FLASH NEWS
Breaking News
മണി പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പുപറയണം: സിപിഐ
Cinema

ന​രി​ക്കു​നി​യു​ടെ അ​ഭി​മാ​നം

Wednesday, Apr 12, 2017,9:46 IST By ടി.​എ​സ്. നൗ​ഫി​യ A A A

വ​ർ​ഷ​ങ്ങ​ളാ​യി സി​നി​മാ​ലോ​ക​ത്തി​ൽ ഇ​വ​ളു​ണ്ട്.. അ​ര​ങ്ങി​ന്‍റെ വെ​ളി​ച്ച​ത്തി​ലും ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ ഒ​രു​പോ​ലെ തി​ള​ങ്ങു​ന്ന​തി​നി​ട​യി​ൽ അ​വി​ചാ​രി​ത​മാ​യാ​ണ് ഇ​വ​ൾ ന​രി​ക്കു​നി​യെ​ന്ന കൊ​ച്ചു​ഗ്രാ​മ​ത്തി​ന്‍റെ അ​ഭി​മാ​ന​താ​ര​മാ​കു​ന്ന​ത്… മ​റ്റാ​രു​മ​ല്ല മി​ക​ച്ച അ​ഭി​നേ​ത്രി​യ്ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ സു​ര​ഭി ല​ക്ഷ്മി​യെ​ക്കു​റി​ച്ചാ​ണ് പ​റ​ഞ്ഞു​വ​രു​ന്ന​ത്. മി​നാ​മി​നു​ങ്ങ് എ​ന്ന സി​നി​മ​യി​ലൂ​ടെ മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സു​ര​ഭി എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബി​ന്‍റെ മീ​റ്റ് ദി ​പ്ര​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​ണ്… താ​ര​ജാ​ഡ​ക​ളൊ​ന്നു​മി​ല്ലാ​തെ കാ​ഷ്വ​ൽ ലു​ക്കി​ൽ… മി​നാ​മി​നു​ങ്ങി​ന്‍റെ സം​വി​ധാ​യ​ക​ൻ സി.​അ​നി​ലും കൂ​ടെ​യു​ണ്ട്. ഇ​ത്ര​യും പ​ത്ര​ക്കാ​രെ​യും ചാ​ന​ലു​കാ​രെ​യും ക്യാ​മ​റ​യു​മെ​ല്ലാം ആ​ദ്യ​മാ​യി കാ​ണു​ക​യാ​ണ്.. അ​തി​ന്‍റെ​യൊ​രു പേ​ടി​യു​ണ്ട്.. ത​നി കോ​ഴി​ക്കോ​ട​ൻ ശൈ​ലി​യി​ൽ സു​ര​ഭി ല​ക്ഷ്മി വ​ർ​ത്ത​മാ​ന​ങ്ങ​ളി​ലേ​ക്ക്.
ദേ​ശീ​യ പു​ര​സ്കാ​ര​ത്തെ​ക്കു​റി​ച്ച്
ഒ​രൊ​റ്റ ദി​വ​സം കൊ​ണ്ട് ജീ​വി​ത​മാ​കെ മാ​റി.. അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ദി​വ​സം ഒ​രു പ്രോ​ഗ്രാ​മി​നാ​യി വെ​ളു​പ്പി​ന് വി​മാ​നം ക​യ​റി സ​ലാ​ല​യി​ലേ​ക്ക് പോ​കു​ക​യാ​ണ്. വി​മാ​നം ഇ​റ​ങ്ങു​മ്പോ​ൾ ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യി… ക​ഷ്ട​പ്പാ​ടി​ന്‍റെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും ഫ​ല​മാ​ണ് ഈ ​പു​ര​സ്കാ​രം. രാ​വി​ലെ ആ​റ​ര​യ്ക്ക് ആ​രം​ഭി​ക്കു​ന്ന മി​ന്നാ​മി​നു​ങ്ങി​ന്‍റെ ഷൂ​ട്ടി​ങ് പാ​തി​രാ​യ്ക്ക് പ​ന്ത്ര​ണ്ട​ര മ​ണി​യാ​കു​മ്പോ​ഴാ​ണ് ക​ഴി​യു​ന്ന​ത്. ആ ​ക​ഷ്ട​പ്പാ​ടു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്നു ക​രു​തു​ന്നു. പു​ര​സ്കാ​ര​ജേ​താ​വാ​യ​തോ​ടെ ജീ​വി​ത​ത്തി​ലും മാ​റ്റ​ങ്ങ​ൾ വ​ന്നി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ എ​ന്‍റെ കാ​ര്യ​ങ്ങ​ളൊ​ക്കെ ഞാ​ൻ ത​ന്നെ​യാ​ണ് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ൾ അ​തി​നൊ​ന്നും സാ​ധി​ക്കു​ന്നി​ല്ല. സ​മ​യ​മി​ല്ല ഒ​ന്നി​നും. ഫോ​ൺ വി​ളി​ക്കു​ന്ന​വ​ർ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു തീ​രു​ന്നി​ല്ല. ഫോ​ൺ കോ​ൾ കൂ​ടി​യ​തോ​ടെ എ​നി​ക്ക് വ​രു​ന്ന കോ​ൾ​സി​ന് മ​റ്റു​ള്ള​വ​രാ​ണ് മ​റു​പ​ടി ന​ൽ​കു​ന്ന​ത്. വീ​ട്ടി​ൽ ആ​രൊ​ക്കെ​യാ വ​രു​ന്ന​ത്, എ​ന്നെ​യാ​രൊ​ക്കെ​യാ വി​ളി​ക്കു​ന്ന​ത് എ​ന്നൊ​ന്നും അ​റി​യി​ല്ല. അ​റി​യാ​ത്ത​വ​രൊ​ക്കെ വി​ളി​ച്ച് അ​ഭി​ന​ന്ദി​ക്കു​ന്നു. വീ​ട്ടി​ലെ​ത്തു​ന്ന അ​തി​ഥി​ക​ൾ രാ​ത്രി ര​ണ്ടു​മ​ണി​ക്കൊ​ക്കെ​യാ​ണ് തി​രി​കെ പോ​കു​ന്ന​ത്. എ​ന്താ സം​ഭ​വി​ക്കു​ന്ന​തെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ല. എ​ന്നെ ഞാ​നാ​ക്കി​യ എ​ന്‍റെ ഗ്രാ​മ​ത്തി​ന്‍റെ​യും കൂ​ടി അ​വാ​ർ​ഡാ​ണി​ത്. മി​ന്നാ​മി​നു​ങ്ങി​ൽ എ​നി​ക്കൊ​പ്പം സ​ഹ​ക​രി​ച്ച​വ​ർ​ക്കും കൂ​ടി ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ് ഈ ​പു​ര​സ്കാ​ര​മെ​ന്നും സു​ര​ഭി.
ഇ​മേ​ജ് ഒ​രു പ്ര​ശ്ന​മ​ല്ല
പു​ര​സ്കാ​രം കി​ട്ടി​യ​തി​നു ശേ​ഷം സ​ലാ​ല​യി​ൽ നി​ന്നു​ള്ള നാ​ട്ടി​ലേ​ക്കു​ള്ള വ​ര​വ​മാ​യി​രു​ന്നു ഗം​ഭീ​രം. ന​രി​ക്കു​നി​യി​ലേ​ക്കു​ള്ള എ​ട്ടു കി​ലോ​മീ​റ്റ​ർ ദൂ​രം ബൈ​ക്ക് റാ​ലി​യോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ എ​ന്നെ സ്വീ​ക​രി​ക്കു​ന്ന​ത്. വെ​റും റാ​ലി​യ​ല്ല.. ഉ​ച്ച​ത്തി​ൽ പാ​ട്ടും മു​ദ്രാ​വാ​ക്യ​വു​മൊ​ക്കെ​യു​ണ്ട്.. ഐ​ശ്വ​ര്യ​റാ​യ് ബ​ച്ച​നെ മ​ല​ർ​ത്തി​യ​ടി​ച്ച് കൊ​ണ്ട് വ​രു​ന്ന ന​രി​ക്കു​നി​യു​ടെ രാ​ജ​കു​മാ​രി… എ​ന്നൊ​ക്കെ​യാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്. അ​വാ​ർ​ഡ് ജേ​താ​വാ​യ​തി​നു ശേ​ഷം ഇ​തു​വ​രെ സി​നി​മാ ഓ​ഫ​റു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. സം​സ്ഥാ​ന​പു​ര​സ്കാ​ര​ത്തി​ന് ശേ​ഷം ഒ​രു സി​നി​മ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. അ​വാ​ർ​ഡ് കി​ട്ടി​യെ​ന്നു ക​രു​തി ആ​രും എ​ന്നെ സി​നി​മ​യി​ലേ​ക്ക് വി​ളി​ക്കാ​തി​രി​ക്ക​രു​ത്. എ​ത്ര കു​ട്ടി വേ​ഷ​മാ​ണെ​ങ്കി​ലും അ​ഭി​ന​യി​ക്കാ​ൻ ഞാ​ൻ ഒ​രു​ക്ക​മാ​ണ്. അ​മ്മ വേ​ഷ​മാ​ണെ​ങ്കി​ലും സ​ഹോ​ദ​രി ക​ഥാ​പാ​ത്ര​മാ​ണെ​ങ്കി​ലും അ​ഭി​ന​യി​ക്കും. അ​മ്മ വേ​ഷം ചെ​യ്യു​ന്ന​ത് ഇ​മേ​ജി​ന്‍റെ ബാ​ധി​ക്കു​മെ​ന്ന ധാ​ര​ണ​യൊ​ന്നും ഇ​ല്ല. പ്രാ​യം അ​ഭി​ന​യ​ത്തി​ന് പ്ര​ശ്ന​മ​ല്ല. പ്രാ​യ​ത്തി​ൽ ക​വി​ഞ്ഞ വേ​ഷം ചെ​യ്താ​ൽ മാ​ർ​ക്ക​റ്റ് കൂ​ടു​ക​യു​ള്ളൂ​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​താ​ണ് യ​ഥാ​ർ​ത്ഥ വെ​ല്ലു​വി​ളി. അ​ഭി​ന​യ​മാ​ണ് എ​ന്‍റെ ജീ​വി​തം. ഏ​തു ക​ഥാ​പാ​ത്രം ചെ​യ്യാ​നും സാ​ധി​ക്കു​ന്ന ഫ്ലെ​ക്സി​ബി​ളാ​യ അ​ഭി​നേ​ത്രി​യാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും സു​ര​ഭി.

ന​ാട്ടി​ലെ മൈ​ക്കി​ൾ ജാ​ക്സ​ൺ 

കു​ട്ടി​ക്കാ​ലം തൊ​ട്ടെ ക​ല​യു​ടെ ലോ​ക​ത്തി​ലു​ണ്ട് സു​ര​ഭി. അ​ന്നാ​ളു​ക​ളി​ലെ അ​നു​ഭ​വ​ങ്ങ​ളാ​കാം എ​ന്‍റെ​യു​ള്ളി​ലെ ക​ലാ​കാ​രി​യെ വ​ള​ർ​ത്തി​യ​ത്.. ഇ​ന്നും അ​തൊ​ന്നും ഓ​ർ​മ​ക​ളി​ൽ നി​ന്നു മാ​ഞ്ഞി​ട്ടി​ല്ല. കോ​ഴി​ക്കോ​ട് ചെ​റ്റ​ക്ക​ട​വ് ബ​സ് സ്റ്റോ​പ്പി​ന് അ​ടു​ത്തൊ​രു വ​യ​ലു​ണ്ട്. കൊ​യ്ത്ത് ക​ഴി​ഞ്ഞ് അ​വി​ടെ എ​ല്ലാ കൊ​ല്ല​വും പ​രി​പാ​ടി​യൊ​ക്കെ ന​ട​ക്കാ​റു​ണ്ട്. ആ​ണു​ങ്ങ​ൾ പെ​ണ്ണു​ങ്ങ​ളു​ടെ വേ​ഷ​മൊ​ക്കെ കെ​ട്ടി​യാ​ണ് ഡാ​ൻ​സ് ക​ളി​ക്കു​ന്ന​ത്. അ​വ​രും നാ​ട്ടു​കാ​രും ത​മ്മി​ൽ ന​ല്ല ബ​ന്ധ​മാ​യി​രി​ക്കും. വീ​ട്ടി​ൽ നി​ന്നു ഭ​ക്ഷ​ണ​വും അ​മ്മ​യു​ടെ പ​ഴ​യ സാ​രി​യു​മൊ​ക്കെ അ​വ​ർ​ക്ക് കൊ​ടു​ക്കും.. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ നാ​ലു മ​ണി​യാ​കു​മ്പോ​ഴെ ആ ​വേ​ദി​യി​ൽ നി​ന്നു പാ​ട്ടു കേ​ൾ​ക്കാം.. അ​തു​കേ​ൾ​ക്കു​മ്പോ​ൾ ഞ​ങ്ങ​ളൊ​ക്കെ അ​വി​ടേ​ക്ക് ഓ​ടും..​മൂ​ന്നു വ​യ​സ് മാ​ത്ര​മേ​യു​ള്ളൂ. അ​ന്ന് അ​വി​ടെ​യാ​ണ് എ​ന്‍റെ ക​ലാ​ലോ​ക​ത്തി​ന് ആ​രം​ഭം കു​റി​ക്കു​ന്ന​ത്. പ​പ്പ​യാ​ണ് എ​ന്നെ അ​വി​ടെ കൊ​ണ്ടു​പോ​യി പാ​ട്ടി​നൊ​പ്പം ക​ളി​ക്കാ​ൻ വി​ട്ട​ത്. അ​ന്നാ​ണ് എ​ന്‍റെ ജീ​വി​ത​ത്തി​ലെ ആ​ദ്യ പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്ന​ത്.. കു​റ​ച്ച് ക​ട​ല​മു​ട്ടാ​യി​യും ബ​ത്ത​ക്ക​യും. പി​ന്നീ​ടാ​ണ് ന​രി​ക്കു​നി​യി​ലേ​ക്കെ​ത്തു​ന്ന​ത്. നാ​ട്ടി​ലെ മൈ​ക്കി​ൾ ജാ​ക്സ​ണാ​യി​രു​ന്നു ഞാ​ൻ.
നാ​ട്ടി​ലെ ക​ല്യാ​ണ​വീ​ടു​ക​ളി​ലും മ​റ്റും ഒ​പ്പ​ന ക​ളി​ക്കാ​ൻ പോ​യി​ട്ടു​ണ്ട്. നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഞ​ങ്ങ​ൾ പെ​ൺ​കു​ട്ടി​ക​ളു​ടെ ഒ​രു ഒ​പ്പ​ന ഗ്രൂ​പ്പു​ണ്ടാ​യി​രു​ന്നു അ​വി​ടെ. ക​ല്യാ​ണ വീ​ട്ടു​ക​ളി​ലും മ​റ്റും പോ​യി ഒ​പ്പ​ന അ​വ​ത​രി​പ്പി​ക്കു​ന്ന​തും ഡാ​ൻ​സ് ചെ​യ്യു​ന്ന​തും പ​തി​വാ​യി​രു​ന്നു. അ​വി​ടെ എ​ന്‍റെ ഡാ​ൻ​സ് ഫെ​യ്മ​സാ​യി​രു​ന്നു. പി​ന്നെ ഒ​രു കോ​ളെ​ജ് വാ​ർ​ഷി​ക​ത്തി​നാ​ണ് ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ലാ​യി​ട്ടാ​യി​രു​ന്നു ആ​ദ്യ​ത്തെ അ​ഭി​ന​യം. ജും​ബാ ജും​ബാ എ​ന്ന പാ​ട്ടി​നാ​യി​രു​ന്നു അ​ഭി​ന​യി​ച്ച​ത്. അ​ന്ന് ആ ​പാ​ട്ട് കാ​ണു​ക​യോ സി​നി​മ കാ​ണു​ക​യോ ചെ​യ്തി​ട്ടി​ല്ല. പ​ക്ഷെ, മോ​ഹ​ൻ​ലാ​ലാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​റി​യാം. അ​ല്ലാ​തെ വേ​റൊ​ന്നും അ​റി​യി​ല്ല. സി​നി​മാ​റ്റി​ക്ക് ഡാ​ൻ​സ് മാ​ത്ര​മാ​യി​രു​ന്നു അ​ന്നൊ​ക്കെ ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ട് പ്ല​സ് ടു ​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഭ​ര​ത​നാ​ട്യം പ​ഠി​ക്കാ​ൻ പോ​കു​ന്ന​ത്. അ​ന്നാ​ളി​ൽ അ​തേ​ക്കു​റി​ച്ച് കൂ​ടു​ത​ലൊ​ന്നും അ​റി​യി​ല്ല.
നൃ​ത്ത​വും നാ​ട​ക​വും
ഒ​രു പ​ത്ര​ത്തി​ലാ​ണ് കാ​ല​ടി ശ​ങ്ക​രാ​ചാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​എ ഭ​ര​ത​നാ​ട്യം കോ​ഴ്സു​ണ്ടെ​ന്ന് അ​റി​യു​ന്ന​ത്. എ​റ​ണാ​കു​ള​മെ​ന്ന മ​ഹാ​ന​ഗ​ര​ത്തി​ൽ എ​ങ്ങ​നെ.. ഒ​രെ​ത്തും​പി​ടി​യും ഇ​ല്ലാ​യി​രു​ന്നു. ചാ​ല​ക്കു​ടി​യി​ലെ സു​ഹൃ​ത്താ​ണ് അ​പേ​ക്ഷ ഫോം ​ന​ൽ​കു​ന്ന​ത്. കോ​ളെ​ജി​ലെ​ത്തു​മ്പോ​ൾ, മെ​യി​നാ​യി പ​ഠി​ക്കു​ന്ന​ത് ഭ​ര​ത​നാ​ട്യ​മാ​ണ്. അ​തി​ന് സ​ബ്ബാ​യി​ട്ട് ഒ​രു വി​ഷ​യം തെ​ര​ഞ്ഞെ​ടു​ക്ക​ണം. മോ​ഹി​നി​യാ​ട്ട​വും മ്യൂ​സി​ക്കു​മൊ​ക്കെ​യാ​ണ് സ​ബ്ബാ​യി​ട്ടു​ള്ള​ത്. പാ​ട്ട് ഒ​രു കാ​ല​ത്തും ത​ന്നെ​ക്കൊ​ണ്ടാ​കി​ല്ല…​പി​ന്നെ​യാ​ണ് തി​യെ​റ്റ​ർ എ​ന്ന് എ​ഴു​തി​യി​രി​ക്കു​ന്ന​ത് ടി​ക്കി​ട്ടു കൊ​ടു​ത്ത​ത്. അ​ന്ന് ഞാ​ൻ മ​ന​സ്സി​ലാ​ക്കി​യി​രു​ന്ന​ത് ന​മ്മു​ടെ ന​രി​ക്കു​നി​യി​ലെ ദി​നേ​ശ് തി​യെ​റ്റ​റി​ലെ റീ​ൽ ക​റ​ക്കു​ന്ന​തി​നു​ള്ള ജോ​ലി​യാ​കു​മെ​ന്നാ​ണ് ക​രു​തി​യ​ത്. പി​ന്നീ​ടാ​ണ് ഇ​ത് നാ​ട​ക​മാ​ണെ​ന്നും അ​ഭി​ന​യ​മാ​ണെ​ന്നു​മൊ​ക്കെ അ​റി​യു​ന്ന​ത്. ക്ലാ​സ് തു​ട​ങ്ങി​യ​പ്പോ​ൾ കേ​ട്ടി​ട്ടു​പോ​ലു​മി​ല്ലാ​ത്ത കു​റേ മ​നു​ഷ്യ​ന്മാ​രു​ടെ പേ​രും തി​യ​റി​യു​മൊ​ക്കെ കേ​ട്ടു. ഷേ​ക്സ്പി​യ​റെ​ന്നൊ​ക്കെ കേ​ട്ട് ഇ​ങ്ങ​നെ​യൊ​ക്കെ ആ​ൾ​ക്കാ​രു​ണ്ടോ​യെ​ന്നാ​ണ് ക​രു​തി​യ​ത്. കൂ​ടി​യാ​ട്ടം ക​ണ്ടി​ട്ടി​ല്ല. ന​ങ്ങ്യാ​ർ​ക്കൂ​ത്ത് എ​ന്ന ക​ല​യു​ണ്ടെ​ന്ന അ​റി​യി​ല്ല… ഇ​ങ്ങ​നെ ഒ​രു ഐ​ഡി​യ​യും ഇ​ല്ലാ​തെ​യാ​ണ് നാ​ട​ക​ത്തി​ലെ​ത്തി​പ്പെ​ടു​ന്ന​തെ​ന്നു സു​ര​ഭി.
സി​നി​മ​യും നാ​ട​ക​വും ര​ണ്ട് അ​നു​ഭ​വ​ങ്ങ​ളാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. കു​റേ ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ന​ല്ലൊ​രു ഉ​റ​ക്കം ഉ​റ​ങ്ങി​യെ​ഴു​ന്നേ​ൽ​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന സ​ന്തോ​ഷ​മു​ണ്ട​ല്ലോ അ​താ​ണ് നാ​ട​കം ന​ൽ​കു​ന്ന​ത്. സി​നി​മ എ​ന്നാ​ൽ അ​ങ്ങ​നെ​യ​ല്ല. പു​ര​സ്കാ​രം ല​ഭി​ച്ചു എ​ന്ന​ത് കൊ​ണ്ട് സീ​രി​യ​സാ​യ റോ​ളു​ക​ൾ മാ​ത്ര​മെ അ​ഭി​ന​യി​ക്കു​ക​യു​ള്ളു​വെ​ന്ന് വാ​ശി​പി​ടി​ച്ചി​രു​ന്നാ​ൽ താ​ൻ ഈ​ച്ച​യാ​ട്ടി വീ​ട്ടി​ലി​രി​ക്കു​ക​യു​ള്ളു എ​ന്ന ബോ​ധ്യ​മു​ള്ള​തി​നാ​ൽ അ​ങ്ങ​നെ​യു​ള്ള ചി​ന്ത​ക​ളി​ല്ലെ​ന്നും നി​ല​വി​ൽ എം80 ​മൂ​സ​യു​ടെ ക​രാ​ർ അ​വ​സാ​നി​ച്ചു​വെ​ന്നും അ​വ​ർ​ക്ക് സീ​രി​യ​ൽ തു​ട​രാ​ൻ താ​ല്പ​ര്യ​മു​ണ്ടെ​ങ്കി​ൽ സ​ഹ​ക​രി​ക്കും. ദേ​ശീ​യ പു​ര​സ്കാ​രം വാ​ങ്ങാ​ൻ പോ​കു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ചി​ച്ചു.. ഹൗ ​ഓ​ൾ​ഡ് ആ​ർ യൂ ​സി​നി​മ​യി​ലെ നി​രു​പ​മ​യെ പോ​ലെ​യാ​കും… ഇ​ത​ര​ഭാ​ഷ​ക​ളി​ൽ നി​ന്നു അ​വ​സ​രം ല​ഭി​ച്ചാ​ൽ തീ​ർ​ച്ച​യാ​യും അ​ഭി​ന​യി​ക്കും… ചി​രി​ച്ചു​നി​ൽ​ക്കു​ന്ന സു​ര​ഭി​യെ നോ​ക്കി ക്യാ​മ​റ​ക​ൾ നി​റു​ത്താ​തെ മി​ന്നി​ക്കൊ​ണ്ടേ​യി​രു​ന്നു… ഇ​ങ്ങ​നെ ഫ്ളാ​ഷ്‌​ലൈ​റ്റു​ക​ൾ കി​ടു​കി​ടാ​ന്ന് മി​ന്നു​ന്ന​ത് എ​ന്‍റെ​യൊ​രു സ്വ​പ്ന​മാ​യി​രു​ന്നു​വെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് സു​ര‍ഭി വ​ർ​ത്ത​മാ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചു.