FLASH NEWS
Breaking News
കേജ്രിവാളിനെതിരേ അരുണ്‍ ജയ്റ്റ്ലി മാന നഷ്ടക്കേസ് ഫയല്‍ ചെയ്തു
Business

ജി​യോ പ്രൈം ​മെം​ബ​ർ​ഷി​പ്പി​നു​ള്ള കാ​ലാ​വ​ധി നീ​ട്ടി

Saturday, Apr 1, 2017,10:32 IST By സ്വന്തം ലേഖകൻ A A A

മും​ബൈ: ജി​യോ പ്രൈം ​മെം​ബ​ര്‍ഷി​പ്പി​നു​ള്ള കാ​ലാ​വ​ധി ഏ​പ്രി​ല്‍ 15 വ​രെ നീ​ട്ടി. പ്രൈം ​മെം​ബ​ര്‍ഷി​പ്പ് എ​ടു​ക്കു​ന്ന​വ​ര്‍ക്ക് ജൂ​ലൈ വ​രെ സൗ​ജ​ന്യ സേ​വ​നം ല​ഭി​ക്കും. ജി​യോ സ​മ്മ​ര്‍ സ​ര്‍പ്രൈ​സ് എ​ന്ന ഓ​ഫ​റാ​ണ് റി​ല​യ​ന്‍സ് പ്ര​ഖ്യാ​പി​ച്ച​ത്. ഏ​പ്രി​ല്‍ 15നു​ള​ളി​ല്‍ 303 രൂ​പ​യോ അ​തി​ന് മു​ക​ളി​ലോ ഉ​ള്ള പ്ലാ​നു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്താ​ലാ​ണ്‌ മൂ​ന്ന് മാ​സം സൗ​ജ​ന്യം ല​ഭി​ക്കു​ക.
ആ​റു മാ​സം സൗ​ജ​ന്യ സേ​വ​നം ന​ല്‍കി​യ ശേ​ഷം ഇ​ന്ന് മു​ത​ല്‍ ചാ​ര്‍ജ് ഈ​ടാ​ക്കും എ​ന്നാ​ണ് ഇ​തു വ​രെ ക​മ്പ​നി അ​റി​യി​ച്ചി​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ് റി​ല​യ​ന്‍സി​ന്‍റെ പു​തി​യ അ​റി​യി​പ്പ്.
പ്രൈം ​മെം​ബ​ര്‍ഷി​പ്പ് എ​ടു​ക്കാ​നു​ള്ള കാ​ലാ​വ​ധി ഇ​ന്ന​വ​സാ​നി​ക്കു​മ്പോ​ഴും ഉ​പ​യോ​ക്താ​ക്ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും പു​തി​യ പ്ലാ​നി​ല്‍ അം​ഗ​മാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​മ്പ​നി ല​ക്ഷ്യി​മി​ട്ട 100 മി​ല്ല്യ​ണ്‍ എ​ന്ന അ​ക്ക​ത്തി​ലേ​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം ഉ​യ​ര്‍ത്താ​നാ​ണ് പ്ലാ​നു​ക​ള്‍ നീ​ട്ടു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ജി​യോ​യു​ടെ ക​ട​ന്നു​വ​ര​വി​നു ശേ​ഷം ടെ​ലി​കോം രം​ഗ​ത്ത് നി​ര​വ​ധി മാ​റ്റ​ങ്ങ​ള്‍ വ​ന്നി​രു​ന്നു. എ​യ​ര്‍ടെ​ല്‍, ഐ​ഡി​യ, വോ​ഡ​ഫോ​ണ്‍, ബി​എ​സ്എ​ന്‍എ​ല്‍ തു​ട​ങ്ങി​യ മു​ന്‍ നി​ര സേ​വ​ന​ദാ​താ​ക്ക​ളി​ല്‍ നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍ വ്യാ​പ​ക​മാ​യി ജി​യോ​യി​ലേ​ക്ക് മാ​റി​യി​രു​ന്നു. എ​ന്നാ​ല്‍ ജി​യോ​യു​ടെ ആ​റു​മാ​സം നീ​ണ്ടു നി​ന്ന ഓ​ഫ​ര്‍ അ​വ​സാ​നി​ക്കാ​നി​രി​ക്കെ മി​ക​ച്ച പ്ലാ​നു​ക​ളു​മാ​യി സേ​വ​ന​ദാ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യ​തും ജി​യോ​യ്ക്ക് വെ​ല്ലു​വി​ളി​യാ​യി.
നി​ല​വി​ല്‍ ക​മ്പ​നി ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വാ​ഭാ​വം നീ​രീ​ക്ഷി​ക്കു​ക​യാ​ണ് ജി​യോ ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. എ​ത്ര​പേ​ര്‍ ഇ​തു​വ​രെ താ​രി​ഫ് പ്ലാ​നു​ക​ളി​ലേ​ക്ക് മാ​റി, എ​ത്ര പേ​ര്‍ സിം ​ഉ​പേ​ക്ഷി​ക്കും, എ​ത്ര​പേ​ര്‍ പോ​ര്‍ട്ട​ബി​ലി​റ്റി ഉ​പ​യോ​ഗി​ക്കും തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും ക​മ്പ​നി പ​രി​ശോ​ധി​ക്കു​ന്ന​ത്.