FLASH NEWS
Breaking News
'അമ്മ' എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച
Business

സ്നാപ് ചാറ്റ് സമ്പന്നര്‍ക്കു വേണ്ടി മാത്രമുള്ളതാണ്; ഇന്ത്യയെ പോലെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കില്ലെന്ന് സിഇഓ, പൊങ്കാലയുമായി ട്രോളന്‍മാര്‍

Sunday, Apr 16, 2017,10:59 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: ഇന്ത്യ, സ്‌പെയിന്‍ പോലെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്നാപ് ചാറ്റ് വ്യാപിപ്പിക്കില്ലെന്ന് സിഇഓ ഇവാന്‍ സ്പീഗെല്‍. സ്പീഗെലിന്റെ ഈ ഇന്ത്യാ വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയയില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്.
2015ലാണ് ഇവാന്‍ സ്പീഗെല്‍ ഇങ്ങനെ പറഞ്ഞതെന്ന് വെറൈറ്റി മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആപ്പ് സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. ഇന്ത്യയെയും സ്പെയിനിനെയും പോലുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്നാപ് ചാറ്റിനെ വ്യാപിക്കാമന്‍ താല്‍പര്യമില്ലെന്നായിരുന്നു ഇവാന്‍ സ്പീഗെല്‍ പറഞ്ഞത്.
സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് ട്രോളുകളും ഇവാന്‍ സ്പീഗെലിനെതിരേ രോഷ വാക്കുകള്‍ ഉയര്‍ന്നത്.