FLASH NEWS
Breaking News
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
Art-culture

പാ​ട്ടു​വി​റ്റ് കാ​ശാ​ക്കാ​ൻ ഞ​ങ്ങ​ളി​ല്ല: വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ

Thursday, Mar 23, 2017,10:31 IST By സ്വന്തം ലേഖകൻ A A A

ആ​ല​പ്പു​ഴ: മു​പ്പ​ത് വെ​ള​ളി​ക്കാ​ശി​ന് പാ​ട്ടു​വി​റ്റ് കാ​ശാ​ക്കാ​ന്‍ താ​നും ത​ന്‍റെ കു​ടും​ബ​വും ഇ​ല്ലെ​ന്ന് അ​ന്ത​രി​ച്ച പ്ര​ശ​സ്ത ക​വി വ​യ​ലാ​ര്‍ രാ​മ​വ​ര്‍മ്മ​യു​ടെ മ​ക​ന്‍ വ​യ​ലാ​ര്‍ ശ​ര​ത്ച​ന്ദ്ര​വ​ര്‍മ പ​റ​ഞ്ഞു. മ​ല​യാ​ളി​ക്ക് വ​യ​ലാ​റി​ന്‍റെ പാ​ട്ടു​കേ​ള്‍ക്കാ​ന്‍ വ​യ​ലാ​റി​ന്‍റെ കു​ടും​ബം ത​ട​സ​മാ​കി​ല്ല. പാ​ട്ടു​ക​ള്‍ വി​റ്റ് പ​ണം വാ​രു​ന്ന​വ​ര്‍ പ​ല​രു​മു​ണ്ടാ​യി​രി​ക്കാം. ആ ​ഗ​ണ​ത്തി​ല്‍ ത​ങ്ങ​ളെ ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും ശ​ര​ത്ച​ന്ദ്ര​വ​ർ​മ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
പാ​ട്ടെ​ഴു​തു​ന്ന​വ​ര്‍ ച​ങ്കൂ​റ്റം കാ​ട്ടി​യാ​ല്‍ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍റെ​യും പാ​ട്ടു​കാ​ര​ന്‍റെ​യും വ​ഴി​വി​ട്ട നി​ല​പാ​ടു​ക​ള്‍ക്ക് ക​ടി​ഞ്ഞാ​ണി​ടാ​ന്‍ ക​ഴി​യും. ഗാ​ന​ര​ച​യി​താ​വി​നാ​ണ് പാ​ട്ടി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​വ​കാ​ശം. നേ​ര​ത്തെ ത​ന്‍റെ കു​ടും​ബ​ത്തി​നും ഇ​ത്ത​ര​ത്തി​ല്‍ ഒ​രു അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ന്ന് ഞ​ങ്ങ​ള്‍ എ​ടു​ത്ത നി​ല​പാ​ടാ​ണ് വ​യ​ലാ​റി​ന്‍റെ പാ​ട്ടു​ക​ള്‍ ഇ​ട​ത​ട​വി​ല്ലാ​തെ മ​ല​യാ​ളി​ക്ക് കേ​ള്‍ക്കാ​ന്‍ ക​ഴി​യു​ന്ന​ത്. വ​യ​ലാ​റി​ന്‍റെ പാ​ട്ടു​ക​ള്‍ മ​റ്റു​ള​ള​വ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ര്‍ത്തി​വ​യ്ക്കാ​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ദേ​വ​രാ​ജ​ന്‍ മാ​ഷ് അ​ട​ക്ക​മു​ള​ള​വ​ര്‍ ഞ​ങ്ങ​ളെ നി​ര്‍ബ​ന്ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ച്ഛ​ന്‍ മ​ര​ണ​പ്പെ​ട്ട​ശേ​ഷം ഞ​ങ്ങ​ള്‍ക്ക് തു​ണ​യാ​യി നി​ന്ന​ത് വ​യ​ലാ​ര്‍ ട്ര​സ്റ്റാ​ണ്. ഇ​ക്കാ​ര്യം ട്ര​സ്റ്റി​നോ​ട് ആ​ലോ​ചി​ച്ച​പ്പോ​ള്‍ മ​ല​യാ​റ്റൂ​ര്‍ രാ​മ​കൃ​ഷ്ണ​നാ​ണ് അ​ത്ത​ര​ത്തി​ലൊ​രു കേ​സി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ച​ത്.
വ​യ​ലാ​റി​ന്‍റെ പാ​ട്ടു​ക​ള്‍ ഏ​റെ പാ​ടി തീ​ര്‍ത്തി​ട്ടു​ള​ള യേ​ശു​ദാ​സി​ന്‍റെ പാ​ട്ടു​ക​ള്‍ പ​ല​രും ഗാ​ന​മേ​ള രൂ​പ​ത്തി​ല്‍ ഇ​റ​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ദേ​വ​രാ​ജ​ന്‍ മാ​ഷ് അ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​വു​മാ​യി വ​ന്ന​ത്. എ​ന്നാ​ല്‍ ആ ​തീ​രു​മാ​നം ത​ന്‍റെ കു​ടും​ബം അം​ഗീ​ക​രി​ച്ചി​ല്ല. ഈ ​ച​ങ്കൂ​റ്റ​മാ​ണ് പ​ല ഗാ​ന​ര​ച​യി​താ​ക്ക​ളും സ്വീ​ക​രി​ക്കേ​ണ്ട​ത്.