FLASH NEWS
Breaking News
വിഴിഞ്ഞം കരാർ സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധം: സിഎജി
Cinema

പ്രതികാരത്തിന്‍റെ കനലുമായി ഗ്രേറ്റ് ഫാദർ

Thursday, Mar 30, 2017,15:25 IST By titto A A A

മമ്മൂട്ടിയെ വീണ്ടും സ്റ്റൈലിഷ് ആയി അവതരിപ്പിച്ചിരിക്കുകയാണ് നവാഗതസംവിധായകൻ ഹനീഫ് അദേനി. മമ്മൂട്ടിയുടെ തന്നെ ബിഗ്ബിയെയും ,ഗ്യാംഗ്സ്റ്ററിനെയും ഓർമ്മിപ്പിക്കുന്ന അവതരണമാണ് സംവിധായകൻ തെരഞ്ഞെടുത്തിരിക്കുന്നത്. കുടുംബമാണ് ഡേവിഡിനെല്ലാം.ഡേവിഡ് നൈനാൻ എന്ന ബിൽഡറെ മമ്മൂട്ടി അതിഗംഭീരമാക്കിയിട്ടുണ്ട്

നൈനാനും, ഭാര്യ മിഷേലും, മകൾ സാറയും മുത്തച്ചനുമടങ്ങുന്ന സംതൃപ്ത കുടുംബം. മകളെ ഏറെ സ്നേഹിക്കുന്ന പപ്പയും അയാളുടെ കട്ടഫാനായ മകളും തമിലുള്ള ബന്ധത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥയുടെ വികാസം. പുതിയ നിയമത്തിൽ ഭാര്യ ക്രൂരപീഡനത്തിന് വിധേയയായി എന്നറിഞ്ഞിട്ടും അവൾക്കൊപ്പം കൂടെ നിൽക്കുന്ന ലൂയീസ് പോത്തൻ വക്കിലീന്‍റെ വേഷമായിരുന്നു മമ്മൂട്ടിക്കെങ്കിൽ ഇവിടെ വിടരും മുമ്പേ കൊഴിഞ്ഞ് പോകുന്ന ബാല്യങ്ങൾക്ക് വേണ്ടിയുള്ള പിതാവിന്‍റെ പടപ്പുറപ്പാടാണ്.

നിരവധി പിതാക്കന്മാരുടെ പ്രതിനിധിയായി നൈനാൻ അങ്കം കുറിക്കാനിറങ്ങുമ്പോൾ കുറ്റവാളിയെ അന്വേഷിച്ച്  ആൻഡ്രൂവും (ആര്യ) മറ്റൊരു റൂട്ടിലൂടെ യാത്ര നടത്തുന്നുണ്ട്. ഇവർ തമ്മിലുള്ള കോർക്കലുകളും ഇടയ്ക്ക് ഉണ്ടാകുന്നുണ്ട്. പൊലീസ് ഓഫീസറായി എത്തിയ ആര്യയുടെ കഥാപാത്രവും മോശമായില്ല.  ഇതിനിടെയെത്തുന്ന ആന്‍റോ(ഐഎം വിജയൻ) സത്യനാഥ് (കലാഭവൻ ഷാജോൺ) തുടങ്ങിയവരും അവരുടെ ഭാഗം മനോഹരമാക്കിയിട്ടുണ്ട്.

അടുത്ത കാലത്തായി നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ പ്രത്യേക കരവിരുത് തെളിയിച്ച ഷാജോൺ ഇത്തവണയും പതിവ് തെറ്റിച്ചില്ല.  മാധ്യമപ്രവർത്തകനായ ആഭാസനായി ചുരുങ്ങിയ സമയം കൊണ്ട് നിറഞ്ഞാടി ഷാജോൺ

ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായ സ്നേഹ, മാളവിക, അനിഖ, മുകുന്ദൻ, അനു ജോസഫ് , ഷാജി നടേശൻ, സുനിൽ സുഖദ തുടങ്ങി  ജൂനിയർ ആർട്ടിസ്റ്റുകൾ വരെ മികവ് പുലർത്തി.

തണുപ്പൻ മട്ടിൽ തുടങ്ങി  ചടുതലയോടെയാണ് പടം അവസാനിക്കുന്നത്. മിയയുടെ ഡോക്‌ടർ സൂസനും എടുത്ത് പറയേണ്ട കഥാപാത്രം തന്നെ. അവർ ഉയർത്തുന്ന ചോദ്യവും സമൂഹം ചർച്ച ചെയ്യേണ്ടതാണ്.