FLASH NEWS
Breaking News
കേസ് നൽകിയവരിൽ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ്
Articles

പി​ന്നെ​യും പി​ന്ത​ള്ള​പ്പെ​ടു​ന്ന ലോ​ഹ​പു​രു​ഷ​ൻ

Thursday, Apr 20, 2017,9:33 IST By സി.പി. രാജശേഖരന്‍ A A A

2017 ജൂ​ലൈ 25. ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ലെ റെ​യ്സി​ന​ക്കു​ന്നി​ലെ പ്ര​സി​ഡ​ന്‍റി​ന്‍റെ കൂ​റ്റ​ൻ കൊ​ട്ടാ​ര​ത്തി​ൽ നി​ന്ന് ‌‌ പ്ര​ണ​ബ് കു​മാ​ർ മു​ഖ​ർ​ജി പ​ടി​യി​റ​ങ്ങും. അ​ന്ന്, അ​ല്ലെ​ങ്കി​ൽ അ​ടു​ത്ത ദി​വ​സം, അ​ശ്വാ​രൂ​ഢ സേ​ന​യു​ടെ അ​ക​മ്പ​ടി​യോ​ടെ പു​തി​യ രാ​ഷ്‌​ട്ര​പ​തി​യെ കൊ​ട്ടാ​രം വ​ര​വേ​ൽ​ക്കും. ആ​രാ​വും പു​തി​യ രാ​ഷ്‌​ട്ര​പ​തി? ലാ​ൽ കൃ​ഷ്ണ അ​ഡ്വാ​നി? മു​ര​ളീ മ​നോ​ഹ​ർ ജോ​ഷി? രാ​ജ്നാ​ഥ് സി​ങ്? സു​ഷ​മ സ്വ​രാ​ജ്? പേ​രു​ക​ൾ പ​ല​തു​ണ്ട്. പ​ക്ഷേ, ബി​ജെ​പി ഇ​നി​യും മ​ന​സു തു​റ​ന്നി​ട്ടി​ല്ല.

പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു ന​രേ​ന്ദ്ര മോ​ദി​യു​ടെ പേ​രു കേ​ൾ​ക്കു​ന്ന​തി​നു മു​ൻ​പ് അ​ഡ്വാ​നി​യാ​യി​രു​ന്നു പാ​ർ​ട്ടി​യു​ടെ ലോ​ഹ പു​രു​ഷ​ൻ. 2009ലെ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യും അ​ഡ്വാ​നി​യാ​യി​രു​ന്നു . പ​ക്ഷേ അ​ന്ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി യു​പി​എ ഉ​ജ്വ​ല വി​ജ​യം നേ​ടി. ഡോ. ​മ​ൻ​മോ​ഹ​ൻ സി​ങ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി. അ​ന്നു പി​ന്ത​ള്ള​പ്പെ​ട്ടു​പോ​യ അ​ഡ്വാ​നി​ക്കു പി​ന്നീ​ടു രാ​ഷ്‌​ട്രീ​യ​ത്തി​ൽ ഗ്ര​ഹ​ണ കാ​ല​മാ​യി​രു​ന്നു. 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ചെ​ങ്കി​ലും പാ​ർ​ട്ടി​യു​ടെ പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡി​ൽ നി​ന്നു പോ​ലും ത​ഴ​യ​പ്പെ​ട്ടു. അ​ട​ൽ ബി​ഹാ​രി വാ​ജ് പേ​യി, മു​ര​ളീ മ​നോ​ഹ​ർ ജോ​ഷി എ​ന്നി​വ​ർ​ക്കൊ​പ്പം ഇ​പ്പോ​ൾ പാ​ർ​ട്ടി​യു​ടെ മാ​ർ​ഗ് ദ​ർ​ശ​ക് മ​ണ്ഡ​ലി​ലേ​ക്ക് ഉ​യ​ർ​ത്തി. (താ​ഴ്ത്തി​യെ​ന്ന​താ​ണു സ​ത്യം)
അ​പ്പോ​ഴും അ​ഡ്വാ​നി ഒ​രു പ്ര​തീ​ക്ഷ ബാ​ക്കി വ​ച്ചി​രു​ന്നു. 2017ലെ ​രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി ത​നി​ക്കു വേ​ണ്ടി നി​ല​കൊ​ള്ളു​മെ​ന്ന്. പ​ക്ഷേ, ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​തി​നു സാ​ധ്യ​ത കാ​ണു​ന്നി​ല്ല. ര​ണ്ടാ​ണു കാ​ര​ണ​ങ്ങ​ൾ.
ഒ​ന്നാ​മ​ത് അ​ഡ്വാ​നി​യു​ടെ പ്രാ​യം. കോ​ൺ​ഗ്ര​സി​ലാ​ണെ​ങ്കി​ൽ ഉ​യ​ർ​ന്ന പ്രാ​യ​മാ​ണു രാ​ഷ്‌​ട്ര​പ​തി​സ്ഥാ​ന​ത്തേ​ക്കു​ള്ള ആ​ദ്യ യോ​ഗ്യ​ത. സ​ജീ​വ രാ​ഷ്‌​ട്രീ​യ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​കാ​നും ഒ​ഴി​വാ​ക്കാ​നും ഹൈ​ക്ക​മാ​ൻ​ഡ് ന​ൽ​കു​ന്ന വി​ര​മി​ക്ക​ൽ നി​യ​മ​ന​മാ​ണ് രാ​ഷ്‌​ട്ര​പ​തി​യും ഗ​വ​ർ​ണ​റും. അ​ഡ്വാ​നി​ക്കി​പ്പോ​ൾ 90 വ​യ​സു​ണ്ട്. 75 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ മ​ന്ത്രി​സ​ഭ​യി​ലോ നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ൽ​പ്പോ​ലു​മോ അം​ഗ​മാ​ക​രു​തെ​ന്നാ​ണു ന​രേ​ന്ദ്ര മോ​ദി​യു​ടെ താ​ക്കീ​ത്. അ​തു​കൊ​ണ്ടു ത​ന്നെ അ​ഡ്വാ​നി​ക്ക് രാ​ഷ്‌​ട്ര​പ​തി സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കാ​നു​ള്ള യോ​ഗ്യ​ത​യി​ല്ല. അ​യോ​ധ്യ പ്ര​ശ്ന​ത്തി​ൽ സു​പ്രീം കോ​ട​തി​യു​ടെ പു​തി​യ ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​റ്റൊ​രു സാ​ധ്യ​ത​യും ഇ​ല്ലാ​താ​യി. കേ​സ് സ​ജീ​വ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഷ്‌​ട്ര​പ​തി​യു​ടെ ഓ​ഫി​സി​നെ വി​ചാ​ര​ണ​യി​ലേ​ക്കു വ​ലി​ച്ചി​ഴ​യ്ക്കേ​ണ്ട​തി​ല്ല എ​ന്ന തീ​രു​മാ​ന​ത്തി​നാ​കും പ്ര​സ​ക്തി​യും പ്രാ​മു​ഖ്യ​വും.
ദീ​ന​ദ​യാ​ൽ ഉ​പാ​ധ്യ​യോ​ടൊ​പ്പം പ​ഴ​യ ജ​ന​സം​ഘം രൂ​പീ​ക​രി​ക്കാ​ൻ ഓ​ടി ന​ട​ന്നി​ട്ടു​ണ്ട് അ​ഡ്വാ​നി. ജ​ന​സം​ഘം എ​ന്ന പ​ഴ​യ പ്ര​സ്ഥാ​നം ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി​യാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ത്തി‍യ​ത് അ​ഡ്വാ​നി​യും വാ​ജ്പേ​യി​യും ചേ​ർ​ന്നാ​ണ്. വാ​ജ്പേ​യി​യെ പാ​ർ​ട്ടി​ക്കാ​ർ യു​ഗ പു​രു​ഷ​നെ​ന്നു വി​ളി​ച്ച​പ്പോ​ൾ അ​ഡ്വാ​നി ലോ​ഹ് പു​രു​ഷ​നാ​യി. രാ​മ​ല​ക്ഷ്ണ​ന്മാ​രെ​പ്പോ​ലെ ഇ​രു​വ​രും ചേ​ർ​ന്നു ന​ട​ത്തി​യ ഐ​തി​ഹാ​സി​ക പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് മൂ​ന്നാ​മൂ​ഴ​ത്തി​ൽ പാ​ർ​ട്ടി ഇ​ന്ത്യ ഭ​രി​ക്കു​ന്ന​ത്. പ​ക്ഷേ, ന​ല്ല സ​മ​യ​ത്തു ത​ന്നെ ത​ഴ​യ​പ്പെ​ട്ടു എ​ന്ന​ത് അ​ഡ്വാ​നി​യു​ടെ ഹ​ത​ഭാ​ഗ്യം.
2009ലെ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് രാ​ജ്നാ​ഥ് സി​ങ് ആ​യി​രു​ന്നു പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന വാ​ജ്പേ​യി ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ൽ പി​ന്മാ​റി. പ​ക​രം ആ​രെ​ന്ന ചോ​ദ്യ​ത്തി​ന് അ​ഡ്വാ​നി അ​ല്ലാ​തെ വേ​റേ ആ​രെ​ന്നാ​യി​രു​ന്നു രാ​ജ്നാ​ഥ് സി​ങ്ങി​ന്‍റെ മ​റു​പ​ടി. അ​ന്നൊ​ന്നും ന​രേ​ന്ദ്ര മോ​ദി ചി​ത്ര​ത്തി​ലേ ഇ​ല്ലാ​യി​രു​ന്നു.
അ​ഡ്വാ​നി​യു​ടെ സൃ​ഷ്ടി​യാ​ണ് ന​രേ​ന്ദ്ര മോ​ദി​യെ​ന്ന രാ​ഷ്‌​ട്രീ​യ നേ​താ​വെ​ന്നു പ​റ​യാം.
അ​ഡ്വാ​നി​ക്കു വേ​ണ്ടി പോ​സ്റ്റ​ർ ഒ​ട്ടി​ച്ചു തു​ട​ങ്ങി​യ​താ​ണ് മോ​ദി​യു​ടെ രാ​ഷ്‌​ട്രീ​യം. ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി ന​ഗ​റി​ൽ ഒ​ന്നി​ലേ​റെ​ത്ത​വ​ണ മ​ത്സ​രി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​നു ചു​ക്കാ​ൻ പി​ടി​ച്ച​ത് യു​വാ​വാ​യ മോ​ദി​യാ​യി​രു​ന്നു. അ​ന്നു മു​ത​ൽ മോ​ദി​യെ ഗു​ജ​റാ​ത്ത് രാ​ഷ്‌​ട്രീ​യ​ത്തി​ൽ വ​ള​ർ​ത്തി​ക്കൊ​ണ്ടു വ​രാ​ൻ അ​ഡ്വാ​നി പ​ര​മാ​വ​ധി ശ്ര​മി​ച്ചു. ക​രു​ത്ത​നാ​യ കേ​ശു​ഭാ​യി പ​ട്ടേ​ലി​നെ വെ​ട്ടി​യാ​ണ് 2001 ൽ ​അ​ഡ്വാ​നി മോ​ദി​യെ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത്. 2002ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന മോ​ദി​യു​ടെ രാ​ഷ്‌​ട്രീ​യ സിം​ഹാ​സ​നം ഇ​ള​കി​യ​താ​ണ്. പ​ക്ഷേ, അ​ഡ്വാ​നി എ​ന്ന ക​രു​ത്ത​ന്‍റെ താ​ങ്ങും ത​ണ​ലും മോ​ദി​ക്കു ല​ഭി​ച്ചു. ആ​രോ​പ​ണ​ങ്ങ​ളും കേ​സും വ​ഴ​ക്കും കോ​ട​തി​ക​ളു​മൊ​ക്കെ ഉ​ണ്ടാ​യി​ട്ടും 2014 മേ​യ് 22 വ​രെ ന​രേ​ന്ദ്ര മോ​ദി ത​ന്നെ ഗു​ജ​റാ​ത്ത് ഭ​രി​ച്ചു. പ​ക്ഷേ, അ​പ്പോ​ഴേ​ക്കും മോ​ദി ദേ​ശീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കു ക​ണ്ണു ന​ട്ടി​രു​ന്നു. അ​താ​ക​ട്ടെ, അ​ഡ്വാ​നി എ​ന്ന ലോ​ഹ​പു​രു​ഷ​ന്‍റെ പ്ര​തീ​ക്ഷ ത​ക​ർ​ക്കു​ക​യും ചെ​യ്തു.
2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു മോ​ദി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ഡ്വാ​നി പാ​ർ​ട്ടി​യി​ലെ മു​ഴു​വ​ൻ സ്ഥാ​ന​ങ്ങ​ളും രാ​ജി വ​ച്ചി​രു​ന്നു. എ​ന്നാ​ൽ, പാ​ർ​ട്ടി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹം പി​ന്നീ​ടു രാ​ജി പി​ൻ​വ​ലി​ച്ചു. അ​ഡ്വാ​നി കൂ​ടി ഉ​ൾ​പ്പെ​ട്ട പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി, ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ രാ​ജ്യ​ഭാ​ര​മെ​ന്ന അ​ഡ്വാ​നി​യു​ടെ സ്വ​പ്നം പൊ​ലി​ഞ്ഞു. 2002 ഫെ​ബ്രു​വ​രി 5 മു​ത​ൽ 2004 മേ​യ് 22 വ​രെ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യാ​യ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ ഗ്രാ​ഫി​ലെ ഉ​യ​ർ​ന്ന സൂ​ചി​ക.
ഒ​ൻ​പ​തു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഭ​ര​ണ നേ​തൃ​ത്വ​വും ര​ണ്ടി​ട​ത്ത് ഭ​ര​ണ പ​ങ്കാ​ളി​ത്ത​വു​മു​ള്ള ബി​ജെ​പി​ക്കു ലോ​ക്സ​ഭ​യി​ൽ മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷ​മു​ണ്ട്. രാ​ജ്യ​സ​ഭ​യി​ൽ മാ​ത്ര​മാ​ണു ചെ​റി​യ വെ​ല്ലു​വി​ളി. പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കി, സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്കാ​നു​ള്ള അം​ഗ​ബ​ല​മു​ള്ള ബി​ജെ​പി​യി​ൽ പു​തി​യ രാ​ഷ്‌​ട്ര​പ​തി‍യെ​ക്കു​റി​ച്ചു​ള്ള അ​ണി​യ​റ ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. പ​ക്ഷേ, ഈ ​ച​ർ​ച്ച​ക​ളി​ൽ അ​ഡ്വാ​നി​യു​ടെ പേ​രു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ൾ സം​ശ​യം ഉ​യ​രു​ന്ന​ത്.