FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
India

13 ഇന്ത്യൻ ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Wednesday, Apr 19, 2017,14:07 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ നംഗർഹിലിൽ 13 ഇന്ത്യൻ ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അമെരിക്ക നടത്തിയ അക്രമണത്തിലാണ്  മലയാളികൾ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടത്.

അഫ്ഗാന്‍ വാർത്താഏജൻസിയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ തന്നെ അഞ്ചോളം മലയാളികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കേരളത്തിൽ നിന്ന് പോയവർ അടക്കമുള്ളവർ എത്തിച്ചേർന്നുവെന്ന കരുതുന്ന സ്ഥലമാണ് നംഗർ ഹിൽ