FLASH NEWS
Breaking News
'അമ്മ' എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച
kerala

അഫ്ഗാനിലെ വ്യോമാക്രമണങ്ങളില്‍ മലയാളികള്‍ കൊല്ലപ്പെട്ടില്ലെന്ന് കാണാതായ അഷ്ഫാഖിന്റെ സന്ദേശം

Thursday, Apr 20, 2017,10:07 IST By സ്വന്തം ലേഖകൻ A A A

കാസര്‍ഗോഡ്: അഫ്ഗാനിസ്ഥാനില്‍ അമെരിക്ക നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇന്ത്യയില്‍ നിന്നുളള 13 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വരുന്നതിനിടെ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് ഐഎസില്‍ ചേര്‍ന്ന മലയാളികളുടെ സന്ദേശം. കാസര്‍േഗോഡ് നിന്നും ഐഎസില്‍ ചേരാന്‍ പോയെന്ന് കരുതുന്നവരുടെ സന്ദേശങ്ങള്‍ വീണ്ടുമെത്തിയത്. കാസര്‍ഗോഡ് പടന്നയില്‍ നിന്നും കാണാതായ അശ്ഫാഖ് മജീദാണ് ടെലിഗ്രാം വഴി സന്ദേശമയച്ചത്. തൃക്കരിപ്പൂരിലെ പൊതുപ്രവര്‍ത്തകനാണ് സന്ദേശം ലഭിച്ചത്. ബന്ധുക്കള്‍ അയച്ച സന്ദേശങ്ങള്‍ക്കുള്ള മറുപടിയായാണ് അശ്ഫാഖിന്റെ സന്ദേശമെത്തിയിരിക്കുന്നത്. ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത തെറ്റാണെന്നാണ് സന്ദേശത്തില്‍ അഷ്ഫാഖ് വ്യക്തമാക്കുന്നത്. നേരത്തെ ഇതേ അക്കൗണ്ടില്‍നിന്നു തന്നെയാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടുവെന്ന സന്ദേശവുമെത്തിയത്.