FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Articles

ശ​ശി​ക​ല​യു​ടെ പി​ടി അ​യ​യു​മ്പോ​ൾ…

Wednesday, Apr 19, 2017,8:46 IST By പ്ര​ത്യേ​ക ലേ​ഖ​ക​ൻ A A A

ജ​യ​ല​ളി​ത​യി​ല്ലാ​ത്ത അ​ണ്ണാ ഡി​എം​കെ എ​ങ്ങ​നെ എ​ത്ര​കാ​ലം പി​ടി​ച്ചു​നി​ൽ​ക്കു​മെ​ന്ന ചോ​ദ്യം അ​വ​ർ അ​ന്ത​രി​ച്ച​പ്പോ​ൾ ത​ന്നെ ഉ​യ​ർ​ന്ന​താ​ണ്. പ​ക​രം മു​ഖ്യ​മ​ന്ത്രി​യാ​യ ഒ. ​പ​നീ​ർ​ശെ​ൽ​വ​ത്തെ​യും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ള്ള​വ​രെ​യും ഒ​ഴി​വാ​ക്കി ശ​ശി​ക​ല​യു​ടെ മ​ന്നാ​ർ​ഗു​ഡി സം​ഘം ഭ​ര​ണം പി​ടി​ക്കു​ക​യും എ​ട​പ്പാ​ടി പ​ള​നി സാ​മി​യെ മു​ഖ്യ​മ​ന്ത്രി​യാ​യി വാ​ഴി​ക്കു​ക​യും ചെ​യ്ത​തോ​ടെ പാ​ർ​ട്ടി ര​ണ്ടാ​യി പി​രി​ഞ്ഞു. ജ​യ​ല​ളി​ത​യു​ടെ മ​ണ്ഡ​ല​മാ​യി​രു​ന്ന ആ​ർ.​കെ. ന​ഗ​റി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ അ​ണ്ണാ ഡി​എം​കെ​യു​ടെ ര​ണ്ടി​ല ചി​ഹ്നം ഇ​രു കൂ​ട്ട​ർ​ക്കും കി​ട്ടി​യി​ല്ല. ശ​ശി​ക​ല​യു​ടെ പാ​ർ​ട്ടി അ​ണ്ണാ ഡി​എം​കെ (അ​മ്മ). പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റേ​ത് അ​ണ്ണാ ഡി​എം​കെ (പു​ര​ട്ചി ത​ലൈ​വി അ​മ്മ).

ആ​ർ​കെ ന​ഗ​റി​ൽ അ​ണ്ണാ ഡി​എം​കെ (അ​മ്മ) സ്ഥാ​നാ​ർ​ഥി​യാ​യ ശ​ശി​ക​ല​യു​ടെ മ​രു​മ​ക​ൻ ടി​ടി​വി ദി​ന​ക​ര​നു വോ​ട്ടു​കി​ട്ടാ​ൻ വേ​ണ്ടി വ​ൻ തോ​തി​ൽ പ​ണം വി​ത​ര​ണം ചെ​യ്യു​ന്നു എ​ന്ന് ആ​രോ​പ​ണം ഉ​യ​രു​ക​യും ദി​ന​ക​ര​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​യാ​യ മ​ന്ത്രി വി​ജ​യ​ഭാ​സ്ക​റു​ടെ വീ​ട്ടി​ൽ നി​ന്ന് ആ​ദാ​യ നി​കു​തി വി​ഭാ​ഗം ര​ണ്ടു കോ​ടി​യി​ലേ​റെ രൂ​പ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​വി​ടു​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്.
അ​തോ​ടെ ത​ന്നെ ക​രു​ത്തൊ​ന്നു​ചോ​ർ​ന്നു ശ​ശി​ക​ല പ​ക്ഷ​ത്തി​ന്. ര​ണ്ടി​ല ചി​ഹ്നം കി​ട്ടാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നെ പ​ണം കൊ​ടു​ത്തു സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ടി​ടി​വി ദി​ന​ക​ര​നെ​തി​രേ ഡ​ൽ​ഹി ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ക്കു​ക കൂ​ടി ചെ​യ്ത​തോ​ടെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി ശ​ശി​ക​ല​യു​ടെ ഗ്രൂ​പ്പ്. സം​സ്ഥാ​ന ഭ​ര​ണം കൈ​യി​ലു​ണ്ടാ​യി​ട്ടും ആ​ഗ്ര​ഹി​ച്ച​പോ​ലൊ​ന്നും ന​ട​ക്കു​ന്നി​ല്ല. ആ​ർ​കെ ന​ഗ​റി​ലെ അ​ണ്ണാ ഡി​എം​കെ പ്ര​വ​ർ​ത്ത​ക​രു​ടെ പൊ​തു​വി​കാ​രം ത​ന്നെ ശ​ശി​ക​ല​യ്ക്കും ദി​ന​ക​ര​നും പ​ള​നി സാ​മി​ക്കും ഒ​ന്നും അ​ത്ര അ​നു​കൂ​ല​മ​ല്ല.
അ​തി​നൊ​പ്പ​മാ​ണ് പ​ണം കൊ​ടു​ത്ത് വ​ള​ഞ്ഞ​വ​ഴി​യി​ൽ കാ​ര്യ​ങ്ങ​ൾ നേ​ടാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ. എ​ല്ലാം ചേ​ർ​ത്ത് ശ​ക്തി കൂ​ട്ടു​ന്ന​ത് പ​നീ​ർ​ശെ​ൽ​വം ക്യാം​പാ​ണ്. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ ബം​ഗ​ളൂ​രു ജ​യി​ലി​ൽ ക​ഴി​യു​ന്ന ശ​ശി​ക​ല​യു​ടെ ഗെ​യിം പ്ലാ​നു​ക​ൾ ഒ​ന്നൊ​ന്നാ​യി പൊ​ളി​യു​ന്നു. ശ​ശി​ക​ല​യും ദി​ന​ക​ര​നും മാ​റ​ണ​മെ​ന്ന അ​ഭി​പ്രാ​യം അ​ണ്ണാ ഡി​എം​കെ (അ​മ്മ)​യി​ൽ ത​ന്നെ വ്യാ​പി​ക്കു​ന്നു. പ​ള​നി സാ​മി മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​ർ പ​ല​രും ശ​ശി​ക​ല​ക്കെ​തി​രേ തി​രി​ഞ്ഞ​താ​യും സൂ​ച​ന​ക​ളു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ള​നി സാ​മി​യും കൂ​ട്ട​രും പ​നീ​ർ​ശെ​ൽ​വം ഗ്രൂ​പ്പു​മാ​യി അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​ത്.
ര​ണ്ടു ഗ്രൂ​പ്പു​ക​ളും വീ​ണ്ടും ഒ​ന്നി​ച്ച് പ​ഴ​യ അ​ണ്ണാ ഡി​എം​കെ​യാ​യി നി​ല​കൊ​ള്ളു​ക എ​ന്ന​താ​ണു ല​ക്ഷ്യം. പ​ക്ഷേ, എ​തി​ർ​പ​ക്ഷം ത​ള​രു​ന്ന​തു കാ​ണു​ന്ന പ​നീ​ർ​ശെ​ൽ​വം ച​ർ​ച്ച​ക​ളി​ൽ ക​ടു​ത്ത വ്യ​വ​സ്ഥ​ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു. അ​തി​നെ​ല്ലാം വ​ഴ​ങ്ങു​മോ പ​ള​നി സാ​മി​യും കൂ​ട്ട​രും എ​ന്ന് അ​റി​യാ​നി​രി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി വ​ഴ​ങ്ങാ​ൻ സ​മ്മ​തി​ച്ചാ​ലും ശ​ശി​ക​ല സ​മ്മ​തി​ക്കു​മോ എ​ന്ന​തും വി​ഷ​യം. ഒ​ടു​വി​ൽ അ​ണ്ണാ ഡി​എം​കെ (അ​മ്മ) ത​ന്നെ ര​ണ്ടാ​യി പി​രി​ഞ്ഞ് ഒ​രു വി​ഭാ​ഗം പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റെ പ​ക്ഷ​ത്തേ​ക്കു പോ​യേ​ക്കാം. അ​ങ്ങ​നെ​യാ​ണു സം​ഭ​വി​ക്കു​ന്ന​തെ​ങ്കി​ൽ ഭ​ര​ണം ശ​ശി​ക​ല​യെ​യും ദി​ന​ക​ര​നെ​യും കൈ​വി​ടും.
ശ​ശി​ക​ല​യു​ടെ കു​ടും​ബ​ഭ​ര​ണ​ത്തി​ൽ നി​ന്ന് ത​മി​ഴ്നാ​ടി​നെ ര​ക്ഷി​ക്കു​ക​യാ​ണ് ത​ന്‍റെ ദൗ​ത്യ​മെ​ന്നു പ്ര​ഖ്യാ​പി​ക്കു​ന്നു​ണ്ട് പ​നീ​ർ​ശെ​ൽ​വം. ശ​ശി​ക​ല​യെ​യും ദി​ന​ക​ര​നെ​യും പു​റ​ത്താ​ക്കി​യാ​ലേ ഇ​രു ഗ്രൂ​പ്പു​ക​ളും ഒ​ന്നി​ച്ചു​പോ​കാ​ൻ ക​ഴി​യൂ എ​ന്ന വ്യ​വ​സ്ഥ​യാ​ണ് ശെ​ൽ​വം മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​ന്നാ​ർ​ഗു​ഡി സം​ഘം പാ​ർ​ട്ടി​യി​ൽ വേ​ണ്ടെ​ന്ന​ർ​ഥം. ശ​ശി​ക​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തു​ട​രു​ക​യും പ​നീ​ർ​ശെ​ൽ​വ​ത്തെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ക്കു​ക​യും എ​ന്ന ഫോ​ർ​മു​ല​യാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി ഗ്രൂ​പ്പ് ആ​ദ്യം മു​ന്നോ​ട്ടു​വ​ച്ച​ത​ത്രേ. ശ​ശി​ക​ല പാ​ർ​ട്ടി ത​ല​പ്പ​ത്തു തു​ട​ർ​ന്നാ​ൽ അ​തു കീ​ഴ​ട​ങ്ങു​ന്ന​തി​നു തു​ല്യ​മാ​യി കാ​ണു​ന്നു പ​നീ​ർ​ശെ​ൽ​വം. ശ​ശി​ക​ല​ക്കെ​തി​രേ യു​ദ്ധം പ്ര​ഖ്യാ​പി​ച്ചാ​ണ​ല്ലോ അ​ദ്ദേ​ഹം വ​ഴി പി​രി​ഞ്ഞ​ത്.
ശ​ശി​ക​ല​യെ വി​ട്ട് പ​ള​നി സാ​മി​യും നി​ര​വ​ധി മ​ന്ത്രി​മാ​രും പ​നീ​ർ​ശെ​ൽ​വ​ത്തി​നൊ​പ്പം ചേ​രാ​നു​ള്ള സാ​ധ്യ​ത​ക​ൾ ചെ​ന്നൈ​യി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. പ​ള​നി സാ​മി മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു തു​ട​രു​ക​യും പ​നീ​ർ​ശെ​ൽ​വം അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​വു​ക​യും എ​ന്ന​താ​ണ് ഇ​വ​ർ ത​മ്മി​ലു​ള്ള യോ​ജി​പ്പി​ന് ഉ​രു​ത്തി​രി​ഞ്ഞു​വ​രു​ന്ന ഫോ​ർ​മു​ല. ശ​ശി​ക​ല​യ്ക്കും ദി​ന​ക​ര​നും ഇ​നി ജ​ന​പി​ന്തു​ണ കി​ട്ടി​ല്ല എ​ന്ന ചി​ന്ത മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും ഉ​ണ്ടാ​യി​ട്ടു​ണ്ട​ത്രേ. എ​ല്ലാം ശ​ശി​ക​ല​യു​ടെ കൈ​വി​ട്ടു​പോ​കു​മോ….. കാ​ത്തി​രു​ന്നു കാ​ണ​ണം.