FLASH NEWS
Breaking News
മണി പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പുപറയണം: സിപിഐ
Featured

ജ​ല​മി​ല്ലെ​ങ്കി​ല്‍ ജീ​വ​നി​ല്ല, ഭൂ​മി​യി​ല്ല, ന​മ്മ​ളു​മി​ല്ല

Wednesday, Mar 22, 2017,11:39 IST By മാ​ത്യു ടി. ​തോ​മ​സ് (ജ​ല​വി​ഭ​വ വ​കു​പ്പു മ​ന്ത്രി) A A A

ര​സ​ക​ര​മാ​യ ഒ​ര​നു​ഭ​വ​ത്തോ​ടെ തു​ട​ങ്ങ​ട്ടെ. ഒ​രു സ്കൂ​ളി​ലെ ആ​ഘോ​ഷ​ത്തി​നെ​ത്തി​യ​താ​ണ്. എ​ന്നെ നോ​ക്കി പു​ഞ്ചി​രി​ച്ച നാ​ലാം ക്ലാ​സു​കാ​രി​യോ​ട്, അ​റി​യു​മോ എ​ന്ന് ഒ​രു കൗ​തു​ക​ത്തി​നു ചോ​ദി​ച്ചു. ഒ​രു സ​ങ്കോ​ച​വും കൂ​ടാ​തെ മി​ടു​ക്കി​യാ​യ ആ ​കു​ട്ടി പ​റ​യു​ക​യാ​ണ്: അ​റി​യും, ഇ​ല്ലാ​ത്ത വി​ഭ​വ​ത്തി​ന്‍റെ മ​ന്ത്രി​യ​ല്ലേ. എ​ല്ലാ​വ​രും അം​ഗീ​ക​രി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ന്ന സ​ന്ദേ​ശ​മാ​ണ് ജ​ല​ത്തി​ന്‍റെ ഇ​ല്ലാ​യ്മ. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​വ​ര്‍ഷം ജ​ല​ദി​നം വ​ന്നെ​ത്തു​ന്ന​ത്, “പാ​ഴ്ജ​ലം’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി.

ല​ഭ്യ​ത കു​റ​ഞ്ഞ ഏ​തൊ​ന്നും പ്രി​യ​ക​രം ആ​യി മാ​റു​മെ​ന്നാ​ണ് സാ​മ്പ​ത്തി​ക ശാ​സ്ത്രം. ജ​ലം ല​ഭ്യ​ത കു​റ​ഞ്ഞ​താ​യി മാ​റി​ത്തു​ട​ങ്ങി​യി​ട്ടും ഈ ​സാ​മ്പ​ത്തി​ക ശാ​സ്ത്ര നി​യ​മം അ​നു​സ​രി​ക്കാ​തെ പാ​ഴാ​കു​ന്ന അ​വ​സ്ഥ​യു​ണ്ടെ​ങ്കി​ല്‍ കാ​ര​ണം, ജ​ല​ത്തെ വി​ല​യു​ള്ള സാ​മ്പ​ത്തി​ക വ​സ്തു​വാ​യി നാം ​ക​ണ്ടു​തു​ട​ങ്ങി​യി​ട്ടി​ല്ല എ​ന്ന​താ​വാം. മു​ത​ല്‍ മു​ട​ക്കു​ന്ന വ​സ്തു​ക്ക​ള്‍ക്കു മാ​ത്രം വി​ല​ക​ൽ​പ്പി​ച്ചു ശീ​ലി​ച്ചു​പോ​യ​തു​കൊ​ണ്ടു​മാ​വാം.
ഈ​യ​ടു​ത്ത കാ​ല​ത്ത് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച ക​ണ​ക്കെ​ഴു​ത്തു ചി​ന്ത ഈ ​അ​ലം​ഭാ​വ​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നു പ്രേ​ര​ണ ന​ല്‍കു​ന്ന​താ​യി​രു​ന്നു. അ​തി​ങ്ങ​നെ: ഒ​രു ലി​റ്റ​ര്‍ കു​പ്പി​വെ​ള്ള​ത്തി​ന് 20 രൂ​പ വി​ല​കൊ​ടു​ത്തു നാം ​വാ​ങ്ങു​ന്നു. ജ​ല​വി​ഭ​വ വ​കു​പ്പ് മി​ത​മാ​യ നി​ര​ക്കി​ല്‍ ന​ല്‍കു​ന്ന വെ​ള്ള​ത്തി​നു​മാ​കും ലി​റ്റ​റി​ന് 15 രൂ​പ. മി​ത​മാ​യി വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ട​ത്ത​രം വീ​ട്ടി​ലെ ടാ​ങ്കി​ന്‍റെ ശേ​ഷി ആ​യി​രം മു​ത​ല്‍ 1500 വ​രെ ലി​റ്റ​ര്‍. അ​താ​യ​ത് ഒ​രു ദി​വ​സം ഒ​രു ഭ​വ​ന​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ വി​ല അ​ഥ​വാ സാ​മ്പ​ത്തി​ക മൂ​ല്യം ഏ​റ്റ​വും കു​റ​ഞ്ഞ​ത് 15000 രൂ​പ. അ​ത് മു​പ്പ​തി​നാ​യി​രം വ​രെ​യാ​കാം. ഒ​രു മാ​സം നാ​ല​ര​ല​ക്ഷം രൂ​പ മു​ത​ല്‍ ഒ​മ്പ​തു​ല​ക്ഷം രൂ​പ വ​രെ. ഇ​ത്ര​യും വി​ല​യു​ള്ള മ​റ്റേ​തു വ​സ്തു​വാ​ണ് നി​ത്യ​ജീ​വി​ത​ത്തി​ല്‍ നാം ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്?
ഇ​നി ശ്വ​സി​ക്കു​ന്ന​തി​നു​ള്ള ശു​ദ്ധ​വാ​യു കു​പ്പി​യി​ലാ​ക്കി വി​ല​യ്ക്കു ന​ല്‍കു​ന്ന ഓ​ക്സി​ജ​ന്‍ അ​ഥോ​റി​റ്റി നി​ല​വി​ല്‍ വ​രു​മ്പോ​ള്‍ മാ​ത്ര​മേ ഇ​തേ രീ​തി​യി​ല്‍ പ്രാ​ണ​വാ​യു​വി​ന്‍റെ വി​ല​യെ​ക്കു​റി​ച്ചും ചി​ന്തി​ച്ചു​തു​ട​ങ്ങൂ. ഇ​ത്ര​യും വി​ല​യു​ള്ള വ​സ്തു​ക്ക​ള്‍ സൗ​ജ​ന്യ​മാ​യി ധാ​രാ​ളി​ത്ത​ത്തോ​ടെ ഉ​പ​യോ​ഗി​ച്ചു ശീ​ലി​ച്ച​തി​ന്‍റെ ഫ​ല​മാ​ണ് ശു​ദ്ധ​ജ​ല സം​ര​ക്ഷ​ണി​ലും ശു​ദ്ധ​അ​ന്ത​രീ​ക്ഷ സം​ര​ക്ഷ​ണ​ത്തി​ലും കാ​ണി​ക്കു​ന്ന അ​നാ​സ്ഥ.
കു​ടി​വെ​ള്ള​ത്തി​നാ​യി ജ​ല അ​ഥോ​റി​റ്റി​യെ ആ​ശ്ര​യി​ക്കു​ന്നവർ‍ ജ​ല​വി​ത​ര​ണ​ത്തി​ല്‍ ത​ട​സ​മു​ണ്ടാ​യാ​ല്‍ ക്ഷു​ഭി​ത​രാ​കാ​റു​ണ്ട്. അ​തി​നെ കു​റ്റ​പ്പെ​ടു​ത്താ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ജ​ല​ക്ഷാ​മ​ത്തി​നെ​തി​രേ​യു​ള്ള ഏ​തു പ്ര​തി​ക​ര​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. എ​ന്നാ​ല്‍ ഇ​തി​നൊ​രു മ​റു​വ​ശ​മു​ണ്ട്. ധാ​രാ​ളി​ത്ത​ത്തോ​ടെ ‘പാ​ഴാ​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം’ ഉ​ള്‍പ്പെ​ടെ ത​ട​സ​പ്പെ​ടു​ന്ന​തി​നെ​തി​രേ​യാ​ണീ ക്ഷോ​ഭം. മു​ട​ക്ക​മി​ല്ലാ​തെ ജ​ലം ല​ഭ്യ​മാ​യാ​ല്‍ വാ​ഹ​ന​വും വീ​ടും പ​ട്ടി​ക്കൂ​ടു​മെ​ല്ലാം ക​ഴു​കു​ന്ന​തി​നു ശു​ദ്ധ​ജ​ലം വേ​ണം! ഈ ​സ​മീ​പ​നം മാ​റേ​ണ്ട​തു​ണ്ട്.
ഭ​വ​ന​ത​ല​ത്തി​ല്‍ സാ​മൂ​ഹ്യ​ബോ​ധ​ത്തി​ന്‍റെ അ​ഭാ​വം ഇ​ങ്ങ​നെ പ്ര​ക​ട​മാ​കു​മ്പോ​ള്‍ വി​ശാ​ല​സ​മൂ​ഹ​ത്തി​ല്‍ ഇ​തി​ലും മോ​ശ​മാ​യ രീ​തി​യി​ലാ​ണ് ഇ​തു പ്രാ​വ​ര്‍ത്തി​ക​മാ​കു​ന്ന​ത്. ജ​ലം പാ​ഴാ​കു​ന്ന​ത് എ​ങ്ങ​നെ​യൊ​ക്കെ എ​ന്ന​തി​നെ​ക്കു​റി​ച്ചുള്ള അ​റി​വി​ല്ലാ​യ്മ ത​ന്നെ​യാ​ണു പ്ര​ധാ​ന കാ​ര​ണം. ജ​ലം പാ​ഴ്ജ​ല​മാ​കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ളെ നാ​ലാ​യി തി​രി​ക്കാം.
ഒ​ന്ന്, അ​മി​ത​മാ​യും അ​നാ​വ​ശ്യ​ത്തി​നു​മു​ള്ള ഉ​പ​യോ​ഗം. ര​ണ്ട്, മ​ലി​നീ​ക​ര​ണം. മൂ​ന്ന്, ല​ഭ്യ​മാ​യ ജ​ല​ത്തെ ഉ​പ​യോ​ഗ്യ​മാ​ക്കി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലു​ള്ള ക​ഴി​വി​ല്ലാ​യ്മ. നാ​ല്, വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ കേ​ടു​പാ​ടു​ക​ള്‍ കൂ​ടാ​തെ നി​ല​നി​ര്‍ത്തു​ന്ന​തി​ലെ അ​നാ​സ്ഥ മൂ​ലം പ്ര​യോ​ജ​ന​ര​ഹി​ത​മാ​യി വെ​ള്ളം ഒ​ഴു​കി ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ. ആ​ദ്യ​ത്തേ​തി​ന് ഉ​ദാ​ഹ​ര​ണം പ​റ​ഞ്ഞു​ക​ഴി​ഞ്ഞു. വ്യ​ക്തി​ത​ല​ത്തി​ലും ഭ​വ​ന​ത​ല​ത്തി​ലു​മെ​ല്ലാം പു​തി​യൊ​രു ജ​ല​വി​നി​യോ​ഗ ശൈ​ലി​യും ജ​ല​വി​നി​യോ​ഗ സം​സ്കാ​ര​വും വ​ള​ര്‍ത്തി​യെ​ടു​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​തെ​ന്നു നാം ​പ​റ​യു​ന്ന ഇ​ക്കൊ​ല്ലം കേ​ര​ള​ത്തി​ല്‍ ല​ഭി​ച്ച ജ​ല​ത്തി​ന്‍റെ ഒ​രം​ശ​മെ​ങ്കി​ലും ല​ഭി​ക്കാ​ത്ത ശു​ഷ്ക​വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ ക​ണ്ടു പ​ഠി​ക്ക​ണം. നാ​ലും അ​ഞ്ചും വ​ര്‍ഷം മ​ഴ​യ്ക്കാ​യി കാ​ത്തി​രി​ക്കേ​ണ്ടി​വ​രാ​റു​ള്ള രാ​ജ​സ്ഥാ​നി​ലെ​യും മ​റ്റും ജ​ന​ങ്ങ​ള്‍ ഒ​രു ബ​ക്ക​റ്റ് വെ​ള്ളം കൊ​ണ്ട് നി​ര്‍വ​ഹി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​വ​ര്‍ക്കു​ള്ള തീ​ക്ഷ്ണ​ത മ​ന​സി​ലാ​കും.
മ​ലി​നീ​ക​ര​ണ​ത്തി​നു യാ​തൊ​രു മ​ടി​യു​മി​ല്ലാ​ത്ത​വ​രാ​യി നാം ​കു​പ്ര​സി​ദ്ധി നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ജ​ല​സം​ര​ക്ഷ​ണ​ത്തി​നു ജ​ലം മാ​ത്രം മ​ലി​നീ​ക​രി​ക്കാ​തെ​യി​രു​ന്നാ​ല്‍ പോ​രാ. ജ​ലാ​ശ​യ​ങ്ങ​ളും ജ​ല​സ്രോ​ത​സു​ക​ളും പ​രി​സ​ര​ങ്ങ​ളു​മെ​ല്ലാം മാ​ലി​ന്യ​മു​ക്ത​മാ​യി കാ​ത്തു​പ​രി​പാ​ലി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ മാ​ത്ര​മ​ല്ല ഭ​ര​ണാ​ധി​കാ​രി​ക​ളും വ്യ​വ​സാ​യി​ക​ളു​മെ​ല്ലാം ജാ​ഗ്ര​ത പു​ല​ര്‍ത്തേ​ണ്ട​തു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ വ്യാ​വ​സാ​യി​ക ത​ല​സ്ഥാ​ന​മാ​യ കൊ​ച്ചി​യി​ല്‍ നി​ന്നും മാ​ലി​ന്യ​മു​ക്ത പെ​രി​യാ​റി​നാ​യി ഉ​യ​രു​ന്ന ശ​ബ്ദ​ങ്ങ​ള്‍ക്കു പ്ര​സ​ക്തി​യു​ണ്ട്.
ല​ഭ്യ​മാ​യ ജ​ല​ത്തെ ക​ണ്ടെ​ത്തി കാ​ര്യ​ക്ഷ​മ​ത​യോ​ടെ ഉ​പ​യോ​ഗ്യ​മാ​ക്കു​ന്ന​തി​ല്‍ എ​ല്ലാ ത​ല​ങ്ങ​ളി​ലു​മു​ള്ള ഭ​ര​ണ​ക​ര്‍ത്താ​ക്ക​ള്‍ക്കും ആ​സൂ​ത്ര​ണ​ക​ര്‍ത്താ​ക്ക​ള്‍ക്കും പ​ങ്കു​ണ്ട്. വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നീ​ര്‍ത്ത​ടാ​ധി​ഷ്ഠി​ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ക​യും നീ​ര്‍ത്ത​ട​സം​ര​ക്ഷ​ണം പ്ര​ധാ​ന ല​ക്ഷ്യ​മാ​യി മാ​റു​ക​യും ചെ​യ്യ​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ ന​മ്മു​ടെ അ​യ​ല്‍സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ടി​ന്‍റെ മാ​തൃ​ക പി​ന്തു​ട​രാ​ന്‍ പോ​ലും ന​മു​ക്കു ക​ഴി​യാ​റി​ല്ല.
ജ​ല​സം​ര​ക്ഷ​ണ സ​ന്ദേ​ശം ജ​ന​ങ്ങ​ളൊ​ന്നാ​കെ ഏ​റ്റെ​ടു​ക്കേ​ണ്ടി​യി​രി​ക്കു​ന്ന നി​ർ​ണാ​യ​ക​മാ​യ ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ന്നെ​ത്തു​ന്ന ജ​ല​ദി​നം ല​ക്ഷ്യ​ത്തി​നു​ത​കു​ന്ന വി​ധ​ത്തി​ല്‍ ആ​ച​രി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​രി​നു വേ​ണ്ടി ആ​ഹ്വാ​നം ചെ​യ്യ​ട്ടെ. എ​ല്ലാ സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലും റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളി​ലും മ​നു​ഷ്യ​ര്‍ ഒ​രു​മി​ച്ചു​കൂ​ടു​ന്ന എ​ല്ലാ ഇ​ട​ങ്ങ​ളി​ലും ഏ​റ്റു ചൊ​ല്ലു​ന്ന​തി​നാ​യു​ള്ള പ്ര​തി​ജ്ഞ ത​യാ​റാ​ക്കി ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ നി​ന്നും ഇ​തി​ന്‍റെ മാ​തൃ​ക ല​ഭി​ക്കു​ന്ന​താ​ണ്. എ​ല്ലാ​യി​ട​ങ്ങ​ളി​ലും പ്ര​തി​ജ്ഞ​യെ​ടു​ക്ക​ല്‍ ന​ട​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു. വി​വി​ധ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ള്‍ മേ​ല്‍പ്പ​റ​ഞ്ഞ എ​ല്ലാ​യി​ട​ങ്ങ​ളി​ലും ന​ട​ത്തു​ന്ന​തി​നും ശ്ര​ദ്ധി​ക്ക​ണം. എ​ന്നാ​ല്‍ ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ ഉ​പ​രി​പ്ല​വ​മാ​യി​പ്പോ​കാ​തെ സ്ഥാ​യി​യാ​യി നി​ല​നി​ല്‍ക്കു​ന്ന ക​ര്‍മ്മ​പ​രി​പാ​ടി​ക​ളി​ലേ​ക്കു നീ​ങ്ങ​ണം.
മ​ലി​ന​മാ​യി​ക്കി​ട​ക്കു​ന്ന ജ​ലാ​ശ​യ​ങ്ങ​ളെ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നു​ള്ള ക​ര്‍മ്മ​പ​രി​പാ​ടി​ക​ള്‍ ആ​ദ്യം ഏ​റ്റെ​ടു​ക്കു​ക. കാ​ല​വ​ര്‍ഷ​ക്കാ​ലം വൈ​കാ​തെ എ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചു​കൊ​ണ്ട് പെ​യ്തി​റ​ങ്ങു​ന്ന ജ​ല​ത്തെ പ​ര​മാ​വ​ധി ഭൂ​ഗ​ര്‍ഭ​ജ​ല​മാ​യി സം​ഭ​രി​ക്കു​ന്ന​തി​നും അ​തി​നു​ള്ള ശേ​ഷി മ​ണ്ണി​നു വ​ർ​ധി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നും ഉ​ത​കു​ന്ന പ​രി​പാ​ടി​ക​ള്‍ക്കു രൂ​പം ന​ല്‍കു​ക. ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​കെ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു പ​രി​പാ​ലി​ക്കു​ക, ക​ഴി​യു​ന്ന​ത്ര മ​ഴ​ക്കു​ഴി​ക​ള്‍ നി​ര്‍മ്മി​ക്കു​ക എ​ന്നി​ങ്ങ​നെ വ​ര്‍ഷം മു​ഴു​വ​ന്‍ നീ​ണ്ടു​നി​ല്‍ക്കു​ന്ന ക​ര്‍മ്മ പ​രി​പാ​ടി​ക​ള്‍ക്കു തു​ട​ക്കം കു​റി​ക്കു​ക. ജ​ല​ദി​ന​മാ​യ മാ​ര്‍ച്ച് 22 മു​ത​ല്‍ ഭൗ​മ​ദി​ന​മാ​യ ഏ​പ്രി​ല്‍ 22 വ​രെ​യു​ള്ള ഒ​രു മാ​സ​ക്കാ​ലം ജ​ല​മാ​സ​മാ​യി ആ​ച​രി​ക്കു​ക.
ഓ​ര്‍ക്കാം; ജ​ല​മി​ല്ലെ​ങ്കി​ല്‍ ജീ​വ​നി​ല്ല, ഭൂ​മി​യി​ല്ല, ന​മ്മ​ളു​മി​ല്ല.