FLASH NEWS
Breaking News
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
Art-culture

ക​ഥ​ക​ളി​യുടെ സ്വന്തം ഫോട്ടൊഗ്രാഫർ

Friday, Apr 7, 2017,8:57 IST By ടി.​എ​സ്. നൗ​ഫി​യ A A A

പാ​തി​വെ​ളി​ച്ചം നി​റ​ഞ്ഞ അ​ക​മു​റി​യി​ലെ അ​ര​ങ്ങി​ൽ ആ​ട്ട​വി​ള​ക്കി​ന് മു​ന്നി​ൽ ന​ള​നും ദ​മ​യ​ന്തി​യും ദ്രൗ​പ​ദി​യും അ​ർ​ജു​ന​നു​മൊ​ക്കെ ആ​ടി​ത്തി​മി​ർ​ക്കു​മ്പോ​ൾ അ​രി​കി​ലു​ണ്ടാ​കും ഇ​വ​ൾ. വ​ന്ദ​ന​ശ്ലോ​ക​വും പു​റ​പ്പാ​ട് ശ്ലോ​ക​വു​മൊ​ക്കെ കേ​ട്ട് കൊ​ണ്ട് നി​ൽ​ക്കു​മ്പോ​ഴും മ​ന​സ് നി​റ​യെ പ​ച്ച​യും ചു​വ​പ്പും ക​റു​പ്പും നി​റ​ങ്ങ​ളി​ഞ്ഞെ​ത്തു​ന്ന ക​ഥ​ക​ളി​ക്കാ​ർ മാ​ത്ര​മാ​യി​രി​ക്കും. വെ​ള്ള​ത്താ​ടി​യും ചു​വ​ന്ന​ത്താ​ടി​യു​മൊ​ക്കെ അ​ര​ങ്ങി​ലാ​ടി​ത്തി​മി​ർ​ക്കു​മ്പോ​ൾ ആ ​കാ​ഴ്ച​ക​ളൊ​ക്കെ​യും ക്യാ​മ​റ​ക്ക​ണ്ണി​ലൂ​ടെ കാ​ണു​ക​യാ​കും ഈ ​അ​യ്യ​ന്തോ​ളു​കാ​രി. പ​ക്ഷി​ക​ളെ​യും കാ​ടി​ന്‍റെ വ​ന്യ​ത​യെ​യു​മൊ​ക്കെ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തു​ന്ന വ​നി​ത​ക​ൾ​ക്കി​ട​യി​ൽ വ്യ​ത്യ​സ്ത​യാ​ണി​വ​ർ. പ​തി​വ് ന​ട​വ​ഴി​ക​ളി​ൽ നി​ന്നൊ​ക്കെ​യ​ക​ന്നു ക്ഷേ​ത്ര​വും ഉ​ത്സ​വ​ങ്ങ​ളും ക​ഥ​ക​ളി​യു​മൊ​ക്കെ ക​ണ്ടാ​സ്വ​ദി​ച്ച്, ഇ​ഷ്ടം തോ​ന്നു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി ജീ​വി​ക്കു​ന്ന ഫോ​ട്ടൊ​ഗ്രാ​ഫ​റാ​ണി​ത്. നി​ഷ മേ​നോ​ൻ ചെ​മ്പ​ക​ശ്ശേ​രി. ക​ല​യോ​ടു​ള്ള സ്നേ​ഹ​മാ​ണ് ക​ലാ​രൂ​പ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ക്യാ​മ​റ​യു​മാ​യി സ​ഞ്ച​രി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് നി​ഷ പ​റ​യു​ന്ന​ത്. ഫോ​ട്ടൊ​യെ​ടു​ക്ക​ലും എ​ഴു​ത്തും യാ​ത്ര​യു​മൊ​ക്കെ നി​റ​ഞ്ഞ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് നി​ഷ പ​റ​ഞ്ഞു​തു​ട​ങ്ങു​ക​യാ​ണ്.
തൃ​ശൂ​ർ അ​യ്യ​ന്തോ​ളി​ലാ​ണ് നി​ഷ​യു​ടെ വീ​ട്. ന​ന്ദ​കു​മാ​ർ മേ​നോ​ന്‍റെ​യും പാ​ർ​വ​തി​യു​ടെ​യും മ​ക​ളാ​ണ്. കു​ട്ടി​ക്കാ​ലം തൊ​ട്ടേ നൃ​ത്ത​വും സം​ഗീ​ത​വും ക​ഥ​ക​ളി​യു​മൊ​ക്കെ ഇ​ഷ്ട​മാ​യി​രു​ന്നു. ക്ഷേ​ത്ര​ക​ല​ക​ളോ​ടും ഉ​ത്സ​വ​ങ്ങ​ളോ​ടു​മൊ​ക്കെ ഇ​ഷ്ടം തോ​ന്നിക്കുന്നത് അ​മ്മ​യി​ലെ സാ​ഹി​ത്യ​വാ​സ​ന​യാ​യി​രു​ന്നു. അ​മ്മ​യാ​ണ് അ​ക്ഷ​ര​ങ്ങ​ളെ​യും ക​ല​ക​ളെ​യും സ്നേ​ഹി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ന്ന​ത്. അ​മ്മ​യ്ക്ക് അ​തൊ​ക്കെ വ​ലി​യ ഇ​ഷ്ട​മാ​യി​രു​ന്നു.. പ​ക്ഷെ അ​തൊ​ന്നും എ​നി​ക്ക് പ​ഠി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. എ​ന്നാ​ലി​പ്പോ​ൾ ജീ​വാ​ത്മാ​വ് പോ​ലെ ക​രു​തു​ന്ന ക​ഥ​ക​ളി​യ്ക്ക് പി​ന്നാ​ലെ​യാ​ണ് യാ​ത്ര​ക​ൾ. ക​ഥ​ക​ളി ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നെ​ക്കാ​ൾ വ​ലി​യ ഹ​രം വേ​റൊ​ന്നു​മി​ല്ല. വെ​റു​തേ ക്യാ​മ​റ​യ്ക്കു​ള്ളി​ലാ​ക്കു​ക മാ​ത്ര​മ​ല്ല അ​തൊ​ക്കെ​യും സൂ​ക്ഷി​ച്ച് വ​യ്ക്കു​ന്നു​മു​ണ്ട്. വ​ല്ല​പ്പോ​ഴും ആ ​ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വു​മൊ​രു​ക്കാ​റു​ണ്ടെ​ന്നു നി​ഷ. അ​വ​സാ​ന​മാ​യി എ​ക്സ്ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​ട്ട് ഏ​റെ ദി​വ​സ​ങ്ങ​ളാ​യി​ട്ടി​ല്ല.
ചെ​റു​ത്തു​രു​ത്തി​യി​ലെ ക​ലാ​മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു ക​ഥ​ക​ളി ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​മൊ​രു​ക്കി​യ​ത്. നി​ള ദേ​ശീ​യ നൃ​ത്ത​സം​ഗീ​തോ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ക​ലാ​മ​ണ്ഡ​ല​ത്തി​ലെ കൂ​ത്ത​മ്പ​ല​ത്തി​ൽ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. ഏ​താ​ണ്ട് നാ​ൽ​പ്പ​തി​ലേ​റെ ക​ഥ​ക​ളി ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു. ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ എ​ടു​ത്ത ചി​ത്ര​ങ്ങ​ളാ​ണ് ഇ​വി​ടെ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ക​ഥ​ക​ളി​യും വേ​ഷ​ങ്ങ​ളും വേ​ഷ​പ്പ​ക​ർ​ച്ച​ക​ളു​മൊ​ക്കെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണി​വി​ടെ. ഗോ​പി​യാ​ശാ​നും ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​കു​മാ​റി​ന്‍റെ​യു​മൊ​ക്കെ അ​പൂ​ർ ദൃ​ശ്യ​ങ്ങ​ളാ​ണി​വി​ടെ വി​രു​ന്നൊ​രു​ക്കി​യ​ത്. വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന് ല​ഭി​ച്ച​തെ​ന്നു നി​ഷ പ​റ​യു​ന്നു. കു​ട്ടി​ക്കാ​ലം തൊ​ട്ടേ ക​ഥ​ക​ളി ക​മ്പ​മു​ണ്ട്. ആ ​ഇ​ഷ്ട​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ക​ത്തി​യും താ​ടി​യു​മാ​ണ് ഇ​ഷ്ട​ക​ഥ​ക​ളി വേ​ഷ​ങ്ങ​ൾ.
ഫോ​ട്ടൊ​ഗ്ര​ഫി രം​ഗ​ത്ത് ഏ​റെ വ​ർ​ഷ​ങ്ങ​ളു​ടെ ക​ഥ​യൊ​ന്നും പ​റ​യാ​നി​ല്ലെ​ന്നു നി​ഷ. ഫോ​ട്ടൊ​ഗ്ര​ഫി​യി​ൽ അ​ക്കാ​ഡ​മി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളൊ​ന്നു​മി​ല്ല. ഏ​താ​ണ്ട് മൂ​ന്നു വ​ർ​ഷം മു​ൻ​പാ​ണ് ചി​ത്ര​ങ്ങ​ളൊ​ക്കെ എ​ടു​ത്തു തു​ട​ങ്ങു​ന്ന​ത്. എ​ന്നാ​ൽ ഫോ​ട്ടൊ​ഗ്ര​ഫി​യെ ഗൗ​ര​വ​ത്തോ​ടെ സ​മീ​പി​ക്കു​ന്ന​ത് ര​ണ്ട് വ​ർ​ഷം മു​ൻ​പാ​ണ്. പി​ന്നീ​ട് ഫോ​ട്ടൊ​ഗ്ര​ഫി​യെ​യും ക​ഥ​ക​ളി​യെ​യും കൂ​ടു​ത​ലാ​യി മ​ന​സി​ലാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. കു​റേ ക​ഥ​ക​ളി അ​ര​ങ്ങു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു. പ​തി​നാ​യി​ര​ത്തി​ലേ​റെ ചി​ത്ര​ങ്ങ​ൾ ശേ​ഖ​ര​ത്തി​ലു​ണ്ട്. ക​ഥ​ക​ളി ചി​ത്ര​ങ്ങ​ളാ​ണേ​റെ​യും. ക​ലാ​മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നാ​മ​ത്തെ ഫോ​ട്ടൊ പ്ര​ദ​ർ​ശ​ന​മാ​യി​രു​ന്നു. ഇ​നി​യും കൂ​ടു​ത​ൽ ഫോ​ട്ടൊ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും നി​ഷ.

ഇ​നി​യു​മേ​റെ സ്വ​പ്ന​ങ്ങ​ൾ…

ക്ഷേ​ത്ര​വും ഉ​ത്സ​വ​ങ്ങ​ളും മേ​ള​ങ്ങ​ളും ക​ച്ചേ​രി​യു​മൊ​ക്കെ ക​ണ്ടു​വ​ള​ർ​ന്നൊ​രു ബാ​ല്യ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​കാം കാ​ഴ്ച​യു​ടെ​യും സം​ഗീ​ത​ത്തി​ന്‍റെ​യു​മൊ​ക്കെ ലോ​ക​ത്തി​ലൂ​ടെ​യൊ​രു ജീ​വി​തം അ​ന്നാ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്. അ​ക്ഷ​ര​ങ്ങ​ളോ​ടു​ള്ള ക​മ്പ​മാ​ണ് എം​എ ലി​റ്റ​റേ​ച്ച​ർ ചെ​യ്യ​ണ​മെ​ന്നു മോ​ഹി​പ്പി​ച്ച​തും… പ​ക്ഷേ ഇ​തൊ​ന്നും സ​ഫ​ല​മാ​യി​ല്ല. അ​ക്കൗ​ണ്ട്സാ​ണ് പ​ഠി​ച്ച​ത്. പ​ക്ഷേ പ​ഠി​ച്ച മേ​ഖ​ല​യി​ൽ ഇ​തു​വ​രെ ജോ​ലി ചെ​യ്തി​ട്ടി​ല്ലെ​ന്നു നി​ഷ പ​റ​യു​ന്നു.

എ​ഴു​ത്തും നാ​ട​ക​വും
ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ലി​റ്റി​ൽ ഫ്ള‌വ​റി​ലും സെ​ന്‍റ്.​ജോ​സ​ഫി​ലു​മാ​യി​രു​ന്നു പ​ഠ​നം. പി​ന്നീ​ട് പ്രൈ​വ​റ്റാ​യി​ട്ടാ​ണ് ബി​കോ​മും എം​കോ​മും പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ച്ഛ​ന്‍റെ ഇ​ഷ്ട​ത്തി​ലാ​ണി​തൊ​ക്കെ പ​ഠി​ക്കു​ന്ന​ത്. ഇ​തി​നു ശേ​ഷം തൃ​ശൂ​ർ ആ​കാ​ശ​വാ​ണി​യി​ൽ കാ​ഷ്വാ​ൽ അ​നൗ​ൺ​സ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. ഇ​തി​നി​ട​യി​ൽ വി​വാ​ഹം ക​ഴി​ഞ്ഞു ഗ​ൾ​ഫി​ലേ​ക്ക്. തൃ​ശൂ​രു​കാ​ര​നാ​യ അ​നി​ൽ​കു​മാ​റാ​ണ് ഭ​ർ​ത്താ​വ്. റേ​ഡി​യോ ജോ​ക്കി​യാ​യി പ്ര​വ​ർ​ത്തി​ച്ചു. പി​ന്നീ​ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. പ​ഠി​ക്കു​ന്ന നാ​ൾ തൊ​ട്ടേ കു​റ​ച്ചൊ​ക്കെ എ​ഴു​തു​മാ​യി​രു​ന്നു. പി​ന്നീ​ട് നാ​ട്ടി​ലെ​ത്തി​യ​തോ​ടെ എ​ഴു​ത്തും ഫ്രീ​ലാ​ൻ​സ് ജേ​ണ​ലി​സ​വും നാ​ട​ക​വു​മൊ​ക്കെ​യാ​യി കൂ​ട്ട്. ദൂ​ര​ദ​ർ​ശ​നി​ലും പ​രി​പാ​ടി​ക​ൾ ചെ​യ്തി​ട്ടു​ണ്ട്.
പു​ലി​മു​ര​ക​നെ​ക്കു​റി​ച്ചെ​ഴു​തി​യ​ത്
പി​ന്നെ​യൊ​രു ഇ​ഷ്ടം സി​നി​മ​യാ​ണെ​ന്നു നി​ഷ. സി​നി​മ​യ്ക്ക് ഫെ​യ്സ്ബു​ക്കി​ൽ റി​വ്യൂ എ​ഴു​തി മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സി​ന്‍റെ ചീ​ത്തി വി​ളി​യൊ​ക്കെ കേ​ട്ട് പ്ര​ശ​സ്തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു ചി​രി​യോ​ടെ പ​റ​യു​ന്നു ഫോ​ട്ടൊ​ഗ്രാ​ഫ​ർ. പു​ലി​മു​രു​ക​നെ വി​മ​ർ​ശി​ച്ച് ഫെ​യ്സ്ബു​ക്കി​ലി​ട്ട പോ​സ്റ്റ് വൈ​റ​ലാ​യി​രു​ന്നു. പോ​സ്റ്റി​ന്‍റെ ക​മ​ന്‍റ് ബോ​ക്സി​ൽ മ​ത്ര​മ​ല്ല ഇ​ൻ​ബോ​ക്സി​ലൂ​ടെ​യും ചീ​ത്ത​വി​ളി​യാ​യി​രു​ന്നു. പ​ക്ഷേ ആ ​വാ​ദ​ത്തി​ൽ നി​ന്നു നി​ഷ ഒ​രി​ക്ക​ലും പി​ൻ​മാ​റി​യി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യം. ഞാ​നും മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​രാ​ധി​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തെ​യ​ല്ല വി​മ​ർ​ശി​ച്ച​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.
പി​ന്തു​ണ​യേ​കി ഭ​ർ​ത്താ​വും മ​ക​നും
ക​ഥ​ക​ളി ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ക മാ​ത്ര​മ​ല്ല ക​ഥ​ക​ളി സം​ഘാ​ട​ക​യും കൂ​ടി​യാ​ണ് നി​ഷ. ക​ഥ​ക​ളി കാ​ണാ​നും അ​റി​യാ​നു​മൊ​ക്കെ വ​ലി​യ ഇ​ഷ്ട​മാ​ണ്. ഇ​നി​യും കൂ​ടു​ത​ൽ ക​ഥ​ക​ളി കാ​ണ​ണം, അ​തി​ന്‍റെ​യൊ​ക്കെ ചി​ത്ര​ങ്ങ​ളു​മെ​ടു​ക്ക​ണം. എ​ന്നാ​ൽ ഫോ​ട്ടൊ​ഗ്ര​ഫി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠി​ക്ക​ണ​മെ​ന്നൊ​രു ആ​ഗ്ര​ഹം കൂ​ടി​യു​ണ്ട്. സാ​ങ്കേ​തി​ക​കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നാ​ണി​പ്പോ​ൾ ശ്ര​മി​ക്കു​ന്ന​ത്. എ​ഴു​ത്തും വാ​യ​ന​യും യാ​ത്ര​യും ഫോ​ട്ടൊ​യെ​ടു​ക്ക​ലു​മൊ​ക്കെ​യാ​യി ജീ​വി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ജേ​ണ​ലി​സ​ത്തി​ൽ ഡി​പ്ലോ​മ​യും പി​ജി​യും സ്വ​ന്ത​മാ​ക്കി​യ​ത്. എ​ല്ലാ​ത്തി​നും അ​നി​ൽ​കു​മാ​റി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ട്. ഒ​രു മ​ക​നാ​ണു​ള്ള​ത്. അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ കൃ​ഷ്ണാ​ന​ന്ദ്. ഇ​നി​യു​മേ​റെ ആ​ഗ്ര​ഹ​ങ്ങ​ളും മോ​ഹ​ങ്ങ​ളു​മൊ​ക്കെ​യു​ണ്ട്. അ​തൊ​ക്കെ​യും സ​ഫ​ല​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നി​ഷ.