FLASH NEWS
Breaking News
ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി
Articles

നമ്മുടെ കുഞ്ഞുങ്ങളോ പ്ര​തി​ക​ൾ

Saturday, Mar 25, 2017,10:24 IST By ഫാ. ​ബോ​ബി ജോ​സ് ക​പ്പൂ​ച്ചി​ൻ A A A

പി​ങ്ക് ബ​സു​ക​ളും കാ​റു​ക​ളും പ​ട്രോ​ളി​ങ്ങും പൊ​തു​വാ​ഹ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​ക സീ​റ്റും ഗേ​ൾ​സ് സ്കൂ​ളും കോ​ളേ​ജു​ക​ളും ലേ​ഡീ​സ് ഓ​ൺ​ലി ക​മ്പാ​ർ​ട്ട്മെ​ന്‍റു​ക​ളും ഒ​ന്നു​മ​ല്ല സ്ത്രീ​ക​ൾ​ക്കു വേ​ണ്ട​ത്.

ഒ​രു​പ​ക്ഷേ, ആ​ദ്യ​മൊ​ക്കെ അ​വ​ർ​ക്കും അ​ത് സൗ​ക​ര്യ​മാ​യി തോ​ന്നി​യേ​ക്കാം. പ​ക്ഷേ കാ​ല​ക്ര​മ​ത്തി​ൽ ഇ​തൊ​ക്കെ ആ​രോ​ഗ്യ​മു​ള്ള ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ രൂ​പ​പ്പെ​ട​ലി​നു വി​ഘാ​ത​മാ​യി​ത്തീ​രും, തീ​ർ​ച്ച.
വേ​ണ്ട​ത് ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ഒ​രു​മി​ച്ചു വി​ദ്യ തേ​ടു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളാ​ണ്. സ്ത്രീ​യും പു​രു​ഷ​നും ഇ​ട​ക​ല​ർ​ന്നു യാ​ത്ര ചെ​യ്യു​ന്ന പൊ​തു​വാ​ഹ​ന​ങ്ങ​ളാ​ണ്. സ്ത്രീ​ക്കും പു​രു​ഷ​നും ഒ​ന്നു​പോ​ലെ പ്ര​വേ​ശ​ന​മു​ള്ള ദേ​വാ​ല​യ​ങ്ങ​ളാ​ണ്.
ശാ​രീ​രി​ക​മാ​യ ചി​ല വ്യ​ത്യാ​സ​ങ്ങ​ൾ ഒ​ഴി​ച്ചു നി​ർ​ത്തി​യാ​ൽ അ​വ​ളും ഞാ​നും ഒ​ന്നു ത​ന്നെ എ​ന്ന യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​യു​ന്ന അ​ന്നേ ന​മ്മു​ടെ സ​മൂ​ഹം ആ​രോ​ഗ്യ​ക​ര​മാ​യ ഒ​ന്നാ​യി​ത്തീ​രൂ.
ഒ​ന്നു പ​ര​സ്പ​രം മി​ണ്ടു​വാ​നും സൗ​ഹൃ​ദ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും അ​നു​വാ​ദ​മി​ല്ലാ​ത്ത സ​മൂ​ഹ​ത്തി​ൽ വ​ള​രു​ന്ന ആ​ണും പെ​ണ്ണും ഒ​ന്നു​പോ​ലെ അ​പ​ക​ട​കാ​രി​ക​ളാ​യി​രി​ക്കും.
ത​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ പ​ര​സ്പ​ര പൂ​ര​ക​ങ്ങ​ളാ​യ ഘ​ട​ക​ങ്ങ​ളാ​ണെ​ന്നും പ​ര​സ്പ​രം മ​ത്സ​രി​ക്കേ​ണ്ട വ​ര​ല്ലെ​ന്നും തി​രി​ച്ച​റി​യു​ന്ന കാ​ല​ത്തേ ന​മ്മു​ടേ​ത് ഒ​രാ​ധു​നി​ക സ​മൂ​ഹ​മാ​കൂ.
അ​ല്ലാ​ത്ത കാ​ല​ത്തോ​ളം കേ​ര​ളം വി​ദ്യാ​ഭ്യാ​സ​മു​ള്ള പ്രാ​കൃ​ത​ർ നി​വ​സി​ക്കു​ന്ന ഒ​രി​ട​മാ​യി ത​ന്നെ തു​ട​രും.
ന്യൂ ​ജെ​ൻ
ന്യൂ ​ജ​ന​റേ​ഷ​ൻ കു​ട്ടി​ക​ൾ​ക്കൊ​ന്നും ത​ന്നെ അ​നു​സ​ര​ണ​യി​ല്ല, മാ​ന്യ​മാ​യി പെ​രു​മാ​റാ​ൻ അ​റി​യി​ല്ല, ന​ല്ല രീ​തി​യി​ൽ വ​സ്ത്ര​ധാ​ര​ണ​മി​ല്ല, ക്ഷ​മ​യും സ​ഹ​ന​വും തൊ​ട്ടു തീ​ണ്ടി​യി​ട്ടി​ല്ല, ന്യൂ ​ജ​ന​റേ​ഷ​ൻ ആ​ൺ​കു​ട്ടി​ക​ൾ വി​വാ​ഹ​ത്തോ​ടെ പെ​ങ്കോ​ന്ത​ൻ​മാ​രാ​കു​ന്നു, പെ​ൺ​കു​ട്ടി​ക​ളാ​ണെ​ങ്കി​ൽ ആ​രെ​യും ഒ​രു വി​ല​യും ക​ൽ​പ്പി​ക്കാ​തെ തൊ​ട്ട​തി​നും പി​ടി​ച്ച​തി​നും പ്ര​ശ്നം ഉ​ണ്ടാ​ക്കി വി​വാ​ഹം ക​ഴി​ഞ്ഞു അ​ധി​ക സ​മ​യ​മാ​കു​മ്പോ​ഴേ​ക്കു വി​വാ​ഹ​മോ​ച​ന​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്നു. ഇ​നി​യു​മു​ണ്ട് ഇ​വ​രെ കു​റി​ച്ച് പ​റ​യാ​ൻ… എ​ത്ര പ​റ​ഞ്ഞാ​ലും തീ​രാ​ത്ത പ്ര​ശ്ന​ങ്ങ​ൾ.

ആ​രാ​ണി​വ​രെ വ​ള​ർ​ത്തി​യ​ത്?

ഒ​രു കൂ​ര​യ്ക്കു കീ​ഴി​ൽ ഏ​ട്ടാ​നു​ജ​ന്മാ​രു​ടെ കു​ടും​ബ​ങ്ങ​ളും,​ ഒ​രാ​ൾ​ക്കു ത​ന്നെ എ​ട്ടും പ​ത്തും മ​ക്ക​ളു​മാ​യി തി​ന്നാ​നും കു​ടി​ക്കാ​നും ഉ​ടു​ക്കാ​നും ക​ഷ്ടി​ച്ചു​ണ്ടാ​യി​രു​ന്ന കാ​ലം.
അ​ന്ന​ത്തെ ജീ​വി​ത സാ​ഹ​ച​ര്യം ന​മ്മ​ളെ പ​ല​തും പ​ഠി​പ്പി​ച്ചു, ക്ഷ​മ​യും, സ​ഹ​ന​വും, വി​ന​യ​വും, ബ​ഹു​മാ​ന​വും, അ​ങ്ങ​നെ​യ​ങ്ങ​നെ ജീ​വി​ത മൂ​ല്യ​ങ്ങ​ൾ പ​ല​തും നേ​ടി​യെ​ടു​ത്തു.
കാ​ലം മാ​റി, ദൈ​വാ​നു​ഗ്ര​ഹം പെ​യ്തി​റ​ങ്ങി, പ​ട്ടി​ണി​യു​ടെ​യും ക​ഷ്ട​പ്പാ​ടി​ന്‍റെ​യും കാ​ല​ത്തി​ൽ നി​ന്നു സു​ഖ​സൗ​ക​ര്യ​ങ്ങ​ളി​ലേ​ക്കു ജീ​വി​തം പ​തി​യെ നീ​ങ്ങി​ത്തു​ട​ങ്ങി. കൂ​ട്ടു​കു​ടും​ബം എ​ന്ന സം​സ്കാ​ര​ത്തി​ൽ നി​ന്ന് അ​ണു​കു​ടും​ബ​ത്തി​ലേ​ക്കു ജീ​വി​തം പ​റി​ച്ചു​ന​ട്ടു. കു​ടും​ബ​ങ്ങ​ൾ പ​ല​തും പ്ര​വാ​സ ജീ​വി​ത​ത്തി​ലേ​ക്കും ചേ​ക്കേ​റി.
ജീ​വി​ത​ത്തി​ന്‍റെ ഒ​രു പ​കു​തി​യി​ൽ ത​ങ്ങ​ൾ​ക്കു ല​ഭി​ക്കാ​ത്ത പ​ല സൗ​ഭാ​ഗ്യ​ങ്ങ​ളും ത​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് കൊ​ടു​ക്ക​ണം എ​ന്ന അ​ട​ങ്ങാ​ത്ത ആ​ഗ്ര​ഹ​ത്താ​ൽ എ​ല്ലാം ചെ​യ്തു കൊ​ടു​ത്തു. ഒ​രി​ക്ക​ലും ആ ​ആ​ഗ്ര​ഹ​ത്തെ കു​റ്റ​പ്പെ​ടു​ത്താ​നാ​വി​ല്ല.
എ​ന്നാ​ൽ ന​മു​ക്ക് ല​ഭി​ച്ച പ​ല​തും അ​തി​നി​ട​യി​ൽ മ​ക്ക​ൾ​ക്കു ല​ഭ്യ​മാ​ക്കാ​ൻ ശ്ര​ദ്ധ കൊ​ടു​ക്കാ​തെ പോ​യി.
കാ​ലം മാ​റി വ​ന്ന​ത​നു​സ​രി​ച്ചു ല​ഭി​ച്ച സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ​ക്കൊ​പ്പം ന​മ്മ​ളു​മ​ങ്ങ​നെ ദി​ശ​യ​റി​യാ​തെ നീ​ന്തി​പ്പോ​യി എ​ന്നു ത​ന്നെ പ​റ​യ​ണം.
സു​ഖ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ പാ​ഞ്ഞി​ല്ല എ​ന്നു പ​റ​യാ​നാ​ണ് ആ​ഗ്ര​ഹ​മെ​ങ്കി​ലും സം​ഭ​വി​ച്ച​തെ​ല്ലാം അ​ങ്ങ​നെ​യാ​യി​പ്പോ​യി. ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് അ​യ​ൽ​വാ​സി​യോ​ടു ക​ടം​വാ​ങ്ങ​ൽ അ​നി​വാ​ര്യ​മാ​യി​രു​ന്നു, ആ ​കൊ​ടു​ക്ക​ൽ വാ​ങ്ങ​ലി​ലൂ​ടെ അ​യ​ൽ​ബ​ന്ധ​മെ​ന്ന സം​സ്കാ​രം നി​ല​നി​ന്നി​രു​ന്നു. എ​ന്നാ​ൽ ഒ​ന്നി​നും ഒ​രു കു​റ​വു​മി​ല്ലാ​താ​യ​പ്പോ​ൾ എ​ന്തെ​ങ്കി​ലു​മൊ​ന്ന് ഇ​ല്ലാ​താ​യാ​ൽ അ​യ​ൽ​പ​ക്ക​ത്ത് ചോ​ദി​ക്കാ​ൻ അ(​ദു​ര)​ഭി​മാ​നം സ​മ്മ​തി​ച്ചി​ല്ല.
സ​മ​യം​കൊ​ല്ലാ​ൻ ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലും ഓ​രോ ത​രം ആ​ധു​നി​ക മീ​ഡി​യ​ക​ൾ വ​ന്ന​തോ​ടെ വീ​ട്ടി​ലൊ​രാ​ൾ ക​യ​റി​വ​രു​ന്ന​തു പോ​ലും അ​രോ​ച​ക​മാ​യി. കൂ​ട്ടു​കു​ടും​ബ​ങ്ങ​ൾ പോ​ലും പ​ര​സ്പ​രം സ​ന്ദ​ർ​ശി​ക്കു​ക​യെ​ന്ന സം​സ്കാ​ര​വും മൂ​ല്യ​വും മ​റ​ന്നു. വി​ഷ​മ​ങ്ങ​ൾ വ​രു​മ്പോ​ൾ ആ​രെ​ങ്കി​ലും ഒ​ന്നോ​ടി വ​ന്നു സ​ഹാ​യി​ച്ചെ​ങ്കി​ൽ എ​ന്നു ക​രു​തി​യി​ട​ത്തു നി​ന്നു സ്വ​ന്തം വാ​ഹ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ത​ന്നി​ലേ​ക്കു ചു​രു​ങ്ങി​ക്കൂ​ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി.
ആ​ഘോ​ഷ​ങ്ങ​ൾ​ക്കും, വി​വാ​ഹം, മ​ര​ണം എ​ന്നി​വ​യ്ക്കൊ​ക്കെ അ​യ​ൽ​വാ​സി​ക​ളും കു​ടും​ബ​ങ്ങ​ളും വ​ന്നു സ​ഹാ​യി​ക്കു​ക​യും എ​ല്ലാം പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യു​ന്നി​ട​ത്തു നി​ന്നെ​ല്ലാം കാ​ശെ​ണ്ണി​ക്കൊ​ടു​ത്താ​ൽ ചെ​യ്തു​ത​രാ​ൻ ആ​ളും വീ​ടി​നു പ​ക​രം ഹാ​ളു​ക​ളും ആ​യ​തോ​ടെ സൗ​ഹൃ​ദ​ങ്ങ​ളും പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും കാ​റ്റി​ൽ പ​റ​ന്നു.
പാ​വ​പ്പെ​ട്ട​വ​ന് യാ​തൊ​രു സ്ഥാ​ന​വു​മി​ല്ലാ​ത്ത ആ​ഘോ​ഷ​ങ്ങ​ളും വി​രു​ന്നു​ക​ളും കെ​ങ്കേ​മ​മാ​യി കൊ​ണ്ടാ​ടു​മ്പോ​ൾ ബാ​ക്കി​വ​രു​ന്ന ഭ​ക്ഷ​ണം ആ​വ​ശ്യ​ക്കാ​ര​നെ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തു പ​ദ​വി​ക്കു ചേ​രാ​ത്ത​താ​യ​തി​നാ​ൽ കു​ഴി​ച്ചു​മൂ​ടാ​ൻ നി​ര്ബ​ന്ധി​ത​രാ​യി.
കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യ​ത്ത്‌ ഇ​രു​ട്ടു പ​ര​ക്കു​ന്ന രാ​വു​ക​ളി​ൽ പ്രാ​യ​മാ​യ​വ​ർ കൊ​ച്ചു​വ​ർ​ത്ത​മാ​നം പ​റ​യു​ന്ന​ത് പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യാ​ത്തൊ​രു അ​നു​ഭൂ​തി​യാ​യി​രു​ന്നു​വെ​ങ്കി​ൽ, കൊ​ട്ടാ​ര​തു​ല്യ​മാ​യ വീ​ടു​ക​ളി​ൽ,​ വ​ച്ച​തെ​ല്ലാം വ​ച്ചി​ട​ത്തു നി​ന്ന് അ​ന​ങ്ങാ​ൻ പാ​ടി​ല്ലെ​ന്നാ​യി; ഉ​ള്ളി​ൽ നി​റ​യു​ന്ന ആ​ന​ന്ദ​ത്തെ​ക്കാ​ളു​പ​രി അ​ഹ​ന്ത​യ്ക്ക് സ്ഥാ​നം​വ​ന്ന​പ്പോ​ൾ വൃ​ദ്ധ​രെ കാ​ണാ​തെ വ​ള​രു​ന്നൊ​രു ത​ല​മു​റ​യ്ക്കു വ​ഴി​വ​ച്ചു.
എ​ണ്ണി​പ്പ​റ​ഞ്ഞാ​ൽ തീ​രി​ല്ല അ​നു​ഗ്ര​ഹ​ങ്ങ​ൾ വ​ർ​ദ്ധി​ച്ച​തോ​ടെ ജീ​വി​ത​ത്തി​ൽ വ​ന്ന മാ​റ്റ​ങ്ങ​ൾ, മാ​റ്റ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണ്. എ​ന്നാ​ൽ കി​ട്ടി​യ അ​നു​ഗ്ര​ഹ​ത്തോ​ടൊ​പ്പം ഞാ​നെ​ന്ന ഭാ​വ​ത്തി​ലേ​ക്ക് സ്വ​യ​മ​റി​യാ​തെ ഒ​ഴു​കി​പ്പോ​യൊ​രു ജീ​വി​ത രീ​തി.
ഇ​ത്ത​ര​ത്തി​ൽ ജീ​വി​ത​ത്തി​ൽ യാ​തൊ​രു മൂ​ല്യ​ങ്ങ​ളും കാ​ണാ​തെ,​ ചോ​ദി​ക്കു​ന്ന​തി​ന​പ്പു​റം ആ​ഗ്ര​ഹി​ക്കു​ന്ന​തു പോ​ലും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ സാ​ധി​ച്ചു കി​ട്ടി ത​ന്നി​ലേ​ക്കു മാ​ത്രം ഒ​തു​ങ്ങി​ക്ക​ഴി​യു​ന്ന സ്വാ​ർ​ത്ഥ ജീ​വി​ത​സം​സ്കാ​ര​ത്തി​ലൂ​ടെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന കു​ട്ടി​ക്ക് ആ​രു പ​ക​ർ​ന്നു കൊ​ടു​ക്കും മി​ക​വു​ള്ളൊ​രു ജീ​വി​ത സം​സ്‍കാ​രം?

കു​ഞ്ഞു​ങ്ങ​ളാ​ണോ പ്ര​തി​ക​ൾ? അ​തോ അ​നു​ഗ്ര​ഹ​ങ്ങ​ൾ അ​നു​ഭ​വി​പ്പി​ക്കു​മ്പോ​ഴും ജീ​വി​ത​ത്തി​ൽ അ​റി​യേ​ണ്ട​തും കാ​ണേ​ണ്ട​തും അ​നു​ഭ​വി​ക്കേ​ണ്ട​തു​മാ​യ പ​ല യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ൽ നി​ന്നും അ​ശ്ര​ദ്ധ​മാ​യി അ​വ​രെ മാ​റ്റി നി​റു​ത്തി​യ ന​മ്മ​ളോ…?
ഓ​രോ​രു​ത്ത​രും സ്വ​യം ചോ​ദി​ക്കു​ക….
ഈ ​ത​ല​മു​റ​യെ വി​ദ്യാ​സ​മ്പ​ന്ന​രാ​യി- പ​ണം കൊ​യ്യു​ന്ന യ​ന്ത്ര​ങ്ങ​ളാ​യി- മൂ​ല്യ​വും സം​സ്കാ​ര​വു​മി​ല്ലാ​തെ വ​ള​ർ​ത്തി​ക്കൊ​ണ്ടു വ​ന്ന​തി​ൽ എ​നി​ക്കും നി​ങ്ങ​ൾ​ക്കും പ​ങ്കി​ല്ലേ…?
ധ​നാ​ധി​ക്യ​വും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ജീ​വി​ത​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളി​ൽ നി​ന്നു വി​ദൂ​ര​ത​യി​ലേ​ക്കു മാ​റി സ​ഞ്ച​രി​ക്കു​വാ​ൻ മ​ന:​പൂ​ർ​വ​മോ,​ അ​ല്ലാ​തെ​യോ എ​ന്നെ​യും നി​ങ്ങ​ളെ​യും പ്ര​ലോ​ഭി​പ്പി​ച്ചി​ട്ടി​ല്ലേ…?
മാ​റി ചി​ന്തി​ച്ചു നോ​ക്കൂ…
ഉ​ള്ളി​ലെ ഞാ​നെ​ന്ന അ​ഹ​ന്ത​യെ മാ​റ്റി​വ​ച്ചു കൊ​ണ്ട് അ​യ​ൽ​വാ​സി​യെ ചേ​ർ​ത്തു പി​ടി​ക്കൂ..
കു​ടും​ബ​ങ്ങ​ളെ ഭാ​ര​മാ​യി കാ​ണാ​തി​രി​ക്കൂ..
പ്രാ​യ​മാ​യ​വ​രെ അ​വ​രു​ടെ ഇ​ഷ്ട​ങ്ങ​ളോ​ടൊ​പ്പം അ​ണ​ച്ചു​പി​ടി​ക്കൂ..
ആ​ഘോ​ഷ​ങ്ങ​ളി​ൽ ധ​നി​ക​നും ദ​രി​ദ്ര​നും ഇ​രി​പ്പി​ട​മൊ​രു​ക്കൂ..
വി​ഷ​മ​ങ്ങ​ളി​ൽ സൗ​ഹൃ​ദ​ങ്ങ​ളെ ആ​ശ്ര​യി​ക്കൂ..
ക​ടം ചോ​ദി​ക്കു​ന്ന​വ​നോ​ട് ക​രു​ണ​യു​ടെ ചി​റ​കു വി​രി​ക്കൂ..
ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ അ​നു​ഭ​വ​ങ്ങ​ളും ആ​കു​ല​ത​ക​ളും സു​ഖ​ദുഃ​ഖ​ങ്ങ​ളും പ​ങ്കു വ​യ്ക്കൂ..
പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത ജീ​വി​ത​മെ​ന്ന ആ​ശ​യ​ത്തി​ൽ നി​ന്നു മാ​റി പ്ര​ശ്ന​ങ്ങ​ളെ വേ​ണ്ട​വി​ധം ത​ര​ണം ചെ​യ്യു​ന്ന രീ​തി​യി​ലേ​ക്കു മാ​റി നി​ൽ​ക്കൂ..
വെ​ള്ള​വും വ​ള​വും വേ​ണ്ട വി​ധം ന​ൽ​കി​യി​ട്ടും ചെ​ടി മോ​ശ​മാ​കു​ന്നു​വെ​ങ്കി​ൽ അ​തി​ന്‍റെ വേ​ര് നി​ൽ​ക്കു​ന്ന മ​ണ്ണു ത​ന്നെ​യാ​ണ് പ്ര​ശ്നം..
വേ​ണ്ട​തെ​ല്ലാം കൊ​ടു​ത്തു വ​ള​ർ​ത്തു​മ്പോ​ഴും മ​ക്ക​ൾ മോ​ശ​മാ​കു​ന്നു​വെ​ങ്കി​ൽ ന​മ്മു​ടെ ജീ​വി​ത​സം​സ്കാ​രം തി​രു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു…