FLASH NEWS
Breaking News
മണി പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പുപറയണം: സിപിഐ
Articles

ഇ​താ വീ​ണ്ടും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്

Wednesday, Apr 19, 2017,8:52 IST By ജ്യോ​തി​ഷ് കു​മാ​ർ മ​ല​യാ​ല​പ്പു​ഴ A A A

മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ കു​ഞ്ഞാ​ലി​ക്കു​ട്ടി ലോ​ക്സ​ഭ​യി​ലെ​ത്തു​മ്പോ​ൾ മ​റ്റൊ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ച​ർ​ച്ച​യി​ലേ​ക്കു നീ​ങ്ങു​ന്നു കേ​ര​ളം. ഏ​ഴു ത​വ​ണ കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ഞ്ഞാ​ലി​ക്കു​ട്ടി, എം​എ​ല്‍എ സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​തോ​ടെ അ​ദ്ദേ​ഹം പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന വേ​ങ്ങ​ര അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​മാ​യി വ​രും. ഒ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മ​റ്റൊ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു കാ​ര​ണ​മാ​കു​ന്നു എ​ന്ന​ർ​ഥം. മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഏ​ഴു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും മു​ന്നി​ലെ​ത്തി​യ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷം ന​ൽ​കി​യ​തു വേ​ങ്ങ​ര ത​ന്നെ​യാ​ണ്. എ​ൽ​ഡി​എ​ഫി​നെ​ക്കാ​ൾ 40,529 വോ​ട്ട് അ​ധി​കം. വേ​ങ്ങ​ര​യി​ലെ ഈ ​വ​മ്പ​ൻ ഭൂ​രി​പ​ക്ഷം അ​ടു​ത്ത ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​റ​ങ്ങു​മ്പോ​ൾ യു​ഡി​എ​ഫി​നു വ​ലി​യ ആ​ശ്വാ​സ​മാ​ണ്.

കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്ക് ഇ​തു​വ​രെ 53 ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളാ​ണു ന​ട​ന്നി​ട്ടു​ള്ള​ത്. ഒ​രി​ക്ക​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​തെ​യും പോ​യി. 2005ല്‍ ​എ.​കെ. ആ​ന്‍റ​ണി മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​പ്പോ​ള്‍ ഉ​മ്മ​ൻ ചാ​ണ്ടി ആ ​സ്ഥാ​ന​ത്തേ​ക്കു വ​ന്നു. ചേ​ര്‍ത്ത​ല എം​എ​ല്‍എ ആ​യി​രു​ന്ന ആ​ന്‍റ​ണി ഏ​റെ താ​മ​സി​യാ​തെ രാ​ജ്യ​സ​ഭാം​ഗ​മാ​യി. പ​ക്ഷേ, സ​ര്‍ക്കാ​രി​ന്‍റെ കാ​ലാ​വ​ധി തി​ക​യാ​ന്‍ ഏ​റെ സ​മ​യം ബാ​ക്കി​യി​ല്ലാ​ത്ത​തി​നാ​ല്‍ ചേ​ര്‍ത്ത​ല​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്നി​ല്ല.
എ.​കെ. ആ​ന്‍റ​ണി​യും ഇ.​കെ. നാ​യ​നാ​രും എം​എ​ല്‍എ​മാ​രാ​കാ​തെ ര​ണ്ടു ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യി. അ​വ​ര്‍ക്ക് നി​യ​മ​സ​ഭാ സാ​മാ​ജി​ക​രാ​കാ​ന്‍ വേ​ണ്ടി ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​ത്ഭു​ത​ങ്ങ​ള്‍ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന എ​തി​ര്‍ സ്ഥാ​നാ​ര്‍ഥി ജ​യി​ച്ചാ​ലും നി​യ​മ​സ​ഭ​യി​ലെ​ത്ത​ണ​മെ​ന്നി​ല്ല. ആ​ന്‍റ​ണി​ക്കെ​തി​രേ മു​സ്‌​ലിം ലീ​ഗി​ന്‍റെ കോ​ട്ട​യാ​യ തി​രൂ​ര​ങ്ങാ​ടി​യി​ല്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ ഇ​ട​തു സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍ഥി ഡോ. ​എ​ന്‍. എ. ​ക​രീം അ​ക്കാ​ര്യം പൊ​തു​യോ​ഗ​ത്തി​ല്‍ ത​ന്നെ പ​റ​ഞ്ഞു. ഞാ​ന്‍ ജ​യി​ച്ചാ​ലും എം​എ​ല്‍എ ആ​കി​ല്ല! മു​ഖ്യ​മ​ന്ത്രി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റാ​ല്‍ മ​ന്ത്രി​സ​ഭ പി​രി​ച്ചു​വി​ടാ​ന്‍ ഗ​വ​ര്‍ണ​ര്‍ക്കു ശു​പാ​ര്‍ശ ന​ല്‍കു​ക​യാ​ണു കീ​ഴ്വ​ഴ​ക്കം എ​ന്ന​തു കൊ​ണ്ടാ​ണ് ക​രീം അ​ന്ന​ങ്ങ​നെ പ​റ​ഞ്ഞ​ത്. ഒ​പ്പം നി​യ​മ​സ​ഭ​യും പി​രി​ച്ചു​വി​ട്ടാ​ൽ പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ​ല്ലോ.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റ​വ​ര്‍ ഏ​റെ താ​മ​സി​യാ​തെ രാ​ജ്യ​സ​ഭാം​ഗ​മാ​യി പാ​ര്‍ല​മെ​ന്‍റി​ല്‍ എ​ത്തി​യ ച​രി​ത്രം കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ ഒ​ന്നി​ലേ​റെ​യു​ണ്ട്. ചേ​ര്‍ത്ത​ല​യി​ല്‍ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി.​കെ. ച​ന്ദ്ര​പ്പ​നോ​ടു തോ​റ്റ വ​യ​ലാ​ര്‍ ര​വി​യും ഗു​രു​വാ​യൂ​രി​ല്‍ കു​ഞ്ഞു​മു​ഹ​മ്മ​ദി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട അ​ബ്ദു​ല്‍ സ​മ​ദ്‌ സ​മ​ദാ​നി​യും ഏ​റെ താ​മ​സി​യാ​തെ എം​പി​മാ​രാ​യി. എം​പി ആ​യി​രി​ക്കെ കേ​ര​ള​ത്തി​ല്‍ മ​ന്ത്രി കൂ​ടി ആ​യ​തി​ന്‍റെ റെ​ക്കോ​ഡ് ആ​ര്‍. ബാ​ല​കൃ​ഷ്ണ പി​ള്ള​യ്ക്കു സ്വ​ന്തം.
കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം ഇ​ട​തു​പ​ക്ഷ​ത്തി​നാ​യി​രു​ന്നു. ദേ​വി​കു​ള​ത്ത് 1958 മേ​യ് 16നു ​ന​ട​ന്ന ആ​ദ്യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ലെ റോ​സ​മ്മ പു​ന്നൂ​സ് ഉ​ജ്വ​ല വി​ജ​യം നേ​ടി. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ചു​ക്കാ​ന്‍ പി​ടി​ച്ച ആ​ള്‍ പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി- വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍. 57ലെ ​പ്ര​ഥ​മ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദേ​വി​കു​ളം ദ്വ​യാം​ഗ മ​ണ്ഡ​ല​ത്തി​ലെ ജ​ന​റ​ല്‍ സീ​റ്റി​ല്‍നി​ന്ന് വി​ജ​യി​ച്ച റോ​സ​മ്മ പു​ന്നൂ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ല​ക്‌​ഷ​ന്‍ ട്രി​ബ്യൂ​ണ​ല്‍ അ​സാ​ധു​വാ​ക്കി​യ​തി​നെ തു​ട​ര്‍ന്നാ​യി​രു​ന്നു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ സ്വ​ന്തം സീ​റ്റ് നി​ല​നി​ര്‍ത്തി​യ ഒ​രാ​ൾ കൂ​ടി​യു​ണ്ട്- സി​പി​എ​മ്മി​ലെ പി. ​ജ​യ​രാ​ജ​ന്‍. കൂ​ത്തു​പ​റ​മ്പി​ല്‍നി​ന്ന് 2001ല്‍ ​വി​ജ​യി​യാ​യ അ​ദ്ദേ​ഹം സു​പ്രീം കോ​ട​തി വി​ധി​യെ​ത്തു​ട​ര്‍ന്ന് 2005 ജൂ​ണ്‍ മൂ​ന്നി​ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ട്ട് റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ച്ചു. 45,865 വോ​ട്ടി​നാ​ണ് അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി വോ​ട്ടി​ങ് യ​ന്ത്രം ഉ​പ​യോ​ഗി​ക്കു​ക​യും തു​ട​ര്‍ന്ന് കോ​ട​തി ഇ​ട​പെ​ടു​ക​യും ചെ​യ്ത ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫ​ലം മാ​റി​മ​റി​ഞ്ഞ സം​ഭ​വ​വു​മു​ണ്ട്. 1982ല്‍ ​ആ​ദ്യ​മാ​യി വോ​ട്ടി​ങ് യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു വോ​ട്ടെ​ടു​പ്പു ന​ട​ന്ന പ​റ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ എ​ന്‍. ശി​വ​ൻ പി​ള്ള (സി​പി​ഐ)​യാ​ണ് ജ​യി​ച്ച​ത്. വോ​ട്ടി​ങ് യ​ന്ത്രം ഉ​പ​യോ​ഗി​ച്ച 50 ബൂ​ത്തു​ക​ളി​ല്‍ വീ​ണ്ടും വോ​ട്ടെ​ടു​പ്പു ന​ട​ത്താ​ന്‍ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തേ​ത്തു​ട​ര്‍ന്ന് 84 മേ​യി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​തി​ര്‍സ്ഥാ​നാ​ര്‍ഥി​യാ​യ കോ​ണ്‍ഗ്ര​സി​ലെ എ.​സി. ജോ​സ് വി​ജ​യി​ച്ചു.
എം​എ​ല്‍എ സ്ഥാ​നം രാ​ജി​വ​ച്ച് അ​തേ സീ​റ്റി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു നേ​രി​ട്ട് പ​രാ​ജ​യ​പ്പെ​ട്ട​യാ​ളാ​ണ് എം. ​കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ര്‍. 1985ല്‍ ​ഉ​ദു​മ​യി​ല്‍ സി​പി​എ​മ്മി​ലെ കെ. ​പു​രു​ഷോ​ത്ത​മ​നോ​ടാ​ണ് ഇ​ദ്ദേ​ഹം തോ​റ്റ​ത്. ഇ.​കെ. നാ​യ​നാ​ര്‍, സി. ​അ​ച്യു​ത മേ​നോ​ന്‍, എ.​കെ. ആ​ന്‍റ​ണി എ​ന്നി​വ​ര്‍ മു​ഖ്യ​മ​ന്ത്രി​മാ​രാ​യി​രു​ന്ന​പ്പോ​ള്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ടു വി​ജ​യി​ച്ച​വ​രാ​ണ്. 96ല്‍ ​മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ള്‍ ത​ല​ശേ​രി​യി​ല്‍നി​ന്ന് 24,501 വോ​ട്ടി​നാ​ണ് നാ​യ​നാ​ര്‍ ച​രി​ത്ര​വി​ജ​യം നേ​ടി​യ​ത്. 70ല്‍ ​കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് സി. ​അ​ച്യു​ത മേ​നോ​ന്‍ വി​ജ​യി​ച്ച​ത്. കെ. ​ക​രു​ണാ​ക​ര​ന്‍ മു​ഖ്യ​മ​ന്ത്രി​പ​ദം രാ​ജി​വ​ച്ച​തി​നെ തു​ട​ര്‍ന്ന് ആ ​സ്ഥാ​നം ഏ​റ്റെ​ടു​ത്ത​പ്പോ​ഴാ​ണ് 1995ല്‍ ​എ.​കെ. ആ​ന്‍റ​ണി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച​ത്. 77ല്‍ ​ക​ഴ​ക്കൂ​ട്ട​ത്തും 95ല്‍ ​തി​രൂ​ര​ങ്ങാ​ടി​യി​ലും. ക​ഴ​ക്കൂ​ട്ട​ത്ത് സി​പി​എ​മ്മി​ലെ പി​ര​പ്പ​ന്‍കോ​ട് ശ്രീ​ധ​ര​ൻ നാ​യ​രെ​യും തി​രൂ​ര​ങ്ങാ​ടി​യി​ല്‍ എ​ല്‍ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ ഡോ.​എ​ന്‍.​എ. ക​രീ​മി​നെ​യു​മാ​ണ് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സി​പി​എ​മ്മി​ലെ കെ. ​അ​നി​രു​ദ്ധ​ന്‍ 1963ൽ ​തി​രു​വ​ന​ന്ത​പു​രം ര​ണ്ടി​ലും 1978ല്‍ ​തി​രു​വ​ന​ന്ത​പു​രം ഈ​സ്റ്റി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ വി​ജ​യി​ച്ചു.
മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു നേ​രി​ട്ട ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് വി​ജ​യി​ച്ചെ​ങ്കി​ൽ കെ. ​മു​ര​ളീ​ധ​ര​ന്‍ തോ​റ്റു. ആ​ന്‍റ​ണി കോ​ണ്‍ഗ്ര​സ് എ​ല്‍ഡി​എ​ഫി​ലാ​യി​രു​ന്ന സ​മ​യ​ത്ത് 1980ലാ​ണ് തൊ​ഴി​ൽ മ​ന്ത്രി​യാ​യി​രു​ന്ന ആ​ര്യാ​ട​ന്‍ നി​ല​മ്പൂ​രി​ല്‍ വി​ജ​യി​ച്ച​ത്. തോ​ൽ​പ്പി​ച്ച​ത് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ. 2004ല്‍ ​വൈ​ദ്യു​തി മ​ന്ത്രി​യാ​യി​രു​ന്ന കെ. ​മു​ര​ളീ​ധ​ര​ന്‍ വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ സി​പി​എ​മ്മി​ലെ എ.​സി. മൊ​യ്തീ​നോ​ടു തോ​റ്റു.
ഇ​തു​വ​രെ മൂ​ന്നി​ട​ത്തു മാ​ത്ര​മാ​ണ് വ​നി​ത​ക​ള്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. 58ല്‍ ​റോ​സ​മ്മ പു​ന്നൂ​സി​നു ശേ​ഷം കോ​ണ്‍ഗ്ര​സി​ലെ സ​ര​സ്വ​തി കു​ഞ്ഞു​കൃ​ഷ്ണ​ന്‍ (1985, ആ​റ്റി​ങ്ങ​ല്‍), എ​ലി​സ​ബ​ത്ത് മാ​മ്മ​ന്‍ മ​ത്താ​യി (2003 തി​രു​വ​ല്ല, കേ​ര​ള കോ​ണ്‍ഗ്ര​സ്) എ​ന്നി​വ​രാ​ണി​വ​ര്‍. സ​ര​സ്വ​തി കു​ഞ്ഞു​കൃ​ഷ്ണ​ന്‍ തോ​റ്റ​പ്പോ​ള്‍ എ​ലി​സ​ബ​ത്ത് വി​ജ​യി​ച്ചു. 1982ല്‍ ​നേ​മ​ത്തും മാ​ള​യി​ലും വി​ജ​യി​ച്ച് മു​ഖ്യ​മ​ന്ത്രി​യാ​യ കെ. ​ക​രു​ണാ​ക​ര​ന്‍ നേ​മം ഒ​ഴി​ഞ്ഞ​തി​നെ തു​ട​ര്‍ന്നു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. സി​പി​എ​മ്മി​ലെ വി.​ജെ. ത​ങ്ക​പ്പ​ന്‍ കോ​ണ്‍ഗ്ര​സി​ലെ ഇ. ​ര​മേ​ശ​ൻ നാ​യ​രെ 8289 വോ​ട്ടി​ന് തോ​ല്‍പ്പി​ച്ച് ച​രി​ത്ര​മെ​ഴു​തി. മ​ന്ത്രി വി.​കെ. രാ​ജ​ന്‍റെ (സി​പി​ഐ) നി​ര്യാ​ണ​ത്തെ തു​ട​ര്‍ന്ന് 98ല്‍ ​മാ​ള​യി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു.​എ​സ്. ശ​ശി പാ​ർ​ട്ടി​ക്കു വേ​ണ്ടി സീ​റ്റ് നി​ല​നി​ര്‍ത്തി. സി​പി​എ​മ്മി​ലെ മ​ത്താ​യി ചാ​ക്കോ​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍ന്ന് തി​രു​വ​മ്പാ​ടി​യി​ല്‍ 2006ല്‍ ​ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 64,112 വോ​ട്ടു​ക​ള്‍ നേ​ടി ജോ​ര്‍ജ് എം ​തോ​മ​സ് (സി​പി​എം) വി​ജ​യി​ച്ചു. മു​സ്‌​ലിം ലീ​ഗി​ലെ വി.​എം. ഉ​മ്മ​റാ​ണു പ​രാ​ജ​യ​പ്പെ​ട്ട​ത്. 2012ല്‍ ​പി​റ​വ​ത്തും നെ​യ്യാ​റ്റി​ന്‍ക​ര​യി​ലും ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫാ​ണ് വി​ജ​യി​ച്ച​ത്. കേ​ര​ള സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ത്തി​നു ശേ​ഷം ന​ട​ന്ന 53ാമ​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​രു​വി​ക്ക​ര​യി​ലേ​ത്. സാ​ക്ഷാ​ല്‍ പി​ണ​റാ​യി വി​ജ​യ​ൻ എ​ല്ലാ ബൂ​ത്തി​ലും പോ​യി കാ​ര്യ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ചി​ട്ടും അ​വി​ടെ എ​ൽ​ഡി​എ​ഫി​ന്‍റെ ക​ണ​ക്കു​ക​ള്‍ പാ​ളി.
1980ല്‍ ​മ​ന്ത്രി​യാ​യി​രു​ന്ന ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​നു മ​ത്സ​രി​ക്കാ​ൻ വേ​ണ്ടി എം​എ​ല്‍എ ആ​യ​തി​ന്‍റെ പ​ത്താം ദി​വ​സം രാ​ജി​വ​ച്ച ച​രി​ത്ര​മു​ണ്ട് സി. ​ഹ​രി​ദാ​സി​ന്. പി​ന്നീ​ട് ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ കാ​ല​ത്ത് അ​ദ്ദേ​ഹം എം​പി(​രാ​ജ്യ​സ​ഭ )യാ​യി. എം​എ​ല്‍എ​യും എം​പി​യു​മാ​യ ഹ​രി​ദാ​സ്‌ പി​ന്നീ​ട് 2000 മു​ത​ല്‍ 2005 വ​രെ പൊ​ന്നാ​നി മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ പ​ദ​വി വ​ഹി​ച്ചു. ഇ​രു​പ​ത്തി​യേ​ഴാം വ​യ​സി​ല്‍ മ​ല​പ്പു​റം മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​നാ​യി​രു​ന്ന കു​ഞ്ഞാ​ലി​ക്കു​ട്ടി പി​ന്നെ എം​എ​ല്‍എ​യാ​യി, മ​ന്ത്രി​യാ​യി, പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വാ​യി, ഇ​പ്പോ​ള്‍ എം​പി​യാ​കു​ന്നു. രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​മ്പോ​ള്‍ ഉ​യ​ര്‍ച്ച താ​ഴ്ച്ച​ക​ൾ പ്ര​ശ്‌​ന​മ​ല്ലെ​ന്ന് പ​നീ​ർ ശെ​ല്‍വ​ത്തി​ന്‍റെ സാ​ക്ഷ്യം.