FLASH NEWS
Breaking News
എംബിബിഎസിന് ഫീസ് അഞ്ചര ലക്ഷം
kerala

ബാങ്കുകളുടെ പിഴ ഈടാക്കൽ; വ്യത്യസ്ഥസമരവുമായി യൂത്ത് ഫ്രണ്ട് (എം)

Saturday, Apr 8, 2017,16:53 IST By മെട്രൊ വാർത്ത A A A

കോട്ടയം: ദേശസാല്‍കൃത ബാങ്കുകളുടെ ജനദ്രോഹ നയങ്ങള്‍ തിരുത്തണമെന്നും, ഇടപാടുകാരെ കൊള്ളയടിക്കുന്ന ബാങ്കുകളുടെ നടപടി പിന്‍വലിക്കണമെന്നും യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സഹായങ്ങളും, ആനുകൂല്യങ്ങളും ബാങ്ക് ഇടപാടിലൂടെ നല്‍കുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവരുടെ കീശ കാലിയാക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. വിജയ് മല്യ പോലുള്ള വന്‍കിട കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടങ്ങള്‍ ബാങ്കുകള്‍ എഴുതിത്തള്ളുന്നതിനു പുറമേ ഇല്ലാത്ത സേവനങ്ങളുടെ പേരില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന നിലപാടില്‍ പ്രതിഷേധിച്ച് കേരളാ യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ നടത്തിയ പ്രതിഷേധ സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

കേരളാ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് പ്രസാദ് ഉരുളികുന്നം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജയ്‌സന്‍ ജോസഫ്, സുമേഷ് ആന്‍ഡ്രൂസ്, ജോര്‍ഡിന്‍ കിഴക്കേത്തലയ്ക്കല്‍, ജോജി കുറത്തിയാടന്‍, ഗൗതം എന്‍ നായര്‍, സജി തടത്തില്‍ , രണ്‍ദീപ് ജി നായര്‍, ജോയി സി കാപ്പന്‍ ജോളി മടുക്കക്കുഴി, ഷെയിന്‍ ജോസഫ്, കുഞ്ഞുമോന്‍ മാടപ്പാട്ട്, സിജോ പ്ലാത്തോട്ടം, ജാന്‍സ് വയലിക്കുന്നേല്‍, ശ്രീകാന്ത് എസ് ബാബു, സിജോ മേലാകുന്നം, ജിജോ കാവാലം, സോജന്‍ വിളങ്ങാട്ട്, ലിറ്റോ പാറേക്കാട്ടില്‍, റിജേഷ് കാഞ്ഞിരത്തുംമൂട്ടില്‍, സിബി വെങ്ങല്ലൂര്‍, ഷിജോ ഗോപാലന്‍, റോഷന്‍ പുല്ലുകാലാ, പ്രതീഷ് പട്ടിത്താനം, ക്രിസ്റ്റിന്‍ ഷാജു, റെനിറ്റോ താന്നിക്കല്‍, വിഷ്ണു പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും സല്‍ബുദ്ധി തോന്നാന്‍ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ മുട്ടിന്‍മേല്‍ നിന്ന് പ്രാര്‍ത്ഥന നടത്തി.