FLASH NEWS
Breaking News
ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
Cinema

ഗംഭീരം ടേക്ക് ഓഫ്

Friday, Mar 24, 2017,15:05 IST By titto A A A

പ്രതീക്ഷാഭാരത്തോടെയാണ് ടേക്ക് ഓഫ് പ്രേക്ഷകരിലേക്കെത്തിയത്.യഥാർഥ സംഭവങ്ങളെ കൂട്ടി വിളക്കിച്ചേർത്ത ചിത്രം പ്രേക്ഷകപ്രതീക്ഷകൾ തെറ്റിച്ചില്ല. 2014 ൽ  ആഭ്യന്തരയുദ്ദകാലത്ത് ഇറാഖിൽ കുടുങ്ങി പോയ മലയാളി നഴ്സുമാരെ  നാട്ടിലെത്തിക്കുന്നതാണ് കഥ. അതിവൈകാരികമായ കഥയെ ഒട്ടും തിവ്രത ചോരാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ ആദ്യപകുതിയിൽ നഴ്സുമാരുടെ നാട്ടിലെയും വീട്ടിലെയും സാഹചര്യങ്ങളിലൂടെയുള്ള യാത്രയാണ്. ഈ ഭാഗം ചില സീരിയലുകളെ ഓർമ്മിപ്പിക്കുമെങ്കിലും പിന്നീട് കഥ ഇറാഖിലേക്ക് എത്തുന്നതോടെ പ്രേക്ഷകന്‍റെ നെഞ്ചിലൊരു പിടച്ചിൽ ഉണ്ടാകും.

യുദ്ധമുഖത്ത് കഴിയേണ്ടി വന്ന നിരവധി പേരുടെ ജീവിതത്തിന്‍റെ പച്ചയായ ആവീഷ്ക്കാരമാണ് ചിത്രം . പ്രധാനകഥാപാത്രമായ പാർവതിയുടെ സമീരയിലൂടെയാണ് കഥയുടെ വികാസം. ജോലി ചെയ്യുന്ന ആശുപത്രി  വിമതരുടെ പിടിയിലാകുന്നതോടെ നഴ്സുമാർ അഭിമുഖീകരിച്ച പ്രയാസങ്ങൾ, മൊസൂളിലെ ഭീകരമായ അന്തരീഷം എല്ലാം പുനർസൃഷ്ടിക്കുന്നതിൽ അണിയറപ്രവർത്തകർ വിജയിച്ചു.

ചിത്രത്തിന് വേണ്ടി സംവിധായകൻ മഹേഷ് നാരായണനും തിരക്കഥാകൃത്ത് പിവി ഷാജികുമാറും വളരെയേറെ നിരീക്ഷണം നടത്തിയിട്ടുണ്ടെന്നത് വ്യക്തമാണ്.പ്രധാനകഥാപാത്രങ്ങളായി എത്തിയ പാർവതിയും ഫഹദും കുഞ്ചാക്കോ ബോബനും അവരുടെ ഭാഗം മികവുറ്റാക്കി. ബാലതാരം എറിക്ക് മുതൽ ജൂനിയർ ആർട്ടിസ്റ്റുകൾ വരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.

ഓരോ അഭിനേതാവവിന്‍റെയും വ്യത്യസ്ഥമായ ഭാവങ്ങൾ നിർവചിക്കുന്നത് നിരവധി കഥകളാണ്. ദൈവത്തിന്‍റെ മാലാഖാമാരെന്ന വിളിപ്പേരിൽ മാത്രം ഒതുങ്ങുമ്പോൾ മലയാളി നഴ്സുമാർക്ക് മറ്റ് രാജ്യങ്ങളിലുള്ള ഡിമാന്‍റ് എന്തു കൊണ്ടാണെന്നും  ചിത്രം വ്യക്തമാക്കുന്നത്. രാജേഷ് പിള്ളയുടെ പൂർത്തികരിക്കാനാവാതോ പോയ മോഹങ്ങൾക്ക് കൂട്ടുകാർ നൽകിയ സമ്മാനം കൂടിയാണ് ടേക്ക് ഓഫ്