FLASH NEWS
Breaking News
മണി പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പുപറയണം: സിപിഐ
Business

50 മില്യണ്‍ പേര്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തതായി ജിയോ

Thursday, Mar 30, 2017,15:16 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: ഇതുവരെ 50 മില്യണ്‍ ആളുകള്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തതായി റിലയന്‍സ് ജിയോ. നാളെയാണ് പ്രൈം എടുക്കാനുള്ള അവസാന തീയതി. കാലവധി റിലയന്‍സ് നീട്ടി നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതീക്ഷിച്ചതിലും 50 ശതമാനത്തിലധികം ആളുകള്‍ ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തിട്ടുണ്ടെന്ന് റിലയന്‍സ് പ്രതിനിധി അറിയിച്ചു. എല്ല പ്ലാനുകള്‍ക്കൊപ്പവും സൗജന്യ കോളുകളും എസ്എംഎസുകളും നല്‍കുന്നുണ്ട്. ലഭിക്കുന്ന ഡാറ്റയില്‍ മാത്രമേ വ്യത്യാസം ഉണ്ടായിരിക്കുകയുള്ളുവെന്ന് ജിയോ അറിയിച്ചു.