FLASH NEWS
Breaking News
ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി
kerala

ശബരിമലയിലെ യുവതികളുടെ പ്രവേശനം; ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

Monday, Apr 17, 2017,11:10 IST By സ്വന്തം ലേഖകൻ A A A

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ സന്ദര്‍ശനം നടത്തിയെന്ന രീതിയില്‍ ഫോട്ടൊകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന്റെ വാസ്തവം അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സിന് നിര്‍ദേശം നല്‍കിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രായപരിധി പാലിച്ചുള്ള സ്ത്രീ പ്രവേശനത്തിന് ശബരിമലയില്‍ തടസമില്ലെന്നും മന്ത്രി പറഞ്ഞു വിഷുവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഈ മാസം 11 നാണ് യുവതികള്‍ സോപാനത്ത് പ്രവേശിച്ചത്. പാലക്കാട് സ്വദേശികളായ ഒരു സംഘം യുവതികളാണ് ശബരിമലയിലെത്തിയത്. പത്തിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കരുതെന്നാണ് വിശ്വാസം. എന്നാല്‍ ഈ യുവതികള്‍ പമ്പയില്‍ നിന്നും തടസ്സങ്ങളൊന്നുമില്ലാതെയാണ് മല കയറിയത് എന്നാണ് ആക്ഷേപം.

കൊല്ലത്ത് വ്യവസായി ആയിട്ടുള്ള ഒരാള്‍ ശബരിമല ദര്‍ശനത്തിന് വിഐപി സൗകര്യം ഒരുക്കി നേട്ടം ഉണ്ടാക്കുന്നുവെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ട്. ആ വ്യക്തിക്കൊപ്പമാണ് യുവതികള്‍ എത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.