FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും
Business

സ​​ഞ്ചാ​​രി​​ക​​ളെ ആ​​ക​​ര്‍ഷി​​ക്കാ​​ന്‍ കേ​​ര​​ള ബ്ലോ​​ഗ് എ​​ക്‌​​സ്പ്ര​​സ്

Tuesday, Mar 21, 2017,9:39 IST By മെട്രൊ വാർത്ത A A A

കൊ​​ച്ചി: ആ​​ഗോ​​ള വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളെ കേ​​ര​​ള​​ത്തി​​ലേ​​ക്ക് ആ​​ക​​ര്‍ഷി​​ക്കാ​​ന്‍ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള കേ​​ര​​ള ടൂ​​റി​​സ​​ത്തി​​ന്‍റെ സം​​രം​​ഭ​​മാ​​യ കേ​​ര​​ള ബ്ലോ​​ഗ് എ​​ക്‌​​സ്പ്ര​​സ് നാ​​ലാം പ​​തി​​പ്പി​​ലേ​​ക്കു ക​​ട​​ക്കു​​ന്നു. തെ​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട 30 രാ​​ജ്യാ​​ന്ത​​ര ബ്ലോ​​ഗ​​ര്‍മാ​​രു​​മാ​​യി കേ​​ര​​ള​​ത്തി​​ലെ പ്ര​​ധാ​​ന വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളി​​ലൂ​​ടെ പ​​ര്യ​​ട​​നം ന​​ട​​ത്തു​​ന്ന കേ​​ര​​ള ബ്ലോ​​ഗ് എ​​ക്‌​​സ്പ്ര​​സ് തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ കൊ​​ച്ചി ബോ​​ള്‍ഗാ​​ട്ടി പാ​​ല​​സി​​ല്‍ ടൂ​​റി​​സം മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ന്‍ ഫ്ലാ​​ഗ് ഓ​​ഫ് ചെ​​യ്തു. ഏ​​പ്രി​​ല്‍ മൂ​​ന്നി​​ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് സ​​മാ​​പി​​ക്കു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് 15 ദി​​വ​​സ​​ത്തെ യാ​​ത്ര.
ടൂ​​റി​​സം വി​​പ​​ണ​​ന​​ത്തി​​ന് കേ​​ര​​ളം ആ​​വി​​ഷ്‌​​ക​​രി​​ച്ച അ​​തി​​നൂ​​ത​​ന സം​​രം​​ഭ​​മാ​​ണ് ബ്ലോ​​ഗ് എ​​ക്‌​​സ്പ്ര​​സ്സെ​​ന്നും അ​​ത് വ​​രും വ​​ര്‍ഷ​​ങ്ങ​​ളി​​ലും വി​​പ​​ണ​​ന​​ത്തി​​ന്‍റെ നി​​ല​​വാ​​രം ഉ​​യ​​ര്‍ത്തു​​മെ​​ന്നും മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ന്‍ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. കേ​​ര​​ള​​ത്തി​​നു സു​​പ്ര​​ധാ​​ന​​മാ​​യ ടൂ​​റി​​സം മേ​​ഖ​​ല​​യി​​ല്‍ സാ​​ര​​മാ​​യ പു​​രോ​​ഗ​​തി​​ക്ക് ഇ​​ത് സ​​ഹാ​​യ​​ക​​മാ​​യി. ല​​ക്ഷ്യ​​സ്ഥാ​​ന​​മെ​​ന്ന നി​​ല​​യി​​ല്‍ കേ​​ര​​ള​​ത്തി​​ലേ​​ക്ക് സ​​ഞ്ചാ​​രി​​ക​​ളെ ആ​​ക​​ര്‍ഷി​​ക്കാ​​നും മേ​​ഖ​​ല​​യു​​ടെ വ​​ള​​ര്‍ച്ച​​ക്കും ബ്ലോ​​ഗ് എ​​ക്‌​​സ്പ്ര​​സി​​നു ക​​ഴി​​യു​​മെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.
ബ്രി​​ട്ട​​ന്‍, കാ​​ന​​ഡ, അ​​മേ​​രി​​ക്ക, സ്‌​​പെ​​യി​​ന്‍, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ന്യൂ​​സി​​ല​​ന്‍ഡ്, ബ്ര​​സീ​​ല്‍, ഇ​​റ്റ​​ലി, മ​​ലേ​​ഷ്യ, സ്വീ​​ഡ​​ന്‍, അ​​ര്‍ജ​​ന്‍റീ​​ന, ഗ്രീ​​സ് തു​​ട​​ങ്ങി 29 രാ​​ജ്യ​​ങ്ങ​​ളി​​ല്‍നി​​ന്നു തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട 29 ബ്ലോ​​ഗ​​ര്‍മാ​​ര്‍ക്കൊ​​പ്പം ഇ​​ന്ത്യ​​യി​​ല്‍നി​​ന്നു​​ള്ള ഏ​​ക അം​​ഗ​​മാ​​യ ദീ​​പാ​​ന്‍ഷു ഗോ​​യ​​ലും ബ്ലോ​​ഗ് എ​​ക്‌​​സ്പ്ര​​സി​​ല്‍ യാ​​ത്ര​​യ്ക്കു​​ണ്ട്. 38,000 പേ​​ര്‍ പ​​ങ്കെ​​ടു​​ത്ത ഓ​​ണ്‍ലൈ​​ന്‍ വോ​​ട്ടി​​ങ്ങി​​ലൂ​​ടെ​​യാ​​ണ് ബ്ലോ​​ഗ​​ര്‍മാ​​രെ തി​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ഉ​​ദ്ഘാ​​ട​​ന ദി​​വ​​സ​​മാ​​യ മാ​​ര്‍ച്ച് 20നും 26​​നും കൊ​​ച്ചി, 21ന് ​​ആ​​ല​​പ്പു​​ഴ, 22ന് ​​കു​​മ​​ര​​കം, 23ന് ​​തേ​​ക്ക​​ടി, 24നും 25​​നും മൂ​​ന്നാ​​ര്‍, 27നും 28​​നും തൃ​​ശൂ​​ര്‍, 29ന് ​​കോ​​ഴി​​ക്കോ​​ട്, 30ന് ​​വ​​യ​​നാ​​ട്, 31ന് ​​ക​​ണ്ണൂ​​ര്‍, ഏ​​പ്രി​​ല്‍ ഒ​​ന്നി​​നും ര​​ണ്ടി​​നും കാ​​സ​​ര്‍കോ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലൂ​​ടെ റോ​​ഡു​​മാ​​ര്‍ഗം സ​​ഞ്ച​​രി​​ക്കു​​ന്ന ബ്ലോ​​ഗ് എ​​ക്‌​​സ്പ്ര​​സ് ഏ​​പ്രി​​ല്‍ മൂ​​ന്നി​​ന് അ​​വ​​സാ​​ന ല​​ക്ഷ്യ​​കേ​​ന്ദ്ര​​മാ​​യ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് യാ​​ത്ര അ​​വ​​സാ​​നി​​പ്പി​​ക്കും.
മൂ​​ന്നു പ​​തി​​പ്പു​​ക​​ളി​​ലു​​മാ​​യി 87 ബ്രാ​​ന്‍ഡ് അം​​ബാ​​സ​​ഡ​​ര്‍മാ​​രാ​​ണു കേ​​ര​​ള​​ക്കാ​​ഴ്ച​​ക​​ള്‍ കാ​​ണാ​​നെ​​ത്തി​​യ​​ത്. വി​​ദേ​​ശ അ​​ച്ച​​ടി, ഓ​​ണ്‍ലൈ​​ന്‍, ടെ​​ലി​​വി​​ഷ​​ന്‍ മാ​​ധ്യ​​മ​​ങ്ങ​​ള്‍ ബ്ലോ​​ഗ് എ​​ക്‌​​സ്പ്ര​​സി​​ന്‍റെ വാ​​ര്‍ത്ത​​ക​​ള്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ക​​യും ഡോ​​ക്യു​​മെ​​ന്‍റ​​റി​​ക​​ള്‍ ഉ​​ള്‍പ്പെ​​ടെ പ്ര​​ദ​​ര്‍ശി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യു​​ള്ള പ്ര​​ചാ​​ര​​ണ​​ത്തി​​ന് മൂ​​ന്നാം​​പ​​തി​​പ്പി​​ന് ഗോ​​വ ഫെ​​സ്റ്റ് 2016ല്‍ ​​വെ​​ങ്ക​​ല പു​​ര​​സ്‌​​കാ​​ര​​വും ല​​ഭി​​ച്ചു.
മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​നൊ​​പ്പം നി​​ന്ന് ബ്ലോ​​ഗ​​ര്‍മാ​​ര്‍ സെ​​ല്‍ഫി എ​​ടു​​ക്കു​​ക​​യും അ​​ദ്ദേ​​ഹ​​ത്തോ​​ടൊ​​പ്പം അ​​ല്‍പ്പ​​നേ​​രം പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ ബ്ലോ​​ഗ് എ​​ക്‌​​സ​​പ്ര​​സ് ബ​​സി​​ല്‍ യാ​​ത്ര ചെ​​യ്യു​​ക​​യും ചെ​​യ്തു. തു​​ട​​ര്‍ന്ന് മ​​ന്ത്രി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ ബ്ലോ​​ഗ് എ​​ക്‌​​സ​​പ്ര​​സ് സ​​ഞ്ചാ​​രി​​ക​​ള്‍ സ്വ​​യം പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി. ച​​ട​​ങ്ങി​​ല്‍ ടൂ​​റി​​സം ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്റ്റ​​ര്‍ പി.​​ജി ശി​​വ​​ന്‍, ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്റ്റ​​ര്‍ വി.​​എ​​സ്. അ​​നി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​രും പ​​ങ്കെ​​ടു​​ത്തു.