FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Cinema

മ​ക​ൾ​ക്ക് അ​സു​ഖ​മി​ല്ലെ​ന്ന് തൃ​ഷ​യു​ടെ അ​മ്മ

Friday, Mar 24, 2017,11:29 IST By സ്വന്തം ലേഖകൻ A A A

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തെ​ന്നി​ന്ത്യ​ൻ പാ​പ്പ​രാ​സി​ക​ളു​ടെ സ​ഞ്ചാ​രം തൃ​ഷ​യ്ക്ക് പി​ന്നാ​ലെ​യാ​ണ്. ജീ​വി​ച്ചി​രി​ക്കേ മ​രി​ച്ചു​വെ​ന്നും ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കേ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഇ​ല്ലാ​ക്ക​ഥ​ക​ൾ പ​ട​ച്ചു​വി​ടു​ന്ന പാ​പ്പ​രാ​സി​ക​ൾ തൃ​ഷ​യെ​ക്കു​റി​ച്ച് ക​ഥ​ക​ൾ മെ​ന​യു​ക​യാ​ണ്. എ​ന്നാ​ൽ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രേ ന​ടി​യു​ടെ അ​മ്മ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.
ത​മി​ഴ​ക​ത്തി​ന്‍റെ താ​ര​റാ​ണി​യാ​യ തൃ​ഷ​യെ പു​തി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ജോ​ലി​ക​ൾ​ക്കി​ട​യി​ൽ ത​ല​ച്ചു​റ്റി വീ​ണു.. ഇ​താ​ണ് പൊ​ടി​പ്പും തൊ​ങ്ങ​ലും ചി​ല ത​മി​ഴ് ഓ​ൺ​ലൈ​നു​ക​ൾ വാ​ർ​ത്ത മെ​ന​ഞ്ഞ​ത്. ത​ല​ചു​റ്റി വീ​ണ തൃ​ഷ​യെ ഹൈ​ദ​രാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​യ്ക്കു​ക​യാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. തു​ട​ര്‍ച്ച​യാ​യി സി​നി​മ​ക​ള്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ തൃ​ഷ ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ള്‍ ഒ​ട്ടും ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല​ത്രെ. ത​ത്ഫ​ല​മാ​യി പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങി​നി​ടെ സെ​റ്റി​ല്‍ ന​ടി ത​ല​ക​റ​ങ്ങി വീ​ഴു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വാ​ര്‍ത്ത​ക​ള്‍ പ്ര​ച​രി​ച്ച​ത്. എ​ന്നാ​ൽ ത​ല​ക്ക​റി​ങ്ങി വീ​ണ​ത​ല്ല ഭ​ക്ഷ​വി​ഷ​ബാ​ധ​യേ​റ്റ​താ​ണ് ന​ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നു കാ​ര​ണ​മെ​ന്നും ചി​ല​ർ എ​ഴു​തി. ലൊ​ക്കേ​ഷ​നി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ചാ​ണ് വി​ഷ​ബാ​ധ​യേ​റ്റ​തെ​ന്നും ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ​ക്ക് വി​ശ​ദീ​ക​ര​ണ​വു​മാ​യാ​ണ് ന​ടി​യു​ടെ അ​മ്മ ഉ​മ കൃ​ഷ്ണ​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
തൃ​ഷ ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​യ്ക്കു​ന്ന വാ​ര്‍ത്ത​ക​ളി​ല്‍ സ​ത്യ​മി​ല്ലെ​ന്നും, മാ​ധ്യ​മ​ങ്ങ​ൾ ഇ​ത്ത​രം വ്യാ​ജ വാ​ര്‍ത്ത​ക​ളി​ല്‍ നി​ന്നും പി​ന്തി​രി​യ​ണ​മെ​ന്നും ഉ​മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. തൃ​ഷ മ​ലേ​ഷ്യ​യി​ലാ​ണ്. ഇ​പ്പോ​ള്‍ ഹൈ​ദ​രാ​ബാ​ദി​ല​ല്ല ഉ​ള്ള​ത്, മ​ലേ​ഷ്യ​യി​ലാ​ണ്. അ​ര​വി​ന്ദ് സ്വാ​മി​യ്‌​ക്കൊ​പ്പം സ​തു​രം​ഗ വേ​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ല്‍ അ​ഭി​ന​യി​ച്ചു​കൊ​ണ്ട​രി​യ്ക്കു​ക​യാ​ണ് ന​ടി എ​ന്നും അ​മ്മ വ്യ​ക്ത​മാ​ക്കി. പു​തി​യ ചി​ത്ര​ങ്ങ​ള്‍ സ​തു​രം​ഗ വേ​ട്ടൈ 2 ന് ​പു​റ​മെ മോ​ഹി​നി, ഗ​ര്‍ജ​നൈ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും തൃ​ഷ ക​രാ​റൊ​പ്പു​വ​ച്ചി​ട്ടു​ണ്ട്. ഹേ ​ജൂ​ഡ് എ​ന്ന ശ്യാ​മ​പ്ര​സാ​ദ് ചി​ത്ര​ത്തി​ലൂ​ടെ നി​വി​ന്‍ പോ​ളി​യു​ടെ നാ​യി​ക​യാ​യി മ​ല​യാ​ള​ത്തി​ല്‍ അ​ര​ങ്ങേ​റാ​നി​രി​യ്ക്കു​ക​യാ​ണെ​ന്ന​തും ശ്ര​ദ്ധേ​യം.