FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
India

പ്ലസ് ടു വിദ്യാര്‍ഥി ഓടിച്ച കാര്‍ ഉറങ്ങിക്കിടന്നവര്‍ക്കുമേല്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു

Thursday, Apr 20, 2017,12:03 IST By സ്വന്തം ലേഖകൻ A A A

ഡല്‍ഹി: നടപ്പാതയില്‍ ഉറങ്ങികിടക്കുന്നവരുടെ ഇടയിലേക്ക് സ്‌കൂള്‍ വിദ്യാര്‍ഥി കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. നോര്‍ത്ത് ഡല്‍ഹിയിലെ കശ്മീരി ഗെയ്റ്റിന് സമീപമാണ് സംഭവം. ഇന്ന് പൂലര്‍ച്ചെ 5.45നാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറുള്‍പ്പെടെ കാറിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്ലസ്ടു വാര്‍ഷിക പരീക്ഷ കഴിഞ്ഞ ആഘോഷത്തിനിടെയാണ് ദാരുണ സംഭവം. അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒട്ടേറെ പേര്‍ ഉറങ്ങിക്കിടക്കുന്നിടത്തേക്കാണ് വിദ്യാര്‍ഥി കാര്‍ ഇടിച്ചു കയറ്റിയത്.