FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
Sports

റാഞ്ചി ടെസ്റ്റ് സ​മാ​സ​മം

Tuesday, Mar 21, 2017,8:31 IST By മെട്രൊ വാർത്ത A A A

റാ​ഞ്ചി: ബോ​ർ​ഡ​ർ- ഗ​വാ​സ്ക​ർ പ​ര​മ്പ​ര​യി​ലെ മൂ​ന്നാം ടെ​സ്റ്റി​ൽ ഇ​രു​വ​രും കൈ​കൊ​ടു​ത്ത് പി​രി​ഞ്ഞു. അ​വ​സാ​ന​ദി​നം മി​ക​ച്ച ടേ​ൺ ല​ഭി​ച്ച പി​ച്ചി​ൽ ഓ​സീ​സ് ബാ​റ്റ്സ്മാ​ൻ പ്ര​തി​രോ​ധ​കോ​ട്ട തീ​ർ​ത്തു. തു​ട​ക്ക​ത്തി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​മാ​യെ​ങ്കി​ലും ഷോ​ൺ മാ​ർ​ഷി​ന്‍റെ​യും പീ​റ്റ​ർ ഹാ​ൻ​ഡ്കോം​പ്സി​ന്‍റെ​യും ചെ​റു​ത്ത് നി​ൽ​പ്പ് ഓ​സീ​സി​ന് സ​മ​നി​ല സ​മ്മാ​നി​ച്ചു. ര​ണ്ടാം ഇ​ന്നി​ങ്സി​ൽ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​ഡേ​ജ മി​ക​ച്ച് നി​ന്നെ​ങ്കി​ലും മ​റ്റു ബൗ​ള​ർ​മാ​രി​ൽ നി​ന്ന് പൂ​ർ​ണ പി​ന്തു​ണ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഓ​സീ​സ് അ​നാ​യാ​സം സ​മ​നി​ല​പി​ടി​ച്ചു​പ്പ​റ്റി. ആ​ദ്യ ഇ​ന്നി​ങ്സി​ൽ ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി​യ ചേ​തേ​ശ്വ​ർ പൂ​ജാ​ര​യാ​ണ് മാ​ൻ ഒ​ഫ് ദ ​മാ​ച്ച്. നി​ർ​ണാ​യ​ക​മാ​യ നാ​ലാ​മ​ത്തേ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്റ്റ് 25 ധ​ർ​മ​ശാ​ല​യ​ലി​ൽ ആ​രം​ഭി​ക്കും.
അ​വ​സാ​ന ദി​നം ഇ​ന്ത്യ വി​ജ​യ​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​യ​ത് ഷോ​ൺ ‍മാ​ർ​ഷി​ന്‍റേു​യം ഹാ​ൻ​ഡ്സ്കോം​പ്സി​ന്‍റെ​യും പ്ര​ക​ട​ന​മാ​ണ്. 152 റ​ൺ​സ് ലീ​ഡു വ​ഴ​ങ്ങി ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ബാ​റ്റി​ങ് തു​ട​ങ്ങി​യ ഓ​സീ​സ് അ​വ​സാ​ന​ദി​വ​സം 6 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 204 റ​ൺ​സെ​ടു​ത്ത് മ​ത്സ​രം സ​മ​നി​ല​യി​ലാ​ക്കി. ര​ണ്ടി​ന് 23 എ​ന്ന നി​ല​യി​ലാ​ണ് അ​വ​സാ​ന ദി​ന​മാ​യി ഇ​ന്ന് ഓ​സീ​സ് ബാ​റ്റി​ങ് പു​നഃ​രാ​രം​ഭി​ച്ച​ത്. സ്കോ​ർ ഇ​ന്ത്യ 603/9. ഓ​സ്ട്രേ​ലി​യ 451 & 204/6.
ചാ​യ​യ്ക്കു പി​രി​യു​മ്പോ​ള്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 149 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​ക​ർ. ഒ​രു ഘ​ട്ട​ത്തി​ല്‍ നാ​ലി​ന് 63 റ​ണ്‍സെ​ന്ന നി​ല​യി​ല്‍ തോ​ല്‍വി​യി​ലേ​ക്കു നീ​ങ്ങി​യ ഓ​സീ​സി​നെ, അ​ഞ്ചാം വി​ക്ക​റ്റി​ൽ ഷോ​ൺ മാ​ർ​ഷും ഹാ​ൻ​ഡ്സ്കോം​പും ചേ​ർ​ന്നെ​ടു​ത്ത 124 റ​ൺ​സാ​ണ് ഓ​സീ​സി​നെ തോ​ൽ​വി​യി​ൽ​നി​ന്ന് ര​ക്ഷി​ച്ച​ത്.
ഷോ​ൺ മാ​ർ​ഷ് 53 റ​ൺ​സെ​ടു​ത്തു പു​റ​ത്താ​യി. 197 പ​ന്തു​ക​ളാ​ണ് മാ​ർ​ഷ് അ​തി​ജീ​വി​ച്ച​ത്. ഹാ​ൻ​ഡ്സ്കോം​പ് 72 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. 200 പ​ന്തു​ക​ൾ നേ​രി​ട്ടാ​യി​രു​ന്നു ഹാ​ൻ​ഡ്കോം​പ്സി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി. മാ​ർ​ഷി​ന് ശേ​ഷം ക്രീ​സി​ലെ​ത്തി​യ ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ (2) പെ​ട്ടെ​ന്ന് മ​ട​ങ്ങി. എ​ന്നാ​ൽ ഹാ​ൻ​ഡ്സ്കോം​പി​നൊ​പ്പം മാ​ത്യു വെ​യ്‌​ഡ് നി​ല​യു​റ​പ്പി​ച്ച​തോ​ടെ ഓ​സീ​സ് തോ​ൽ​വി ഒ​ഴി​വാ​ക്കി.
ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു പി​രി​യു​മ്പോ​ള്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 83 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഓ​സീ​സ്. ഓ​പ്പ​ണ​ര്‍ ഡേ​വി​ഡ് വാ​ര്‍ണ​ർ, നൈ​റ്റ് വൈ​ച്ച്മാ​ന്‍ ന​ഥാ​ന്‍ ലി​യോ​ണ്‍ എ​ന്നി​വ​ര്‍ക്കു പി​ന്നാ​ലെ, മാ​റ്റ് റെ​ന്‍ഷോ (84 പ​ന്തി​ല്‍ 15), ക്യാ​പ്റ്റ​ന്‍ സ്റ്റീ​വ് സ്മി​ത്ത് (68 പ​ന്തി​ല്‍ 21) എ​ന്നി​വ​രും രാ​വി​ലെ പു​റ​ത്താ​യി. റെ​ന്‍ഷോ​യെ ഇ​ഷാ​ന്ത് ശ​ര്‍മ എ​ല്‍ബി​യി​ല്‍ കു​രു​ക്കി​യ​പ്പോ​ൾ, സ്മി​ത്തി​നെ ജ​ഡേ​ജ ക്ലീ​ന്‍ ബൗ​ള്‍ഡാ​ക്കി. മാ​ക്സ്‌​വെ​ല്ലി​നെ കൂ​ടി പു​റ​ത്താ​ക്കി ജ​ഡേ​ജ വി​ക്ക​റ്റ് നേ​ട്ടം നാ​ലാ​ക്കി ഉ​യ​ർ​ത്തി.
നേ​ര​ത്തെ, രാ​ജ്യാ​ന്ത​ര ക​രി​യ​റി​ലെ ദൈ​ര്‍ഘ്യ​മേ​റി​യ ഇ​ന്നി​ങ്സു​മാ​യി മൂ​ന്നാം ഇ​ര​ട്ട​സെ​ഞ്ചു​റി കു​റി​ച്ച ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യു​ടെ​യും (202), മൂ​ന്നാം സെ​ഞ്ചു​റി നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്സ്മാ​ന്‍ വൃ​ദ്ധി​മാ​ന്‍ സാ​ഹ​യു​ടെ​യും പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ര്‍ സ​മ്മാ​നി​ച്ച​ത്. ഇ​രു​വ​രും പു​റ​ത്താ​യ​ശേ​ഷം ഏ​ക​ദി​ന​ശൈ​ലി​യി​ല്‍ അ​ടി​ച്ചു​ത​ക​ര്‍ത്ത് അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി​യ ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് (55 പ​ന്തി​ല്‍ പു​റ​ത്താ​കാ​തെ 54) സ്കോ​ര്‍ 600 ക​ട​ത്തി​യ​ത്.

ഈ ​പ​ര​മ്പ​ര​യി​ല്‍ ഇ​തു​വ​രെ പി​റ​ന്ന ഏ​റ്റ​വും ഉ​യ​ര്‍ന്ന ടീം ​ടോ​ട്ട​ലാ​ണ് ഇ​ന്ത്യ​യു​ടേ​ത്. ഏ​ഴാം വി​ക്ക​റ്റി​ല്‍ പൂ​ജാ​ര​സാ​ഹ സ​ഖ്യം കൂ​ട്ടി​ച്ചേ​ര്‍ത്ത 199 റ​ണ്‍സാ​ണ് ഇ​ന്ത്യ​ന്‍ ഇ​ന്നി​ങ്സി​ല്‍ നി​ര്‍ണാ​യ​ക​മാ​യ​ത്. പ​ര​മ്പ​ര​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന ടീം ​ടോ​ട്ട​ല്‍, ഏ​റ്റ​വും ഉ​യ​ര്‍ന്ന വ്യ​ക്തി​ഗ​ത സ്കോ​ര്‍ തു​ട​ങ്ങി​യ നേ​ട്ട​ങ്ങ​ളെ​ല്ലാം ടീം ​ഇ​ന്ത്യ​യും പൂ​ജാ​ര​യും സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. റാ​ഞ്ചി​യി​ലെ ക​ന്നി​ടെ​സ്റ്റി​ല്‍ ക്രി​ക്ക​റ്റി​ന്‍റെ സു​ന്ദ​ര​ന്‍ കാ​ഴ്ച​ക​ളു​മാ​യി ക​ളം​നി​റ​ഞ്ഞ പൂ​ജാ​ര 525 പ​ന്തി​ല്‍ 21 ബൗ​ണ്ട​റി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യാ​ണ് 202 റ​ണ്‍സെ​ടു​ത്ത​ത്. 233 പ​ന്തു​ക​ള്‍ നേ​രി​ട്ട സാ​ഹ​യാ​ക​ട്ടെ, എ​ട്ടു ബൗ​ണ്ട​റി​യും ഒ​രു സി​ക്സു​മു​ള്‍പ്പെ​ടെ 117 റ​ണ്‍സെ​ടു​ത്ത മ​ട​ങ്ങി. ര​വീ​ന്ദ്ര ജ​ഡേ​ജ 55 പ​ന്തി​ല്‍ അ​ഞ്ചു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്സു​മു​ള്‍പ്പെ​ടെ 54 റ​ണ്‍സെ​ടു​ത്തു പു​റ​ത്താ​കാ​തെ നി​ന്നു. ഇ​ഷാ​ന്ത് ശ​ര്‍മ (നാ​ലു പ​ന്തി​ല്‍ 0) ജ​ഡേ​യ്ക്കു കൂ​ട്ടു​നി​ന്നു. ഉ​മേ​ഷ് യാ​ദ​വ് 33 പ​ന്തി​ല്‍ ര​ണ്ടു ബൗ​ണ്ട​റി ഉ​ള്‍പ്പെ​ടെ 16 റ​ണ്‍സെ​ടു​ത്ത് മ​ട​ങ്ങി.