FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Sports

വിദേശ താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ ഗു​ജ​റാ​ത്തി​നും ബാംഗ്ലൂരിനും പി​ഴ​ച്ചു: സു​നി​ൽ ഗ​വാ​സ്ക​ർ

Tuesday, Apr 18, 2017,14:48 IST By സ്വന്തം ലേഖകൻ A A A

മി​ക്ക​വാ​റും ഐ​പി​എ​ൽ ടീ​മു​ക​ളും ചി​ന്തി​ക്കു​ന്ന​ത് ഹോം ​ഗ്രൗ​ണ്ടു​ക​ളാ​ണ് അ​വ​ർ​ക്ക് ഭാ​ഗ്യം കൊ​ണ്ടു​വ​രു​ന്ന​തെ​ന്നാ​ണ്. ഹോം ​സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​രെ തോ​ൽ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഹോം ​ടീ​മു​ക​ൾ ഉ​റ​ച്ച് വി​ശ്വ​സി​ക്കു​ന്നു. സ്വ​ന്തം ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ചെ​ണ്ണം വി​ജ​യി​ക്കാ​ൻ സാ​ധി​ച്ചാ​ൽ നോ​ക്കൗ​ട്ട് റൗ​ണ്ടി​ൽ ക​ട​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. കു​റ​ച്ച് സീ​സ​ണു​ക​ൾ​ക്ക് ഹൈ​ദ​രാ​ബാ​ദ് ടീം ​തു​ട​ർ​ച്ച​യാ​യി ഹോം​ഗ്രൗ​ണ്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യു​ണ്ടാ​യി. തു​ട​ർ​ന്ന് അ​വ​രു​ടെ ആ​രാ​ധ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്, നാ​ട്ടി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് മ​റ്റൊ​രു ഗ്രൗ​ണ്ട് ക​ണ്ടെ​ത്ത​മെ​ന്നാ​ണ്.

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ, ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം പ​രാ​ജ​യ​പ്പെ​ടു​ക​യു​ണ്ടാ​യി. ആ​ദ്യം, മും​ബൈ ഇ​ന്ത്യ​ൻ​സി​നോ​ടാ​യി​രു​ന്നു പ​രാ​ജ​യം. റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് നേ​ടി​യ സ്കോ​ർ അ​വ​ർ​ക്ക് സം​ര​ക്ഷി​ച്ച് നി​ർ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ പൂ​നെ​യോ​ടും അ​വ​ർ പ​രാ​ജ​യ​പ്പെ​ട്ടു. പൂ​നെ ഉ​യ​ർ​ത്തി​യ സ്കോ​റും റോ​യ​ൽ​ച​ല​ഞ്ചേ​ഴ്സി​ന് മ​റി​ക​ട​ക്കാ​നാ​യി​ല്ല. ബാം​ഗ്ലൂ​രി​ന്‍റെ ബൗ​ളി​ങ് നി​ര ഫോ​മി​ല​ല്ല എ​ന്ന​ത് ത​ന്നെ​യാ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം. മാ​ത്ര​മ​ല്ല, അ​വ​രു​ടെ പേ​രു​കേ​ട്ട ബാ​റ്റി​ങ് നി​ര തി​ള​ങ്ങാ​തെ പോ​കു​ന്ന​തും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു. പൂ​നെ​യ്ക്കെ​തി​രേ​യും ദ​യ​നീ​യ​മാ​യി​രു​ന്നു ബാം​ഗ്ലൂ​ർ ബാ​റ്റി​ങ് നി​ര​യു​ടെ പ്ര​ക​ട​നം. നാ​ല് ഓ​വ​ർ​സീ​സ് താ​ര​ങ്ങ​ലെ മാ​ത്ര​മാ​ണ് ടീ​മി​ൽ അ​നു​വ​ദി​ക്കു​ക. ബൗ​ളി​ങ് നി​ര ശ​ക്തി​പ്പെ​ടു​ത്തു​ന്നി​ത് വേ​ണ്ടി​യാ​ണ് സാ​മു​വേ​ൽ ബ​ദ്രി​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ക്രി​സ് ഗെ​യ്‌​ലി​ന് സ്ഥാ​നം ന​ഷ്‌​ട​പ്പെ​ടു​ക​യും ചെ​യ്തു. സീ​സ​ൺ പ​ത്തി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ന്നെ ബ​ദ്രി ഹാ​ട്രി​ക് നേ​ട്ടം കൈ​വ​രി​ക്കു​ക​യും ചെ​യ്തു. ത​ന്നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നോ​ട് നീ​തി പു​ല​ർ​ത്തു​ന്ന പ്ര​ക​ട​നം. എ​ന്നാ​ൽ മ​റ്റൊ​രു കാ​ര്യം കൂ​ടി അ​ന്ന് വ്യ​ക്ത​മാ​യി. വി​രാ​ട് കോ​ഹ്‌​ലി​യൊ എ​ബി ഡി ​വി​ല്ലി​യേ​ഴ്സോ തി​ള​ങ്ങാ​തെ പോ​യാ​ൽ ബാം​ഗ്ലൂ​രി​ന് വ​ലി​യ സ്കോ​റു​ക​ൾ നേ​ടാ​ൻ സാ​ധി​ക്കി​ല്ല. അ​വ​ർ​ക്ക് കേ​ദാ​ർ ജാ​ദ​വ്, ഷെ​യ്ൻ വാ​ട്സ​ൺ, സ്റ്റു​വ​ർ​ട്ട് ബി​ന്നി എ​ന്നി​ങ്ങ​നെ വ​മ്പ​ന​ടി​ക്കാ​ർ ടീ​മി​ലു​ണ്ടെ​ങ്കി​ലും ടീ​മി​ന് ആ​വ​ശ്യ​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ അ​വ​ർ​ക്ക് മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല.
ഓ​വ​ർ​സീ​സ് താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഗു​ജ​റാ​ത്ത് ല​യ​ൺ​സി​നും ഇ​തേ പി​ഴ​വ് സം​ഭ​വി​ച്ചു. ആ​ൻ​ഡ്രൂ ടൈ ​മി​ക​ച്ച താ​ര​മാ​ണ്. സാ​മു​വ​ൽ ബ​ദ്രി ബാം​ഗ്ലൂ​രി​ന് എ​ങ്ങ​നെ​യാ​ണോ അ​തു​പോ​ലെ​യാ​ണ് ടൈ ​ഗു​ജ​റാ​ത്തി​ന്. ഗു​ജ​റാ​ത്തി​ന്‍റെ ബൗ​ള​ർ​മാ​ർ​ക്ക് പ്രാ​യ​മേ​റി​യ​ത് പോ​ലെ​യാ​ണ് തോ​ന്നു​ന്ന​ത്. പ്ര​വീ​ൺ കു​മാ​റും മു​നാ​ഫ് പ​ട്ടേ​ലും ത​ക​ർ​പ്പ​ൻ ബൗ​ള​ർ​മാ​രാ​ണ്. എ​ന്നാ​ൽ പ്രാ​യ​മേ​റു​ന്തോ​റും അ​വ​രു​ടെ പേ​സ് കു​റ​ഞ്ഞ് വ​രു​ന്നു. ഇ​തോ​ടെ ബാ​റ്റ്സ്മാ​ന് അ​നാ​യാ​സം സ്കോ​ർ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കും. പ്ര​വീ​ൺ കു​മാ​ർ ഇ​പ്പോ​ഴും അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും പ​ന്ത് സ്വി​ങ് ചെ​യ്യി​ക്കു​ന്നു. എ​ന്നാ​ൽ വേ​ഗ​ത്തി​ൽ പ​ന്തെ​റി​യാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് കൃ​ത്യ​ത ന​ഷ്‌​ട​പ്പെ​ടു​ന്നു​വെ​ന്നു​ള്ള​താ​ണ് പ്ര​ശ്നം. മ​ക്ക​ല്ലം, റെ​യ്ന, ഡ്വെ​യ്ൻ എ​ന്നി​വ​രി​ലൂ​ടെ മി​ക​ച്ച തു​ട​ക്ക​മാ​ണ് അ​വ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. ആ​രോ​ൺ ഫി​ഞ്ച് ഫി​നി​ഷ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.
ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ടോ​സ് നി​ർ​ണാ​യ​ക​മാ​ണ്. ടോ​സ് നേ​ടു​ന്ന ടീ​മു​ക​ൾ വി​ജ​യി​ക്കു​ന്ന അ​വ​സ്ഥ. മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ൾ ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം. ഇ​തോ​ടെ മ​ത്സ​ര​ങ്ങ​ളി​ൽ ആ​ര് ജ​യി​ക്ക​മെ​ന്ന് പ്ര​വ​ചി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം വ​രും.