FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
Cinema

മ​​ണി​​ക​​ണ്ഠ​​ന്‍റെ ക​​ട്ട​​ക്ക​​ലി​​പ്പ്

Sunday, Apr 2, 2017,6:41 IST By ടി.​​എ​​സ്. നൗ​​ഫി​​യ A A A

ക​​ലി​​പ്പ് ക​​ട്ട​ക്ക​ലി​​പ്പ്പ​​റ​​ക്കും പാ​​റി​​പ​​റ​​ക്കും
ചെ​​ങ്കൊ​​ടി കൈ​​യി​​ലും അ​​ത് നെ​​ഞ്ചി​​ലും ചു​​വ​​പ്പ്…
രാ​​ഷ്ട്രീ​​യ​​ക​​ഥ​​ക​​ളേ​​റെ​​യു​​ള്ള മ​​ഹാ​​രാ​​ജാ​​സ് എ​​ന്ന ക​​ലാ​​ല​​യ​​മു​​ത്ത​​ശ്ശി​​യു​​ടെ മ​​ണ്ണി​​ൽ ചെ​​ങ്കോ​​ടി പാ​​റി​​ച്ച്, മി​​ഴി​​വേ​​റെ​​യു​​ള്ള കാ​​ഴ്ച​​ക​​ൾ സ​​മ്മാ​​നി​​ച്ചൊ​​രു പാ​​ട്ട്. ഈ ​​അ​​ക്ഷ​​ര​​ങ്ങ​​ളി​​ലേ​​ക്ക് വി​​പ്ല​​വം നി​​റ​​യു​​ന്ന ഈ​​ണം ന​​ൽ​​കി​​യ​​പ്പോ​​ൾ പി​​റ​​വി​​യെ​​ടു​​ത്ത​​ത് ആ​​രെ​​യും ആ​​വേ​​ശ​​ത്തി​​ന്‍റെ കൊ​​ടു​​മു​​ടി​​യി​​ലേ​​ക്കെ​​ത്തി​​ക്കു​​ന്ന ഒ​​രു ച​​ല​​ച്ചി​​ത്ര​​ഗാ​​ന​​മാ​​ണ്. സി​​നി​​മ​​യെ​​ത്തും മു​​ൻ​​പേ ആ​​സ്വ​​ദ​​ക​​ർ ഇ​​രു​​കൈ​​യും നീ​​ട്ടി സ്വീ​​ക​​രി​​ച്ച ഈ ​​പാ​​ട്ടി​​ന് ഈ​​ണ​​മി​​ട്ട​​തൊ​​രു തൃ​​ശൂ​​രു​​കാ​​ര​​നാ​​ണ്. ട്രാ​​ക്കു​​ക​​ൾ പാ​​ടി പാ​​ടി ഈ ​​ഗാ​​യ​​ക​​നി​​പ്പോ​​ൾ ഹി​​റ്റ് പാ​​ട്ടു​​ക​​ളു​​ടെ സം​​ഗീ​​ത​​സം​​വി​​ധാ​​യ​​ക​​നാ​​യി​​രി​​ക്കു​​ക​​യാ​​ണ്. മ​​ണി​​ക​​ണ്ഠ​​ൻ അയ്യപ്പ… മു​​ണ്ടൂ​​ർ കൈ​​പ്പ​​റ​​മ്പി​​ൽ അ​​യ്യ​​പ്പ​​ന്‍റെ​​യും ത​​ങ്ക​​യു​​ടെ​​യും ഏ​​ക​​മ​​ക​​ൻ. കു​​ട്ടി​​ക്കാ​​ലം തൊ​​ട്ടേ സം​​ഗീ​​ത​​ത്തെ സ്നേ​​ഹി​​ച്ച മ​​ണി​​ക​​ണ്ഠ​​ൻ ആ​​ദ്യ​​മാ​​യി സം​​ഗീ​​ത​​സം​​വി​​ധാ​​ന​​മൊ​​രു​​ക്കി​​യ ചി​​ത്ര​​വും പാ​​ട്ടു​​ക​​ളും ഹി​​റ്റാ​​യ​​തി​​ന്‍റെ ത്രി​​ല്ലി​​ല്ലാ​​ണി​​പ്പോ​​ൾ. സം​​ഗീ​​ത​​വ​​ഴി​​ക​​ളെ​​ക്കു​​റി​​ച്ച് സം​​ഗീ​​ത​​സം​​വി​​ധാ​​യ​​ക​​ൻ സം​​സാ​​രി​​ക്കു​​ക​​യാ​​ണ്.

ട്രാ​​ക്ക് പാ​​ടി സം​​ഗീ​​ത​​സം​​വി​​ധാ​​ന​​ത്തി​​ലേ​​ക്ക്

ഒ​​രു മെ​​ക്സി​​ക്ക​​ൻ അ​​പ​​രാ​​ത എ​​ന്ന സി​​നി​​മ​​യി​​ലൂ​​ടെ മ​​ണി​​ക​​ണ്ഠ​​ൻ ആ​​ദ്യ​​മാ​​യി സം​​ഗീ​​ത​​സം​​വി​​ധാ​​യ​​ക​​ന്‍റെ വേ​​ഷ​​മ​​ണി​​യു​​ന്ന​​തെ​​ങ്കി​​ലും സി​​നി​​മാ​​ലോ​​ക​​വു​​മാ​​യു​​ള്ള അ​​ടു​​പ്പം തു​​ട​​ങ്ങി​​യി​​ട്ട് വ​​ർ​​ഷ​​മേ​​റെ​​യാ​​യി.​​സം​​ഗീ​​ത​​സം​​വി​​ധാ​​യ​​ക​​ൻ മോ​​ഹ​​ൻ സി​​ത്താ​​ര​​യു​​ടെ തൃ​​ശൂ​​രി​​ലെ സ്വ​​ര​​ഭാ​​ര​​ത് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ പ​​ഠി​​ക്കു​​മ്പോ​​ഴാ​​ണ് യു​​ഗ​​പു​​രു​​ഷ​​നി​​ലെ ദാ​​ഹി​​ക്കു​​ന്നു ഭ​​ഗി​​നീ പാ​​ടാ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ച​​ത്. സി​​നി​​മാ സം​​ഗീ​​ത​​ത്തി​​ലെ ആ​​ദ്യ​​ത്തെ സോ​​ളോ. പി​​ന്നീ​​ട് മോ​​ഹ​​ൻ സി​​ത്താ​​ര​​യു​​ടെ കൂ​​ടെ സൗ​​ണ്ട് എ​​ൻ​​ജി​​നീ​​യ​​റാ​​യി പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ചു. പൊ​​ട്ടാ​​സ് ബോം​​ബി​​ലെ ക​​ൺ​​മ​​ണീ.., സ​​ക്ക​​റി​​യാ​​യു​​ടെ ഗ​​ർ​​ഭി​​ണി​​ക​​ളി​​ലെ ഓ ​​പെ​​ണ്ണേ.. തു​​ട​​ങ്ങി​​യ പാ​​ട്ടു​​ക​​ളി​​ലൂ​​ടെ​​യാ​​ണ് ഗാ​​യ​​ക​​നാ​​യ​​ത്. ട്രാ​​ക്ക് പാ​​ടാ​​നെ​​ത്തി​​യാ​​ണ് യു​​ഗ​​പു​​രു​​ഷ​​നി​​ലെ ഗാ​​യ​​ക​​നാ​​കു​​ന്ന​​ത്. സി​​നി​​മ​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​സം​​ഗീ​​തം, ഓ​​ഡി​​യോ എ​​ഡി​​റ്റി​​ങ് എ​​ല്ലാം നേ​​ര​​ത്തെ​​ത്ത​​ന്നെ ചെ​​യ്യാ​​റു​​ണ്ട്. മ​​മ്മൂ​​ട്ടി​​യു​​ടെ രാ​​പ്പ​​ക​​ൽ എ​​ന്ന സി​​നി​​മ​​യി​​ലെ ക​​ഥ ക​​ഥ കി​​ളി​​പ്പെ​​ണ്ണ് പാ​​ട്ടി​​ന് കോ​​റ​​സ് പാ​​ടി​​യി​​ട്ടു​​ണ്ട്. ഏ​​താ​​ണ്ട് എ​​ട്ടു വ​​ർ​​ഷ​​ത്തോ​​ളം മോ​​ഹ​​ൻ സി​​ത്താ​​ര​​യ്ക്കൊ​​പ്പം പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ സാ​​ധി​​ച്ചു. യേ​​ശു​​ദാ​​സ്, പി.​​ജ​​യ​​ച​​ന്ദ്ര​​ൻ, ഹ​​രി​​ഹ​​ര​​ൻ, മ​​ധു ബാ​​ല​​കൃ​​ഷ്ണ​​ൻ, ശ​​ങ്ക​​ർ മ​​ഹാ​​ദേ​​വ​​ൻ, വി​​ജ​​യ് യേ​​ശു​​ദാ​​സ്, ശ്രീ​​വ​​ത്സ​​ൻ ജെ. ​​മേ​​നോ​​ൻ എ​​ന്നി​​വ​​ർ​​ക്ക് വേ​​ണ്ടി ട്രാ​​ക്ക് പാ​​ടി​​യി​​ട്ടു​​ണ്ട്.

സം​​ഗീ​​തം പ​​ഠി​​ച്ചും പ​​ഠി​​പ്പി​​ച്ചും

നാ​​ലാം ക്ലാ​​സ് മു​​ത​​ൽ പാ​​ട്ടു പ​​ഠി​​ക്കു​​ന്നു​​ണ്ട്. ത​​ങ്ക​​മ​​ണി ടീ​​ച്ച​​റാ​​യി​​രു​​ന്നു ആ​​ദ്യ ഗു​​രു. പി​​ന്നീ​​ട് കെ​​ടാ​​മം​​ഗ​​ലം വാ​​സു​​ദേ​​വ​​ൻ, പൂ​​ങ്കു​​ന്നം ഗോ​​പാ​​ല​​ഭാ​​ഗ​​വ​​ത​​ർ, വ​​സു​​ദേ​​വ​​ൻ മാ​​സ്റ്റ​​ർ, നാ​​രാ​​യ​​ണ​​ൻ ദേ​​ശ​​മം​​ഗ​​ലം എ​​ന്നി​​വ​​രി​​ൽ നി​​ന്നൊ​​ക്കെ​​യാ​​ണ് ക​​ർ​​ണാ​​ട​​ക സം​​ഗീ​​തം പ​​ഠി​​ക്കു​​ന്ന​​ത്. ഡി​​ഗ്രി​​യി​​ക്ക് ശേ​​ഷം തൃ​​ച്ചി​​യി​​ലെ ക​​ലൈ​​ക്കാ​​വ​​രി യൂ​​നി​​വേ​​ഴ്സി​​റ്റി​​യി​​ൽ നി​​ന്ന് സം​​ഗീ​​ത​​ത്തി​​ൽ ഡി​​പ്ലോ​​മ​​യും സ്വ​​ന്ത​​മാ​​ക്കി മ​​ണി​​ക​​ണ്ഠ​​ൻ. സെ​​ന്‍റ്. തോ​​മ​​സ് കോ​​ളെ​​ജി​​ൽ നി​​ന്ന് ബി​​എ​​സ് മാ​​ത്‌​​സ് പൂ​​ർ​​ത്തി​​യാ​​ക്കി​​യാ​​ണ് സം​​ഗീ​​ത​​ലോ​​ക​​ത്തി​​ലേ​​ക്കെ​​ത്തു​​ന്ന​​ത്. കു​​ട്ടി​​ക്കാ​​ലം തൊ​​ട്ടേ പാ​​ട്ട് ഇ​​ഷ്ട​​മാ​​യി​​രു​​ന്നു. സ്കൂ​​ൾ നാ​​ളു​​ക​​ളി​​ൽ മ​​ത്സ​​ര​​ങ്ങ​​ളി​​ലൊ​​ക്കെ പ​​ങ്കെ​​ടു​​ത്ത് സ​​മ്മാ​​ന​​വും സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. അ​​വ​​ണൂ​​ർ ശാ​​ന്ത മെ​​മ്മോ​​റി​​യ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ളി​​ൽ പ​​ഠി​​ക്കു​​മ്പോ​​ൾ പെ​​ൻ​​സി​​ൽ ഡ്രോ​​യി​​ങ്ങി​​നും സ​​മ്മാ​​ന​​ങ്ങ​​ൾ നേ​​ടി​​യി​​ട്ടു​​ണ്ട് ഈ ​​ക​​ലാ​​കാ​​ര​​ൻ. ഡി​​ഗ്രി​​യൊ​​ക്കെ പൂ​​ർ​​ത്തി​​യാ​​ക്കി​​യെ​​ങ്കി​​ലും ഇ​​ന്നും സെ​​ന്‍റ് തോ​​മ​​സ് കോ​​ളെ​​ജി​​ന്‍റെ പ്രി​​യ​​പ്പെ​​ട്ട​​വ​​നാ​​ണ് സു​​ബ്ര​​ഹ്മ​​ണ്യ​​ൻ. ഇ​​വി​​ട​​ത്തെ കു​​ട്ടി​​ക​​ൾ​​ക്ക് വേ​​ണ്ടി ക​​ഴി​​ഞ്ഞ അ​​ഞ്ചു​​വ​​ർ​​ഷ​​മാ​​യി സം​​ഗീ​​തം പ​​ഠി​​പ്പി​​ക്കു​​ന്നു​​ണ്ട്. ത​​ന്‍റെ ശി​​ഷ്യ​​ർ ഡി ​​സോ​​ണും ഇ​​ന്‍റ​​ർ​​സോ​​ണും സൗ​​ത്ത് സോ​​ണും പി​​ന്നി​​ട്ട് ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ വി​​ജ​​യം​​നേ​​ടി​​യെ​​ന്ന് പ​​റ​​യു​​മ്പോ​​ൾ മ​​ണി​​ക​​ണ്ഠ​​ന്‍റെ വാ​​ക്കു​​ക​​ളി​​ൽ അ​​ഭി​​മാ​​നം നി​​റ​​യു​​ന്നു.

അ​​മ്മ​​യാ​​ണ് എ​​ല്ലാം

അ​​മ്മ​​യാ​​ണ് എ​​നി​​ക്ക് എ​​ല്ലാം.. എ​​നി​​ക്ക് ര​​ണ്ട് വ​​യ​​സു​​ള്ള​​പ്പോ​​ൾ അ​​ച്ഛ​​ൻ മ​​രി​​ച്ചു. പി​​ന്നീ​​ട് അ​​മ്മ കൂ​​ലി​​പ്പ​​ണി​​യെ​​ടു​​ത്താ​​ണ് എ​​ന്നെ നോ​​ക്കു​​ന്ന​​ത്. ക​​ഷ്ട​​പ്പാ​​ടു​​ക​​ൾ​​ക്കി​​ട​​യി​​ൽ ഏ​​റെ വാ​​ത്സ​​ല്യം ന​​ൽ​​കി​​യാ​​ണ് അ​​മ്മ വ​​ള​​ർ​​ത്തി​​യ​​ത്. ഡി​​ഗ്രി ക​​ഴി​​ഞ്ഞ് എ​​ന്തെ​​ങ്കി​​ലും ജോ​​ലി വേ​​ണ​​മെ​​ന്നാ​​ഗ്ര​​ഹി​​ക്കു​​ന്ന​​തി​​നു കാ​​ര​​ണ​​വു​​മി​​താ​​ണ്. അ​​മ്മ​​യും അ​​മ്മാ​​വ​​നും വ​​ല്യ​​ച്ഛ​​നും എ​​ല്ലാ​​വ​​രു​​മൊ​​ക്കെ ചേ​​ർ​​ന്നാ​​ണ് പാ​​ട്ടു പ​​ഠി​​പ്പി​​ക്കാ​​നൊ​​ക്കെ വി​​ടു​​ന്ന​​ത്. എ​​ന്നാ​​ൽ പാ​​ട്ട് പ്രൊ​​ഫ​​ഷ​​നാ​​ക്കു​​ന്ന​​തി​​ൽ ചെ​​റി​​യ ആ​​ശ​​ങ്ക​​ക​​ളൊ​​ക്കെ അ​​വ​​ർ​​ക്കു​​ണ്ടാ​​യി​​രു​​ന്നു. പ​​ക്ഷേ എ​​ന്‍റെ ഇ​​ഷ്ട​​ങ്ങ​​ൾ​​ക്കൊ​​പ്പം എ​​ന്നും അ​​മ്മ​​യു​​ണ്ടാ​​യി​​രു​​ന്നു. അ​​ർ​​ഷി​​ദ്, വി​​നോ​​ദ് എ​​ന്നീ സു​​ഹൃ​​ത്തു​​ക​​ൾ​​ക്കൊ​​പ്പ​​മാ​​ണ് അ​​ശ്വി​​നി ജം​​ഗ്ഷ​​നി​​ൽ സോ​​ങ് മേ​​ക്കേ​​ഴ്സ് എ​​ന്ന പേ​​രി​​ലൊ​​രു സ്റ്റു​​ഡി​​യൊ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ഡ​​ബ്ബി​​ങ്ങും പ​​ശ്ചാ​​ത്ത​​ല സം​​ഗീ​​ത​​വും സൗ​​ണ്ട്മി​​ക്സി​​ങ്ങു​​മൊ​​ക്കെ ഇ​​വി​​ടെ ചെ​​യ്യു​​ന്നു​​ണ്ട്. കൂ​​ട്ടു​​കാ​​ര​​നാ​​യ മു​​ഹ​​മ്മ​​ദ് അ​​ലി​​യാ​​ണ് സൗ​​ണ്ട് എ​​ൻ​​ജി​​നീ​​യ​​റി​​ങ് പ​​ഠി​​പ്പി​​ച്ചു ത​​ന്ന​​ത്. എ​​ന്തെ​​ങ്കി​​ലും ജോ​​ലി എ​​ന്ന നി​​ല​​യി​​ലാ​​ണി​​ത് പ​​ഠി​​ക്കു​​ന്ന​​ത്. സ്റ്റു​​ഡി​​യോ​​യും മോ​​ഹ​​ൻ സി​​ത്താ​​ര സാ​​റി​​നൊ​​പ്പ​​മു​​ള്ള വ​​ർ​​ക്കു​​ക​​ളു​​മാ​​യി ക​​ഴി​​യു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് മെ​​ക്സി​​ക്ക​​ൻ അ​​പ​​രാ​​ത​​യി​​ലേ​​ക്കു​​ള്ള വാ​​തി​​ൽ തു​​റ​​ക്കു​​ന്ന​​ത്.
പ്രേ​​ക്ഷ​​ക​​ർ സ്വീ​​ക​​രി​​ച്ച പാ​​ട്ടു​​ക​​ൾ
സു​​ഹൃ​​ത്തും സം​​വി​​ധാ​​യ​​ക​​നു​​മാ​​യ സി​​ധി​​ൽ സു​​ബ്ര​​ഹ്മ​​ണ്യ​​നാ​​ണ് സി​​നി​​മാ​​ലോ​​ക​​ത്തെ വാ​​തി​​ൽ തു​​റ​​ന്നു​​കൊ​​ടു​​ത്ത​​ത്. സി​​ധി​​ലാ​​ണ് ഒ​​രു മെ​​ക്സി​​ക്ക​​ൻ അ​​പാ​​ര​​ത​​യു​​ടെ സം​​വി​​ധാ​​യ​​ക​​ൻ ടോം ​​ഇ​​മ്മ​​ട്ടി​​ക്ക് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. ചി​​ത്ര​​ത്തി​​ന് ഒ​​രു പ്ര​​മോ​​ഷ​​ൻ സോ​​ങ് ഉ​​ണ്ടാ​​ക്കാ​​നാ​​ണ് ആ​​ദ്യ​​മ​​വ​​സ​​രം ല​​ഭി​​ച്ച​​ത്. പാ​​ട്ടു കേ​​ട്ട് ഇ​​ഷ്ട​​പ്പെ​​ട്ട​​തോ​​ടെ ചി​​ത്ര​​ത്തി​​ലെ പാ​​ട്ടു​​ക​​ൾ​​ക്ക് ഈ​​ണി​​മി​​ടാ​​നു​​ള്ള അ​​വ​​സ​​ര​​വും ന​​ൽ​​കി. ഇ​​വ​​ളാ​​രോ.., ആ​​കാ​​ശ​​ക്കു​​ട നി​​വ​​രും.., മു​​ന്നേ​​റാ​​ൻ സ​​മ​​യ​​മാ​​യ്… എ​​ന്നീ പാ​​ട്ടു​​ക​​ൾ​​ക്കാ​​ണ് സം​​ഗീ​​തം പ​​ക​​ർ​​ന്ന​​ത്. ക​​ലി​​പ്പ് ക​​ട്ട​​ക്ക​​ലി​​പ്പ് എ​​ന്ന ആ​​ദ്യ​​ഗാ​​നം ക​​ബാ​​ലി എ​​ന്ന ചി​​ത്ര​​ത്തി​​ലെ നെ​​രു​​പ്ടാ എ​​ന്ന ഗാ​​നം പാ​​ടി​​യ ത​​മി​​ഴ് ഗാ​​യി​​ക​​ൻ അ​​രു​​ൺ​​രാ​​ജാ ആ​​ണ് പാ​​ടി​​യ​​ത്. സി​​നി​​മ​​യെ​​ത്തും മു​​ൻ​​പേ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ ഇ​​ത് വ​​ലി​​യ ത​​രം​​ഗ​​മാ​​യി. സി​​നി​​മ​​യും പാ​​ട്ടും ആ​​സ്വ​​ദ​​ക​​ർ സ്വീ​​ക​​രി​​ച്ച​​തി​​ൽ വ​​ലി​​യ സ​​ന്തോ​​ഷ​​മു​​ണ്ട്. സി​​നി​​മ​​യി​​ൽ പ​​ശ്ചാ​​ത്ത​​ല​​സം​​ഗീ​​ത​​മൊ​​രു​​ക്കി​​യ ഗോ​​പി​​സു​​ന്ദ​​ർ ഈ ​​പാ​​ട്ടു​​ക​​ൾ കേ​​ട്ട് അ​​ഭി​​ന​​ന്ദി​​ച്ചി​​രു​​ന്നു. യു​​ട്യൂ​​ബി​​ൽ ഹി​​റ്റാ​​യി​​രു​​ന്ന ട്രെ​​യ്‌​​ല​​റും ടീ​​സ​​റി​​നും സം​​ഗീ​​തം ന​​ൽ​​കാ​​നാ​​യ​​തും ഭാ​​ഗ്യ​​മെ​​ന്നു ക​​രു​​തു​​ന്നു. ഒ​​രു ത​​മി​​ഴ് സി​​നി​​മ ഉ​​ൾ​​പ്പ​​ടെ മൂ​​ന്നു സി​​നി​​മ​​ക​​ൾ ഈ​​ണ​​മൊ​​രു​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. അ​​തേ​​ക്കു​​റി​​ച്ച് കൂ​​ടു​​ത​​ലൊ​​ന്നും വ്യ​​ക്ത​​മാ​​ക്കാ​​റി​​യി​​ട്ടി​​ല്ലെ​​ന്നും പ​​റ​​ഞ്ഞു​​കൊ​​ണ്ട് മ​​ണി​​ക​​ണ്ഠ​​ൻ വ​​ർ​​ത്ത​​മാ​​ന​​ങ്ങ​​ളൊ​​ക്കെ അ​​വ​​സാ​​നി​​പ്പി​​ച്ചു.