FLASH NEWS
Breaking News
'അമ്മ' എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച
Top News

സ്വപ്നസഞ്ചാരികളുടെ സ്വർഗത്തിൽ

Wednesday, Apr 19, 2017,6:51 IST By മ​നു ഷെ​ല്ലി A A A

ത​ണു​പ്പി​ന്‍റെ മേ​ലാ​ട​യ​ണി​ഞ്ഞ ക്വാ​ലാ​ലം​പൂ​ര്‍ ന​ഗ​രം ഉ​റ​ക്ക​ത്തി​ന്‍റെ ക​രി​മ്പ​ട​ങ്ങ​ള്‍ മാ​റ്റി​യി​ട്ടി​ല്ല. നി​ശാ​വി​ള​ക്കു​ക​ള്‍ക്കു മീ​തെ പ​ക​ലി​ന്‍റെ വെ​ളി​ച്ചം പ​ര​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ശേ​ഷി​ക്കേ ആ ​ന​ഗ​ര​ത്തി​ലേ​ക്കു വ​ന്നി​റ​ങ്ങു​ക​യാ​ണ്. വി​മാ​ന​ത്തി​ലി​രു​ന്നു​ള്ള ന​ഗ​ര​ക്കാ​ഴ്ച എ​ല്ലാ​യി​ട​ത്തും സ​മാ​ന​മെ​ന്നു തോ​ന്നി​പ്പി​ക്കു​ന്നു. ഭൂ​മി​യി​ലേ​ക്ക് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ വെ​ളി​ച്ച​ത്തി​ന്‍റെ ചെ​റു​തും വ​ലു​തു​മാ​യ തു​രു​ത്തു​ക​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ രൂ​പം കൈ​വ​രി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ഒ​ടു​വി​ല്‍ കാ​ത്തി​രു​ന്ന ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ത്തി​ലേ​ക്ക് അ​ര​മ​ണി​ക്കൂ​ര്‍ നേ​ര​ത്തെ മെ​ലി​ന്‍ഡോ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ലാ​ന്‍ഡി​ങ്, മലേഷ്യയിലെ വി​സ്മ​യ​ങ്ങ​ളു​ടെ അ​തി​ര​റി​യാ​ത്ത കാ​ഴ്ച​ക​ളി​ലേ​ക്കും.

ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ത്തി​ലേ​ക്ക്

വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്‍റെ വി​ശാ​ല​മാ​യ വാ​തി​ലു​ക​ള്‍ തു​റ​ന്നി​ട്ടി​രി​ക്കു​ന്ന ന​ഗ​ര​മാ​ണ് ക്വാ​ലാ​ലം​പൂ​ര്‍. പ്ര​തി​വ​ര്‍ഷം 8.9 മി​ല്യ​ൺ ടൂ​റി​സ്റ്റു​ക​ള്‍ ഇ​വി​ടെ​യെ​ത്തു​ന്നു​വെ​ന്നു ക​ണ​ക്കു​ക​ള്‍. വി​നോ​ദ​സ​ഞ്ചാ​ര​പ​ട്ട​ണ​ത്തി​ലെ അ​തി​ഥി​ക​ളാ​യി എ​ത്തു​മ്പോ​ള്‍ ഇ​ന്ത്യ​യി​ല്‍ നി​ന്ന് കൂ​ട്ടി​ന് നാ​ലു പേ​ര്‍ കൂ​ടി​യു​ണ്ട്. ഔ​റം​ഗാ​ബാ​ദി​ല്‍നി​ന്നു​ള്ള ബാ​ൽ​ച​ന്ദ്ര മാ​ധ​വ​റാ​വു, ഹ​രി​യാ​ന​ക്കാ​ര​ന്‍ കു​ല്‍ദീ​പ് സി​ങ്, മും​ബൈ സ്വ​ദേ​ശി അ​ജ​യ് നി​ക്തേ. പി​ന്നെ കോ​ഴി​ക്കോ​ട്ടു​കാ​രി ര​ജി നാ​യ​രും. അ​പ​രി​ചി​ത​മാ​യി​ട​ത്ത് എ​ല്ലാ​വ​രും ഒ​രേ രാ​ജ്യ​ക്കാ​ര്‍. പ​രി​ച​യ​പ്പെ​ട​ലി​ന്‍റെ ആ​ദ്യ വാ​ക്ക് ഇ​ന്ത്യ എ​ന്നു ത​ന്നെ തു​ട​ങ്ങു​ന്നു. ആ ​നാ​ലു പേ​രി​ല്‍ ഒ​തു​ങ്ങു​ന്നി​ല്ല ക്വാ​ലാ​ലം​പൂ​രി​ലെ ഇ​ന്ത്യ​ന്‍ സാ​ന്നി​ധ്യം. ഹോ​ട്ട​ലു​ക​ളി​ലും ക​ട​ക​ളി​ലും ക​ച്ച​വ​ട​സ​മു​ച്ച​യ​ങ്ങ​ളി​ലും ഇ​ന്ത്യ​ക്കാ​രു​ടെ സാ​ന്നി​ധ്യം കാ​ണാം. ബാ​രി ഇ​ന്‍ റസ്റ്റ​റ​ന്‍റി​ല്‍ പ്രാ​ത​ലി​ന് ഇ​ഡ​ലി​യും ക​റി​യും ല​ഭി​ച്ച​പ്പോ​ള്‍ത്ത​ന്നെ നാ​വി​ലും ഇ​ന്ത്യ​ന്‍ രു​ചി​യു​ടെ തിരയി​ള​ക്കം.

മു​ഖ​ഛായയിൽ നി​ന്ന് ദേ​ശം വാ​യി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ് മ​ലേ​ഷ്യ​യി​ല്‍. പ​ല​ര്‍ക്കും പ​ല മു​ഖ​ങ്ങ​ള്‍. പ​ല രാ​ജ്യ​ക്കാ​ര്‍ എ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന വി​ധ​ത്തി​ല്‍ വ്യ​ത്യ​സ്ത മു​ഖഛാ​യ​ക​ള്‍. ചൈ​ന, ജ​പ്പാ​ന്‍, ഫി​ലി​പ്പൈ​ന്‍സ്, ബം​ഗ്ലാ​ദേ​ശു​കാ​ര്‍, ഇ​ന്ത്യ​ന്‍സ്….​സ്വ​ന്തം രാ​ജ്യം പോ​ലെ മ​ലേ​ഷ്യ​യു​ടെ മ​ണ്ണി​ല്‍ ജീ​വി​തം നെ​യ്യു​ന്ന​വ​ര്‍ ഒ​രു​പാ​ടു രാ​ജ്യ​ക്കാ​രു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ അ​തി​ര്‍ത്തി ജീ​വി​ത​പാ​ച്ചി​ലി​നി​ട​യി​ല്‍ ഇ​ല്ലാ​താ​കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ പ​ല ഭാ​ഷ​ക​ളും ഇ​വി​ടെ സ​മൃ​ദ്ധം. എ​ല്ലാ​വ​രും ഒ​രേ ന​ട​പ്പാ​ത​യി​ലെ യാ​ത്രി​ക​ര്‍..

ക്വാ​ലാ​ലം​പൂ​രി​ന്‍റെ മു​ഖ​മു​ദ്ര

ആ​കാ​ശ​ത്തി​ന്‍റെ അ​തി​ര്‍ത്തി​യി​ലേ​ക്ക് ത​ല​യു​യ​ര്‍ത്തി നി​ല്‍ക്കു​ന്ന പെ​ട്രോ​ണാ​സ് ട്വി​ന്‍ ട​വ​ര്‍ ത​ന്നെ​യാ​ണ് ക്വാ​ലാ​ലം​പൂ​രി​ന്‍റെ മു​ഖ​മു​ദ്ര. ഏ​റെ​ക്കാ​ലം ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ര​ട്ട കെ​ട്ടി​ട​മാ​യി​രു​ന്നു ഇ​ത്. ഈ ​ര​ണ്ട് ട​വ​റു​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ചെ​റി​യ ഒ​രു പാ​ലം. താ​ഴെ നി​ന്നു​നോ​ക്കു​മ്പോ​ൾ ഈ ​പാ​ല​ത്തി​ന് പി​ന്നി​ലൂ​ടെ മേ​ഘ​ങ്ങ​ൾ പ​ഞ്ഞി​ക്കെ​ട്ടു​ക​ളാ​യി പ​റ​ന്നു നീ​ങ്ങു​ന്നു. അ​ങ്ങ​നെ ഇ​ത് സ്കൈ ​ബ്രി​ഡ്ജാ​യി. ഉ​യ​ര​ത്തി​ന്‍റെ ത​ല​പ്പൊ​ക്ക​മ​ത്സ​ര വേ​ദി​യി​ലേ​ക്ക്
ലോ​ക​ത്തെ​ങ്ങും കെ​ട്ടി​ട​ങ്ങ​ള്‍ ഉ​യ​ര്‍ന്ന​പ്പോ​ള്‍ ട്വി​ന്‍ ട​വ​റി​ന്‍റെ സ്ഥാ​നം ന​ഷ്ട​മാ​യി. എ​ണ്‍പ​ത്തെ​ട്ടു നി​ല​ക​ള്‍ എ​ന്ന അ​ത്ഭു​ത​ത്തി​ലേ​ക്ക് എ​ത്ര ക​ണ്ണോ​ടി​ച്ചാ​ലും മ​തി​യാ​കി​ല്ല. ന​ട​ന്നെ​ത്താ​വു​ന്ന ദൂ​ര​ത്തി​ല്‍ ഇ​ര​ട്ട​ക്കെ​ട്ടി​ട​ത്തി​ന്‍റെ വി​സ്മ​യം ത​ല​യു​യ​ര്‍ത്തി നി​ല്‍ക്കു​ന്നു. ട്വി​ന്‍ ട​വ​റി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ ചെ​റി​യ ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ വി​ഭ​വ​ങ്ങ​ള്‍ വി​ള​മ്പു​ന്നു. എ​ല്ലാ​യി​ട​ത്തും മേ​ള​യ്ക്ക​രി​കി​ല്‍ ആ​സ്വ​ദി​ച്ചു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ജ​ന​ത. ഒ​രു പ​ക്ഷേ ഇ​ത്ര​യേ​റെ ആ​സ്വ​ദി​ച്ചു വി​ഭ​വ​ങ്ങ​ള​ക​ത്താ​ക്കു​ന്ന ജ​ന​ത മ​റ്റെ​വി​ടെ​യു​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ല. ക്വാ​ലാ​ലം​പൂ​ര്‍ സി​റ്റി സെ​ന്‍റ​റി​നു​ള്ളി​ലേ​ക്ക് ന​ട​ന്നു.​ഇ​വി​ടെ​യാ​ണ് പെ​ട്രൊ​സെ​യ്ൻ​സ് എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​ർ. ശാ​സ്ത്രം​കൊ​ണ്ടു​ള്ള ക​ളി​ക​ള്‍ ഒ​രു​പാ​ടു​ണ്ടി​വി​ടെ.

പെ​ട്രോ​ണാ​സി​ലെ അ​ത്ഭു​ത അ​ക്വേ​റി​യം
അ​ക്വാ​റി​യ…​പെ​ട്രോ​ണാ​സി​ലെ അ​ത്ഭു​ത അ​ക്വേറി​യ​മാ​ണ​ത്. അ​ത്ഭു​ത​ങ്ങ​ളെ ഗ​ര്‍ഭ​ത്തി​ല്‍ വ​ഹി​ക്കു​ന്ന ക​ട​ലി​ന്‍റെ വി​ഭ​വ​ങ്ങ​ള്‍ ഇ​വി​ടെ ധാ​രാ​ളം. ചി​ല​തൊ​ക്കെ നാം ​ക​ണ്ടു​പ​രി​ച​യി​ച്ച​തു ത​ന്നെ. തൊ​ട്ട​ടു​ത്ത് ത​ന്നെ ഒ​രു തു​ര​ങ്ക​മു​ണ്ട്. ഗ്ലാ​സു​കൊ​ണ്ടു​ള്ള​ത്. ചു​റ്റും വ​ന്‍ മ​ത്സ്യ​ങ്ങ​ള്‍, പ​ന്ന​ല്‍ച്ചെ​ടി​ക​ള്‍… വെ​ള്ള​ത്തി​ന്‍റെ വ​ലി​യൊ​രു കൂ​ടാ​ണ് ചു​റ്റും. പെ​ട്ടെ​ന്ന് എ​വി​ടെ​നി​ന്നോ വ​ലി​യൊ​രു സ്രാ​വ് പാ​ഞ്ഞെ​ത്തി. വ​ന്നെ​ത്തി​യ കൂ​റ്റ​ൻ സ്രാ​വ് ഫോ​ട്ടൊ​യെ​ടു​ക്കാ​ന്‍ നി​ന്നു ത​ന്നി​ട്ട് പി​ന്നീ​ട് എ​ങ്ങോ​ട്ടൊ പോ​യി ഒ​ളി​ച്ചു.
എ​ല്ലാ​യി​ട​ത്തു​മെ​ന്ന പോ​ലെ ക്വാ​ലാ​ലം​പൂ​രി​ലും വി​ളി​ക്കാ​തെ എ​ത്തു​ന്ന അ​തി​ഥി മ​ഴ​യാ​ണ്. അ​ല​ച്ചാ​ര്‍ത്തു പെ​യ്ത് മ​ഴ​ഭാ​വ​ങ്ങ​ള്‍ അ​വ​ശേ​ഷി​പ്പി​ക്കാ​തെ പി​ന്‍വാ​ങ്ങു​മ്പോ​ള്‍ ഇ​നി​യൊ​രി​ക്ക​ല്‍ക്കൂ​ടി പെ​യ്യി​ല്ലെ​ന്നു തോ​ന്നാം. എ​ന്നാ​ല്‍ വെ​റും തോ​ന്ന​ലെ​ന്നു​റ​പ്പി​ച്ച് മ​ഴ വീ​ണ്ടും വി​രു​ന്നി​നെ​ത്തും. എ​ന്നാ​ല്‍ മ​ഴ​യെ പേ​ടി​യാ​ണ് ഈ ​ന​ഗ​ര​ത്തി​ന്. ന​ന്നാ​യി നാ​ലു ദി​വ​സം മ​ഴ പെ​യ്താ​ല്‍ ന​ഗ​രം വെ​ള്ള​ത്തി​ന​ടി​യി​ലാ​വും. വൈ​കു​ന്നേ​ര​മാ​യ​പ്പോ​ഴേ​ക്കും വീ​ണ്ടും മ​ഴ. മ​ഴ​യി​റ​ക്ക​ത്തി​ന്‍റെ ഇ​ട​വേ​ള​യി​ലേ​ക്ക് സ​ന്ധ്യ കൂ​ടി വി​രു​ന്നെ​ത്തി​യ​തോ​ടെ ആ ​ന​ഗ​ര​ത്തി​ന്‍റെ വി​സ്മ​യ​രാ​വു തു​ട​ങ്ങു​ക​യാ​യി. ട്വി​ന്‍ ട​വ​റി​നു മു​ന്നി​ലെ ജ​ല​ധാ​ര​ക​ള്‍ ഉ​ണ​ര്‍ന്നു ക​ഴി​ഞ്ഞു. ന​ഗ​ര​ത്തി​ന്‍റെ കാ​ഴ്ച​ക​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ല…​പി​ന്നെ​യും വി​സ്മ​യ​ങ്ങ​ള്‍ കാ​ത്തി​രി​ക്കുന്നു.