FLASH NEWS
Breaking News
എംബിബിഎസിന് ഫീസ് അഞ്ചര ലക്ഷം
Info

ഇ​ന്ന് ലോ​ക​ജ​ല​ദി​നം

Wednesday, Mar 22, 2017,6:59 IST By സ്വന്തം ലേഖകൻ A A A

ജ​ല​ര​ക്ഷ; ജീ​വ​ര​ക്ഷ
ജ​ല​മി​ല്ലെ​ങ്കി​ല്‍ ജീ​വ​നു​മി​ല്ല. ജ​ല​മാ​ണ് ജീ​വ​നെ നി​ല​നി​ര്‍ത്തു​ന്ന സു​പ്ര​ധാ​ന​മാ​യ ഘ​ട​കം. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ജ​ല​ത്തെ ജീ​വ​ജ​ല​മെ​ന്നും ജീ​വ​ന്‍റെ അ​മൃ​തെ​ന്നും വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ജ​ല​ത്തെ സം​ര​ക്ഷി​ച്ചാ​ല്‍ മാ​ത്ര​മേ ജീ​വ​ന്‍റെ സം​ര​ക്ഷ​ണം സാ​ധ്യ​മാ​കൂ. ഇ​താ​ണ് ആ​ധു​നി​ക മ​നു​ഷ്യ​ന്‍ പ​ഠി​ക്കേ​ണ്ട പ​ര​മ​പ്ര​ധാ​ന​മാ​യ പാ​ഠം. എ​ന്നാ​ല്‍ ആ ​പാ​ഠം വി​ദ്യാ​സ​മ്പ​ന്ന​ര്‍ പോ​ലും ഇ​ന്നും പ​ഠി​ച്ചി​ട്ടി​ല്ല. ഇ​ന്ത്യ​യി​ലെ ജ​ല​സ്രോ​ത​സ്സു​ക​ളി​ല്‍ ബ​ഹു ഭൂ​രി​പ​ക്ഷ​വും മ​ലി​ന​മാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഭാ​വി​യി​ല്‍ ഇ​ന്ത്യ​യി​ലെ ജ​ന​കോ​ടി​ക​ള്‍ക്ക് കു​ടി​വെ​ള്ളം കി​ട്ടാ​നു​ള്ള വ​ഴി​ക​ളാ​ണ് അ​ട​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ല ന​ഗ​ര​ങ്ങ​ളി​ലെ​യും പ​ട്ട​ണ​ങ്ങ​ളി​ലെ​യും മ​നു​ഷ്യ​മ​ലം​പോ​ലും ന​ദി​ക​ളി​ലേ​ക്ക് ഒ​ഴു​ക്കു​ക​യും അ​തേ ന​ദി​ക​ളി​ലെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും കു​ടി​വെ​ള്ള​ത്തി​നാ​യി ജ​ലം ശേ​ഖ​രി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ഇ​വി​ടെ നി​ല​നി​ല്ക്കു​ന്ന രീ​തി. എ​ന്തു വി​ല​കൊ​ടു​ത്തും ഇ​ന്ത്യ​യി​ലെ ജ​ല​സ​മ്പ​ത്തി​നെ മ​ലി​നീ​ക​ര​ണ​ത്തി​ല്‍ നി​ന്നും മോ​ചി​പ്പി​ക്ക​ണം. ഇ​താ​ക​ണം ന​മ്മു​ടെ ശാ​സ്ത്രീ​യ ജ​ല​വി​ഭ​വ സം​ര​ക്ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സ​മീ​പ​നം.

കു​ടി​വെ​ള്ളം മു​ട്ടും
ഭൂ​മി​യി​ല്‍ ഒ​ട്ടാ​കെ​യു​ള്ള ജ​ല​സ​മ്പ​ത്ത് 1,370 ദ​ശ​ല​ക്ഷം ക്യൂ.​കി.​മീ ആ​ണ​ത്രെ. ഭൂ​മി​യു​ടെ പ​ത്തു​ശ​ത​മാ​ന​വും വെ​ള്ള​മാ​ണെ​ങ്കി​ലും ശു​ദ്ധ​ജ​ലം വെ​റും 2.5 ശ​ത​മാ​ന​മേ​യു​ള്ളൂ. അ​തി​ല്‍ത്ത​ന്നെ നേ​രി​യൊ​രം​ശം മാ​ത്ര​മേ ല​ഭ്യ​മാ​യു​ള്ളൂ. ന​മു​ക്ക് ഓ​രോ​രു​ത്ത​ര്‍ക്കും പ്ര​തി​ദി​നാ​വ​ശ്യ​ത്തി​നാ​യി ചു​രു​ങ്ങി​യ​ത് 50 ലി​റ്റ​റെ​ങ്കി​ലും ശു​ദ്ധ​ജ​ലം ആ​വ​ശ്യ​മു​ണ്ട്. ഇ​ന്ന് ലോ​ക​ത്തി​ല്‍ 110 കോ​ടി ആ​ളു​ക​ള്‍ക്ക് ശു​ദ്ധ​ജ​ലം കി​ട്ടാ​ന്‍ ഒ​രു മാ​ര്‍ഗ​വു​മി​ല്ല. ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് 2025ാമാ​ണ്ടാ​വു​മ്പോ​ള്‍ ജ​ന​സം​ഖ്യ​യു​ടെ മൂ​ന്നി​ല്‍ ര​ണ്ടു​ഭാ​ഗം ആ​ളു​ക​ള്‍ക്ക് കു​ടി​വെ​ള്ളം കി​ട്ടാ​നു​ണ്ടാ​വി​ല്ല .
വി​ക​സ്വ​ര​രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളി​ല്‍ 5ല്‍ 3 ​പേ​ര്‍ക്ക് ശു​ദ്ധ​ജ​ലം ല​ഭി​ക്കു​ന്നി​ല്ല. മ​ലി​ന ജ​ലം കു​ടി​ക്കു​ന്ന​തു​കൊ​ണ്ട് ഓ​രോ​വ​ര്‍ഷ​വും 180 കോ​ടി ജ​ന​ങ്ങ​ള്‍ രോ​ഗ​ബാ​ധി​ത​രാ​കു​ന്നു. ലോ​ക​ത്തെ 5ല്‍ 4 ​കു​ഞ്ഞു​ങ്ങ​ളു​ടെ​യും മ​ര​ണ​കാ​ര​ണം ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളാ​ണ്. കേ​ര​ള​ത്തി​ലെ 70 ശ​ത​മാ​നം രോ​ഗ​ങ്ങ​ളും ശു​ദ്ധ​ജ​ല​വും ശു​ചി​യാ​യ ക​ക്കൂ​സ് സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​ത്ത​തു​മൂ​ല​മാ​ണ്. ഇ​തെ​ല്ലാം ഈ​യി​ടെ​വ​ന്ന പ​ഠ​ന​റി​പ്പോ​ര്‍ട്ടു​ക​ളാ​ണ്. മ​ഞ്ഞ​പ്പി​ത്തം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ് വേ​ന​ല്‍ക്കാ​ല​ത്ത് പ​ട​ര്‍ന്നു​പി​ടി​ക്കു​ന്ന​തി​നു​ള്ള ഒ​രു പ്ര​ധാ​ന​കാ​ര​ണം വ​ര​ള്‍ച്ച​ക്കാ​ല​ത്ത് ശു​ദ്ധ​ജ​ല​സ്രോ​ത​സു​ക​ള്‍ വ​റ്റി​വ​ര​ളു​ന്ന​താ​ണ്. ഇ​തു​കൂ​ടാ​തെ ഛര്‍ദ്ദി, അ​തി​സാ​രം, കോ​ള​റ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ക്കും ഇ​ത് കാ​ര​ണ​മാ​കു​ന്നു.

ഒ​രാ​യു​സ്സി​ല്‍ ഒ​രു​ല​ക്ഷം ലി​റ്റ​ര്‍
ആ​രോ​ഗ്യ​വാ​നാ​യ ഒ​രാ​ള്‍ ഒ​രു ദി​വ​സം ര​ണ്ട്മൂ​ന്ന് ലി​റ്റ​ര്‍ വെ​ള്ള​മെ​ങ്കി​ലും കു​ടി​ച്ചി​രി​ക്ക​ണം. എ​ങ്കി​ല്‍ ഒ​രാ​ള്‍ ഒ​രാ​യു​സ്സി​നു​ള്ളി​ല്‍ ഒ​രു​ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ള​മെ​ങ്കി​ലും കു​ടി​ച്ചു​വ​റ്റി​ച്ചി​രി​ക്കും.
ഒ​രാ​ള്‍ക്കെ​ത്ര
ആ​ളു​ക​ളു​ടെ ജീ​വി​ത രീ​തി​യും കാ​ലാ​വ​സ്ഥ​യും അ​നു​സ​രി​ച്ച് ജ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും വ്യ​ത്യാ​സ​മു​ണ്ടാ​കാം. ശ​രാ​ശ​രി ഒ​രാ​ള്‍ക്ക് ഇ​ത് 136.5 ലി​റ്റ​ര്‍ എ​ന്നാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഭ​ക്ഷ​ണം പാ​കം​ചെ​യ്യു​ന്ന​തി​ന് 4.5 ലി​റ്റ​ര്‍, വ​സ്ത്ര​ങ്ങ​ള്‍, പാ​ത്ര​ങ്ങ​ള്‍ എ​ന്നി​വ ക​ഴു​കു​ന്ന​തി​നും ശ​രീ​ര ശു​ചീ​ക​ര​ണ​ത്തി​നും കൂ​ടി 50 ലി​റ്റ​ര്‍, വാ​ട്ട​ര്‍ ക്ലോ​സ​റ്റു​ക​ള്‍, വ്യാ​വ​സാ​യി​ക ആ​വ​ശ്യം തു​ട​ങ്ങി​യ പൊ​തു​ആ​വ​ശ്യ​ങ്ങ​ള്‍ക്കെ​ല്ലാം​കൂ​ടി 22.75 ലി​റ്റ​ര്‍, വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ള്‍ക്ക് 13.75 ലി​റ്റ​ര്‍ എ​ന്നി​ങ്ങ​നെ എ​ല്ലാം കൂ​ടി​യാ​ണ് ഈ 136.5 ​ലി​റ്റ​ര്‍ എ​ന്ന് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. ഈ ​ക​ണ​ക്കു​വ​ച്ച് ഒ​രു​ദി​വ​സം നി​ങ്ങ​ള്‍ എ​ത്ര​വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​ത് രേ​ഖ​പ്പെ​ടു​ത്തി​വ​യ്ക്കു​ക.

കേ​ര​ള​ത്തി​ല്‍ എ​ത്ര മ​ഴ വെ​ള്ളം
ശ​രാ​ശ​രി 3000 മി​ല്ലി മീ​റ്റ​ര്‍ മ​ഴ​വെ​ള്ള​മാ​ണ് ന​മു​ക്കൊ​രു മ​ഴ​ക്കാ​ല​ത്ത് ല​ഭി​ക്കു​ന്ന​ത്. ഒ​രു വ​ര്‍ഷം കേ​ര​ള​ത്തി​ല്‍ ഒ​ട്ടാ​കെ പെ​യ്യു​ന്ന​ത് 12000കോ​ടി ഘ​ന​മീ​റ്റ​ര്‍ മ​ഴ​വെ​ള്ള​മാ​ണ്. ന​ദി​യെ കൂ​ടാ​തെ​യു​ള്ള അ​രു​വി​ക​ള്‍, ത​ടാ​ക​ങ്ങ​ള്‍, കു​ള​ങ്ങ​ള്‍ എ​ന്നീ ഉ​പ​രി​ജ​ല സ്ത്രോ​ത​സ്സു​ക​ളി​ല്‍ ഏ​ക​ശേ​ദം 54410 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ര്‍ ള്ളെം ​സം​ഭ​രി​ക്ക​പ്പെ​ടു​ന്നു. ഇ​തി​ന്‍റെ 10 ശ​ത​മാ​ന​ത്തോ​ളം അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ സം​ഭ​രി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഭൂ​ഗ​ര്‍ഭ​ജ​ല​പോ​ഷ​ണ​ത്തി​നാ​യി 15 ശ​ത​മാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ന്നു.
അ​യ്യാ​യി​രം കോ​ടി ഘ​ന​മീ​റ്റ​ര്‍ വെ​ള്ള​മെ​ങ്കി​ലും ആ​വി​യാ​യി അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് തി​രി​കെ പോ​കു​ന്നു​ണ്ട്. ഭൂ​ഗ​ര്‍ഭ​ത്തി​ലേ​ക്ക് കി​നി​ഞ്ഞി​റ​ങ്ങു​ന്ന വെ​ള്ള​ത്തി​ന്‍റെ ഒ​രം​ശം മേ​ല്‍മ​ണ്ണി​ലും അ​ടി​മ​ണ്ണാ​യ ലാ​റ്റ​റൈ​റ്റി​ന്‍റെ സു​ഷി​ര​ങ്ങ​ളി​ലും ഭൗ​മ​ജ​ല​മാ​യി ത​ങ്ങി​നി​ല്‍ക്കു​ന്നു. കേ​ര​ള​ത്തി​ന്‍റെ കു​ന്നും കു​ഴി​യു​മാ​യ ഭൂ​പ്ര​കൃ​തി കാ​ര​ണം കി​നി​ഞ്ഞി​റ​ങ്ങു​ന്ന വെ​ള്ള​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​മാ​ണ് നെ​ല്‍പ്പാ​ട​ങ്ങ​ളി​ലും മ​റ്റും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ന​മ്മു​ടെ നെ​ല്‍പ്പാ​ട​ങ്ങ​ളി​ല്‍ അ​ഞ്ചോ ആ​റോ മീ​റ്റ​ര്‍ കു​ഴി​ച്ചാ​ല്‍ വെ​ള്ളം​കി​ട്ടും. ഇ​ത്ത​ര​ത്തി​ല്‍ സ​മൃ​ദ്ധ​മാ​യ ജ​ല​മു​ള്ള കു​ള​ങ്ങ​ള്‍ ഓ​രോ നെ​ല്‍പ്പാ​ട​ത്തി​ന്‍റെ​യും ഉ​യ​ര്‍ന്ന ഭാ​ഗ​ത്ത് കു​ഴി​ക്കു​ക പ​ണ്ടു​കാ​ല​ത്ത് ന​മ്മു​ടെ ക​ര്‍ഷ​ക​രു​ടെ ശീ​ല​മാ​യി​രു​ന്നു. ഇ​ത്ത​രം കു​ള​ങ്ങ​ളി​ലെ വെ​ള്ളം കു​ളി​ക്കാ​നും അ​ല​ക്കാ​നും മ​റ്റു പാ​പ​കേ​ത​ര ഗാ​ര്‍ഹി​ക ഉ​പ​യോ​ഗ​ങ്ങ​ള്‍ക്ക് അ​ന്ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു.

കി​ണ​ര്‍ എ​ന്ന ബാ​ങ്ക്
കി​ണ​റി​ന്‍റെ പ്ര​വ​ര്‍ത്ത​നം ഒ​രു ബാ​ങ്കു​പോ​ലെ ത​ന്നെ​യാ​ണ് എ​ത്ര​ത്തോ​ളം മ​ഴ​വെ​ള്ളം നാം ​കി​ണ​റി​ല്‍ ഡെ​പ്പോ​സി​റ്റ് ചെ​യ്യു​ന്നു​വോ അ​തി​ന്‍റെ പ​ലി​ശ​യ​ട​ക്കം കി​ണ​ര്‍ ന​മു​ക്ക് തി​രി​കെ ത​രും. കി​ണ​റു​ക​ളി​ല്‍ നി​ന്നു നാം ​ഉ​പ​യോ​ഗി​ച്ച് ന​ഷ്ട​പ്പെ​ടു​ത്തു​ന്ന വെ​ള്ളം മ​ഴ​ക്കാ​ല​ത്ത് തി​രി​കെ ന​ല്‍കാ​നും ഭൂ​ഗ​ര്‍ഭ​ജ​ല​സം​ഭ​ര​ണി​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​നും മ​ഴ​വെ​ള്ള​ത്തെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. മേ​ല്‍ക്കൂ​ര​യി​ലെ വെ​ള്ളം കി​ണ​റി​ല്‍ നി​ന്നും സു​ര​ക്ഷി​ത​മാ​യ അ​ക​ല​ത്തി​ല്‍ കു​ഴി കു​ഴി​ച്ച് കു​ഴി​യി​ലി​റ​ക്കി കി​ണ​റി​നെ റീ​ചാ​ര്‍ജ് ചെ​യ്യാം. ഇ​ത്ത​രം കു​ഴി​യി​ല്‍ ജ​ലം ഫി​ല്‍റ്റ​ര്‍ ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​ത് ന​ല്ല​താ​ണ്. മേ​ല്‍ക്കൂ​ര​യി​ല്‍ നി​ന്ന് സം​ഭ​രി​ക്കാ​വു​ന്ന ശേ​ഷി​ക്ക​നു​സ​രി​ച്ച് വ​ലി​പ്പ​മു​ള്ള കു​ഴി​യാ​യി​രി​ക്ക​ണം അ​തി​ല്‍ 20 സെ.​മീ. ക​ന​ത്തി​ല്‍ മ​ണ​ല്‍ 20സെ.​മീ. ക​ന​ത്തി​ല്‍ മ​ര​ക്ക​രി അ​ഥ​വാ ചി​ര​ട്ട​ക്ക​രി 20 സെ.​മീ. ക​ന​ത്തി​ല്‍ മെ​റ്റ​ല്‍ (40 മി.​മീ. വ​ലി​പ്പ​മു​ള്ള) പാ​കി ഫി​ല്‍റ്റ​ര്‍ ചെ​യ്യാം. മേ​ല്‍ക്കൂ​ര​യി​ല്‍ നി​ന്ന് ഫി​ല്‍റ്റ​ര്‍ ടാ​ങ്കി​ല്‍ വെ​ച്ച​രി​ച്ച് നേ​രി​ട്ട് കി​ണ​റി​ന്‍റെ ജ​ലോ​പ​രി​ത​ല​ത്തി​ലേ​ക്ക് പൈ​പ്പ് മു​ഖാ​ന്ത​രം എ​ത്തി​ച്ചും കി​ണ​റി​ല്‍ മ​ഴ​വെ​ള്ളം ശേ​ഖ​രി​ക്കാ​വു​ന്ന​താ​ണ്.
കി​ണ​ര്‍ ജ​ല​സം​ര​ക്ഷ​ണ​ത്തി​ന്
കു​ഴി​ക്ക​ക്കൂ​സി​ന് പ​ക​രം സെ​പ്റ്റി​ക് ടാ​ങ്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക. കു​ളി​മു​റി, അ​ല​ക്ക​ല്‍ , അ​ടു​ക്ക​ള മാ​ലി​ന്യ​ങ്ങ​ള്‍ എ​ന്നി​വ ആ​ഴം കൂ​ടി​യ കൂ​ഴി​ക​ളി​ല്‍ ശേ​ഖ​രി​ക്കു​ന്ന​തി​നു​പ​ക​രം വൃ​ക്ഷ​ങ്ങ​ളു​ടെ ത​ട​ങ്ങ​ളി​ലേ​ക്കോ അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ലേ​ക്കോ ആ​ഴം കു​റ​ഞ്ഞ കു​ഴി​ക​ളി​ലേ​ക്കോ ശേ​ഖ​രി​ക്കു​ക.

പൊ​തു​വേ ത​ണു​പ്പ​ന്‍ ചൂ​ടാ​യാ​ലോ?
ഒ​രു ചെ​മ്പു​ക​മ്പി ചൂ​ടാ​ക്കാ​ന്‍ അ​ഞ്ചു മി​നി​റ്റെ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​തേ തൂ​ക്ക​മു​ള്ള വെ​ള്ളം അ​ത്ര​ത​ന്നെ ചൂ​ടാ​ക്കാ​ന്‍ 50 മി​നി​റ്റ് വേ​ണ്ടി​വ​രും. ഒ​രി​ക്ക​ല്‍ ചൂ​ടാ​യ വെ​ള്ളം ത​ണു​ക്കാ​നോ? വ​ള​രെ സാ​വ​ധാ​ന​മേ വെ​ള്ളം ത​ണു​ക്കു​ക​യു​ള്ളൂ. ജ​ല​ത്തി​ന്‍റെ ഈ ​സ​വി​ശേ​ഷ​ത​യാ​ണ് പ​ല പ്ര​കൃ​തി​പ്ര​തി​ഭാ​സ​ങ്ങ​ള്‍ക്കും കാ​ര​ണ​മാ​കു​ന്ന​ത്. പ​ക​ല്‍സ​മ​യ​ത്ത് സൂ​ര്യ​താ​പം​വ​ഴി ല​ഭി​ക്കു​ന്ന താ​പോ​ര്‍ജ​ത്തെ ക​ട​ല്‍ജ​ലം സൂ​ക്ഷി​ച്ചു​വെ​ക്കു​ന്നു. രാ​ത്രി​യി​ല്‍പെ​ട്ടെ​ന്ന് ത​ണു​പ്പ​നു​ഭ​വ​പ്പെ​ടാ​തി​രി​ക്കാ​ന്‍ ഇ​താ​ണ് കാ​ര​ണം. ക​ര​ചൂ​ടാ​വു​മ്പോ​ള്‍ ക​ട​ല്‍ജ​ലം ചൂ​ടു​പി​ടി​ച്ച് ക​ഴി​ഞ്ഞി​രി​ക്കി​ല്ല. ക​ര പെ​ട്ടെ​ന്ന് ത​ണു​ത്താ​ലും ക​ട​ല്‍ജ​ലം ചൂ​ടു​ള്ള​താ​യി​ത്ത​ന്നെ നി​ല​കൊ​ള്ളും കാ​ലാ​വ​സ്ഥ ഏ​ക​മാ​ന​മാ​ക്കു​ന്ന​തി​ല്‍ ക​ട​ലി​ന്‍റെ സ്വാ​ധീ​നം എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് ന​മു​ക്കി​തി​ല്‍നി​ന്നും മ​ന​സ്സി​ലാ​ക്കാം.
മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ പാ​റ​മ​ട
കോ​ട്ട​യം അ​തി​ര​മ്പു​ഴ​യി​ലെ എം.​ജി സ​ര്‍വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്ത് വ​ലി​യൊ​രു പാ​റ​മ​ട ജ​ല​സം​ഭ​ര​ണി​ക്കു​ണ്ട്. സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ മി​ക്ക ജ​ലാ​വ​ശ്യ​ങ്ങ​ളും നി​വ​ര്‍ത്തി​ക്കു​ന്ന​ത് ഈ ​പാ​റ​മ​ട​ക്കു​ള​ത്തി​ല്‍ നി​ന്നാ​ണ്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ പാ​റ​മ​ട​ജ​ല​സം​ഭ​ണി​ക​ളി​ലൊ​ന്നാ​ണി​ത്.
വെ​ള്ളം എ​വി​ടെ​യൊ​ക്കെ?
ഉ​റ​വി​ടം ശ​ത​മാ​നം
സ​മു​ദ്ര​ജ​ലം 96.42
ഹി​മ​പാ​ളി​ക​ളാ​യി 1.78
ഭൂ​ഗ​ര്‍ഭ​ജ​ലം 1.78
ത​ടാ​ക​ങ്ങ​ള്‍ 0.01
അ​ന്ത​രീ​ക്ഷ​ത്തി​ല്‍ 0.001
ന​ദി​ക​ളി​ല്‍ 0.00015
H2O
പ​തി​നെ​ട്ടാം​നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​നം ജ​ലം ഒ​രു മൂ​ല​ക​മാ​ണെ​ന്ന ധാ​ര​ണ​യി​ലാ​യി​രു​ന്നു ശാ​സ്ത്ര​ലോ​കം. ഇം​ഗ്ലി​ഷ് ശാ​സ്ത്ര​ജ്ഞ​നാ​യ കാ​വ​ന്‍ഡി​ഷ് ആ​ണ് ഹൈ​ഡ്ര​ജ​നും ഓ​ക്സി​ജ​നും ചേ​ര്‍ന്നാ​ണ് ജ​ലം ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ആ​ദ്യ​മാ​യി തെ​ളി​യി​ച്ച​ത്. ഒ​രി​രു​മ്പു​ക​ഷ​ണം ഇ​ട്ടു​വെ​ച്ച ഹൈ​ഡ്രോ ക്ലോ​റി​ക്ക​മ്ല​ത്തി​ല്‍നി​ന്നും കു​മി​ള​ക​ളാ​യി ഒ​രു വാ​ത​കം രൂ​പം​കൊ​ള്ളു​ന്ന​ത് കാ​വ​ന്‍ഡി​ഷി​ന്‍റെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടു. ആ ​വാ​ത​കം അ​ദ്ദേ​ഹം ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ച്ചു. തീ ​കാ​ണി​ക്കു​മ്പോ​ള്‍ ആ​ളി​ക്ക​ത്തു​ന്ന ഈ ​അ​ദൃ​ശ്യ​വാ​ത​കം ക​ത്തു​മ്പോ​ള്‍ ഹൈ​ഡ്ര​ജ​ന്‍ ജ​ല​ബാ​ഷ്പ​മാ​യി ഉ​രു​ത്തി​രി​യു​ന്ന​ത് അ​ദ്ദേ​ഹം നി​രീ​ക്ഷി​ച്ചു. അ​തോ​ടൊ​പ്പം മ​റ്റൊ​രു പ​രീ​ക്ഷ​ണം​കൂ​ടി കാ​വ​ന്‍ഡി​ഷ് ന​ട​ത്തി. ഹൈ​ഡ്ര​ജ​നും ഓ​ക്സി​ജ​നും ക​ല​ര്‍ന്ന മി​ശ്രി​ത​ത്തി​ലേ​ക്ക് ഒ​രു വൈ​ദ്യു​ത​സ്ഫു​ലിം​ഗം പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ ജ​ലം ഉ​ണ്ടാ​കു​ന്ന​താ​യി അ​ദ്ദേ​ഹം ക​ണ്ടു. ര​ണ്ടു വ്യാ​പ്തം ഹൈ​ഡ്ര​ജ​നോ​ട് ഒ​രു വ്യാ​പ്തം ഓ​ക്സി​ജ​ന്‍ കൂ​ടി​ച്ചേ​രു​മ്പോ​ള്‍ ജ​ല​മു​ണ്ടാ​കു​ന്ന​തി​നെ​യാ​ണ് H2O എ​ന്ന​തു​കൊ​ണ്ട് സൂ​ചി​പ്പി​ക്കു​ന്ന​ത്. ജ​ല​ഘ​ട​ന​യെ​പ്പ​റ്റി​യു​ള്ള ഈ ​മൗ​ലി​കാ​ശ​യം സ്ഥാ​പി​ച്ച​ത് കാ​വ​ന്‍ഡി​ഷ് ആ​ണ്.

കൊ​ണ്ടാ​ലും പ​ഠി​ക്കാ​ത്ത മ​നു​ഷ്യ​ന്‍
കേ​ര​ള​ത്തി​ല്‍ ഒ​രു വ​ര്‍ഷം ശ​രാ​ശ​രി 3000 മി​ല്ലി​ലി​റ്റ​റി​ല്‍ അ​ധി​കം മ​ഴ ല​ഭി​ക്കു​ന്നു​ണ്ട്. ഒ​രു​വ​ര്‍ഷ​ത്തെ എ​ല്ലാ​മാ​സ​വും ഒ​രേ തോ​തി​ല​ല്ല മ​ഴ ല​ഭി​ക്കു​ന്ന​ത്. 70 ശ​ത​മാ​നം കാ​ല​വ​ര്‍ഷ​മാ​യി​ട്ടും ബാ​ക്കി​വ​രു​ന്ന 30ശ​ത​മാ​നം തു​ലാ​വ​ര്‍ഷ​മാ​യി​ട്ടും വേ​ന​ല്‍മ​ഴ​യാ​യി​ട്ടു​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ക​ട​ലി​നോ​ട് ചേ​ര്‍ന്ന് വീ​തി​കു​റ​ഞ്ഞ ചെ​ങ്കു​ത്താ​യി കി​ട​ക്കു​ന്ന ഭൂ​പ്ര​കൃ​തി​യാ​ണ് കേ​ര​ള​ത്തി​നു​ള്ള​ത്. ഈ ​ഭൂ​പ്ര​കൃ​തി കാ​ര​ണം മ​ഴ​പെ​യ്ത് 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഈ ​വെ​ള്ളം ക​ട​ലി​ലെ​ത്തി​ച്ചേ​രു​ന്നു. ഇ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മ​ഴ​വെ​ള്ളം ഭൂ​ഗ​ര്‍ഭ​ജ​ല​ത്തെ സ​മ്പു​ഷ്ട​മാ​ക്കാ​നു​ള്ള അ​വ​സ​രം കേ​ര​ള​ത്തി​ല്‍ കു​റ​വാ​ണ്. ഇ​തി​ന് അ​ല്പ​മെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​രു​ന്ന​ത് കേ​ര​ള​ത്തി​ലെ വ​ന​ങ്ങ​ളും പു​ല്‍മേ​ടു​ക​ളും ഫ​ല​ഭൂ​യി​ഷ്ഠ​മാ​യ മേ​ല്‍മ​ണ്ണു​മാ​യി​രു​ന്നു. ഇ​തെ​ല്ലാം മ​നു​ഷ്യ​ന്‍റെ ദു​ര​കൊ​ണ്ട് ഇ​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​തു​മൂ​ലം മ​ഴ​വെ​ള്ളം ഭൂ​മി​യി​ലേ​ക്ക് കി​നി​ഞ്ഞി​റ​ങ്ങു​ന്ന​ത് ന​ന്നേ​കു​റ​ഞ്ഞു. ന​മ്മു​ടെ ന​ദി​ക​ളും കി​ണ​റു​ക​ളും കു​ള​ങ്ങ​ളും വ​റ്റി വ​ര​ളാ​നു​ള്ള കാ​ര​ണം ഇ​താ​ണ്. ഭൂ​മി​യി​ലേ​ക്ക് കി​നി​ഞ്ഞി​റ​ങ്ങു​ന്ന വെ​ള്ള​മാ​ണ് മ​ഴ​യി​ല്ലാ​ത്ത വേ​ന​ല്‍ക്കാ​ല​ങ്ങ​ളി​ല്‍ ന​മ്മു​ടെ ന​ദി​ക​ളെ​യും കി​ണ​റു​ക​ളെ​യു​മൊ​ക്കെ സ​മ്പു​ഷ്ട​മാ​ക്കാ​ന്‍ സ​ഹാ​യി​ച്ചി​രു​ന്ന​ത്.

പൊ​തു​ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണം
കു​ള​ങ്ങ​ള്‍, തോ​ടു​ക​ള്‍, ഉ​റ​വ​ക​ള്‍, ത​ടാ​ക​ങ്ങ​ള്‍ മു​ത​ലാ​യ നി​ര​വ​ധി പൊ​തു​ജ​ല​സ്രോ​ത​സു​ക​ള്‍ ന​മ്മു​ടെ നാ​ട്ടി​ലു​ണ്ട്. ചെ​ളി​കോ​രി വൃ​ത്തി​യാ​ക്കി​യും ഇ​ടി​ഞ്ഞു​പോ​യ പ​ട​വു​ക​ള്‍ കെ​ട്ടി​ച്ചും നി​ര്‍ഗ​മ​ന​ചാ​ലു​ക​ള്‍ നി​ര്‍മ്മി​ച്ചും പു​റ​മെ​നി​ന്ന് മ​ണ്ണൊ​ഴു​കി വീ​ഴാ​തി​രി​ക്കാ​ന്‍ പു​റം​ബ​ണ്ടു​ക​ള്‍ കെ​ട്ടി​യും മാ​ലി​ന്യ​ങ്ങ​ളൊ​ഴു​ക്കാ​തെ​യു​മെ​ല്ലാം ന​മ്മു​ടെ പൊ​തു​ജ​ല​സ്രോ​ത​സു​ക​ളെ സം​ര​ക്ഷി​ക്ക​ണം.
ഉ​റ​വ​ക​ള്‍
ഓ​രോ പ്ര​ദേ​ശ​ത്തെ​യും പ്ര​ധാ​ന ഉ​റ​വ​ക​ള്‍ ക​ണ്ടെ​ത്തി അ​വ​യെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഉ​റ​വ​യു​ടെ ആ​വാ​ഹ​പ്ര​ദേ​ശ​ത്ത് കു​ഴി​ക​ള്‍ നി​ര്‍മ്മി​ച്ചും മ​ര​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ചും മാ​ലി​ന്യം ക​ല​രാ​തെ സൂ​ക്ഷി​ച്ചും ഉ​റ​വ​ക​ളു​ടെ ജ​ല​ശേ​ഷി വ​ര്‍ദ്ധി​പ്പി​ക്കാം.

ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍
വീ​ട്ടി​ല്‍: ഓ​രോ കു​ടും​ബ​ത്തി​നും മ​ഴ​വെ​ള്ള സം​ഭ​ര​ണ പ്ര​വ​ര്‍ ത്ത​ന​ങ്ങ​ളി​ല്‍ നേ​രി​ട്ട് പ​ങ്കു​വ​ഹി​ക്കാം. ഓ​രോ പ​റ​മ്പി​ലും ല​ഭ്യ​മാ​കു​ന്ന മ​ഴ​വെ​ള്ളം പ​ര​മാ​വ​ധി അ​വി​ടെ​ത്ത​ന്നെ മ​ണ്ണി​ലേ​ക്ക് കി​നി​ഞ്ഞി​റ​ങ്ങു​ന്ന​തി​നു​വേ​ണ്ട സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​ക്കാം. ചെ​റു​ചെ​രി​വു​ക​ളി​ല്‍ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​ന് വ​ര​മ്പു​ക​ളി​ടു​ക, അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്ത് മ​ഴ​ക്കു​ഴി​ക​ളു​ണ്ടാ​ക്കു​ക, തെ​ങ്ങി​ന് ത​ട​മെ​ടു​ക്കു​ക, ക​യ്യാ​ല​ക​ള്‍ നി​ര്‍മ്മി​ക്കു​ക, കൈ​ത, ഇ​ഞ്ചി​പ്പു​ല്ല്, തീ​റ്റ​പ്പു​ല്ല് തു​ട​ങ്ങി​യ സ​സ്യ​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ച് ജൈ​വ ബ​ണ്ടു​ക​ള്‍ തീ​ര്‍ക്കു​ക, പു​ര​യി​ട​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​നെ മ​ന്ദ​ഗ​തി​യി​ലാ​ക്കാ​നും മ​ണ്ണി​ല്‍ കി​നി​ഞ്ഞി​റ​ങ്ങി കി​ണ​റു​ക​ള്‍, കു​ള​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ സം​ര​ക്ഷി​ക്ക​പ്പെ​ടാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്നു.

മ​ഴ​വെ​ള്ളം പി​ടി​ച്ചു​വ​യ്ക്കു​ന്ന കു​ട്ടി​വ​ന​ങ്ങ​ള്‍

പ​ണ്ട് കേ​ര​ള​ത്തി​ല്‍ മി​ക്ക പ​റ​മ്പു​ക​ളി​ലും സ​ര്‍പ്പ​ക്കാ​വു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്നു വ​ള​രെ കു​റ​ച്ചേ അ​വ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ. അ​ന്ധ​വി​ശ്വാ​സ​മെ​ന്ന് പ​റ​ഞ്ഞ് നാ​മ​തെ​ല്ലാം വെ​ട്ടി ന​ശി​പ്പി​ച്ചു. ഓ​രോ പ്ര​ദേ​ശ​ത്തെ​യും മ​ഴ​വെ​ള്ളം പി​ടി​ച്ചു​വ​ച്ച് ഉ​റ​വ കൂ​ട്ടാ​ന്‍ കാ​വു​ക​ള്‍ സ​ഹാ​യി​ച്ചി​രു​ന്നു. ഈ ​ഉ​റ​വ​ക​ള്‍ ചാ​ലു​ക​ളാ​യി ഒ​ഴു​കി വേ​ന​ല്‍ക്കാ​ല​ങ്ങ​ളി​ല്‍ വ​യ​ലു​ക​ളെ ന​ന​ച്ചു. കീ​ട​ങ്ങ​ളെ​യും എ​ലി​ക​ളെ​യും പി​ടി​ക്കു​ന്ന ധാ​രാ​ളം പ​ക്ഷി​ക​ളെ​യും പാ​മ്പു​ക​ളെ​യും മ​റ്റു ജീ​വി​ക​ളേ​യും ആ ​കാ​വു​ക​ള്‍ സം​ര​ക്ഷി​ച്ചു. അ​വ ക​ര്‍ഷ​ക​ന്‍റെ വി​ള​വി​നേ​യും. ഇ​ത്ത​രം കാ​വു​ക​ള്‍ ഓ​രോ പ​റ​മ്പു​തോ​റും വ​ള​ര്‍ത്ത​ണം. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പു​റം​മ്പോ​ക്ക് ഭൂ​മി​ക​ളും ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

കാ​ല​വ​ര്‍ഷം, തു​ലാ​വ​ര്‍ഷം എ​ന്നി​ങ്ങ​നെ ര​ണ്ടു മ​ണ്‍സൂ​ണു​ക​ളി​ലാ​യി​ട്ടാ​ണ് കേ​ര​ള​ത്തി​ല്‍ മു​ഖ്യ​മാ​യും മ​ഴ ല​ഭി​ക്കു​ന്ന​ത്. ഇ​വ കൂ​ടാ​തെ മ​ണ്‍സൂ​ണ്‍ കാ​റ്റി​ന്‍റെ സ്വാ​ധീ​ന​മി​ല്ലാ​തെ​ത​ന്നെ പ്രാ​ദേ​ശി​ക​മാ​യി ഇ​ട​മ​ഴ​യും ല​ഭി​ക്കു​ന്നു. പു​തു​മ​ഴ എ​പ്പോ​ള്‍ കി​ട്ടു​മെ​ന്നും മ​ണ്‍സൂ​ണ്‍ മ​ഴ​യു​ടെ സ്വ​ഭാ​വം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്നും ഓ​രോ മാ​സ​ത്തി​ലും എ​ത്ര​ത്തോ​ളം മ​ഴ​കി​ട്ടു​മെ​ന്നും ഇ​ട​മ​ഴ എ​പ്പോ​ള്‍ ല​ഭി​ക്കു​മെ​ന്നും കേ​ര​ള​ത്തി​ലെ ക​ര്‍ഷ​ക​ര്‍ കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്നു. കും​ഭ​മാ​സ​ത്തി​ലും മീ​ന​മാ​സ​ത്തി​ലും ഇ​ട​മ​ഴ പെ​യ്യും. മേ​ടം ഒ​ന്നാം​തീ​യ​തി​യോ​ടെ പു​തു​മ​ഴ​യു​ടെ ആ​രം​ഭ​മാ​യി. മേ​ട​മാ​സ​ത്തി​ലും എ​ട​വം പ​കു​തി വ​രെ​യും ഇ​ട​യ്ക്കി​ടെ മ​ഴ പെ​യ്യും. ഇ​ട​വം 15ാംതീ​യ​തി​യോ​ടെ (ഇ​ട​വ​പ്പാ​തി) മ​ഴ ശ​ക്തി​യാ​കു​ന്നു. ക​ന്നി 15 വ​രെ ഇ​തു​നീ​ണ്ടു​നി​ല്ക്കും. ക​ന​ത്ത​മ​ഴ​യ്ക്ക് ഏ​താ​ണ്ട് ശ​മ​ന​മു​ണ്ടാ​യി, ക​ര്‍ക്ക​ട​കം 20 മു​ത​ല്‍ കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് ന​ല്ല വെ​യി​ലാ​ണ്. “ക​ര്‍ക്കി​ട​ക വ​റു’ എ​ന്നാ​ണ് ഇ​തി​നെ നാ​ട്ടി​ന്‍പു​റ​ങ്ങ​ളി​ല്‍ പ​റ​യാ​റ്. ക​ന്നി​മാ​സ​ത്തി​ലെ വെ​യി​ല്‍ അ​തി​ക​ഠി​ന​മാ​ണ്. ക​ള്ളി​ച്ചെ​ടി​യു​ടെ ഇ​ല​യി​ല്‍ നെ​ല്ലു​ണ​ക്കാ​നി​ട്ടാ​ല്‍ ഉ​ണ​ങ്ങി​ക്കി​ട്ടു​മെ​ന്നാ​ണ് ക​ന്നി​വെ​യി​ലി​നെ​പ്പ​റ്റി അ​മ്മൂ​മ്മ​മാ​ര്‍ പ​റ​യാ​റ്. ക​ന്നി​വെ​യി​ലും വാ​യാ​ടി​പ്പെ​ണ്ണി​ന്‍റെ നാ​ക്കും ഒ​രു​പോ​ലെ എ​ന്നും പ​റ​യാ​റു​ണ്ട്. ര​ണ്ടും അ​തി​ക​ഠി​ന​മാ​ണ്. സ​ഹി​ക്കാ​നാ​വി​ല്ല എ​ന്നാ​ണ് സൂ​ച​ന.