FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Cinema

നിവിന്‍റെ സഖാവ് സഖാക്കളുടെയും

Tuesday, Apr 18, 2017,14:32 IST By titto A A A

നിവിന്‍ പോളിയെന്ന നടന്‍റെ വളര്‍ച്ചാഘട്ടത്തിലെ ഒരു ഏടാണ് സഖാവിലെ കൃഷ്ണന്‍.
സമീപകാല മലയാളസിനിമയില്‍ ഏറ്റവും അവസാനം രാഷ്ട്രീയം പറഞ്ഞെത്തിയത് മെക്‌സിക്കന്‍ അപാരതയാണ്. പിന്നാലെയാണ് സിദ്ധാര്‍ത്ഥ് ശിവയുടെ സഖാവ് എത്തുന്നത്. രണ്ടിലും പശ്ചാത്തലമാകുമ്മത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും

പാര്‍ട്ടിയുടെ രീതിശാസ്ത്രങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന സഖാക്കളുടെയും പാര്‍ട്ടിയെ എങ്ങനെ നേട്ടത്തിന് ഉപയോഗിക്കാമെന്ന് ചിന്തിക്കുന്നവരുടെയും ആകെത്തുകയാണ് സഖാവ് എന്ന സിനിമ. ചിത്രം തിയറ്ററുകളിലെത്തിയത് മുതൽ പാർട്ടി സ്റ്റഡി ക്ലാസെന്ന ആക്ഷേപം ചിലർ ഉയർത്തുന്നുണ്ടെങ്കിലും ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്താകണമെന്ന് കൃഷ്ണന്‍റെ ജീവിതത്തിലൂടെ പഠിപ്പിക്കുകയാണ് സംവിധായകൻ.

മരണം മുന്നിൽ വന്ന് നിൽക്കുമ്പോഴും ഞാൻ ഒരു സഖാവാടാ എന്ന് വിളിച്ച് പറയാനുളള ചങ്കൂറ്റം അതാണ് കമ്മ്യൂണിസ്റ്റുകാരന്‍റെ കൈ മുതൽ.  കൃഷ്ണന്‍, സഖാവ് കൃഷ്ണകുമാര്‍ എന്നീ രണ്ട് വേഷങ്ങളിലായി നാല് ഗെറ്റപ്പുകളിലാണ് നിവിന്‍ പോളിയെത്തുന്നത്.കരിയറിലെ ഏറ്റവും ശക്തമായ വേഷങ്ങളിലൊന്ന് കൂടിയാണ് നിവിന്‍റെ സഖാവ് കൃഷ്ണന്‍.

മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ നിരവധി തവണ കമ്മ്യൂണിസ്റ്റ് നേതാക്കളായി സ്‌ക്രീനില്‍ വിലസിയിട്ടുണ്ടെങ്കിലും ആഴത്തില്‍ പ്രേക്ഷക ഹൃദയത്തിലേക്ക് പതിപ്പിക്കാനാവില്ല നിവിന്‍റെ കൃഷ്ണനെ. അടിമകൾ ഉടമകൾ, ലാൽ സലാം, രക്തസാക്ഷികൾ സിന്ദാബാദ്  തുടങ്ങിയ രാഷ്ട്രീയചിത്രങ്ങളിലെ തീവ്രത തിരക്കഥയിൽ ഇല്ലാതെ പോയതാകാം ഇതിന് കാരണം.

ആര്‍ജവമുള്ള പ്രകടനം നിവിന്‍ നടത്തുമ്പോഴും അതിനൊത്ത തിരക്കഥ സൃഷ്ടിക്കാൻ സംവിധായകൻ കൂടിയായ സിദ്ധാർത്ഥ് ശിവയ്ക്ക് ആ‍യിട്ടില്ല. രണ്ട് മണിക്കൂര്‍ 44 മിനിട്ടാണ് സിനിമ.

കൃഷ്ണകുമാറിലൂടെയാണ് കഥയുടെ ആരംഭം.സംഘടനയുടെ യുവജനനേതാണ് ഇയാള്‍. ഏത വിധേനയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തന്‍റെ പേര് എത്തിക്കുക. ഒരു എംഎല്‍എയും എംപിയുമായി മാറണമെന്നാണ് അയാളുടെ ആഗ്രഹം. അവര്‍ക്ക് മാത്രമാണ് പാര്‍ട്ടിയില്‍ സ്ഥാനം എന്ന് വിശ്വസിക്കുന്നവന്‍.
എന്നാല്‍ ഇയാളുടെ ജീവിതത്തിലേക്ക് സഖാവ് കൃഷ്ണന്നെന്ന തികഞ്ഞ മനുഷ്യസ്നേഹിയായ മനുഷ്യൻ ആകസ്മികമായി എത്തുന്നതോടെ ഇയാൾക്കുണ്ടാകുന്ന തിരിച്ചറിവ് കൂടിയാണ് സിനിമ    പീരുമേഡിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയും ചിത്രം ചര്‍ച്ച ചെയ്യുന്നു.

സമീപകാലത്തെ മൂന്നാറിലെ അനധികൃത കയ്യേറ്റവും തോട്ടം തൊഴിലാളികളുടെ നിലവിലെ അവസ്ഥയും പ്രതിപാദിക്കുന്ന സിനിമയിൽ താരങ്ങളെല്ലാം മികച്ച അഭിനയം ആണ് കാഴ്ച വെച്ചിരിക്കുന്നത്.

ഐശ്യര്യാ രാജേഷ്, അപര്‍ണ ഗോപിനാഥ്, ഗായതി സുരേഷ്, സുധീഷ്, ബിനു പപ്പു, പ്രേംകുമാര്‍, ടോണി ലുക്ക് മണിയന്‍പിള്ള രാജു തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.