FLASH NEWS
Breaking News
ഖേദപ്രകടനവുമായി മന്ത്രി എം.എം. മണി; ഗൂഢാലോചനയെന്നും ആരോപണം
Business

ഒ​രു ചാ​ർ​ജി​ങ്ങി​ൽ 500 കി​ലോ​മീ​റ്റ​ർ മൈ​ലേ​ജു​മാ​യി ഔ​ഡി ഇ-​ട്രോ​ൺ

Thursday, Apr 20, 2017,11:02 IST By സ്വന്തം ലേഖകൻ A A A

ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ളു​ടെ നി​ര​യി​ലേ​ക്ക് ഔ​ഡി​യു​ടെ ഇ–​ട്രോ​ൺ സ്പോ​ർ​ട്സ്ബാ​ക്ക് എ​ത്തു​ന്നു. ഷാ​ങ്ഹാ​യി​ൽ ന​ട​ക്കു​ന്ന വാ​ഹ​ന​പ്ര​ദ​ർ​ശ​ന​ത്തി​ൽ കാ​റി​നെ ഔ​ദ്യോ​ഗി​ക​മാ​യി ക​മ്പ​നി അ​വ​ത​രി​പ്പി​ക്കും.‌
ഒ​രു ചാ​ർ​ജി​ങ്ങി​ൽ പ​ര​മാ​ധി 500 കി​ലോ മീ​റ്റ​ർ ദൂ​രം ഇ–​ട്രോ​ൺ സ​ഞ്ച​രി​ക്കും. 4.5 സെ​ക്ക​ൻ​ഡി​ൽ 0-100 കി​ലോ മീ​റ്റ​ർ വേ​ഗ​ത ഔ​ഡി കൈ​വ​രി​ക്കും. മ​ണി​ക്കൂ​റി​ൽ 210 കി​ലോ മീ​റ്റ​റാ​ണ് പ​ര​മാ​വ​ധി വേ​ഗ​ത. വാ​ഹ​നം സ്റ്റാ​ർ​ട്ട് ചെ​യ്താ​ൽ മു​ൻ​വ​ശ​ത്തെ​യും പി​ന്നി​ലെ​യും ഔ​ഡി ലോ​ഗോ പ്ര​കാ​ശി​ക്കും. അ​ലോ​യ് വീ​ലു​ക​ളു​ടെ ഡി​സൈ​ൻ കാ​റി​ന് കൂ​ടു​ത​ൽ സ്പോ​ർ​ട്ടി ലു​ക്ക് ന​ൽ​കു​ന്നു.
ഫോ​ക്സ്വാ​ഗ​ണി​ന്‍റെ ഇ​ല​ക്‌‌​ട്രി​ക് കാ​റി​ന് സ​മാ​ന​മാ​യി ഔ​ഡി​യു​ടെ പു​തി​യ വാ​ഹ​ന​ത്തി​നും ക​ണ്ണാ​ടി​ക​ളി​ല്ല. ക്യാ​മ​റ​ക​ളാ​വും ചു​റ്റു​വ​ട്ട​ത്തു​ള്ള ദൃ​ശ്യ​ങ്ങ​ളെ​ല്ലാം അ​ക​ത്ത​ള​ത്തെ സ്ക്രീ​നി​ലെ​ത്തി​ക്കു​ക. ഷാ​ങ്ഹാ​യ് മോ​ട്ടോ​ർ ഷോ​യി​ൽ കാ​ർ അ​വ​ത​രി​പ്പി​ക്കു​മെ​ങ്കി​ലും 2025ൽ ​മാ​ത്ര​മേ ഇ–​ട്രോ​ൺ വി​പ​ണി​യി​ലെ​ത്തു​ക​യു​ള്ളു.
വാ​ഹ​ന നി​ർ​മാ​താ​ക്ക​ളെ​ല്ലാം പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ കാ​റു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് ഔ​ഡി​യു​ടെ പു​തി​യ നീ​ക്ക​ത്തി​ലൂ​ടെ മ​ന​സി​ലാ​ക്കാം. വ​ർ​ധി​ച്ചു വ​രു​ന്ന അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ത​ട​യാ​ൻ ഇ​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നാ​ണ് പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ടെ​സ്‌​ലെ​യാ​ണ് ഈ ​രം​ഗ​ത്ത് മു​ന്നേ​റ്റം ന​ട​ത്തി​യ ക​മ്പ​നി. നി​ര​വ​ധി ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ളാ​ണ് ടെ​സ്‌​ലെ പു​റ​ത്തി​റ​ക്കി​യ​ത്. ടെ​സ്‌​ലെ​ക്ക് ശേ​ഷം മ​റ്റ് പ​ല ക​മ്പ​നി​ക​ളും ഇ​ല​ക്‌​ട്രി​ക് മോ​ഡ​ലു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.