FLASH NEWS
Breaking News
ഷുഹൈബ് വധം, രണ്ടു സിപിഎം പ്രവർത്തകർ കീഴടങ്ങി
Sports

ജഡേജയുടെ ലുക്ക് കണ്ട് പൊട്ടിച്ചിരിച്ച് കൊഹ്ലി

Wednesday, Apr 19, 2017,18:17 IST By സ്വന്തം ലേഖകൻ A A A

രാജ്കോട്ട്: ക്രിക്കറ്റ് താരങ്ങളുടെ ഹെയര്‍സ്റ്റയില്‍ എന്നും തരംഗമാകാറുണ്ട്. ഐപിഎല്ലില്‍ പുത്തന്‍ ലുക്കുമായാണ് രവീന്ദ്ര ജഡേജയെത്തിയിരിക്കുന്നത്. പുതിയ ലുക്ക് കണ്ടപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു നായകന്‍ വിരാട് കൊഹ്ലിക്ക് ചിരിയടക്കാനായില്ല. ജഡേജയുടെ പുതിയ സ്‌റ്റൈല്‍ നോക്കി പൊട്ടിച്ചിരിക്കുന്ന കൊഹ്‌ലിയുടെ ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരും ഗുജറാത്ത് ലയണ്‍സും മത്സരത്തിലാണ് പുതിയ ലുക്കുമായി ജഡേജ കളിക്കാനിറങ്ങിയത്. മത്സരത്തിന് മുമ്പ് തന്റെ രൂപമാറ്റത്തിന്റെ വീഡിയോ ജഡജേ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.