FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
World

ചൈന അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് മാറ്റി

Wednesday, Apr 19, 2017,17:20 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിനു മേലുള്ള ചൈനയുടെ അവകാശവാദത്തില്‍ പുതിയ നീക്കം. ചൈന അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് മാറ്റി. സ്ഥലപേരുകള്‍ എല്ലാം തന്നെ ചൈനീസ് ഭാഷയിലാക്കി മാറ്റുകയാണ് ചെയ്തത്. ദലൈലാമ അരുണാചല്‍ പ്രദേശില്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ചൈനയുടെ പേരുമാറ്റല്‍ നടത്തിയിരിക്കുന്നത്.

അരുണാചല്‍ പ്രദേശില്‍ ദലൈലാമയെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് മുന്‍പെ ചൈന ആവശ്യപ്പെട്ടിരുന്നു. ദലൈലാമയുടെ സന്ദര്‍ശനത്തോടുള്ള അസഹിഷ്ണുത വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് ഈ പുനര്‍നാമകരണം.
ടിബറ്റിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശം ഇന്ത്യ അനധികൃതമായി കൈടയ്യടക്കി എന്നാണ് ചൈനയുടെ വാദം. ഈ പ്രദേശത്തിന്മേലുള്ള പരമാധികാരം തങ്ങള്‍ക്കാണ് ഇന്ത്യയ്ക്ക് വ്യക്തമാക്കി കൊടുക്കുക എന്നതാണ് പേരുമാറ്റത്തിലൂടെ ഉദ്ദേശിക്കുന്നത് എന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ വ്യക്തമാക്കിയത്. തെക്കന്‍ ടിബറ്റ് എന്നാണ് ചൈന അരുണാചലിനെ വിശേഷിപ്പിക്കുന്നത്.