FLASH NEWS
Breaking News
സംവിധായകൻ ഐ.വി. ശശി അന്തരിച്ചു
Interviews

ക​ഥാ​കാ​ര​ന്‍റെ പു​ത്ത​ൻ വി​ശേ​ഷ​ങ്ങ​ൾ

Wednesday, Apr 19, 2017,12:18 IST By ടി.​എ​സ്. നൗ​ഫി​യ A A A

മ​ഴ​പെ​യ്തു ന​ന​ഞ്ഞ മ​ണ്ണി​ന്‍റെ ഗ​ന്ധം പോ​ലെ മോ​ഹി​പ്പി​ക്കു​ന്ന അ​ക്ഷ​ര​ങ്ങ​ൾ.. വെ​ളു​ത്ത​ത്താ​ളി​ലെ ഈ ​ക​റു​ത്ത അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ പ​ച്ച​യാ​യ കു​റേ ജീ​വി​ത​ങ്ങ​ളു​ടെ മു​റ്റ​ത്തേ​ക്കെ​ത്താം. ഇ​രു​ട്ടി​ലും വെ​ളി​ച്ച​ത്തി​ലും ന​ട​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്ന വ​ലി​യ കൂ​നു​ള്ള പൊ​ക്ക​ൻ.. ന​ഗ​ര​ത്തി​ന്‍റെ ഇ​ട​വ​ഴി​യി​ൽ ചോ​ര​യി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന അ​പ​രി​ചി​ത​ന്‍റെ കീ​ശ​യി​ൽ നി​ന്നു നോ​ട്ടു​ക​ൾ വ​ലി​ച്ചെ​ടു​ത്ത് ഓ​ടു​ന്ന റ​ഷീ​ദ്.. ഇ​ങ്ങ​നെ എ​ത്ര​യെ​ത്ര ക​ഥ​ക​ളി​ലൂ​ടെ വാ​യ​നാ​ക്കാ​ര​നെ വി​സ്മ​യി​പ്പി​ച്ച ക​ഥാ​കാ​ര​നാ​ണ് ഈ ​വി​ഷു​ക്കാ​ല​ത്ത് സി​നി​മാ​ലോ​ക​ത്തി​ലെ​യും വ​ർ​ത്ത​മാ​ന​വി​ഷ​യം. നാ​ടി​ന്‍റെ ഗ​ന്ധം നി​റ​ഞ്ഞ, അ​സാ​മാ​ന്യ​ഭാ​ഷാ സൗ​ന്ദ​ര്യ​മു​ള്ള ക​ഥ​ക​ളു​ടെ എ​ഴു​ത്തു​കാ​ര​ന്‍റെ കൈ​യൊ​പ്പ് പ​തി​ഞ്ഞ സി​നി​മ​ക​ൾ.. ടേ​ക്ക് ഓ​ഫ്, പു​ത്ത​ൻ​പ​ണം.. ചെ​റി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സി​നി​മ​യി​ൽ നി​റ​യു​ന്ന ക​ഥാ​കൃ​ത്തും തി​ര​ക്ക​ഥാ​കൃ​ത്തു​മൊ​ക്കെ​യാ​യ പി.​വി. ഷാ​ജി​കു​മാ​റി​ന്‍റെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്.

വി​ഷു സ​മ്മാ​നം

വി​ഷു​ക്കാ​ല​ത്ത് മ​ല​യാ​ളി​ക​ൾ​ക്ക് ഷാ​ജി​കു​മാ​ർ ന​ൽ​കി​യ കൈ​നീ​ട്ട​മാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ. ന​ന്മ​യു​ടെ വെ​ള്ള​ക്കു​പ്പാ​യ​മ​ണി​യു​ന്ന ന​ഴ്സു​മാ​രു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​പ​റ​യു​ന്ന ടേ​ക്ക് ഓ​ഫ്, കാ​സ​ർ​ഗോ​ഡ​ൻ ഭാ​ഷ​യു​മാ​യി മ​മ്മൂ​ട്ടി​യെ​ത്തു​ന്ന പു​ത്ത​ൻ​പ​ണം.. ടേ​ക്ക് ഓ​ഫി​ന്‍റെ തി​ര​ക്ക​ഥ​യ്ക്ക് പി​ന്നി​ൽ ഷാ​ജി​കു​മാ​റാ​ണെ​ങ്കി​ൽ പു​ത്ത​ൻ​പ​ണ​ത്തി​ലേ​ക്കെ​ത്തു​മ്പോ​ൾ ര​ച​നാ​സ​ഹാ​യി മാ​ത്ര​മ​ല്ല സൂ​പ്പ​ർ​സ്റ്റാ​ർ മമ്മൂട്ടിയെ കാ​സ​റ​ഗോ​ഡ​ൻ ഭാ​ഷ പ​ഠി​പ്പി​ച്ച​തും ഈ ​കാ​സ​ർ​ഗോ​ഡു​കാ​ര​നാ​ണ്.
മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മ​മ്മൂ​ട്ടി​യും ന​ല്ല സി​നി​മ​ക​ളു​ടെ ക​ഥ​യെ​ഴു​ത്തു​കാ​ര​നാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തും… വ​ലി​യ അ​നു​ഭ​വ​മാ​ണ് പു​ത്ത​ൻ​പ​ണം സ​മ്മാ​നി​ച്ച​ത്. മ​മ്മൂ​ക്ക​യും മ​മ്മൂ​ക്ക​യു​ടെ കൂ​ട്ടാ​ളി​ക​ളും കാ​സ​ര്‍ഗോ​ഡ​ന്‍ സ്ലാ​ങി​ലു​ള്ള മ​ല​യാ​ള​മാ​ണ് സം​സാ​രി​ക്കു​ന്ന​ത്. കാ​സ​ര്‍ഗോ​ഡ​ന്‍ ഡ​യ​ലോ​ഗു​ക​ള്‍ എ​ഴു​താ​നും അ​ത് കൃ​ത്യ​മാ​യി പ​റ​ഞ്ഞു​പ​ഠി​പ്പി​ക്കാ​നു​മാ​ണ് ര​ഞ്ജി​യേ​ട്ട​ന്‍ (ര​ഞ്ജി​ത്ത്) എ​ന്നെ വി​ളി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം നേ​രി​ട്ട് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ മ​മ്മൂ​ക്ക​യു​മാ​യി നേ​ര​ത്തെ പ​രി​ച​യ​മു​ണ്ട്. ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വി.​കെ. ശ്രീ​രാ​മ​ൻ അ​ഡ്മി​ന്‍ ആ​യി​ട്ടു​ള്ള ഞാ​റ്റു​വേ​ല എ​ന്ന വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ണ്ട്. അ​തി​ല്‍ മ​മ്മൂ​ക്ക​യും അം​ഗ​മാ​ണ്. ഒ​രു ദി​വ​സം ഒ​ട്ടോ റെ​നോ കാ​സ്റ്റി​ലെ​യു​ടെ അ​പ്പോ​ളി​ക്ക​ല്‍ ഇ​ന്‍റ​ല​ക്വ​ച​ൽ​സ് എ​ന്ന ക​വി​ത കാ​സ​ര്‍ഗോ​ഡ് ശൈ​ലി​യി​ല്‍ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി ഞാ​റ്റു​വേ​ല​യി​ലി​ട്ടു. മ​മ്മൂ​ക്ക അ​ത് ഞാ​റ്റു​വേ​ല​യു​ടെ ആ​ദ്യ വാ​ര്‍ഷി​ക സ​മ്മേ​ള​ന​ത്തി​ല്‍വെ​ച്ച് പാ​ടി. അ​ങ്ങ​നെ​യാ​ണ് ഞ​ങ്ങ​ൾ പ​രി​ച​യ​ക്കാ​രാ​കു​ന്ന​ത്. മ​മ്മൂ​ക്ക​യും ര​ഞ്ജി​യേ​ട്ട​നും വ​ള​രെ കാ​ഷ്വ​ലാ​യാ​ണ് ഇ​ട​പ്പെ​ട്ട​ത്. മൂ​ന്നു​മാ​സ​മാ​ണ് ചി​ത്ര​ത്തി​നു വേ​ണ്ടി​യു​ണ്ടാ​യി​രു​ന്ന​ത്. കാ​സ​ർ​ഗോ​ഡ​ൻ ഭാ​ഷ കേ​ൾ​ക്കു​മ്പോ​ൾ എ​ല്ലാ​വ​രും പ​രി​ഹ​സി​ക്കു​ന്ന​താ​ണ് പ​തി​വ്. പ​ക്ഷേ അ​ദ്ദേ​ഹം അ​ങ്ങ​നെ​യൊ​ന്നു​മാ​യി​രു​ന്നി​ല്ല.. സൗ​ഹൃ​ദ​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു ലൊ​ക്കേ​ഷ​നി​ൽ. സി​നി​മ പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​മാ​ണി​പ്പോ​ഴെ​ന്നും ഷാ​ജി കു​മാ​ർ പ​റ​യു​ന്നു.
അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ
ന​ഴ്സു​മാ​രു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യാ​ണ് ടേ​ക്ക് ഓ​ഫ്. ആ​ദ്യ തി​ര​ക്ക​ഥാ സം​രം​ഭ​മാ​യ ക​ന്യ​ക​ടാ​ക്കീ​സി​ന്‍റെ എ​ഡി​റ്റ​റാ​യി​രു​ന്നു ടേ​ക്ക് ഓ​ഫി​ന്‍റെ സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ. ആ ​സൗ​ഹൃ​ദ​മാ​ണ് ഈ ​സി​നി​മ​യി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്. യ​ഥാ​ർ​ഥ​ത്തി​ലു​ള്ള സം​ഭ​വ​മാ​ണ് സി​നി​മ​യാ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ അ​തേ​ക്കു​റി​ച്ച് ഏ​താ​ണ്ട് മൂ​ന്ന​ര​മാ​സ​ത്തോ​ളം റി​സ​ർ​ച്ച് ചെ​യ്തു. ന​ഴ്സു​മാ​രു​മാ​യും ഇ​റാ​ഖി​ന്‍റെ ച​രി​ത്ര​വും ഐ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡോ​ക്യൂ​മെ​ന്‍റ​റി​ക​ളും അ​ന്ന​ത്തെ പ​ത്ര​വാ​ർ​ത്ത​ക​ളും വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യു​മൊ​ക്കെ സം​സാ​രി​ച്ചു. പാ​ർ​വ​തി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന് പി​ന്നി​ലെ മെ​റി​നു​മാ​യു​മൊ​ക്കെ സം​സാ​രി​ച്ചു. യു​ദ്ധ​സ​മ​യ​ത്ത് എം​ബ​സി​ക്കാ​രു​മാ​യൊ​ക്കെ സം​സാ​രി​ക്കു​ന്ന​ത് മെ​റി​നാ​ണ്. എ​ന്നാ​ൽ മെ​റീ​ന​യു​ടെ ജീ​വി​തം മാ​ത്ര​മ​ല്ല സ​മീ​റ​യു​ടേ​ത്.
ക​ന്യ​ക​ടാ​ക്കീ​സും ടേ​ക്ക് ഓ​ഫും ര​ണ്ട് ത​ര​ത്തി​ലു​ള്ള ജീ​വി​ത​സാ​ഹ​ച​ര്യം പ​റ​യു​ന്ന ചി​ത്ര​മാ​ണ്. ര​ണ്ടി​നും വ്യ​ത്യ​സ്ത​മാ​യ വി​ഷ്വ​ൽ ഭാ​ഷ​യാ​ണ്. ക​ന്യ​ക​ടാ​ക്കീ​സ് ഒ​രു വി​ഭാ​ഗം പ്രേ​ക്ഷ​ക​രെ​യാ​കും തൃ​പ്തി​പ്പെ​ടു​ത്തു​ന്ന​തെ​ങ്കി​ൽ ടേ​ക് ഓ​ഫ് അ​ങ്ങ​നെ​യ​ല്ല. ചി​ത്രം തി​യെ​റ്റ​റു​ക​ളി​ലെ​ത്തി ഇ​ത്ര​യും ദി​വ​സം പി​ന്നി​ട്ടി​ട്ടും ആ​ളു​ക​ൾ വി​ളി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.. സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചു കൊ​ണ്ടേ​യി​രി​ക്കു​ന്നു.. അ​തൊ​രു വ​ലി​യ കാ​ര്യ​മാ​ണ്. വ്യ​ത്യ​സ്ത​ത​യു​ള്ള സി​നി​മ​ക​ൾ ചെ​യ്യാ​നാ​ണാ​ഗ്ര​ഹം. പ​ച്ച​യാ​യ ജീ​വി​തം പ​റ​യു​ന്ന ക​ഥ പോ​ലെ കാ​ല​ത്തി​നെ അ​തി​ജീ​വി​ക്കു​ന്ന സി​നി​മ​ക​ളൊ​രു​ക്ക​ണ​മെ​ന്നും ക​ഥാ​കാ​ര​ൻ.
എ​ഴു​ത്താ​ണ് എ​ല്ലാം
ക​ർ​ഷ​ക​കു​ടും​ബ​പ​ശ്ചാ​ത്ത​ലം.. പ​ഠി​ച്ച​ത് ബി​എ​സ​സി മാ​ത്‌​സ്, എം​സി​എ… പ​ക്ഷേ ഷാ​ജി​കു​മാ​ർ സ​ഞ്ച​രി​ച്ച​ത് എ​ഴു​ത്തി​ന്‍റെ ലോ​ക​ത്തി​ലേ​ക്കാ​യി​രു​ന്നു. ച​ങ്ങാ​ത്തം കൂ​ടി​യ​തു അ​ക്ഷ​ര​ങ്ങ​ളോ​ടും. എ​ഴു​ത്താ​ണ് എ​ന്‍റെ വ​ഴി, എ​ഴു​ത്താ​ണ് എ​ന്‍റെ ശീ​ലം, എ​ഴു​ത്താ​ണ് എ​ന്‍റെ ജീ​വി​തം… ഏ​താ​ണ്ട് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന നാ​ൾ തൊ​ട്ടേ മ​ന​സി​ലു​റ​പ്പി​ച്ചി​രു​ന്ന​താ​ണി​ത്. പ​ഠി​ക്കു​ന്ന​നാ​ളി​ൽ ക​ണ​ക്കി​ന് മാ​ർ​ക്ക് കൂ​ടി​യ​പ്പോ​യ​തു കൊ​ണ്ടു​മാ​ത്ര​മാ​ണ​ത് ബിരുദത്തിന് മാത്സ് പ​ഠി​ച്ച​ത്. പ​ക്ഷേ ക​ണ​ക്ക് പ​ഠി​ച്ച​തും ന​ല്ല​തി​നാ​ണെ​ന്നു ക​രു​താ​നാ​ണി​ഷ്ടം. സാ​ഹി​ത്യ​കു​തു​കി​ക​ളാ​രും വീ​ട്ടി​ല്ലി​ല്ല. വേ​റെ​യാ​രും എ​ഴു​ത്തി​ന്‍റെ വ​ഴി​യി​ലേ​ക്കെ​ത്തി​യി​ട്ടി​ല്ല. ഞാ​നെ​ഴു​ത്തു​കാ​ര​നാ​ണെ​ന്ന പേ​രി​ൽ അ​ഹ​ങ്ക​രി​ക്കാ​നു​മാ​ളി​ല്ല വീട്ടിൽ. ആ​രും വാ​യി​ക്കാ​ത്ത​തു കൊ​ണ്ടു​ത​ന്നെ എ​ന്തു വേ​ണ​മെ​ങ്കി​ലും എ​ഴു​താ​മെ​ന്ന സ്വാ​ത​ന്ത്ര്യ​മു​ണ്ട്. എ​ല്ലാ കു​രു​ത്ത​ക്കേ​ടു​ക​ൾ​ക്കും സ​ഹ​ന​ത്തോ​ടെ ഭാ​ര്യ മ​നീ​ഷ നാ​രാ​യ​ണ​ൻ കൂ​ടെ​യു​ണ്ട്. ഞാ​നെ​ഴു​തു​ന്ന ക​ഥ​ക​ളു​ടെ ആ​ദ്യ വാ​യ​ന​ക്കാ​രി​യാ​ണ്. ക​ഥ​ക​ളു​ടെ ഫ​സ്റ്റ് ക്രി​ട്ടി​കും മ​നീ​ഷ​യാ​ണ്.
ഏ​തൊ​രു വ്യ​ക്തി​യെ​യും നി​ർ​ണ​യി​ക്കു​ന്ന​തു ബാ​ല്യ​മാ​ണ്. ജ​നി​ച്ച ദേ​ശ​മാ​കും. എ​ഴു​ത്തു​കാ​ര​നാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത് ആ ​നാ​ടാ​ണ്. ആ​ചാ​ര​ങ്ങ​ളും നാ​ട്ടു​കാ​രും അ​നു​ഭ​വ​ങ്ങ​ളു​മെ​ല്ലാം സ്വാ​ധീ​നി​ച്ചു. ന​ഗ​ര​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തോ​ടെ ന​ഗ​ര​വും ക​ഥ​യി​ൽ വ​രു​ന്നു​ണ്ട്. പ​ക്ഷേ ഇ​ന്നും നാ​ട് ത​ന്നെ​യാ​ണ് അ​ടി​ത്ത​റ. നാ​ട് ന​ൽ​കി​യ ഊ​ർ​ജ​മാ​ണ് സ്വാ​ധീ​നി​ക്കു​ന്ന​തും. അ​മി​ത​മാ​യ ആ​ഗ്ര​ഹ​ങ്ങ​ളൊ​ന്നു​മി​ല്ല. എ​ഴു​തി കൊ​ണ്ടേ​യി​രി​ക്കു​ക.. മ​രി​ക്കും വ​രെ എ​ഴു​താ​ൻ ക​ഴി​യു​ക. വേ​റെ പ്ര​ത്യേ​കി​ച്ച് ആ​ഗ്ര​ഹ​മി​ല്ല. നാ​ട​ക​ക​ലാ​കാ​ര​നാ​യി​രു​ന്ന കു​ഞ്ഞി​ക്ക​ണ്ണ​നാ​ണ് അ​ച്ഛ​ൻ. ത​ങ്ക​മ​ണി​യാ​ണ് അ​മ്മ. ആ​ദ്യ നോ​വ​ൽ ഈ​വ​ർ​ഷ​മു​ണ്ടാ​കും. പു​തി​യ സി​നി​മ.. ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്നും ഷാ​ജി​കു​മാ​ർ.