FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Business

ഇന്ത്യ കീ​​ഴ​​ട​​ക്കാ​​ന്‍ സെ​​ല്‍ഫി എ​​ക്സ്പേ​​ര്‍ട്ട്

Friday, Mar 24, 2017,10:51 IST By നി​​ഖി​​ല്‍ ര​​വീ​​ന്ദ്ര​​ന്‍ A A A

കു​​റ​​ഞ്ഞ​​കാ​​ലം കൊ​​ണ്ട് ഇ​​ന്ത്യ​​ന്‍ മൊ​ബൈ​ൽ വി​​പ​​ണി​യി​ൽ ശ്ര​ദ്ധേ​യ മു​ന്നേ​റ്റം കാ​ഴ്ച വ​ച്ച ഓ​​പ്പോ ഇ​പ്പോ​ൾ പു​തി​യ സ്മാ​ർ​ട്ട് ഫോ​ണാ​യ എ​​ഫ് 3 പ്ല​​സ് അവതരിപ്പിച്ചിരിക്കുന്നു. ഇ​​ന്ന​​ലെ​​യാ​​ണ് ക​​മ്പ​​നി എ​​ഫ് 3 പ്ല​​സ് മോ​​ഡ​​ല്‍ പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.
ഇ​​ര​​ട്ട സെ​​ല്‍ഫി ക്യാ​​മ​​റാ​​യാ​​ണ് എ​​ഫ്3 പ്ല​​സി​​ന്‍റെ പ്ര​​ധാ​​ന പ്ര​​ത്യേ​​ക​​ത. സെ​​ല്‍ഫി പ്രേ​​മി​​ക​​ള്‍ക്ക് ഏ​​റെ ഇ​​ഷ്ട​​പ്പെ​​ടും ഇ​​ര​​ട്ട സെ​​ല്‍ഫി ക്യാ​​മ​​റ. ഒ​​ന്നു സെ​​ല്‍ഫി​​ക്കും, ര​​ണ്ടാ​​മ​​ത്തെ ക്യാ​​മ​​റ ഗ്രൂ​​പ്പ് സെ​​ല്‍ഫി​​ക്കു​​മാ​​ണ്. 120 ഡി​​ഗ്രി വൈ​​ഡ് ആം​​ഗി​​ളി​​ല്‍ എ​​ട്ടു മെ​​ഗാ​​പി​​ക്സ​​ല്‍ ക്യാ​​മ​​റ​​യി​​ല്‍ ചി​​ത്ര​​ങ്ങ​​ള്‍ പ​​ക​​ര്‍ത്താം. 16 മെ​​ഗാ​​പി​​ക്സ​​ലു​​ള്ള ര​​ണ്ടാം ക്യാ​​മ​​റ​​യ്ക്ക് 1/3.1 സെ​​ന്‍സ​​ര്‍, എ​ഫ്/2.0 ​അ​​പേ​​ച്ച​​ര്‍ ഫീ​​ച്ച​​റു​​മു​​ണ്ട്. 16 മെ​​ഗാ​​പി​​ക്സ​​ലി​​ന്‍റെ റി​​യ​​ര്‍ ക്യാ​​മ​​റ​​യാ​​ണ് എ​​ഫ് 3 പ്ല​​സി​​ന്. 4000 എം​​എ​​എ​​ച്ച് ബാ​​റ്റ​​റി​​യാ​​ണ് ഓ​​പ്പോ എ​​ഫ്3 പ്ല​​സി​​ല്‍ ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
അ​​ഞ്ചു മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ര​​ണ്ടു മ​​ണി​​ക്കൂ​​ര്‍ ഉ​​പ​​യോ​​ഗി​​ക്കാ​​നു​​ള്ള ചാ​​ര്‍ജ് ചെ​​യ്യാ​​ന്‍ സാ​​ധി​​ക്കു​​മെ​​ന്ന​​താ​​ണ് എ​​ഫ്3 പ്ല​​സി​​ന്‍റെ മ​​റ്റൊ​​രു പ്ര​​ത്യ​​ക​​ത. വി​​ഒ​​ഒ​​സി ഫ്ലാ​​ഷ് ചാ​​ര്‍ജ​​റി​​ന്‍റ ബാ​​റ്റ​​റി പ്ര​​ശ്ന​​ങ്ങ​​ളെ​​ല്ലാം പ​​രി​​ഹ​​രി​​ച്ചാ​​ണ് പു​​തി​​യ ഹാ​​ന്‍ഡ്സെ​​റ്റ് എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.
ആ​​ന്‍ഡ്രോ​​യി​​ഡ് മാ​​ഷ്മ​​ല്ലൊ​​യി​​ല്‍ പ്ര​​വ​​ര്‍ത്തി​​കു​​ന്ന ഓ​​പ്പോ ക​​ള​​ര്‍ഒ​​എ​​സ് 3.0 ആ​​ണ് എ​​ഫ്3 പ്ല​​സി​​ന്‍റെ ഓ​​പ്പോ​​റേ​​റ്റി​​ങ് സി​​സ്റ്റം. ക്വാ​​ല്‍കം എം​എ​സ്എം8976 പ്രോ​​സ​​സ​​ര്‍.
4 4ജി​​ബി റാ​​മും 64 ജി​​ബി (256 ജി​​ബി വ​​രെ എ​ക്സ്പാ​ൻ​ഡ​ബി​ൾ മെ​​മ്മ​​റി ) ഇ​​ന്‍റേ​​ണ​​ല്‍ മെ​​മ്മ​​റി​​യു​​മാ​​ണ് എ​​ഫ് 3 പ്ല​​സി​​ന് ഓ​​പ്പോ ന​​ല്‍കി​​യി​​രി​​ക്കു​​ന്ന​​ത്. 6 ഇ​​ഞ്ച് ഫു​​ള്‍ എ​​ച്ച്ഡി (1080×1920) ആ​​ണ് സ്ക്രീ​​ന്‍. 2.5ഡി ​​ഗൊ​​റി​​ല്ല ഗ്ലാ​​ഷ് 5 ഗ്ലാ​​സു​​ക​​ള്‍ സ്ക്രീ​​നു സു​​ര​​ക്ഷ ഒ​​രു​​ക്കു​​ന്നു. ഹോം ​​ബ​​ട്ട​​ണി​​ലി​​ലാ​​ണ് ഫിം​​ഗ​​ര്‍പ്രി​​ന്‍റ് സെ​​ന്‍സ​​ര്‍ ഉ​​ള്‍പ്പെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. 1.6 കോ​​ടി ക​​ള​​റു​​ക​​ള്‍, മ​​ള്‍ട്ടി​​ട​​ച്ച്, സോ​​ണി​​യു​​ടെ ഐ​എം​എ​ക്സ് 398 റി​​യ​​ര്‍ സെ​​ന്‍സ​​ര്‍, ഡ്യു​​വ​​ല്‍ നാ​​നോ സിം ​​എ​​ന്നി​​വ മ​​റ്റു ഫീ​​ച്ച​​റു​​ക​​ളാ​​ണ്. 185 ഗ്രം ​​ആ​​ണി ഫോ​​ണി​​ന്‍റെ ഭാ​​രം.
30,990 രൂ​​പ​​യാ​​ണ് എ​​ഫ്3 പ്ല​​സി​​ന്‍റെ വി​​ല. ഏ​​പ്രി​​ല്‍ ഒ​​ന്നു മു​​ത​​ല്‍ ഓ​​ണ്‍ലൈ​​ന​​യും ഓ​​ഫ്‌​ലൈ​നാ​​യും വാ​​ങ്ങാ​ന്‍ സാ​​ധി​​ക്കും. ആ​​മ​​സോ​​ണ്‍ വ​​ഴി​​യാ​​ണ് ഓ​​ണ്‍ലൈ​​ന്‍ വി​​ല്‍പ്പ​​ന.

അ​​നു​​കൂ​​ല ഘ​​ട​​ക​​ങ്ങ​​ള്‍
ഇ​​ര​​ട്ട സെ​​ല്‍ഫി ക്യാ​​മ​​റ,
മി​​ക​​ച്ച ബാ​​റ്റ​​റി,
മി​​ക​​ച്ച രൂ​​പ​​ക​​ല്‍പ്പ​​ന
6 ഇ​ഞ്ച് ഡി​​സ്പ്ലേ

പ്ര​​തി​​കൂ​​ലം
30,990 രൂ​​പ എ​​ന്ന​​ത് വി​​പ​​ണി​​യി​​ല്‍ പ്ര​​തി​​കൂ​​ല​​മാ​​കും. വി​​പ​​ണി​​യി​​ലെ
മ​​റ്റു ഫോ​​ണു​​ക​​ളു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​മ്പോ​​ള്‍ വി​​ല വ​​ള​​രെ കൂ​​ടു​​ത​​ലാ​​ണ്. എ​​ഫ്എം റേ​​ഡി​​യോ​​ടെ അ​​ഭാ​​വ​വും ഇ​​ന്ത്യ​​ന്‍ ജ​​ന​​ത​​യ്ക്ക് അ​​പ്രി​​യ​​മാ​​കും.