FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
Sports

പ്രതിരോധം കടക്കാൻ ബാഴ്സ

Wednesday, Apr 19, 2017,9:22 IST By മെട്രൊ വാർത്ത A A A

ബാ​ഴ്സ​ലോ​ണ: യു​വേ​ഫ ചാം​പ്യ​ൻ​സ് ലീ​ഗി​ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്‍റെ ര​ണ്ടാം​പാ​ദ​ത്തി​ന് ഇ​ന്ന് ബാ​ഴ്സ ഇ​ന്നി​റ​ങ്ങു​ന്നു. ആ​ദ്യ​പാ​ദ​ത്തി​ൽ ത​ങ്ങ​ളെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് ത​രി​പ്പ​ണ​മാ​ക്കി​യ യു​വ​ന്‍റ​സി​നെ മ​റി​ക​ട​ക്കു​ക എ​ളു​മ​ല്ല. ഒ​രു മാ​സം മു​ൻ​പ് പി​എ​സ്ജി​ക്കെ​തി​രേ പു​റ​ത്തെ​ടു​ത്ത പ്ര​ക​ട​ന​മാ​ണ് ബാ​ഴ്സ ഇ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ്ര​തി​രോ​ധ​ത്തി​ന് പേ​രു​കേ​ട്ട യു​വ​ന്‍റ​സാ​ണ് എ​തി​രാ​ളി​ക​ളെ​ന്നും ഓ​ർ​ക്ക​ണം.
ടൂ​റി​നി​ൽ ലോ​ക ഫു​ട്ബോ​ളി​ലെ ഏ​റ്റ​വും പ്ര​ഹ​ര​ശേ​ഷി​യു​ള്ള മെ​സി-​സു​വാ​ര​സ്-​നെ​യ്മ​ര്‍ സ​ഖ്യ​ത്തെ നോ​ക്കു​കു​ത്തി​ക​ളാ​ക്കി പൗ​ളൊ ഡി​ബാ​ല​യും ഗൊ​ണ്‍സാ​ലോ ഹി​ഗ്വ​യി​നും നി​റ​ഞ്ഞാ​ടി​യ​പ്പോ​ള്‍ ബാ​ഴ്സ​ലോ​ണ അ​മ്പ​ര​പ്പി​ക്കു​ന്ന തോ​ൽ​വി​യാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. അ​ര്‍ജ​ന്‍റീ​ന​യി​ല്‍ മെ​സ്സി​യു​ടെ പി​ന്‍ഗാ​മി​യെ​ന്ന് വി​ശേ​ഷി​ക്ക​പ്പെ​ടു​ന്ന യു​വ​താ​രം ഡി​ബാ​ല മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​പ​കു​തി​യി​ല്‍ നേ​ടി​യ ഇ​ര​ട്ട​ഗോ​ളു​ക​ളാ​ണ് (7, 22 മി​നി​റ്റു​ക​ളി​ല്‍) യു​വ​ന്‍റ​സി​ന് ത​ക​ര്‍പ്പ​ന്‍ വി​ജ​യം സ​മ്മാ​നി​ച്ച​ത്. മൂ​ന്നാം ഗോ​ള്‍ ചെ​ല്ലി​നി​യു​ടെ വ​ക​യാ​യി​രു​ന്നു.
ക​ന​ത്ത തോ​ല്‍വി​യോ​ടെ ബാ​ഴ്സ​യു​ടെ സെ​മി പ്ര​വേ​ശ​നം ത്രി​ശ​ങ്കു​വി​ലാ​യി​രി​ക്കു​ക​യാ​ണ്. പി​എ​സ്ജി​ക്കെ​തി​രാ​യ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലും ബാ​ഴ്സ​യു​ടെ സ്ഥി​തി സ​മാ​ന​മാ​യി​രു​ന്നു. ആ​ദ്യ പാ​ദ​ത്തി​ല്‍ 4-0ന് ​തോ​റ്റ ബാ​ഴ്സ​ലോ​ണ സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ ന​ട​ന്ന ര​ണ്ടാം പാ​ദ​ത്തി​ല്‍ ആ​റെ​ണ്ണം തി​രി​ച്ച​ടി​ച്ചാ​യി​രു​ന്നു ക്വാ​ര്‍ട്ട​ര്‍ ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ അ​വ​ര്‍ക്ക് അ​വ​ര്‍ക്ക് ര​ണ്ടാം പാ​ദ​വും ക​ടു​ക​ട്ടി​യാ​കാ​നാ​ണ് സാ​ധ്യ​ത. കാ​ര​ണം ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​തി​രോ​ധ​നി​ര​യാ​ണ് യു​വ​ന്‍റ​സി​ന്‍റേ​ത്. ബൊ​നൂ​ച്ചി​യും ചി​ല്ലേ​നി​യും ഡാ​നി ആ​ല്‍വ​സും അ​ട​ങ്ങു​ന്ന പ്ര​തി​രോ​ധ​ക്കോ​ട്ട ത​ക​ര്‍ക്കു​ക എ​ന്ന​ത് മെസിക്കും സം​ഘ​ത്തി​നും അ​ത്ര എ​ളു​പ്പ​മാ​വി​ല്ല.ബാ​ഴ്സ​യു​ടെ ആ​ക്ര​മ​ണ​നി​ര​യും യു​വ​ന്‍റ​സ് പ്ര​തി​രോ​ധ​വും ത​മ്മി​ലാ​ണ് ഇ​ന്നും പോ​രാ​ട്ടം. എ​ന്നാ​ല്‍ ആ​ദ്യ​പാ​ദ​ത്തി​ൽ യു​വ​ന്‍റ​സ് ത​ങ്ങ​ളു​ടെ ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​നൊ​പ്പം മ​ധ്യ-​മു​ന്നേ​റ്റ​നി​ര​ക​ള്‍ തു​ട​ര്‍ച്ച​യാ​യി എ​തി​ര്‍ ബോ​ക്സി​ലേ​ക്ക് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടാ​ണ് ബാ​ഴ്സ​യെ കീ​ഴ​ട​ക്കി​യ​ത്. ഇ​ന്നും അ​ത്ത​ര​ത്തി​ലൊ​രു പ്ര​ക​ട​നം ത​ന്നെ​യാ​ണ് യു​വ​ന്‍റ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​വു​ക​യെ​ന്ന് പ​രി​ശീ​ല​ക​ൻ പ​റ​യു​ന്നു.