FLASH NEWS
Breaking News
കേജ്രിവാളിനെതിരേ അരുണ്‍ ജയ്റ്റ്ലി മാന നഷ്ടക്കേസ് ഫയല്‍ ചെയ്തു
Articles

മ​ല​പ്പു​റം നോ​ക്കി രാ​ഷ്ട്രീ​യ കേ​ര​ളം

Friday, Apr 7, 2017,10:54 IST By കെ.​എം. സ​ന്തോ​ഷ് A A A

ഇ​നി അ​ഞ്ചാം നാ​ള്‍ മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. മു​സ്‌​ലിം ലീ​ഗി​ന്‍റെ പൊ​ന്നാ​പു​രം കോ​ട്ട​യി​ല്‍ യു​ഡി​എ​ഫ് അ​ട്ടി​മ​റി​യൊ​ന്നും ഭ​യ​ക്കു​ന്നി​ല്ലെ​ങ്കി​ലും രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ലെ എ​ല്ലാ ക​ണ്ണു​ക​ളും മ​ല​പ്പു​റ​ത്തേ​ക്കാ​ണ് ഉ​റ്റു നോ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ എ​ല്‍ഡി​എ​ഫ്  ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​വും മ​ല​പ്പു​റം തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് തു​ട​ക്ക​ത്തി​ലേ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ്‍ പ​റ​ഞ്ഞു​വ​ച്ചി​രു​ന്നു. അ​തു കൊ​ണ്ട്  ക​ഴി​ഞ്ഞ ത​വ​ണ പി.​കെ. സൈ​ന​ബ​ക്ക് ല​ഭി​ച്ച​തി​നെ​ക്കാ​ള്‍ വോ​ട്ട് നേ​ടി​യെ​ടു​ത്തേ മ​തി​യാ​കൂ ഇ​പ്പോ​ഴ​ത്തെ ഇ​ട​തു സ്ഥാ​നാ​ര്‍ഥി എം.​ബി. ഫൈ​സ​ലി​ന്. ദേ​ശീ​യ രാ​ഷ്ട്രീ​യ​വും മോ​ദി പ്ര​ഭാ​വ​വും  ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ന്ന ബി​ജെ​പി​ക്കും ആ ​നേ​ട്ട​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മു​ണ്ടാ​യി എ​ന്ന് വോ​ട്ട് വ​ര്‍ധ​ന​യി​ലൂ​ടെ ഉ​യ​ര്‍ത്തി​ക്കാ​ട്ട​ണം. സോ​ളി​ഡാ​രി​റ്റി​യും എ​സ്ഡി​പി​ഐ​യും ഇ​ക്കു​റി മ​ല​പ്പു​റ​ത്തു സ്ഥാ​നാ​ര്‍ഥി​ക​ളെ നി​ര്‍ത്തി​യി​ട്ടി​ല്ല. അ​വ​രു​ടെ വോ​ട്ടു​ക​ള്‍ ആ​ര്‍ക്കു മ​റി​യും. ഇ​ട​തു​പ​ക്ഷ നി​ല​പാ​ടു പ​റ​യു​ന്ന ഐ​എ​ന്‍എ​ല്ലും മ​ല​പ്പു​റ​ത്ത് ആ​ര്‍ക്കാ​ണു വോ​ട്ടെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ചൂ​ടും തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടും മ​ല​പ്പു​റ​ത്ത് ഉ​ച്ഛ​സ്ഥാ​യി​യി​ലാ​ണ്. പ്ര​ചാ​ര​ണ വീ​ഥി​ക​ളി​ല്‍ മ​ല​പ്പു​റ​ത്തെ സ്ഥാ​നാ​ര്‍ഥി​ക​ളോ​ടൊ​പ്പം “മെ​ട്രൊ വാ​ര്‍ത്ത’………….

1 p k kunhalikutty

 “”മ​ല​പ്പു​റ​ത്തെ കോ​ണി ആ​ന കു​ത്തി​യാ​ല്‍ മ​റി​യി​ല്ല”

സ​മ​യം രാ​വി​ലെ ഒ​മ്പ​തോ​ട​ടു​ക്കു​ന്നു. മ​ഞ്ചേ​രി​ക്ക​ടു​ത്ത ചെ​റു​കു​ളം ഉ​ത്സ​വ പ്ര​തീ​തി​യി​ലാ​ണ്. മു​സ്‌​ലിം ലീ​ഗ്, കോ​ണ്‍ഗ്ര​സ് പ​താ​ക​ക​ളാ​ല്‍ അ​ലം​കൃ​ത​മാ​ണു പ്ര​ദേ​ശ​മാ​കെ. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി മ​ല​പ്പു​റ​ത്തു​കാ​രു​ടെ സ്വ​ന്തം കു​ഞ്ഞാ​പ്പ​യെ​ന്ന പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ക്കു തു​ട​ക്കം കു​റി​ച്ച​ത് ഇ​വി​ടെ നി​ന്നാ​ണ്. ഏ​പ്രി​ല്‍ 12നാ​ണ് മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. ദി​ന​ങ്ങ​ള്‍ അ​ടു​ത്തു​വ​രു​മ്പോ​ള്‍ പ്ര​ചാ​ര​ണ​ത്തി​നു വീ​റും ആ​വേ​ശ​വും കൂ​ടി വ​രി​ക​യാ​ണ്. ലോ​ക്സ​ഭാം​ഗ​മാ​യും കേ​ന്ദ്ര മ​ന്ത്രി​യാ​യും ഇ. ​അ​ഹ​മ്മ​ദ് നാ​ടി​നു ന​ല്‍കി​യ സേ​വ​ന​ങ്ങ​ള്‍, അ​ഹ​മ്മ​ദി​ന്‍റെ പി​ന്‍ഗാ​മി​യാ​കാ​ന്‍ മ​ത്സ​ര രം​ഗ​ത്തു​ള്ള പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ വി​ജ​യി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്നി​വ മൈ​ക്കി​ലൂ​ടെ മു​ഴ​ങ്ങി​ക്കേ​ട്ടു. അ​ടു​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ആ ​സ്വ​ര​വും മു​ഖ​വും വ്യ​ക്ത​മാ​യി. കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​ന്‍ ജോ​ണി നെ​ല്ലൂ​രാ​ണു പ്ര​സം​ഗി​ക്കു​ന്ന​ത്. വേ​ദി​യി​ല്‍ പി.​ടി. തോ​മ​സ്, രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ തു​ട​ങ്ങി യു​ഡി​എ​ഫി​ലെ പ്ര​മു​ഖ​ന്‍മാ​രു​ടെ നി​ര ത​ന്നെ​യു​ണ്ട്. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നു മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​ണ് മ​ല​പ്പു​റ​ത്തു​ള്ള​തെ​ന്ന വാ​ര്‍ത്ത അ​ക്ഷ​രം​പ്ര​തി ശ​രി. പി.​ടി. തോ​മ​സ് ത​ന്‍റെ പ്ര​സം​ഗ​ത്തി​നു ശേ​ഷം മൈ​ക്ക് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​നു കൈ​മാ​റി ചെ​വി​യി​ല്‍ എ​ന്തോ പ​റ​ഞ്ഞു.

സ്ഥാ​നാ​ര്‍ഥി കു​ഞ്ഞാ​ലി​ക്കു​ട്ടി ഒ​മ്പ​തു മ​ണി​ക്ക് എ​ത്തു​മെ​ന്നും പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ 9.05ന് ​ആ​രം​ഭി​ക്കാ​മെ​ന്നു​മാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, മ​ണ്ഡ​ല​ത്തി​ലെ പാ​നാ​യി​യി​ല്‍ അ​തി​രാ​വി​ലെ ഒ​രു അ​പ​ക​ടം. ഒ​രാ​ള്‍ മ​രി​ക്കു​ക​യും ചെ​യ്തു. അ​തോ​ടെ കു​ഞ്ഞാ​ലി​ക്കു​ട്ടി പോ​സ്റ്റ്മോ​ര്‍ട്ട​വും മ​റ്റ് അ​ന​ന്ത​ര ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ക്കി ന​ല്‍കാ​ന്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ളെ​ജി​ലേ​ക്കു പോ​യി. സ്ഥാ​നാ​ര്‍ഥി എ​ത്തും വ​രെ പ്ര​സം​ഗം നീ​ട്ടി ആ​ളു​ക​ളെ പി​ടി​ച്ചു നി​ര്‍ത്ത​ണം. അ​ക്കാ​ര്യ​മാ​ണ് പി.​ടി. തോ​മ​സ് മൈ​ക്ക് കൈ​മാ​റു​മ്പോ​ള്‍ ഉ​ണ്ണി​ത്താ​ന്‍റെ ചെ​വി​യി​ല്‍ പ​റ​ഞ്ഞ​ത്.
മി​ത​ഭാ​ഷ​ണം അ​ങ്ങ​നെ വ​ശ​മി​ല്ലാ​ത്ത ഉ​ണ്ണി​ത്താ​ന്‍ അ​തു കേ​ള്‍ക്കേ​ണ്ട താ​മ​സം. അ​ണ്ഠ​ക​ടാ​ഹ വി​ഷ​യ​ങ്ങ​ളു​മാ​യി പ്ര​സം​ഗം തു​ട​ങ്ങി. മോ​ദി​യും ഡീ​മോ​ണി​റ്റൈ​സേ​ഷ​നും യു​പി​യും യോ​ഗി ആ​ദി​ത്യ​നാ​ഥും ക​ട​ന്ന് പ്ര​സം​ഗം മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. അ​പ്പോ​ഴേ​ക്കും അ​ക​ലെ നി​ന്ന് ബാ​ന്‍ഡ്മേ​ള​വും മു​ദ്രാ​വാ​ക്യ​ങ്ങ​ളും കേ​ട്ടു തു​ട​ങ്ങി. ആ​ര​വ​ങ്ങ​ളോ​ടെ സ്ഥാ​നാ​ര്‍ഥി കു​ഞ്ഞാ​ലി​ക്കു​ട്ടി വ​രി​ക​യാ​ണ്. ആ​വേ​ശ​വു​മാ​യി പ​ച്ച​ക്ക​ട​ലി​ള​കി. ഷ​ര്‍ട്ടും മു​ണ്ടും തൊ​പ്പി​യു​മെ​ല്ലാം ഹ​രി​ത​മ​യ​മാ​ക്കി​യ ഒ​രു കൂ​ട്ടം യു​വാ​ക്ക​ള്‍.
കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ്ര​സം​ഗം വ​ള​രെ ചു​രു​ക്കി​യാ​യി​രു​ന്നു. ക്ര​മ​സ​മാ​ധാ​ന ത​ക​ര്‍ച്ച, അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍ധ​ന… ഇ​ട​തു ഭ​ര​ണ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ മ​ടു​ത്തി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ല്‍ യു​ഡി​എ​ഫ് തി​രി​ച്ചു​വ​രും. ആ ​തി​രി​ച്ചു​വ​ര​വി​ന്‍റെ തു​ട​ക്കം എ​ന്‍റെ വി​ജ​യ​ത്തി​ലൂ​ടെ​യാ​വ​ണം. അ​തി​നാ​യി എ​ല്ലാ​വ​രും എ​നി​ക്കു വോ​ട്ടു ചെ​യ്യ​ണം. മ​ല​പ്പു​റ​ത്തെ ഫ​ലം കേ​ര​ള​ത്തി​ലെ എ​ല്‍ഡി​എ​ഫ് സ​ര്‍ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​കു​മെ​ന്ന് സി​പി​എം സെ​ക്ര​ട്ട​റി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ അ​ത് അ​യാ​ള്‍ ത​ന്നെ തി​രു​ത്തി​പ്പ​റ​യു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം അ​വ​ര്‍ മു​ന്‍കൂ​ര്‍ ക​ണ്ട​തി​നാ​ലാ​ണ​ത്. ലോ​ക്സ​ഭാ മ​ണ്ഡ​ലം ഏ​റെ വി​ശാ​ല​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ളും കു​റ​വാ​ണ്. എ​ല്ലാ​വ​രെ​യും നേ​രി​ല്‍ക്ക​ണ്ട് വോ​ട്ടു ചോ​ദി​ക്കാ​ന്‍ ആ​യി​ട്ടി​ല്ല. അ​തൊ​രു ഇ​ഷ്യു ആ​ക്കേ​ണ്ട. എ​ന്‍റെ പ​രി​മി​തി മ​ന​സി​ലാ​ക്കി നി​ങ്ങ​ളെ​ല്ലാ​വ​രും എ​നി​ക്കു വോ​ട്ടു ചെ​യ്യ​ണം. ജ​യി​ച്ചു ക​ഴി​ഞ്ഞാ​ല്‍ ഞാ​ന്‍ നി​ങ്ങ​ളു​ടെ​യ​ടു​ത്തേ​ക്കു ത​ന്നെ വ​രും. എ​ല്ലാ​വ​രെ​യും നേ​രി​ല്‍ക്കാ​ണു​ക​യും ചെ​യ്യും. എ​ന്നെ നി​ങ്ങ​ള്‍ക്കെ​ല്ലാം അ​റി​യാ​വു​ന്ന​താ​ണ്. ഞാ​ന്‍ എ​ന്താ​ണെ​ന്നും നി​ങ്ങ​ൾ​ക്ക​റി​യാം. 12ന് ​പോ​ളി​ങ് ബൂ​ത്തി​ല്‍ എ​ത്തു​മ്പോ​ള്‍ മ​റ​ക്കേ​ണ്ട, ഇ​മ്മ​ടെ സ്വ​ന്തം കോ​ണി.
മീ​ന മാ​സ​ത്തി​ലെ സൂ​ര്യ​ന്‍ ക​ത്തി​യെ​രി​യു​ക​യാ​ണ്. ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ട്. പ്ര​ചാ​ര​ണം ചാ​ര​ങ്കാ​വും ചോ​ല​പ്പു​റ​വും നി​ര​ണ​പ്പ​റ​മ്പും എ​ള​ങ്കൂ​ര്‍ മൈ​ലൂ​ത്തും ക​ഴി​ഞ്ഞു. സ​മ​യം ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ട​ര ക​ഴി​ഞ്ഞു. ക​ത്തു​ന്ന വെ​യി​ല്‍ അ​ല്‍പ്പം താ​ഴു​ന്ന​തും കാ​ത്ത് മൂ​ന്നു മ​ണി​വ​രെ ഊ​ണും വി​ശ്ര​മ​വു​മാ​ണ്. വി​ശ്ര​മ​വേ​ള​യി​ല്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യി ഒ​രു ഹ്ര​സ്വ സം​ഭാ​ഷ​ണം:

മ​ല​പ്പു​റ​ത്തെ വി​ജ​യം ഉ​റ​പ്പി​ച്ചോ..?

വി​ജ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ല. ഇ​ട​തു മു​ന്ന​ണി​യും ബി​ജെ​പി​യു​മൊ​ക്കെ ഈ ​സ​ത്യം മ​ന​സി​ലാ​ക്കി ത​ന്നെ​യാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. മ​ല​പ്പു​റ​ത്തു മ​ത്സ​രി​ക്കു​ന്ന എ​ല്‍ഡി​എ​ഫ്, ബി​ജെ​പി സ്ഥാ​നാ​ര്‍ഥി​ക​ള്‍ ജി​ല്ലാ ഭാ​ര​വാ​ഹി​ത്വ​ങ്ങ​ള്‍ വ​ഹി​ക്കു​ന്ന​വ​രാ​ണ്. ഇ​ട​തു സ്ഥാ​നാ​ര്‍ഥി എം.​ബി. ഫൈ​സ​ല്‍ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ്. അ​ഡ്വ. ശ്രീ​പ്ര​കാ​ശ് ബി​ജെ​പി​യു​ടെ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. മ​ല​പ്പു​റ​ത്തു പ്ര​തീ​ക്ഷ​യേ​തു​മി​ല്ലാ​തെ​യാ​ണ് ഇ​ട​തു മു​ന്ന​ണി​യും ബി​ജെ​പി​യു​മൊ​ക്കെ മ​ത്സ​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് പ്ര​മു​ഖ നേ​താ​ക്ക​ളെ​യൊ​ന്നും ഇ​വി​ടെ സ്ഥാ​നാ​ര്‍ഥി​യാ​ക്കി നി​ര്‍ത്താ​ത്ത​ത്. മ​ല​പ്പു​റ​ത്തെ കോ​ണി ആ​ന കു​ത്തി​യാ​ല്‍ മ​റി​യി​ല്ല. പ​ണ്ട് മ​ഞ്ചേ​രി​യാ​യി​രു​ന്ന​പ്പോ​ള്‍ ഒ​രു ത​വ​ണ ഇ​ട​ത്തേ​ക്കു ചാ​ഞ്ഞു എ​ന്ന​തു ശ​രി. അ​ത് അ​ന്ന​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. അ​ന്ന് ഇ​ട​തു കോ​ട്ട​ക​ളാ​യ ബേ​പ്പൂ​ര്‍, കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ല​ങ്ങ​ള്‍ മ​ഞ്ചേ​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു. ഇ​ന്ന് ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളും കോ​ഴി​ക്കോ​ടി​ന്‍റെ ഭാ​ഗ​മാ​ണ്. മ​ല​പ്പു​റം മ​ണ്ഡ​ലം ഇ​പ്പോ​ള്‍ യു​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച കോ​ട്ട​യാ​ണ്.

താ​ങ്ക​ളു​ടെ നാ​മ​നി​ര്‍ദ്ദേ​ശ പ​ത്രി​ക​യി​ല്‍ അ​പാ​ക​ത​യു​ണ്ടെ​ന്നു പ​രാ​തി​യു​ണ്ട​ല്ലോ..?

ഒ​രു കോ​ള​ത്തി​ല്‍ നോ​ട്ട് അ​പ്ലി​ക്ക​ബി​ൾ എ​ന്ന് എ​ഴു​താ​ന്‍ വി​ട്ടു​പോ​യ​താ​ണു പ്ര​ശ്നം. അ​തു വ​ലി​യ ഇ​ഷ്യൂ അ​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ക്കു പ​ത്രി​ക ത​ള്ളാ​റു​മി​ല്ല. ഞാ​ന്‍ ഒ​രു കോ​ള​ത്തി​ലാ​ണ് ഇ​ങ്ങ​നെ എ​ഴു​താ​തി​രു​ന്ന​ത്. എ​ന്നാ​ല്‍, എ​ന്‍റെ എ​തി​ർ സ്ഥാ​നാ​ര്‍ഥി​ക​ള്‍ പ​ല കോ​ള​ങ്ങ​ളി​ലും എ​ഴു​താ​ത്ത​തു​ണ്ട്. അ​തൊ​ക്കെ പ​റ​ഞ്ഞാ​ല്‍ അ​വ​ര്‍ പൊ​ല്ലാ​പ്പി​ലാ​യി​പ്പോ​കും.
ഇ​പ്പോ​ള്‍ കേ​സി​നു പോ​കു​മെ​ന്നാ​ണു പ​റ​യു​ന്ന​ത്. അ​തി​ല്‍ വി​രോ​ധ​മി​ല്ല. ഒ​രു​പാ​ടു കേ​സു​ക​ളെ നേ​രി​ട്ട​യാ​ളാ​ണു ഞാ​ന്‍. എ​നി​ക്കെ​തി​രേ ക​ള്ള​ക്കേ​സു​ക​ള്‍ കൊ​ടു​ക്കു​ന്ന​തു തൊ​ഴി​ലാ​ക്കി​യ​വ​രു​ണ്ട്. അ​തു​കൊ​ണ്ട് കേ​സ് എ​നി​ക്കൊ​രു പു​ത്ത​രി​യ​ല്ല.
ജീ​വി​ത​ത്തി​ല്‍ ഒ​രു​പാ​ടു പ​രീ​ക്ഷ​ണ​ങ്ങ​ളെ നേ​രി​ടേ​ണ്ടി വ​ന്ന​യാ​ളാ​ണു ഞാ​ന്‍. പ്ര​ശ്ന​ങ്ങ​ളു​ടെ പാ​ര​മ്യ​ത്തി​ല്‍ ഒ​രു​പാ​ടു ടെ​ന്‍ഷ​ന്‍ ഉ​ണ്ടാ​കും. അ​തു മ​റി​ക​ട​ക്കു​മ്പോ​ള്‍ ആ​ശ്വാ​സ​മാ​കും. ഒ​രു യു​ദ്ധം പോ​ലെ​യും ഫു​ട്ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റു പോ​ലെ​യു​മാ​ണ് പ്ര​ശ്ന​ങ്ങ​ള്‍. ടെ​ന്‍ഷ​ന്‍ ഒ​രു​പാ​ടു​ണ്ടാ​കും. ജീ​വി​തം പോ​ലും മ​ടു​ത്തു​പോ​യ അ​വ​സ​ര​ങ്ങ​ള്‍ എ​നി​ക്കു​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്‍റെ മ​ത​പ​ര​മാ​യ വി​ശ്വാ​സ​വും അ​ണി​ക​ളു​ടെ പി​ന്തു​ണ​യു​മാ​ണ് അ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത്.

എ​സ്ഡി​പി​ഐ- വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി വോ​ട്ടു​ക​ള്‍ ഇ​ക്കു​റി ലീ​ഗി​നാ​വു​മോ..?

വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി​യും എ​സ്ഡി​പി​ഐ​യും ഇ​ക്കു​റി മ​ല​പ്പു​റ​ത്ത് സ്ഥാ​നാ​ര്‍ഥി​യെ നി​ര്‍ത്തി​യി​ട്ടി​ല്ല എ​ന്ന​തു ശ​രി ത​ന്നെ. അ​ത്ത​ര​ത്തി​ല്‍ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​ത് ഓ​രോ ഗ്രൂ​പ്പു​ക​ളു​ടെ​യും മൗ​ലി​ക​മാ​യ അ​വ​കാ​ശ​മാ​ണ്. ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ സ്റ്റാ​ൻ​ഡ് പ​റ​യു​മ്പോ​ള്‍ ന​മ്മ​ള്‍ എ​തി​ര​ഭി​പ്രാ​യം പ​റ​യേ​ണ്ട​തി​ല്ല.
സ്നേ​ഹ​ത്തോ​ടെ വോ​ട്ട് ആ​രു ത​ന്നാ​ലും സ്വീ​ക​രി​ക്കും. പ​ക്ഷേ, ഞ​ങ്ങ​ള്‍ ഇ​വ​രാ​രു​മാ​യും അ​ല​യ​ന്‍സ് ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രേ​യും ജ​ന​ദ്രോ​ഹ ഭ​ര​ണം ന​ട​ത്തു​ന്ന കേ​ര​ള സ​ര്‍ക്കാ​രി​നെ​തി​രേ​യു​മു​ള്ള വി​ല​യി​രു​ത്ത​ലാ​കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്. വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഒ​ന്നും കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്നി​ല്ല. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ കൊ​ള്ള​രു​താ​യ്മ അ​യി​ര​ക്ക​ണ​ക്കി​നു കു​ട്ടി​ക​ളെ വ​ല​ച്ചു. നാ​ട്ടി​ല്‍ ക്ര​മ​സ​മാ​ധാ​ന ത​ക​ര്‍ച്ച പൂ​ര്‍ണ​മാ​ണ്.
പി​ഞ്ചു​കു​ട്ടി​ക​ള്‍ പോ​ലും നി​ര​ന്ത​രം ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ള്‍ക്ക് ഇ​ര​യാ​വു​ന്നു. ഈ ​സ​ര്‍ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​നു തീ​രെ മാ​ര്‍ക്കി​ടാ​നാ​വി​ല്ല.

ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റ​ത്തി​നു പി​ന്നി​ല്‍..?

മാ​റ്റം എ​ന്നും അ​നി​വാ​ര്യ​മ​ല്ലേ? അ​തൊ​രു ഇ​ഷ്യു അ​ല്ല. കേ​ന്ദ്രം ഭ​രി​ക്കു​ന്ന എ​ന്‍ഡി​എ സ​ര്‍ക്കാ​ര്‍ ജ​ന​ദ്രോ​ഹ​പ​ര​വും ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​വു​മാ​യ ന​ട​പ​ടി​ക​ളാ​ണു നി​ര​ന്ത​രം കൈ​ക്കൊ​ള്ളു​ന്ന​ത്. ബി​ജെ​പി സ​ര്‍ക്കാ​രി​നെ​തി​രേ മ​തേ​ത​ത​ര ശ​ക്തി​ക​ള്‍ ഒ​ന്നി​ച്ചു തു​ട​ങ്ങു​ന്നു​ണ്ട്. ഈ ​നീ​ക്കം യു​പി​എ​യെ ശ​ക്തി​പ്പെ​ടു​ത്തും.
അ​ധി​കാ​ര​ത്തി​ല്‍ കൊ​ണ്ടു​വ​രും. ഈ ​ഉ​ദ്യ​മ​ത്തി​ല്‍ പ​ങ്കാ​ളി​യാ​വു​ക​യാ​ണ് എ​ന്‍റെ​യും ല​ക്ഷ്യം.

 

4 m b faisal

“”കോ​ണി ക​യ​റി​പ്പോ​യ​വ​ര്‍ തി​രി​ച്ചി​റ​ങ്ങി വ​ന്ന് ഒ​ന്നും ചെ​യ്തി​ല്ല”

ഉ​ച്ച​യൂ​ണി​നു ശേ​ഷം മ​ഞ്ചേ​രി സൗ​ത്തി​ല്‍ നി​ന്ന് പ്ര​ചാ​ര​ണം പു​ന​രാ​രം​ഭി​ക്കു​ക​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി അ​ഡ്വ. എം.​ബി. ഫൈ​സൽ. സ്ഥാ​നാ​ര്‍ഥി​യെ​ത്തും മു​ൻ​പേ ത​ന്നെ അ​ങ്കോ​റ നാ​സി​ക് ഡോ​ള്‍ ബാ​ന്‍ഡ് സം​ഘം ആ​ലു​ങ്ക​ലി​ല്‍ ബാ​ന്‍ഡ് മേ​ളം കൊ​ഴു​പ്പി​ച്ചി​രു​ന്നു. അ​ങ്ങാ​ടി​യാ​കെ ചു​വ​പ്പു​മ​യം. ചു​വ​ന്ന പാ​ന്‍റും ഷ​ര്‍ട്ടും തൊ​പ്പി​യും ധ​രി​ച്ച കൊ​ച്ചു മി​ടു​ക്ക​ന്‍മാ​ര്‍ ബാ​ന്‍ഡ് മേ​ള​ത്തി​നൊ​പ്പം താ​ളം വ​ച്ചു കൊ​ണ്ടി​രു​ന്നു. അ​ധി​കം വൈ​കാ​തെ സ്ഥാ​നാ​ര്‍ഥി​യെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​ന വ്യൂ​ഹ​മെ​ത്തി. പ്രാ​ദേ​ശി​ക നേ​താ​വ് ര​ജീ​ഷി​ന്‍റെ പ്ര​സം​ഗ​ത്തി​നു പി​ന്നാ​ലെ സ്ഥാ​നാ​ര്‍ഥി​യു​ടെ ഊ​ഴം.
മ​ല​പ്പു​റം ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​നും മ​തേ​ത​ര​ത്വ​വും സൗ​ഹാ​ര്‍ദ്ദ​വും കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തി​നും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വി​ജ​യം മ​ല​പ്പു​റ​ത്ത് അ​നി​വാ​ര്യ​മാ​ണ്. മ​ല​പ്പു​റ​ത്തു നി​ന്ന് എ​ത്ര​യെ​ത്ര ലീ​ഗ് മ​ന്ത്രി​മാ​രു​ണ്ടാ​യി. എ​ന്നി​ട്ടും ഇ​വി​ടെ വി​ക​സ​നം ഇ​ന്നും അ​ന്യ​മാ​ണ്.
ന​ല്ലൊ​രു വ്യ​വ​സാ​യ ശാ​ല​യോ ടൂ​റി​സം കേ​ന്ദ്ര​മോ മ​ല​പ്പു​റ​ത്തി​ല്ല. മ​ല​പ്പു​റ​ത്തി​ന്‍റെ കാ​ര്‍ഷി​ക മേ​ഖ​ല​യും നാ​ശ​ത്തെ നേ​രി​ടു​ക​യാ​ണ്. ഇ​തി​നെ​ല്ലാം പ​രി​ഹാ​രം കാ​ണാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ ഇ​ട​തു സ​ര്‍ക്കാ​ര്‍ വ​ന്ന​തി​നു ശേ​ഷം ന​ട​ക്കു​ക​യാ​ണ്. യു​ഡി​എ​ഫും മു​സ്‌​ലിം ലീ​ഗും മ​ല​പ്പു​റ​ത്തു​കാ​രെ ഒ​രു​പാ​ടു വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍കി വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു ഇ​തേ​വ​രെ ചെ​യ്ത​ത്. അ​തി​നൊ​രു മാ​റ്റം വേ​ണം. ആ ​മാ​റ്റ​ത്തി​നാ​യി മ​ല​പ്പു​റ​ത്തു​കാ​ര്‍ മാ​റി ചി​ന്തി​ച്ച് ഇ​ത്ത​വ​ണ അ​രി​വാ​ള്‍ ചു​റ്റി​ക ന​ക്ഷ​ത്ര​ത്തി​ല്‍ എ​നി​ക്കു വോ​ട്ടു ചെ​യ്യ​ണം.
ഇ​തു​വ​രെ നി​ങ്ങ​ള്‍ കോ​ണി​ക്കാ​ണു വോ​ട്ട് ചെ​യ്ത​ത്. വി​ജ​യി​ച്ചു കോ​ണി ക​യ​റി​പ്പോ​യ​വ​ര്‍ പി​ന്നെ മ​ണ്ഡ​ല​ത്തി​ലേ​ക്കു തി​രി​ച്ചി​റ​ങ്ങി വ​ന്ന് ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ല്‍, ഇ​ട​തു​പ​ക്ഷം അ​ങ്ങ​നെ​യ​ല്ല. സാ​ധാ​ര​ണ​ക്കാ​ര​നു വേ​ണ്ടി പ്ര​വ​ര്‍ത്തി​ക്കു​ന്ന, അ​വ​ന്‍റെ വി​യ​ര്‍പ്പി​ന്‍റെ വി​ല അ​റി​യു​ന്ന പാ​ര്‍ട്ടി​യാ​ണു സി​പി​എം. ഫൈ​സ​ലി​ന്‍റെ പ്ര​സം​ഗം വ​ന്‍ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് ആ ​നാ​ട്ടു​കാ​ര്‍ വ​ര​വേ​റ്റ​ത്.
മ​ല​പ്പു​റം പാ​ര്‍ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും ര​ണ്ടാം റൗ​ണ്ട് പ​ര്യ​ട​നം പൂ​ര്‍ത്തി​യാ​ക്കി ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ അ​ഡ്വ. എം.​ബി ഫൈ​സ​ല്‍. മൂ​ന്നാം ഘ​ട്ട പ്ര​ചാ​ര​ണ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. മു​തി​ര്‍ന്ന സി​പി​എം നേ​താ​ക്ക​ള്‍ പ്ര​ചാ​ര​ണ​ത്തി​നാ​യി മ​ണ്ഡ​ല​ത്തി​ലെ​ത്തി​യി​രു​ന്നി​ല്ല എ​ന്ന പ​രാ​തി നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തെ​ല്ലാം പ​രി​ഹ​രി​ച്ച് ചി​ട്ട​യാ​യ പ്ര​വ​ര്‍ത്ത​ന​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ​ള​മ​രം ക​രീ​മി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ര്‍ത്ത​ന​ത്തി​ന്‍റെ ചു​മ​ത​ല മാ​റ്റി മ​റ്റൊ​രു കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​യ ഇ.​പി. ജ​യ​രാ​ജ​നു ന​ല്‍കി​യ​തോ​ടെ പ്ര​വ​ര്‍ത്ത​നം കൂ​ടു​ത​ല്‍ ഊ​ർ​ജ​സ്വ​ല​മാ​യി​ട്ടു​ണ്ട്. മ​ണ്ഡ​ല​ത്തി​ല്‍ താ​മ​സി​ച്ച് ജ​യ​രാ​ജ​ന്‍ മു​ഴു​വ​ന്‍ സ​മ​യ​വും പ്ര​വ​ര്‍ത്ത​ന​ത്തി​നു ചു​ക്കാ​ന്‍ പി​ടി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ഇ​ന്ന​ലെ മ​ണ്ഡ​ല​ത്തി​ലെ​ത്തി. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ അ​ടു​ത്ത ദി​വ​സം എ​ത്തു​ന്നു​ണ്ട്.
ആ​ലു​ങ്ക​ലി​ല്‍ നി​ന്ന് അ​ടു​ത്ത പ​ര്യ​ട​ന കേ​ന്ദ്രം മൊ​ട്ടേ​ക്കാ​ട്ടേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ഫൈ​സ​ല്‍ “മെ​ട്രൊ വാ​ര്‍ത്ത’യോ​ട്:

എ​സ്ഡി​പി​ഐ​യും വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി​യും സ്ഥാ​നാ​ര്‍ഥി​ക​ളെ നി​ർ​ത്താ​ത്ത​ത് സി​പി​എ​മ്മി​നു ഗു​ണ​മാ​വു​മോ..?

മു​സ്‌​ലിം ലീ​ഗു​മാ​യു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ര്‍ സ്ഥാ​നാ​ര്‍ഥി​യെ നി​ര്‍ത്താ​ത്ത​ത്. മ​ല​പ്പു​റ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സ​ല്ല ലീ​ഗി​ന്‍റെ മു​ഖ്യ സ​ഖ്യ​ക​ക്ഷി. മു​സ്‌​ലിം തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ എ​സ്ഡി​പി​ഐ​യും മു​സ്‌​ലിം മ​ത​മൗ​ലി​ക സം​ഘ​ട​ന​യാ​യ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​മാ​ണ് ലീ​ഗി​ന്‍റെ പ്ര​ധാ​ന കൂ​ട്ടു​കാ​ര്‍. വ​ര്‍ഗീ​യ- മ​ത​മൗ​ലി​ക​വാ​ദ സം​ഘ​ട​ന​ക​ളെ ചേ​ര്‍ത്ത് ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി രൂ​പം മാ​റി ഐ​ക്യ വ​ര്‍ഗീ​യ മു​ന്ന​ണി​യാ​യി​രി​ക്കു​ക​യാ​ണ്. യു​ഡി​എ​ഫ് അ​ല്ല ഇ​വി​ടെ യു​സി​എ​ഫാ​ണ് (യു​ണൈ​റ്റ​ഡ് ക​മ്യൂ​ണ​ല്‍ ഫ്ര​ണ്ട്) മ​ത്സ​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി മ​ല​പ്പു​റ​ത്തി​ന്‍റെ മ​തേ​ത​ര മ​ഹി​മ​യെ അ​ട്ടി​മ​റി​ച്ചു​ള്ള ഈ ​അ​പ​ക​ട ക​ളി​യി​ല്‍ ലീ​ഗ് നേ​തൃ​ത്വ​ത്തി​ലും അ​ണി​ക​ളി​ലും അ​തൃ​പ്തി​യു​ണ്ട്. കൈ​വെ​ട്ടും ത​ല​വെ​ട്ടും ക​ല​യാ​ക്കി​യ​വ​രെ കൂ​ട്ടു​പി​ടി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു സ​ഖ്യ​ത്തി​ന് പാ​ര്‍ട്ടി വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന് ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ വ​രെ പ​റ​ഞ്ഞു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ ​തി​രി​ച്ച​റി​വ് ഇ​ട​തു​പ​ക്ഷ​ത്തി​നു ഗു​ണം ചെ​യ്യും.

മ​ല​പ്പു​റ​ത്തി​ന്‍റെ വി​ക​സ​ന​മാ​ണ​ല്ലോ പ്ര​ച​ര​ണ​ത്തി​ല്‍ ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ന്ന​ത്..?

വി​ക​സ​ന കാ​ര്യ​ത്തി​ല്‍ ഇ​ന്നും പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന ജി​ല്ല​യാ​ണു മ​ല​പ്പു​റം. ലീ​ഗ് വ്യ​വ​സാ​യ വ​കു​പ്പ് പ​ല ത​വ​ണ ഭ​രി​ച്ചി​ട്ടും എ​ടു​ത്തു കാ​ട്ടാ​വു​ന്ന ഒ​രു വ്യ​വ​സാ​യ​ശാ​ല മ​ല​പ്പു​റ​ത്തി​ല്ല. പ​തി​നാ​യി​ര​ങ്ങ​ള്‍ വ​രു​ന്ന പ്ര​വാ​സി​ക​ള്‍ക്കാ​യി ഒ​രു പ​ദ്ധ​തി​യും കേ​ര​ള​വും കേ​ന്ദ്ര​വും ഭ​രി​ച്ചി​ട്ടും ലീ​ഗ് കൊ​ണ്ടു വ​ന്നി​ല്ല. ജി​ല്ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വി​മാ​ന​ത്താ​വ​ളം കൂ​ടി ഇ​പ്പോ​ള്‍ ന​ഷ്ട​പ്പെ​ടാ​ന്‍ പോ​കു​ന്ന സ്ഥി​തി​യാ​ണ്. ഭ​ര​ണ​ത്തി​ലി​രു​ന്ന​പ്പോ​ള്‍ ഒ​ന്നും ചെ​യ്യാ​തി​രു​ന്ന ലീ​ഗു​കാ​ര്‍ ഇ​പ്പോ​ള്‍ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തെ ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​റ​വി​ളി കൂ​ട്ടു​ക​യാ​ണ്. യൂ​ത്ത് ലീ​ഗു​കാ​ര്‍ ഡ​ല്‍ഹി​യി​ല്‍ വ​രെ സ​മ​രം ന​ട​ത്തു​ന്നു. ഇ​തെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടു​ള്ള പൊ​റാ​ട്ടു നാ​ട​കം മാ​ത്ര​മാ​ണ്.

7 n sreeprakash

“”സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് എ​ന്‍ഡി​എ വേ​ണം”

മ​ല​പ്പു​റ​ത്തി​ന​ടു​ത്ത വ​ള്ളു​വ​മ്പ്ര​ത്തെ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ല്‍ വ​ച്ചാ​ണ് എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി അ​ഡ്വ. ശ്രീ​പ്ര​കാ​ശി​നെ ക​ണ്ട​ത്. സ്ഥാ​നാ​ര്‍ഥി എ​ത്തും മു​ൻ​പേ ത​ന്നെ ബാ​ന്‍ഡ് മേ​ള​വും അ​നൗ​ണ്‍സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ളു​മാ​യി വ​ള്ളു​വ​മ്പ്രം ശ​ബ്ദ​മു​ഖ​രി​ത​മാ​യി​രു​ന്നു. സ്ഥാ​നാ​ര്‍ഥി​യെ കാ​ത്ത് നാ​ട്ടു​കാ​രും ഏ​റെ. കാ​വി പു​ത​ച്ച അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ള്‍ക്കു പി​ന്നാ​ലെ തു​റ​ന്ന ജീ​പ്പി​ല്‍ കൈ​വീ​ശി സ്ഥാ​നാ​ര്‍ഥി​യെ​ത്തി. ജീ​പ്പി​നു​ള്ളി​ല്‍ നി​ന്നു​ത​ന്നെ​യാ​ണ് വോ​ട്ട​ര്‍മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്.
എ​ന്‍ഡി​എ​യു​ടെ ഭ​ര​ണ നേ​ട്ട​ത്തി​ന്‍റെ ഗു​ണ​ങ്ങ​ള്‍ രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ളും അ​നു​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​രു​മാ​യ ആ​ളു​ക​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി​യാ​ണ് എ​ന്‍ഡി​എ സ​ര്‍ക്കാ​രി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍. ഇ​തു രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യ​തി​ന്‍റെ തെ​ളി​വാ​ണ് ബി​ജെ​പി​ക്കു രാ​ജ്യ​ത്തു വ​ര്‍ധി​ച്ചു വ​രു​ന്ന സ്വീ​കാ​ര്യ​ത. ലോ​കം ആ​രാ​ധി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യാ​ണു ന​മ്മു​ടേ​ത്.
ഭാ​ര​ത​ത്തി​ന്‍റെ യ​ശ​സ് ലോ​ക​രാ​ജ്യ​ങ്ങ​ള്‍ക്കി​ട​യി​ല്‍ വ​ര്‍ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​വ​ള​ര്‍ച്ച​യെ​ല്ലാം ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് വി​മ​ര്‍ശ​ന​ങ്ങ​ളും ഇ​ല്ലാ വ​ച​ന​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് ഒ​രു വി​ഭാ​ഗം.
എ​ന്‍ഡി​എ സ​ര്‍ക്കാ​രി​നെ ഹി​ന്ദു​ത്വ അ​ജ​ൻ​ഡ ന​ട​പ്പാ​ക്കു​ന്ന​വ​രാ​യി മു​ദ്ര​കു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ന്‍ഡി​എ​യി​ല്‍ എ​ല്ലാ മ​ത​ത്തി​ല്‍പ്പെ​ട്ട​വ​രു​മു​ണ്ട്. മു​സ്‌​ലിം​ക​ളു​ണ്ട്. എ​ന്നി​ട്ടും എ​ന്‍ഡി​എ സ​ര്‍ക്കാ​രി​നു വ​ര്‍ഗീ​യ പ​രി​വേ​ഷം ന​ല്‍കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ മ​നഃ​പൂ​ർ​വം ചി​ല​ര്‍ ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നെ തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്.
എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി​യാ​യ എ​ന്നെ വി​ജ​യി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ മ​ല​പ്പു​റ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി കേ​ന്ദ്രം ഭ​രി​ക്കു​ന്ന എ​ന്‍ഡി​എ സ​ര്‍ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ശ്ര​മി​ക്കും- അ​ദ്ദേ​ഹം ജ​ന​ങ്ങ​ൾ​ക്കു വാ​ക്കു ന​ൽ​കി.

ബി​ജെ​പി​ക്ക് മ​ല​പ്പു​റ​ത്ത് ഇ​ക്കു​റി വോ​ട്ട് വ​ര്‍ധി​ക്കു​മോ..?

ബി​ജെ​പി​ക്കു ഗ​ണ്യ​മാ​യി വോ​ട്ടു​ക​ള്‍ വ​ര്‍ധി​ക്കും. എ​ന്‍ഡി​എ സ​ര്‍ക്കാ​രി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഗു​ണ​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.
എ​ന്നാ​ല്‍ ഇ​ത്ത​രം ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ വ​ക്രീ​ക​രി​ച്ചു കാ​ണി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​ണ്ട്. രാ​ഷ്ട്രീ​യ വി​രോ​ധ​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്.
കേ​ന്ദ്ര സ​ര്‍ക്കാ​രി​നു പ്ര​ശ​സ്തി​യു​ണ്ടാ​വു​മോ എ​ന്നു ക​രു​തി കേ​ന്ദ്ര പ​ദ്ധ​തി​ക​ള്‍ പ​ല​തും ശ​രി​യാ​യ രീ​തി​യി​ല്‍ ഇ​വി​ടെ ന​ട​പ്പാ​ക്കു​ന്നി​ല്ല. വേ​ണ്ട രീ​തി​യി​ല്‍ പ്ര​പ്പോ​സ​ലു​ക​ള്‍ സ​മ​ര്‍പ്പി​ച്ച് കേ​ന്ദ്ര പ​ദ്ധ​തി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും നേ​ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നി​ല്ല.

വോ​ട്ട​ര്‍മാ​ര്‍ക്കു മു​ന്നി​ല്‍ വ​യ്ക്കു​ന്ന വി​ക​സ​ന അ​ജ​ൻ​ഡ എ​ന്താ​ണ്..?

എ​ന്നെ വി​ജ​യി​പ്പി​ച്ചാ​ല്‍ മ​ല​പ്പു​റം ജി​ല്ല​യ്ക്ക് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള ഒ​രു ആ​തു​രാ​ല​യം കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ല​ഭ്യ​മാ​ക്കും. ഓ​ള്‍ ഇ​ന്ത്യ മെ​ഡി​ക്ക​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് മാ​തൃ​ക​യി​ലു​ള്ളൊ​രു ആ​തു​രാ​ല​യ​മാ​ണു ല​ക്ഷ്യം. നി​ല​വി​ല്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് ഉ​ണ്ടെ​ങ്കി​ലും അ​തു പേ​രി​ല്‍ മാ​ത്ര​മാ​ണ്. ഒ​രു പ്രൈ​മ​റി ഹെ​ല്‍ത്ത് സെ​ന്‍റ​റി​ന്‍റെ സൗ​ക​ര്യ​മേ അ​വി​ടെ​യു​ള്ളൂ. സ്ഥ​ല​സൗ​ക​ര്യ​മോ മ​തി​യാ​യ സം​വി​ധാ​ന​മോ ഡോ​ക്റ്റ​ര്‍മാ​രോ പാ​രാ​മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫോ ഇ​ല്ല. ചി​കി​ത്സ​ക്കാ​യി പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. അ​തി​നു പ​രി​ഹാ​രം കാ​ണും. തി​രു​വ​ന​ന്ത​പു​ര​ത്തെ റീ​ജ​ണ​ല്‍ കാ​ന്‍സ​ര്‍ സെ​ന്‍റ​റി​ന്‍റെ ഒ​രു സ​ബ് സെ​ന്‍റ​ര്‍ മ​ല​പ്പു​റ​ത്തു കൊ​ണ്ടു​വ​രാ​നും ശ്ര​മി​ക്കും.