FLASH NEWS
Breaking News
നടിയെ അക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയാകില്ല
Bollywood

മോഹൻലാൽ എംടി ചിത്രത്തിന്‍റെ പേര് മഹാഭാരതം; മുതൽമുടക്ക് 1000 കോടി

Monday, Apr 17, 2017,15:21 IST By മെട്രൊ വാർത്ത A A A

ഇന്ത്യൻ സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. ഭീമനായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് എംടി വാസുദേവൻ നായരാണ്.  150 മില്ല്യൻ യുഎസ് ഡോളറാണ് ചിത്രത്തിന്‍റെ ചെലവ് പ്രതീക്ഷിക്കുന്നത്.

പ്രമുഖ വ്യവസായി ബിആർ ഷെട്ടി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യചിത്രസംവിധായകൻ വിഎ ശ്രീകുമാർ മേനോനാണ്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രം അടുത്ത വർഷം ആരംഭിക്കും. 2020 ലാണ് റിലീസ് പ്രതീക്ഷിക്കുന്നത്.

രണ്ട് ഭാഗങ്ങളായാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തുക. ആദ്യഭാഗം റിലീസ് ചെയ്ത് 90 ദിവസത്തിനുള്ളിൽ രണ്ടാം ഭാഗവും റിലീസ് ചെയ്യും. മലയാളത്തിന് പുറമെ ഹിന്ദി ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ, ഭാഷകളിലും സിനിമ ചിത്രീകരിക്കുന്നുണ്ട്.

മലയാളത്തിന് പുറമെ ഹോളിവുഡിൽ നിന്നും പ്രമുഖർ ചിത്രത്തിൽ അണി നിരക്കും. ഓസ്കാർ അവാർഡ് ജേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സംഘമാകും ചിത്രത്തിന്‍റെ അണിയറയിൽ ഉണ്ടാകുക.