FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
India

ഡൽഹിയിലെ താജ് വേണമെങ്കിൽ ലേലത്തിൽ പിടിച്ചോളാൻ ടാറ്റാ ഗ്രൂപ്പിനോട് കോടതി

Thursday, Apr 20, 2017,20:13 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ന്യൂഡൽഹിയിലെ താജ്ഹോട്ടൽ ലേലം ചെയ്യണമെന്ന കടുത്ത നിലപാടിൽ സുപ്രീംകോടതി. നിലവിൽ ടാറ്റാ ഗ്രൂപ്പ് നടത്തുന്ന താജിന്‍റെ പാട്ടക്കാലവധി അവസാനിച്ചതിനെ തുടർന്നാണ് കോടതിയുടെ പുതിയ നടപടി.

ടാറ്റാ ഗ്രൂപ്പിന്‍റെ 33 വർഷത്തെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർദേശം. പാട്ടക്കാലാവധി കഴിഞ്ഞതിന് ശേഷവും നിരവധി തവണ കാലാവധി നീട്ടി ചോദിച്ചിരുന്നു ടാറ്റാ ഗ്രൂപ്പ്.എന്നാൽ ഇത് അനുവദിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് സുപ്രീംകോ‌ട‌തി.