FLASH NEWS
Breaking News
കായൽ നികത്തിയിട്ടില്ലെന്ന് ആവർത്തിച്ച് തോമസ് ചാണ്ടി
Cinema

The Godfather @ 45

Sunday, Mar 26, 2017,10:39 IST By വി.​കെ. സ​ഞ്ജു A A A

ലോ​ക സി​നി​മ​യി​ലെ ഏ​തു മാ​ഫി​യ കു​ടും​ബ​ത്തി​ലെ കാ​ര​ണ​വ​ർ​ക്കും ക​ഴി​ഞ്ഞ 45 വ​ർ​ഷ​മാ​യി ഒ​രേ മു​ഖ​മാ​ണ്; ദ ​ഗോ​ഡ്ഫാ​ദ​ർ എ​ന്ന സി​നി​മ​യി​ൽ മ​ർ​ല​ൻ ബ്രാ​ൻ​ഡോ അ​ന​ശ്വ​ര​മാ​ക്കി​യ വി​റ്റോ കോ​ർ​ലി​യോ​ൺ എ​ന്ന ഡോ​ണി​ന്‍റെ മു​ഖം. ഗാ​ങ്സ്റ്റ​ർ ജോ​ണ​റി​ൽ​പ്പെ​ട്ട സി​നി​മ​ക​ളു​ടെ യ​ഥാ​ർ​ഥ ഗോ​ഡ്ഫാ​ദ​ർ എ​ന്ന വി​ശേ​ഷ​ണ​ത്തി​ന് അ​ർ​ഹം ഈ​യൊ​രു ഗോ​ഡ്ഫാ​ദ​ർ മാ​ത്രം, 1972 മാ​ർ​ച്ച് 24ന് ​യു​എ​സി​ൽ റി​ലീ​സാ​യ സി​നി​മ; അ​തെ, മാ​ഫി​യ കു​ടും​ബ​ത്തി​ന്‍റെ കാ​ര​ണ​വ​ർ​ക്ക് പ്രാ​യം 45 തി​ക​ഞ്ഞി​രി​ക്കു​ന്നു.
അ​മി​താ​ഭ് ബ​ച്ച​നെ​യും (സ​ർ​ക്കാ​ർ) മ​ധു​വി​നെ​യും (നാ​ടു​വാ​ഴി​ക​ൾ) മു​ത​ൽ മോ​ഹ​ൻ​ലാ​ലി​നെ​യും (ജി​ല്ല) സാ​യ്കു​മാ​റി​നെ​യും (സിം​ഹാ​സ​നം) വ​രെ വി​റ്റോ കോ​ർ​ലി​യോ​ണി​ന്‍റെ വി​വി​ധ ഭാ​വ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ സി​നി​മ ക​ണ്ടി​ട്ടു​ണ്ട്. എ​ൻ.​എ​ൻ. പി​ള്ള​യി​ലൂ​ടെ സി​ദ്ധി​ഖ്-​ലാ​ൽ​മാ​രും മ​ല​യാ​ളി​ക​ളെ ഓ​ർ​മി​പ്പി​ച്ചി​ട്ടു​ണ്ട്, ആ ​ഗോ​ഡ്ഫാ​ദ​റി​നെ, 25 വ​ർ​ഷം മു​ൻ​പ്. എ​ല്ലാ​ത്തി​നും വാ​ർ​പ്പ് മാ​തൃ​ക​യാ​യി ദ ​ഗോ​ഡ്ഫാ​ദ​റും മ​ർ​ല​ൻ ബ്രാ​ൻ​ഡോ​യും നി​ല​കൊ​ള്ളു​ന്നു.
ക​ല​ക്ഷ​ൻ റെ​ക്കോ​ഡു​ക​ളു​ടെ​യും ഗോ​ഡ്ഫാ​ദ​ർ
1972 മു​ത​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ബോ​ക്സോ​ഫി​സി​ലെ ക​ല​ക്‌​ഷ​ൻ റെ​ക്കോ​ഡു​ക​ൾ കൈ​യ​ട​ക്കി വ​ച്ചി​രു​ന്നു ദ ​ഗോ​ഡ്ഫാ​ദ​ർ. ഒ​റ്റ വ​ർ​ഷം ആ​ഗോ​ള ക​ല​ക്‌​ഷ​ൻ 24.5 കോ​ടി ഡോ​ള​ർ. ആ ​വ​ർ​ഷ​ത്തെ മൂ​ന്ന് ഓ​സ്ക​റു​ക​ളും സ്വ​ന്തം- മി​ക​ച്ച സി​നി​മ, മി​ക​ച്ച ന​ട​ൻ (മ​ർ​ല​ൻ ബ്രാ​ൻ​ഡോ), മി​ക​ച്ച തി​ര​ക്ക​ഥ (മ​രി​യോ പു​സോ – ഫ്രാ​ൻ​സി​സ് ഫോ​ർ​ഡ് കൊ​പ്പോ​ള). റെ​ഡ് ഇ​ന്ത്യ​ക്കാ​രെ ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ൽ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ക്കാ​ൻ ബ്രാ​ൻ​ഡോ അ​ന്ന് പു​ര​സ്കാ​രം വാ​ങ്ങാ​നെ​ത്താ​തെ ഒ​രു റെ​ഡ് ഇ​ന്ത്യ​ക്കാ​രി​യെ പ്ര​തി​നി​ധി​യാ​യി അ​യ​ച്ച​തും ച​രി​ത്രം.
ദ ​ഗോ​ഡ്ഫാ​ദ​ർ എ​ന്നു ത​ന്നെ പേ​രാ​യ മ​രി​യോ പു​സോ​യു​ടെ നോ​വ​ലാ​ണ് സി​നി​മ​യ്ക്ക് അ​ടി​സ്ഥാ​ന​മാ​യ​ത്. 80,000 ഡോ​ള​ർ കൊ​ടു​ത്ത് അ​വ​കാ​ശം വാ​ങ്ങി​യ നോ​വ​ലി​നെ സി​നി​മ​യാ​ക്കാ​ൻ സം​വി​ധാ​യ​ക​രെ കി​ട്ടാ​തെ നി​ർ​മാ​താ​ക്ക​ൾ വ​ല​ഞ്ഞ മ​റ്റൊ​രു ക​ഥ​യു​മു​ണ്ട് ഇ​തി​നു പി​ന്നി​ൽ. റി​ച്ചാ​ർ​ഡ് ബ്രൂ​ക്സും കോ​സ്റ്റ ഗാ​വ്റാ​സും ത​ള്ളി​യ മൂ​ല​ക​ഥ, പി​ന്നീ​ട് സം​വി​ധാ​നം ചെ​യ്ത ഫ്രാ​ൻ​സി​സ് ഫോ​ർ​ഡ് കൊ​പ്പോ​ള​യ്ക്കും സ്വീ​കാ​ര്യ​മാ​യി​രു​ന്നി​ല്ല ആ​ദ്യം. സം​ഭ​വം ചീ​പ്പാ​ണെ​ന്നാ​യി​രു​ന്നു ത​ന്‍റെ ആ​ദ്യ വി​ല​യി​രു​ത്ത​ലെ​ന്ന് പി​ന്നീ​ട് അ​ദ്ദേ​ഹം ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നാ​ല​ഞ്ചു മാ​സ​ത്തി​നു ശേ​ഷം, ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ കാ​ല​ത്ത് നി​വൃ​ത്തി​കേ​ടു​കൊ​ണ്ട് അ​ദ്ദേ​ഹം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു ആ ​പ്രോ​ജ​ക്റ്റ്. കു​റ​ഞ്ഞ പ്ര​തി​ഫ​ല​ത്തി​ൽ സം​വി​ധാ​യ​ക​നും കു​റ​ഞ്ഞ ബ​ജ​റ്റി​ൽ നി​ർ​മാ​ണ​വും, അ​തു മാ​ത്ര​മാ​യി​രു​ന്നു അ​പ്പോ​ൾ നി​ർ​മാ​ണ​ക്ക​മ്പ​നി​യു​ടെ പ്രാ​ഥ​മി​ക ല​ക്ഷ്യ​ങ്ങ​ൾ. ഉ​ദ്ദേ​ശി​ച്ച സ​മ​യ​ത്തി​നു മു​ൻ​പു ത​ന്നെ ചി​ത്രം പൂ​ർ​ത്തി​യാ​വു​ക​യും ചെ​യ്തു.
പ്ര​തീ​ക്ഷി​ച്ച​ത് ‘ഷു​വ​ർ ഫ്ലോ​പ്’
പാ​ക്ക​പ്പ് പ​റ​യു​മ്പോ​ൾ, അ​ണി​യ​റ​ക്കാ​ർ​ക്ക് സം​ശ​യ​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല, ഷു​വ​ർ ഫ്ളോ​പ്പ്! ഈ ​ധാ​ര​ണ തു​ട​ക്കം മു​ത​ലു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ചെ​ല​വ് പ​ര​മാ​വ​ധി കു​റ​യ്ക്കാ​നാ​യി​രു​ന്ന​ത്രെ എ​ല്ലാ​വ​രു​ടെ​യും ശ്ര​മം. പ​ക്ഷേ, നോ​വ​ലി​ന്‍റെ ആ​ദ്യ വാ​യ​ന​യി​ൽ തോ​ന്നി​യ അ​നി​ഷ്ട​മൊ​ക്കെ, അ​നാ​വ​ശ്യ ഘ​ട​ക​ങ്ങ​ൾ വെ​ട്ടി​നീ​ക്കി​യ​പ്പോ​ൾ മാ​റി​ക്ക​ഴി​ഞ്ഞി​രു​ന്നു കൊ​പ്പോ​ള​യ്ക്ക്. ഗാ​ങ്സ്റ്റ​ർ കു​ടും​ബ​ത്തി​ലെ അ​ച്ഛ​ന്‍റെ​യും മ​ക്ക​ളു​ടെ​യും ക​ഥ​യും, അ​ധി​കാ​ര​ത്തി​ന്‍റെ​യും പി​ന്തു​ട​ർ​ച്ച​യു​ടെ​യും ചോ​ദ്യ​ചി​ഹ്ന​ങ്ങ​ളു​മെ​ല്ലാം വ്യ​ക്ത​മാ​യി തെ​ളി​ഞ്ഞു വ​ന്നു. 1940ക​ളാ​ണ് നോ​വ​ലി​ന്‍റെ ക​ഥാ പ​ശ്ചാ​ത്ത​ലം. ഇ​ത് 70ക​ളാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​മാ​താ​ക്ക​ൾ​ക്ക്. എ​ന്നാ​ൽ, നോ​വ​ലി​ലേ​തു പോ​ലെ നി​ല​നി​ർ​ത്താ​നു​ള്ള സം​വി​ധാ​യ​ക​ന്‍റെ പി​ടി​വാ​ശി ത​ന്നെ അ​ന്തി​മ വി​ജ​യം നേ​ടി.
കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ മ​ർ​ല​ൻ ബ്രാ​ൻ​ഡോ​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത് സ്ക്രീ​ൻ ടെ​സ്റ്റി​ലൂ​ടെ. തി​ര​ക്ക​ഥ​യി​ൽ എ​ഴു​തി​വ​യ്ക്കാ​ത്ത പ​ല​തും വി​റ്റോ കോ​ർ​ലി​യോ​ണി​ലേ​ക്ക് സ​ന്നി​വേ​ശി​പ്പി​ക്കാ​ൻ പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചു. ക്ലൈ​മാ​ക്സി​ൽ ഗോ​ഡ്ഫാ​ദ​ർ മ​രി​ക്കു​ന്ന രം​ഗം പോ​ലും ബ്രാ​ൻ​ഡോ​യു​ടെ ഇം​പ്രൊ​വൈ​സേ​ഷ​നാ​യി​രു​ന്നു.
ഡോ​ണി​നെ അ​വ​ത​രി​പ്പി​ക്കാ​ൻ ആ​ളാ​യ​പ്പോ​ഴും, പി​ൻ​ഗാ​മി​യാ​യ മൈ​ക്ക​ൽ കോ​ർ​ലി​യോ​ണി​നെ അ​വ​ത​രി​പ്പി​ക്കാ​ൻ ആ​രെ​ന്ന ചോ​ദ്യം ബാ​ക്കി​യാ​യി​രു​ന്നു. അ​ന്ന് അ​ത്ര പ്ര​ശ​സ്ത​ന​ല്ലാ​തി​രു​ന്ന ആ​ൽ പ​ച്ചീ​നോ​യു​ടെ പേ​രാ​ണ് കൊ​പ്പോ​ള നി​ർ​ദേ​ശി​ച്ച​ത്. ഒ​ട്ടും എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല ആ ​പേ​ര് അം​ഗീ​ക​രി​ക്ക​പ്പെ​ടാ​ൻ. അ​വി​ടെ​യും കൊ​പ്പോ​ള ത​ന്‍റെ ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചു നി​ന്നു. മൂ​ന്നു ത​വ​ണ​യെ​ങ്കി​ലും നി​ർ​മാ​താ​ക്ക​ൾ ത​ന്നെ ആ ​റോ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​ച്ചീ​നോ പി​ന്നീ​ട് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​ങ്ങ​നെ ക​ഥ​യു​ടെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും കാ​ര്യ​ത്തി​ൽ സം​വി​ധാ​യ​ക​നു​ണ്ടാ​യി​രു​ന്ന വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടാ​ണ് ലോ​ക സി​നി​മ ച​രി​ത്ര​ത്തി​ൽ പ്രേ​ക്ഷ​ക​രും നി​രൂ​പ​ക​രും ഒ​രു​പോ​ലെ ഏ​റ്റെ​ടു​ത്ത ഇ​തി​ഹാ​സ​മാ​യി ദ ​ഗോ​ഡ്ഫാ​ദ​റി​നെ മാ​റ്റി​യെ​ടു​ത്ത​ത്. പി​ന്നീ​ട് ഈ ​സി​നി​മ​യു​ടെ ര​ണ്ടു ഭാ​ഗ​ങ്ങ​ൾ കൂ​ടി പു​റ​ത്തു​വ​ന്നു. വി​വി​ധ ലോ​ക​ഭാ​ഷ​ക​ളി​ൽ പ്ര​ത്യ​ക്ഷ​വും പ​രോ​ക്ഷ​വു​മാ​യ അ​നു​ക​ര​ണ​ങ്ങ​ളും സ്വ​ത​ന്ത്രാ​നു​വാ​ദ​ങ്ങ​ളു​മു​ണ്ടാ​യി. പ​ക്ഷേ, ഒ​റി​ജി​ന​ൽ ഗോ​ഡ്ഫാ​ദ​റി​നെ വെ​ല്ലാ​ൻ മ​റ്റൊ​ന്ന് ഇ​നി​യു​മു​ണ്ടാ​യി​ട്ടി​ല്ല, മ​ർ​ല​ൻ ബ്രാ​ൻ​ഡോ​യെ വെ​ല്ലാ​ൻ മ​റ്റൊ​രു ഡോ​ണു​മു​ണ്ടാ​യി​ട്ടി​ല്ല.