FLASH NEWS
Breaking News
സോളാർ റിപ്പോർട്ട്: സർക്കാർ നടപടിക്കെതിരെ പൊലീസിൽ അതൃപ്തി
World

കൊളംബിയയില്‍ മണ്ണിടിച്ചിലില്‍ 14 മരണം

Thursday, Apr 20, 2017,9:52 IST By സ്വന്തം ലേഖകൻ A A A

ബഗോട്ട: കൊളംബിയയില്‍ മണ്ണിടിച്ചിലില്‍ 14 പേര്‍ മരിച്ചു. 9 പേരെ കാണാതായി. പടിഞ്ഞാറന്‍ കൊളംബിയന്‍ നഗരമായ മനിസലെസില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ 75 വീടുകള്‍ തകര്‍ന്നു. 23 പേര്‍ക്ക് പരുക്കേറ്റു. കൊളംബിയന്‍ പ്രസിഡന്റ് മാനുവേല്‍ സാന്റോസ് പ്രദേശം സന്ദര്‍ശിക്കുമെന്നും മേയര്‍ അറിയിച്ചു. മരണ സഖ്യ ഉയരാന്‍ സാധ്യതയുള്ളതായി മേയര്‍ ജോസ് ഒക്ടാവിയോ കര്‍ഡോണ പറഞ്ഞു.