FLASH NEWS
Breaking News
'അമ്മ' എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച
Articles

പ​ട​ക്കം പൊ​ട്ടു​മ്പോ​ള്‍

Friday, Apr 14, 2017,9:01 IST By എൻ.അജിത്ത്കുമാർ A A A

അ​വ​ധി​ക്കാ​ല​വും ആ​ഘോ​ഷ​ങ്ങ​ളും ഒ​ത്തു വ​രു​ന്ന കാ​ല​മാ​യ​തി​നാ​ല്‍ കു​ട്ടി​ക​ള്‍ ആ​ഹ്ലാ​ദ​ത്തി​മി​ര്‍പ്പി​ലാ​യി​രി​ക്കും. ഈ​സ്റ്റ​റി​നും വി​ഷു​വി​നും പ​ട​ക്കം​പൊ​ട്ടി​ക്കു​ന്ന​താ​യി​രി​ക്കും അ​വ​രു​ടെ പ്ര​ധാ​ന വി​നോ​ദം. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ല്ലാം മു​തി​ര്‍ന്ന​വ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​യാ​ല്‍ അ​പ​ക​ട​ങ്ങ​ള്‍ വ​ള​രെ കു​റ​യും.
ശ്ര​ദ്ധി​ക്കേ​ണ്ട ചി​ല കാ​ര്യ​ങ്ങ​ള്‍
ക​മ്പി​ത്തി​രി, പൂ​ത്തി​രി, മ​ത്താ​പ്പ്, മാ​ല​പ്പ​ട​ക്കം, അ​മി​ട്ട്, ഓ​ല​പ്പ​ട​ക്കം, വാ​ണം തു​ട​ങ്ങി​യ​വ​യാ​ണ​ല്ലോ വി​ഷു, ഈ​സ്റ്റ​ര്‍ക്കാ​ല​ത്തെ കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന പ​ട​ക്ക​ങ്ങ​ള്‍. ഇ​തി​ല്‍ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​വ ക​ത്തി​ക്കാ​ന്‍ കു​ട്ടി​ക​ളെ ഒ​രി​ക്ക​ലും ഏ​ല്‍പ്പി​ക്ക​രു​ത്. ഇ​ത്ത​രം പ​ട​ക്ക​ങ്ങ​ളി​ല്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളെ​പ്പ​റ്റി വ്യ​ക്ത​മാ​യ വി​വ​രം ഇ​വ​യു​ടെ പാ​യ്ക്ക​റ്റി​നു പു​റ​ത്ത് എ​ഴു​തി​വെ​ച്ചി​ട്ടു​ണ്ടാ​കു​മെ​ങ്കി​ലും ആ​രും ഇ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​റി​ല്ല. പ​ട​ക്ക​ങ്ങ​ള്‍ വീ​ടി​ന​ക​ത്തും കു​ട്ടി​ക​ളു​ടെ കൈ​യെ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളി​ലും സൂ​ക്ഷി​ക്ക​രു​ത്. ഇ​വ കീ​ശ​യി​ലി​ട്ട് ന​ട​ക്കാ​ന്‍ അ​വ​രെ അ​നു​വ​ദി​ക്ക​രു​ത്. ക​ഠി​ന വെ​യി​ലി​ല്‍ അ​ധി​ക​നേ​രം ഉ​ണ​ക്കാ​നും അ​നു​വ​ദി​ക്ക​രു​ത്.
തു​റ​ന്ന സ്ഥ​ല​ത്തു​വെ​ച്ചു മാ​ത്ര​മേ പ​ട​ക്കം പൊ​ട്ടി​ക്കാ​വൂ. വി​റ​കു പു​ര, വൈ​ക്കോ​ല്‍ക്കൂ​ന, ക​ട​ലാ​സും ക​രി​യി​ല​യും കൂ​ട്ടി​യി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ​രി​സ​ര​ങ്ങ​ളി​ല്‍ പ​ട​ക്ക​ക്ക​ളി വേ​ണ്ട. മ​തി​ലി​നു മു​ക​ളി​ല്‍ വെ​ച്ചും ഇ​ല​ക്ട്രി​ക് ലൈ​ന്‍, കേ​ബി​ളി​ന്‍റെ ചു​വ​ട് എ​ന്നി​ട​ങ്ങ​ളി​ല്‍ വെ​ച്ചും പ​ട​ക്കം പൊ​ട്ടി​ക്കു​ക​യോ ക​ത്തി​ക്കു​ക​യോ ചെ​യ്യ​രു​ത്. പ​ട​ക്കം​പൊ​ട്ടി​ക്കു​ന്നി​ട​ത്ത് മു​തി​ര്‍ന്ന​വ​രു​ടെ സാ​ന്നി​ദ്ധ്യ​മു​ണ്ടാ​വ​ണം. പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ അ​തി​നു മു​മ്പാ​യി ഒ​രു ബ​ക്ക​റ്റി​ല്‍ വെ​ള്ളം ക​രു​തു​ന്ന​ത് ന​ല്ല​താ​ണ്. ക​ത്തി​ച്ചു ക​ഴി​ഞ്ഞ പ​ട​ക്ക​ങ്ങ​ള്‍ ഇ​തി​ല്‍ ഇ​ടു​ക. വ​ല്ല തീ​പി​ടു​ത്ത​മോ മ​റ്റോ ഉ​ണ്ടാ​യാ​ല്‍ കെ​ടു​ത്താ​നും ഈ ​വെ​ള്ളം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​വ​രും അ​തു കാ​ണു​ന്ന​വ​രും വ​സ്ത്ര​ധാ​ര​ണ​ത്തി​ല്‍ അ​ല്‍പം ശ്ര​ദ്ധി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. പോ​ളി​സ്റ്റ​ര്‍, നൈ​ലോ​ണ്‍, സി​ല്‍ക്ക് തു​ട​ങ്ങി എ​ളു​പ്പം തീ​പി​ടി​ക്കു​ന്ന തു​ണി​കൊ​ണ്ടു​ള്ള വ​സ്ത്ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക. കോ​ട്ട​ണ്‍ സാ​രി​ത്തു​മ്പും ചു​രി​ദാ​ര്‍ ഷാ​ളു​മൊ​ക്കെ പ​ട​ക്ക​വും ക​മ്പി​ത്തി​രി​യു​മൊ​ക്കെ ക​ത്തി​ക്കു​ന്ന​വ​ര്‍ പി​ന്‍ ചെ​യ്ത് ഒ​തു​ക്കി വ​യ്ക്കു​ക.
കൈ​യി​ല്‍ പി​ടി​ച്ച് പ​ട​ക്കം ക​ത്തി​ച്ചെ​റി​യു​ന്ന​ത് അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തും. നീ​ള​മു​ള്ള ഒ​രു വ​ടി​യു​ടെ അ​റ്റ​ത്ത് കെ​ട്ടി​യ ക​യ​ര്‍ത്തു​ണ്ടു ക​ത്തി​ച്ച് പ​ട​ക്ക​ത്തി​നു തീ ​കൊ​ടു​ക്കാം. പൊ​ട്ടു​ന്ന പ​ട​ക്ക​ങ്ങ​ള്‍ മു​ക​ളി​ല്‍ മു​ഖം വ​ര​ത്ത​ക്ക​വി​ധം കു​നി​ഞ്ഞു നി​ന്ന് തീ​കൊ​ളു​ത്ത​രു​ത്. സു​ര​ക്ഷി​ത​മാ​യ അ​ക​ല​ത്തി​ല്‍ കെ​ട്ടി​ത്തൂ​ക്കി​യ ശേ​ഷ​മേ മാ​ല​പ്പ​ട​ക്ക​ത്തി​നും ഓ​ല​പ്പ​ട​ക്ക​ത്തി​നു തീ​ക്കൊ​ളു​ത്താ​വൂ. പ​ട​ക്ക​ങ്ങ​ള്‍ തീ ​പി​ടി​ച്ചു​പൊ​ട്ടാ​തെ കി​ട​ക്കു​ന്ന​വ ഓ​ടി​ച്ചെ​ന്ന് എ​ടു​ത്ത് പ​രി​ശോ​ധി​ക്ക​രു​ത്. അ​വ വീ​ണ്ടും പൊ​ട്ടി​ത്തെ​റി​ച്ചേ​ക്കാം. അ​ല്പം വെ​ള്ള​മൊ​ഴി​ച്ച ശേ​ഷം മാ​ത്രം അ​വ എ​ടു​ത്ത് മാ​റ്റി​യാ​ല്‍ മ​തി.
ക​മ്പി​ത്തി​രി​യും മ​ത്താ​പ്പും ക​യ​റു​പി​രി​യു​മൊ​ക്കെ ത​മാ​ശ​യ്ക്കാ​യി പോ​ലും മ​റ്റു​ള്ള​വ​രു​ടെ മു​ഖ​ത്തി​നു നേ​രെ വീ​ശ​രു​ത്. തീ​രെ ചെ​റി​യ കു​ട്ടി​ക​ളെ​യും വൃ​ദ്ധ​ജ​ന​ങ്ങ​ളെ​യും പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന സ്ഥ​ല​ത്ത് നി​റു​ത്ത​രു​ത്.
പ​ട​ക്കം പൊ​ട്ടി​ച്ച​തി​ന് ജ​യി​ലി​ല്‍ പോ​യ ശാ​സ്ത്ര​ജ്ഞ​ന്‍
ക​രി​മ​രു​ന്നു ഗ​വേ​ഷ​ണ​ങ്ങ​ളി​ല്‍ ഹ​രം ക​ണ്ടെ​ത്തി​യ ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്നു റോ​ജ​ര്‍ ബേ​ക്ക​ന്‍ എ​ന്ന പാ​തി​രി. ആ​റു​ഭാ​ഗം നൈ​റ്റ​റും അ​ഞ്ചു​ഭാ​ഗം വീ​തം ക​രി​പ്പൊ​ടി​യും ഗ​ന്ധ​ക​വും കൂ​ട്ടി​ച്ചേ​ര്‍ത്ത് ഇ​ടി​യും മി​ന്ന​ലു​മു​ണ്ടാ​ക്കാം എ​ന്ന​ദ്ദേ​ഹം ക​ണ്ടെ​ത്തി. ത​ള്ള​വി​ര​ല്‍ വ​ലി​പ്പ​ത്തി​ലു​ള്ള ക​രി​മ​രു​ന്ന് തു​റ​ന്ന പാ​ത്ര​ത്തി​ല്‍ വെ​ച്ചു ക​ത്തി​ച്ചാ​ല്‍ തി​ള​ക്ക​മു​ണ്ടാ​കു​മെ​ന്നും ഒ​തു​ക്കി​പ്പൊ​തി​ഞ്ഞു ക​ത്തി​ച്ചാ​ല്‍ ഇ​ടി​വെ​ട്ടു​ന്ന​തി​ലും കി​ടി​ല​മു​ള്ള ശ​ബ്ദ​വും പൊ​ട്ടി​ത്തെ​റി​യു​മു​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം എ​ഴു​തി. റോ​ജ​ര്‍ ബേ​ക്ക​ന്‍ന്‍റെ ക​രി​മ​രു​ന്നു ഗ​വേ​ഷ​ണ​ങ്ങ​ള്‍ ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന പ​ള്ളി അ​ധി​കാ​രി​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന് 10 വ​ര്‍ഷ​ത്തെ ത​ട​വു​ശി​ക്ഷ ന​ല്‍കി. ഏ​ക​ദേ​ശം ആ​യി​രം വ​ര്‍ഷം മു​മ്പ് റോ​ജ​ര്‍ ബേ​ക്ക​ര്‍ ക​ണ്ടെ​ത്തി​യ ശാ​സ്ത്ര​വ​സ്തു​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ത്ത​ന്നെ​യാ​ണ് ഇ​ന്നും പ​ട​ക്ക​ങ്ങ​ളും മ​ത്താ​പ്പും ക​മ്പി​ത്തി​രി​യു​മൊ​ക്കെ ഉ​ണ്ടാ​ക്കു​ന്ന​ത്.
പ​ട​ക്കം പൊ​ട്ടു​ന്ന​തി​ന്‍റെ ര​സ​ത​ന്ത്രം
പ​ന​യോ​ല ഉ​ണ​ക്കി ഒ​ര​ടി നീ​ള​ത്തി​ല്‍ കീ​റി​യെ​ടു​ത്ത തു​ണ്ടി​ല്‍ ഒ​രു ക​ട​ലാ​സ് തു​ണ്ട് വെ​ച്ച് അ​തി​ല​ല്പം വെ​ടി​മ​രു​ന്നും ഒ​രു തി​രി​യും വെ​ച്ച് നാ​ല​ഞ്ചു​മ​ട​ക്കാ​ക്കി അ​ഗ്രം കു​മ്പി​ള്‍കു​ത്തി​യാ​ണ​ല്ലോ ഓ​ല​പ്പ​ട​ക്കം ഉ​ണ്ടാ​ക്കു​ന്ന​ത്. പ​ട​ക്ക​ത്തി​ന്‍റെ തി​രി​ക്ക് തീ ​കൊ​ടു​ക്കു​മ്പോ​ള്‍ കു​മ്പി​ളി​ലെ വെ​ടി​മ​രു​ന്നി​ന് തീ​പ്പി​ടി​ക്കു​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യ താ​പ​മോ​ച​ക പ്ര​വ​ര്‍ത്ത​നം ന​ട​ക്കു​ന്നു. ഈ ​താ​പ​ത്തി​ല്‍ ഇ​ന്ധ​ന​ങ്ങ​ളാ​യ ഗ​ന്ധ​ക​വും ക​രി​പ്പൊ​ടി​യും ഉ​ഗ്ര​മാ​യി ക​ത്തു​ന്നു. ഇ​തി​നു വേ​ണ്ടു​ന്ന ഓ​ക്സി​ജ​നും ചൂ​ടാ​യ പൊ​ട്ടാ​സ്യം നൈ​ട്രേ​റ്റും പു​റ​ത്തു വി​ടു​ന്നു. ഇ​തോ​ടെ അ​ത്യു​ഗ്ര താ​പ​വും ഉ​യ​ര്‍ന്ന തോ​തി​ല്‍ വാ​ത​ക​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു. വാ​ത​ക​ങ്ങ​ളു​ടെ മ​ര്‍ദ്ദ​ത്തി​ല്‍ ഓ​ല​പ്പൊ​തി പൊ​ട്ടി​ത്തെ​റി​ച്ച് ശ​ബ്ദ​മു​ണ്ടാ​കു​ന്നു.
പ​ട​ക്കം പൊ​ട്ടു​മ്പോ​ള്‍ എ​ന്തൊ​ക്കെ പു​റ​ത്തു വ​രു​ന്നു​ണ്ടെ​ന്ന​റി​യാ​മോ? ഹൈ​ഡ്ര​ജ​ന്‍, നൈ​ട്ര​ജ​ന്‍, മീ​ഥേ​യ്ന്‍, കാ​ര്‍ബ​ണ്‍മോ​ണോ​ക്സൈ​ഡ്, കാ​ര്‍ബ​ണ്‍ഡ​യോ​ക്സൈ​ഡ് എ​ന്നീ വാ​ത​ക​ങ്ങ​ളും കാ​ര്‍ബ​ണും ഗ​ന്ധ​ക​വു​മ​ട​ങ്ങി​യ ഖ​ര​പ​ദാ​ര്‍ത്ഥ​ങ്ങ​ളും.
ഗി​ന്ന​സി​ലി​ടം പി​ടി​ച്ച പ​ട​ക്കം പൊ​ട്ടി​ക്ക​ല്‍
കു​വൈ​റ്റി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യു​ടെ 50ാം വാ​ര്‍ഷി​കാ​ഘോ​ഷ​വേ​ള​യി​ല്‍ 77282 അ​മി​ട്ടു​ക​ള്‍ പൊ​ട്ടി​ച്ച റെ​ക്കോ​ഡ് ഗി​ന്ന​സ് ബു​ക്കി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി.
കേ​ര​ള​ത്തെ പ​ട​ക്കം​പൊ​ട്ടി​ച്ച് ഞെ​ട്ടി​ച്ച ഗാ​മ
1498ല്‍ ​കോ​ഴി​ക്കോ​ട്ട് ക​പ്പ​ലി​റ​ങ്ങി​യ വാ​സ്ഗോ​ഡ​ഗാ​മ സാ​മൂ​തി​രി​യെ കാ​ണാ​ന്‍ വ​ന്ന​ത് വെ​ടി​മ​രു​ന്നു​മാ​യി​ട്ടാ​ണ്. ഗാ​മ​യു​ടെ അ​ക​മ്പ​ടി​ക്കാ​ര്‍ സാ​മൂ​തി​രി​യു​ടെ വ​സ​തി​യി​ല്‍ വെ​ടി​മ​രു​ന്ന് ക​ത്തി​ച്ച് പൊ​ട്ടി​ച്ച് സാ​മൂ​തി​രി​യെ അ​മ്പ​ര​പ്പി​ച്ചു. കേ​ര​ളം വെ​ടി​മ​രു​ന്നി​ന്‍റെ സ്ഫോ​ട​ന​ശ​ബ്ദം ആ​ദ്യ​മാ​യി കേ​ള്‍ക്കു​ന്ന​ത് അ​ന്നാ​ണ്.
കു​ര​വ​പ്പൂ​വി​ന്‍റെ പ്ര​കാ​ശ​ധാ​ര
കു​ര​വ​പ്പൂ​വി​ന് തീ ​കൊ​ടു​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന താ​പ​വും ചൂ​ട് വാ​ത​ക​വും ക​രി​മ​രു​ന്നി​ല്‍ ചേ​ര്‍ത്ത ടൈ​റ്റാ​നി​യം ക​ണി​ക​ക​ളെ ചൂ​ടാ​ക്കി ഉ​യ​ര്‍ത്തു​ന്നു. ഇ​ത് മു​ക​ള്‍ഭാ​ഗ​ത്തെ ചെ​റി​യ ദ്വാ​ര​ത്തി​ലൂ​ടെ പു​റ​ത്തേ​ക്ക് വ​രു​ന്നു. പു​റ​ത്തെ​ത്തു​ന്ന ടൈ​റ്റാ​നി​യം ക​ണി​ക​ക​ള്‍ വാ​യു​വു​മാ​യി സ​മ്പ​ര്‍ക്ക​ത്തി​ലാ​യി ക​ത്തു​ന്നു. തു​ട​ര്‍ന്ന് പ്ര​കാ​ശം, അ​ള്‍ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ള്‍, ഇ​ന്‍ഫ്രാ​റെ​ഡ് ര​ശ്മി​ക​ള്‍ എ​ന്നി​വ ഉ​ത്സ​ര്‍ജ്ജി​ക്ക​പ്പെ​ടു​ന്നു. ഇ​വ​യെ​ല്ലാം കൂ​ടി ജ്വ​ലി​ച്ചാ​ണ് കു​ര​വ​പ്പൂ​വി​ലെ വ​ര്‍ണ്ണ പ്ര​കാ​ശ​ധാ​ര സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ത്.
വെ​ടി​ക്കെ​ട്ട് കാ​ണാ​ന്‍ പോ​കു​മ്പോ​ള്‍
“ ഒ​രു കാ​ര​ണ​വ​ശാ​ലും പ​ട​ക്ക​ങ്ങ​ള്‍ നി​ര​ത്തി​വെ​ച്ചി​ട​ത്തേ​ക്ക് പോ​ക​രു​ത്.
“ വെ​ടി​ക്കെ​ട്ടു ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന​ടു​ത്ത് പു​ക​വ​ലി​ക്കാ​നോ,
വാ​ര്‍ത്താ വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​നോ പാ​ടു​ള്ള​ത​ല്ല.
“ പൊ​ട്ടാ​തി​രു​ന്ന അ​മി​ട്ടു​കു​റ്റി​ക​ളും മ​റ്റും 20 മി​നി​റ്റി​നു ശേ​ഷ​മേ
നി​ര്‍വീ​ര്യ​മാ​ക്കാ​വൂ.
“ ചാ​ഞ്ഞും മ​ല​ര്‍ന്നു കി​ട​ന്നും വെ​ടി​ക്കെ​ട്ട് കാ​ണ​രു​ത്.
“ ക​ഴി​യു​ന്ന​ത്ര ദു​രെ നി​ന്നു മാ​ത്രം വീ​ക്ഷി​ക്കു​ക.
“ വെ​ടി​ക്കെ​ട്ടു ന​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലെ ക​ണ്ണാ​ടി ജ​ന​ലു​ക​ള്‍
തു​റ​ന്നി​ട​ണം.
ഇ​വ ചെ​യ്യ​രു​ത്
* കൈ​യി​ല്‍ വ​ച്ച് പ​ട​ക്കം പൊ​ട്ടി​ക്ക​രു​ത്
* പ​ട​ക്ക​ത്തി​ന്‍റെ മു​ക​ളി​ലേ​ക്ക് കു​നി​ഞ്ഞു നില്‍ക്കരു​ത്.
* പ​ട​ക്ക​ങ്ങ​ള്‍ പാ​ത്ര​ത്തി​ല്‍ വെ​ച്ച് ക​ത്തി​ക്ക​രു​ത്.
* ക​ത്തി​പ്പി​ടി​ക്കാ​ത്ത പ​ട​ക്ക​ത്തി​ന​രി​കെ പോ​ക​രു​ത്.
* പൊ​ട്ടാ​ത്ത പ​ട​ക്ക​മെ​ടു​ത്ത് തി​രി​ച്ചും മ​റി​ച്ചും പ​രി​ശോ​ധി​ക്ക​രു​ത്.
* വീ​ട്ടി​ല്‍ വെ​ച്ച് പ​ട​ക്കം ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്ക​രു​ത്.
* ഒ​രു കാ​ര​ണ​വ​ശാ​ലും കൊ​ച്ചു​കു​ട്ടി​ക​ള്‍ക്ക് പ​ട​ക്കം കൊ​ടു​ക്ക​രു​ത്.
* പ​ട​ക്കം ക​ത്തി​ച്ച് മ​റ്റു​ള്ള​വ​രു​ടെ നേ​രെ നീ​ക്കു​ക​യോ എ​റി​യു​ക​യോ ചെ​യ്യ​രു​ത്.
* ക​ത്തി​ച്ച ക​മ്പി​ത്തി​രി​ക​ള്‍ കൊ​ച്ചു​കു​ഞ്ഞു​ങ്ങ​ള്‍ വാ​യി​ലി​ടാ​ന്‍ ഇ​ട​യാ​ക​രു​ത്.
* പ​ട​ക്ക​ങ്ങ​ളു​ടെ അ​ടു​ത്ത് വെ​ച്ച് ക​മ്പി​ത്തി​രി ക​ത്തി​ക്ക​രു​ത്.
* ക​മ്പി​ത്തി​രി​യു​ടെ ക​മ്പി ക​ണ്ണി​ല്‍ക്കൊ​ള്ളാ​തെ ക​രു​തു​ക.
* ക​ത്തു​ന്ന മെ​ഴു​കു​തി​രി​യു​ടെ​യും വി​ള​ക്കി​ന്‍റെ​യും അ​രി​കി​ല്‍ പ​ട​ക്കം വ​യ്ക്ക​രു​ത്.
* പ​ട​ക്കം പോ​ക്ക​റ്റി​ല്‍ കൊ​ണ്ടു​ന​ട​ക്ക​രു​ത്.
* ഇ​ടു​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ വെ​ച്ച് പ​ട​ക്കം പൊ​ട്ടി​ക്ക​രു​ത്.
* ഞാ​ന്നു കി​ട​ക്കു​ന്ന വ​സ്ത്ര​ങ്ങ​ള്‍, പോ​ളി​സ്റ്റ​ര്‍, നൈ​ലോ​ണ്‍ എ​ന്നി​വ കൊ​ണ്ടു​ള്ള
കു​പ്പാ​യം ധ​രി​ക്ക​രു​ത്.
* ന​ല്ല കാ​റ്റു​ള്ള​പ്പോ​ള്‍ വാ​ണം പോ​ലു​ള്ള പ​റ​ക്കു​ന്ന പ​ട​ക്ക​ങ്ങ​ള്‍ ക​ത്തി​ക്ക​രു​ത്.
* പ​ട​ക്കം ക​ത്തി​ക്കു​മ്പോ​ള്‍ കൈ​മു​ട്ട് മ​ട​ക്കാ​തെ നീ​ള​മു​ള്ള തി​രി ഉ​ഫ​യോ​ഗി​ക്കു​ക.
പ​ട​ക്കം കൊ​ണ്ട് പൊ​ള്ള​ലേ​റ്റാ​ല്‍
* പൊ​ള്ള​ലു​ണ്ടാ​യാ​ല്‍ ആ ​ഭാ​ഗ​ത്ത് ധാ​ര​യാ​യി വെ​ള്ളം ഒ​ഴി​ക്കു​ക.
* സാ​ര​മാ​യ പൊ​ള്ള​ലാ​ണെ​ങ്കി​ല്‍ തീ ​കെ​ടു​ത്തി​യ ശേ​ഷം വ​സ്ത്ര​ങ്ങ​ള്‍ നീ​ക്കി
വൃ​ത്തി​യു​ള്ള തു​ണി​കൊ​ണ്ട് പൊ​തി​യു​ക.
* വേ​ഗ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക.
* ക​ണ്ണി​നു പൊ​ള്ള​ലേ​റ്റാ​ല്‍ 10 മി​നി​ട്ടോ​ളം വെ​ള്ളം ധാ​ര​യാ​യി ഒ​ഴി​ക്കു​ക. ഉ​ട​ന്‍
ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക.