FLASH NEWS
Breaking News
കേസ് നൽകിയവരിൽ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ്
Art-culture

മാ​സ്മ​രി​ക ഈ​ണ​ങ്ങ​ളി​ലൂ​ടെ…

Wednesday, Mar 22, 2017,6:53 IST By ടി.​എ​സ്. നൗ​ഫി​യ A A A

കേ​ൾ​വി​ക്കാ​ര​ന്‍റെ മ​ന​സി​നെ തൊ​ട്ട് ത​ലോ​ടു​ന്ന ഇ​മ്പ​മാ​ർ​ന്ന ഈ​ണ​ത്തി​ൽ വ​യ​ലി​ൻ ത​ന്ത്രി​ക​ൾ മീ​ട്ടു​മ്പോ​ൾ ഏ​തു​നേ​ര​വും കേ​ട്ടു കൊ​ണ്ടി​രി​ക്കാ​ൻ തോ​ന്നി​യേ​ക്കും… അ​ത്ര​യേ​റെ വ​ശ്യ​മാ​ണ്. പൂ ​പോ​ലെ സു​ന്ദ​ര​മാ​യ പാ​ട്ടു​ക​ളെ വ​യ​ലി​ന്‍റെ ഈ​ണ​ത്തി​ലൂ​ടെ അ​തി​മ​നോ​ഹ​ര​മാ​ക്കു​ക​യാ​ണ് ഈ ​ക​ലാ​കാ​ര​ൻ. വ​യ​ലി​നി​ൽ ഇ​ന്ദ്ര​ജാ​ലം തീ​ർ​ക്കു​ന്ന, സം​ഗീ​ത​ത്തെ ജീ​വാ​ത്മാ​വ് പോ​ലെ സ്നേ​ഹി​ക്കു​ന്ന തൃ​പ്പൂ​ണി​ത്തു​റ​ക്കാ​ര​ൻ ശ​ബ​രീ​ഷ് പ്ര​ഭാ​ക​ർ.. ലോ​ക​മ​റി​യു​ന്ന വ​യ​ലി​നി​സ്റ്റി​ലേ​ക്കു​ള്ള സ​ഞ്ചാ​ര​ത്തി​നി​ട​യി​ൽ, പ​രി​പാ​ടി​ക​ളു​ടെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ സം​ഗീ​ത​ലോ​ക​ത്തെ സ്വ​പ്ന​ങ്ങ​ൾ പ​ങ്കു​വെ​യ്ക്കു​ക​യാ​ണ് ശ​ബ​രീ​ഷ്.
ഈ​ണ​ങ്ങ​ളി​ലൂ​ടെ ബി​ബി​സി​യി​ലേ​ക്ക്
തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി എ​ൻ.​കെ. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ​യും വ​ന​ജ​യു​ടെ​യും മ​ക​നാ​ണ് ശ​ബ​രീ​ഷ്. കു​ട്ടി​ക്കാ​ലം തൊ​ട്ടേ സം​ഗീ​ലോ​ക​ത്തി​ലു​ണ്ട് ശ​ബ​രീ​ഷ്. എ​ന്നാ​ൽ എ.​ആ​ർ. റ​ഹ്മ​ന്‍റെ​യും മ​റ്റും പാ​ട്ടു​ക​ളു​ടെ ഈ​ണം വ​യ​ലി​നി​ൽ മീ​ട്ടി​യാ​ണ് യൂ​ട്യൂ​ബി​ൽ ശ​ബ​രീ​ഷ് താ​ര​മാ​കു​ന്ന​ത്. നി​ര​വ​ധി പാ​ട്ടു​ക​ൾ​ക്ക് വ​യ​ലി​ൻ സ്വ​ര​ത്തി​ലൂ​ടെ വേ​റി​ട്ട സൗ​ന്ദ​ര്യം ന​ൽ​കി​യി​ട്ടു​ണ്ട് ശ​ബ​രീ​ഷ്. മ​ല​ർ​ഗ​ളേ, ക​ന്ന​ത്തി​ൽ മു​ത്ത​മി​ട്ടാ​ൽ, എ​ന്ന​വ​ളെ.., മു​ൻ​പേ വാ, ​കാ​ട്രേ എ​ൻ.. ഇ​ങ്ങ​നെ ഒ​രു​പാ​ട് ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ളെ വ​യ​ലി​ൻ ത​ന്ത്രി​ക​ളി​ലൂ​ടെ വാ​യി​ച്ച് വി​ഡി​യൊ ആ​ൽ​ബ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വി​ടെ തീ​രു​ന്നി​ല്ല ശ​ബ​രീ​ഷി​ന്‍റെ വി​ശേ​ഷം. ഈ​ണ​ങ്ങ​ളി​ലൂ​ടെ ശ​ബ​രീ​ഷ് ബി​ബി​സി വ​രെ​യെ​ത്തി​യി​രി​ക്കു​ന്നു. ഏ​ഷ്യ​യി​ല്‍ നി​ന്നു​ള്ള ഏ​റ്റ​വും മി​ക​ച്ച ക​വ​ര്‍ വേ​ര്‍ഷ​നു​ള്ള ബി​ബി​സി അം​ഗീ​കാ​രം നേ​ടി​യ പ്ര​തി​ഭ​യാ​ണു ഇ​ദ്ദേ​ഹം. സ​മാ​ന്ത​ര സം​ഗീ​ത​ത്തി​ന് വി​ശാ​ല​മാ​യ ഇ​ടം ല​ഭ്യ​മാ​ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന ശ​ബ​രീ​ഷിന് സം​ഗീ​തം പാ​ര​മ്പ​ര്യ​മാ​ണ്. ചേ​ര്‍ത്ത​ല സി​സ്റ്റേ​ഴ്‌​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന സം​ഗീ​ത​ജ്ഞ​രു​ടെ കൊ​ച്ചു​മ​ക​നാ​ണ് ശ​ബ​രീ​ഷ്.
അം​ഗീ​കാ​ര​ങ്ങ​ളി​ലൂ​ടെ..
പാ​ട്ടി​ന്‍റെ ലോ​ക​ത്തി​ലേ​ക്കെ​ത്തു​ന്ന​ത് മൂ​ന്നാം വ​യ​സി​ൽ. പി​ന്നെ​യും കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ ഒ​മ്പ​താ​മ​ത്തെ വ​യ​സി​ലാ​ണ് വ​യ​ലി​ൻ പ​ഠി​ക്കാ​ൻ ചേ​രു​ന്ന​ത്. ടി.​എം.​അ​ബ്ദു​ല്‍ അ​സീ​സി​നു കീ​ഴി​ലാ​യി​രു​ന്നു വ​യ​ലി​ന്‍ പ​ഠ​നം. 12ാമ​ത്തെ വ​യ​സി​ലാ​ണ് ആ​ദ്യ​ത്തെ സം​ഗീ​ത​പ​രി​പാ​ടി. വീ​ടി​ന് അ​ടു​ത്ത ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു. അ​ന്നാ​ളു​ക​ളി​ൽ ത​ന്നെ ക​ർ​ണാ​ട​ക​സം​ഗീ​ത​ത്തി​ന് വ​യ​ലി​ൻ വാ​യി​ച്ചും തു​ട​ങ്ങി. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന നാ​ളു​ക​ളി​ലും വ​യ​ലി​ൻ മ​ത്സ​ര​ങ്ങ​ളി​ലെ പ​തി​വു​കാ​ര​നാ​യി​രു​ന്നു. പി​ന്നീ​ട് സം​ഗീ​ത​ത്തി​ൽ ബി​രു​ദ​വി​ദ്യാ​ർ​ഥി​യാ​യാ​ണ് മ​ഹാ​രാ​ജാ​സ് കോ​ളെ​ജി​ലേ​ക്കെ​ത്തു​ന്ന​ത്. മൂ​ന്നു വ​ർ​ഷം എം​ജി യൂ​നി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വ​ത്തി​ലും ഇ​ന്‍റ​ർ യൂ​നി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വ​ത്തി​ലൂ​ടെ​യും വി​ജ​യ​പ്പ​ട്ടം സ്വ​ന്ത​മാ​ക്കി. മൂ​ന്നു ത​വ​ണ​യാ​ണ് ദേ​ശീ​യ ​ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്. ആ​ര്‍എ​ല്‍വി​യി​ല്‍ നി​ന്നാ​ണു വ​യ​ലി​നി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം സ്വ​ന്ത​മാ​ക്കു​ന്ന​ത്. മി​നി​സ്ട്രി ഒ​ഫ് ക​ള്‍ച്ചറിന്‍റെ സ്കോ​ള​ർ​ഷി​പ്പും ശ​ബ​രീ​ഷി​ന്‍റെ നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ട്. മി​ക​ച്ച വ​യ​ലി​നി​സ്റ്റി​നു​ള്ള കേ​ന്ദ്ര സം​ഗീ​ത​നാ​ട​ക അ​ക്കാ​ഡ​മി​യു​ടെ അ​വാ​ർ​ഡും ശ​ബ​രീ​ഷി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.
പാ​ട്ട് പ​ഠി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വ​യ​ലി​ൻ ത​ന്നെ​യാ​ണ് കൂ​ടു​ത​ൽ ഇ​ഷ്ടം. 2011ലാ​ണ് ഇ​മ്മോ​ർ​ട്ട​ൽ രാ​ഗ എ​ന്ന ബാ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​മ്മോ​ര്‍ട്ട​ല്‍ രാ​ഗ എ​ന്ന ബാ​ന്‍ഡി​നൊ​പ്പം ആ​യി​ര​ത്തി​ലേ​റെ വേ​ദി​ക​ളി​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. നി​ര​വ​ധി സ്റ്റേ​ജു​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ചു​വെ​ങ്കി​ൽ ഗാ​യി​ക ചി​ത്ര​ച്ചേ​ച്ചി​യ്ക്ക് മു​ന്നി​ൽ പ​രി​പാ​ടി ചെ​യ്യാ​നാ​യ​തു ഭാ​ഗ്യ​മാ​യി കാ​ണു​ന്നു. ആ​ൽ​ബം ക​ണ്ടി​ട്ട് മ​ണി​ര​ത്നം, സ​ന്തോ​ഷ് ശി​വ​ൻ, മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി എ​ന്നി​വ​രൊക്കെ അ​ഭി​ന​ന്ദ​ിച്ചിരുന്നു. കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല ആ​ഫ്രി​ക്ക, യൂ​റോ​പ്പ്, ഗ​ൾ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ലും ശ​ബ​രീ​ഷ് പ​രി​പാ​ടി​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. ച​ല​ച്ചി​ത്ര​പാ​ട്ടു​ക​ൾ ഈ​ണ​മി​ട​ണ​മെ​ന്നാ​ഗ്ര​ഹ​മു​ണ്ട്. മി​ക​ച്ച അ​വ​സ​രം കി​ട്ടി​യാ​ൽ സ്വീ​ക​രി​ക്കും. സം​ഗീ​ത​ത്തി​ന് ഭാ​ഷ​യു​ടെ വേ​ർ​തി​രി​വു​ക​ളി​ല്ല. എ​ല്ലാ ഭാ​ഷ​ക​ളി​ലും പാ​ട്ടു​ക​ളൊ​രു​ക്ക​ണ​മെ​ന്നാ​ണ്. എ​ന്‍റെ സ്വ​ന്തം ഈ​ണ​ത്തി​ൽ പാ​ട്ടു​ക​ൾ ചെ​യ്യ​ണ​മെ​ന്നു​ണ്ട്. ഏ​റെ വൈ​കാ​തെ ആ ​സ്വ​പ്ന​വും സ​ഫ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും ശ​ബ​രീ​ഷ് പ​ങ്കു​വെ​യ്ക്കു​ന്നു.