FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
kerala

മെ​​ട്രൊ​​യ്ക്ക് വേ​​ണ്ടി​​യു​​ള്ള കാ​​ത്തി​​രി​​പ്പ് ഇനിയും നീ​​ളും

Friday, Mar 24, 2017,11:20 IST By സി​​റി​​ൽ ലൂ​​ക്കോ​​സ് A A A

കൊ​​ച്ചി: റെ​​യ്ൽ​​വെ സേ​​ഫ്റ്റി ക​​മ്മി​​ഷ​​ന്‍റെ അ​​ന്തി​​മ അ​​നു​​മ​​തി​​ക്കാ​​യു​​ള്ള കൊ​​ച്ചി മെ​​ട്രൊ​​യു​​ടെ കാ​​ത്തി​​രി​​പ്പ് നീ​​ളും. അ​​ടു​​ത്ത​​മാ​​സം ആ​​ദ്യം സേ​​ഫ്റ്റി ക​​മ്മി​​ഷ​​ന്‍റെ പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്താ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​യി​​രു​​ന്നു നി​​ർ​​മാ​​ണ​​ങ്ങ​​ൾ അ​​തി​​വേ​​ഗം പു​​രോ​​ഗ​​മി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ അ​​ടു​​ത്ത മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ മാ​​ത്ര​​മേ മെ​​ട്രൊ പ​​രി​​ശോ​​ധ​​ന​​ക്ക് സ​​ജ്ജ​​മാ​​കു. ത​​ന്നെ​​യു​​മ​​ല്ല, സേ​​ഫ്റ്റി ക​​മ്മി​​ഷ​​ന്‍റെ പ​​രി​​ശോ​​ധ​​ന​​ക്ക് മു​​ൻ​​പ് ഒ​​ന്നു ര​​ണ്ടു ക​​ട​​മ്പ​​ക​​ൾ കൂ​​ടി മെ​​ട്രൊ​​യ്ക്ക് ക​​ട​​ക്കേ​​ണ്ട​​തു​​മു​​ണ്ട്.
ആ​​ലു​​വ മു​​ത​​ൽ പാ​​ലാ​​രി​​വ​​ട്ടം വ​​രെ​​യു​​ള്ള എ​​ല്ലാ സ്റ്റേ​​ഷ​​നു​​ക​​ളു​​ടെ​​യും നി​​ർ​​മാ​​ണം പൂ​​ർ​​ണ​​മാ​​യും പൂ​​ർ​​ത്തി​​യാ​​യെ​​ങ്കി​​ൽ മാ​​ത്ര​​മേ സേ​​ഫ്റ്റി ക​​മ്മി​​ഷ്ണ​​റെ പ​​രി​​ശോ​​ധ​​ന​​ക്കാ​​യി ക്ഷ​​ണി​​ക്കാ​​നാ​​കു. ഇ​​തു വ​​രെ ഒ​​രു സ്റ്റേ​​ഷ​​ൻ പോ​​ലും പൂ​​ർ​​ണ​​തോ​​തി​​ൽ പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​നാ​​യി​​ട്ടി​​ല്ല. അ​​തി​​വേ​​ഗ നി​​ർ​​മാ​​ണ​​ങ്ങ​​ൾ ഇ​​പ്പോ​​ൾ ന​​ട​​ന്നു കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. അ​​ടു​​ത്ത മാ​​സം പ​​കു​​തി​​യോ​​ടെ ഏ​​റെ​​കു​​റെ എ​​ല്ലാ സ്റ്റേ​​ഷ​​നു​​ക​​ളും പൂ​​ർ​​ണ സ​​ജ്ജ​​മാ​​കും.
നി​​ല​​വി​​ൽ മെ​​ട്രൊ​​യു​​ടെ കോ​​ച്ചു​​ക​​ൾ​​ക്കും ട്രാ​​ക്കി​​നും സേ​​ഫ്റ്റി ക​​മ്മി​​ഷ​​ന്‍റെ അ​​നു​​മ​​തി കി​​ട്ടി​​യി​​ട്ടു​​ണ്ട്. നേ​​ര​​ത്തെ കോ​​ച്ചു​​ക​​ളി​​ൽ ഭാ​​രം ക​​യ​​റ്റി​​യും അ​​ല്ലാ​​തെ​​യും ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​ക​​ൾ വി​​ജ​​യ​​ക​​ര​​മാ​​യി​​രു​​ന്നു. മെ​​ട്രൊ​​യു​​ടെ ട്രാ​​ക്കു​​ക​​ളും പ​​രി​​ശോ​​ധി​​ച്ചു തൃ​​പ്തി വ​​ന്നി​​ട്ടു​​ള്ള​​താ​​ണ്. സ്റ്റേ​​ഷ​​നു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണ് ഇ​​നി നേ​​രി​​ടേ​​ണ്ട പ്ര​​ധാ​​ന ക​​ട​​മ്പ. ദി​​വ​​സ​​ങ്ങ​​ൾ നീ​​ളു​​ന്ന പ​​രി​​ശോ​​ധ​​ന​​ക​​ളാ​​ണ് ഇ​​നി മെ​​ട്രൊ​​യെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്.
ഇ​​നി​​യു​​ള്ള ഓ​​രോ ചെ​​റി​​യ പി​​ഴ​​വും മെ​​ട്രൊ വൈ​​കാ​​ൻ കാ​​ര​​ണ​​മാ​​യേ​​ക്കാം എ​​ന്ന​​തി​​നാ​​ൽ അ​​തീ​​വ ജാ​​ഗ്ര​​ത​​യി​​ലാ​​ണ് അ​​ധി​​കൃ​​ത​​രും. മെ​​ട്രൊ​​യു​​ടെ ടി​​ക്ക​​റ്റ് സം​​ബ​​ന്ധ​​മാ​​യ കാ​​ര്യ​​ങ്ങ​​ളി​​ലും അ​​ന്തി​​മ ഒ​​രു​​ക്ക​​ങ്ങ​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.
മെ​​ട്രൊ സ്റ്റേ​​ഷ​​നു​​ക​​ളു​​ടെ പ​​ണി പൂ​​ർ​​ത്തി​​യാ​​ക്കി​​യാ​​ൽ മാ​​ത്ര​​മേ ഇ​​വ​​യു​​ടെ സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ളും ആ​​രം​​ഭി​​ക്കാ​​നാ​​കു. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നു സ​​മാ​​ന​​മാ​​യ സു​​ര​​ക്ഷ​​യാ​​ണ് മെ​​ട്രൊ സ്റ്റേ​​ഷ​​നു​​ക​​ളി​​ലും ഒ​​രു​​ക്കു​​ന്ന​​ത്. ഇ​​തും പൂ​​ർ​​ത്തി​​യാ​​യ ശേ​​ഷം മാ​​ത്ര​​മേ റെ​​യ്ൽ​​വെ സേ​​ഫ്റ്റി ക​​മ്മി​​ഷ്ണ​​റെ പ​​രി​​ശോ​​ധ​​ന​​ക്കാ​​യി ക്ഷ​​ണി​​ക്കാ​​നാ​​കു.
അ​​ടു​​ത്ത മാ​​സം അ​​വ​​സാ​​ന​​ത്തി​​നു​​ള്ളി​​ൽ എ​​ല്ലാം പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​നാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് അ​​ധി​​കൃ​​ത​​ർ.