാ​​ക്കി, ഹ​​രി​​ത ​സ​​മൃ​​ദ്ധി​​യി​​ലൂ​​ടെ സ്വ​​യം ഭ​​ക്ഷ്യ​സു​​ര​​ക്ഷി​​ത​​രാ​​കാ​​ൻ ഓ​​രോ മ​​ല​​യാ​​ളി​​ക്കും കൈ​​കോ​​ർ​​ക്കാം.