FLASH NEWS
Breaking News
കേസ് നൽകിയവരിൽ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ്
Articles

ഏ​നു​ണ്ടോ​ടീ അ​മ്പി​ളി​ച്ച​ന്തം..?

Thursday, Apr 20, 2017,9:18 IST By ആര്‍. ഗോപീകൃഷ്ണന്‍ A A A

അ​ഴ​കി​നെ​ക്കു​റി​ച്ചും നി​റ​ത്തെ​ക്കു​റി​ച്ചു​മു​ള്ള ച​ർ​ച്ച​ക​ൾ എ​വി​ടെ​യു​മെ​ത്താ​റി​ല്ല. എ​ത്തു​ന്ന​ത് അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളി​ലേ​ക്കും ത​ർ​ക്ക​ങ്ങ​ളി​ലേ​ക്കു​മാ​യി​രി​ക്കും. ചാ​ന​ൽ ച​ർ​ച്ച​യി​ൽ ബി​ജെ​പി​യു​ടെ ലോ​ക്സ​ഭാം​ഗ​മാ​യ ത​രു​ൺ വി​ജ​യ് തെ​ക്കേ ഇ​ന്ത്യ​ക്കാ​രെ അ​ധി​ക്ഷേ​പി​ച്ചു​വെ​ന്ന ആ​രോ​പ​ണ​മു​ണ്ടാ​യ​തും അ​തെ​ത്തു​ട​ർ​ന്ന് ബ​ഹ​ളം മൂ​ലം പാ​ർ​ല​മെ​​ന്‍റ് പ​ല​വ​ട്ടം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്ന​തും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു. നോ​യി​ഡ​യി​ൽ ആ​ഫ്രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​ർ​ക്ക് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു ന​ട​ന്ന ചാ​ന​ൽ പ​രി​പാ​ടി​യി​ലാ​ണ് ത​രു​ണി​നു നാ​വു പി​ഴ​ച്ച​ത്.
ഇ​ന്ത്യ​ക്കാ​ർ വ​ർ​ണ​വെ​റി​യ​ന്മാ​ര​ല്ലെ​ന്നു സ്ഥാ​പി​ക്കു​ന്ന​തി​നാ​ണു ത​രു​ൺ ശ്ര​മി​ച്ച​ത്. അ​ൽ ജ​സീ​റ ചാ​ന​ലി​ൽ അ​ത്ത​ര​മൊ​രു പ​രാ​മ​ർ​ശം ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത ഒ​രാ​ളി​ൽ​നി​ന്നു​ണ്ടാ​യ​പ്പോ​ൾ സ്വീ​ക​രി​ച്ച ഉ​പ​മ ക​ട​ന്നു​പോ​യി. ‘ ഞ​ങ്ങ​ൾ വ​ർ​ണ​വെ​റി​യ​ന്മാ​രാ​യി​രു​ന്നെ​ങ്കി​ൽ എ​ങ്ങ​നെ എ​ല്ലാ തെ​ക്കേ​ന്ത്യ​ക്കാ​രു​മാ​യി ഞ​ങ്ങ​ൾ ഒ​ത്തു​ക​ഴി​യു​ന്നു? ഞ​ങ്ങ​ളി​ൽ ക​റു​ത്ത​വ​രു​ണ്ട്,​ ഞ​ങ്ങ​ൾ​ക്കു ചു​റ്റും ക​റു​ത്ത​വ​രു​ണ്ട്. ’ ഇ​ങ്ങ​നെ പോ​യി അ​ത്.
ത​രു​ണി​​ന്‍റെ ഉ​ള്ളി​ലു​റ​ങ്ങി​ക്കി​ട​ന്ന ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​​ൻ അ​റി​യാ​തെ പു​റ​ത്തു​ചാ​ടി​യെ​ന്നു ചി​ല​ർ. എ​ത്ര​യാ​ണെ​ങ്കി​ലും ആ​ര്യ​വം​ശ​ക്കാ​ർ ദ്രാ​വി​ഡ​രെ അ​ന്യ​രാ​യ​ല്ലേ കാ​ണൂ​വെ​ന്നു മ​റ്റു ചി​ല​ർ. ത​രു​ൺ വി​ജ​യ് മാ​പ്പു പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​വ​രും കു​റ​വ​ല്ല. വെ​ളു​ത്ത​വ​നെ​ന്നും കു​റു​ത്ത​വ​നെ​ന്നു​മു​ള്ള ഭേ​ദ​ചി​ന്ത മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്ന​വ​രാ​ണു ന​മ്മി​ൽ ഏ​റി​യ പ​ങ്കു​മെ​ന്ന​ത​ല്ലേ ശ​രി? അ​തി​ൽ ഉ​ത്ത​രേ​ന്ത്യ​ക്കാ​രും തെ​ക്കേ​ന്ത്യ​ക്കാ​രു​മെ​ന്നോ, വി​ദേ​ശി​യും സ്വ​ദേ​ശി​യു​മെ​ന്നോ വ്യ​ത്യാ​സ​മു​ണ്ടെ​ന്നു തോ​ന്നു​ന്നി​ല്ല.
ര​ണ്ടോ,​ മൂ​ന്നോ വ​ർ​ഷം മു​ൻ​പാ​ണ്, ത​മി​ഴി​ലെ എ​ഴു​ത്ത​ച്ഛ​നെ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ക​മ്പ​രു​ടെ സ്മ​ര​ണ​യ്ക്കാ​യി ക​മ്പ​ൻ അ​ക്കാ​ഡ​മി ഏ​ർ​പ്പെ​ടു​ത്തി​യ അ​രു​ന്ത​മി​ഴ് ആ​ർ​വാ​ള​ർ പു​ര​സ്കാ​രം കാ​രൈ​ക്കു​ടി​യി​ലെ ക​മ്പ​ർ സ​മാ​ധി​യി​ൽ വ​ച്ചു ത​രു​ൺ വി​ജ​യി​നു ന​ൽ​ക​പ്പെ​ട്ട​ത്. ഈ ​പു​ര​സ്കാ​രം അ​തി​നു മു​ൻ​പോ,​ ശേ​ഷ​മോ ത​മി​ഴ​ന​ല്ലാ​ത്ത ആ​ർ​ക്കും ന​ൽ​കി​യി​ട്ടു​മി​ല്ല. ത​മി​ഴ് സം​സ്കാ​ര​ത്തി​നു ന​ൽ​കി​യ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ളു​ടെ പേ​രി​ലാ​യി​രു​ന്നു അ​ത്.
ഭ​ഗ​വ​ദ് ഗീ​ത​യെ​ക്കാ​ൾ തി​രു​ക്കു​റ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന വ്യ​ക്തി​യാ​ണ് ത​രു​ൺ. ത​ന്നെ കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്കു സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​തു പോ​ലും തി​രു​ക്കു​റ​ൾ. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ,​ ഹി​മ​വാ​​ന്‍റെ താ​ഴ്വ​ര​യി​ൽ തി​രു​വ​ള്ളു​വ​രു​ടെ പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത​തും മ​റ്റാ​രു​മ​ല്ല. ക​ര​ഞ്ചി​യ​യു​ടെ ബ്ലി​റ്റ്സി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​ങ്ങി പാ​ഞ്ച​ജ​ന്യ​ത്തി​​ന്‍റെ മു​ഖ്യ​പ​ത്രാ​ധി​പ​രാ​യി​ത്തീ​ർ​ന്ന ത​രു​ൺ ദാ​ദ്ര ന​ഗ​ർ ഹ​വേ​ലി​യി​ലെ ആ​ദി​വാ​സി ഗോ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ച് രാ​ജ്യാ​ന്ത​ര ശ്ര​ദ്ധ നേ​ടി​യ വ്യ​ക്തി​യാ​ണ്.
പ്ര​സ്താ​വ​ന​യും പ്ര​തി​ക​ര​ണ​വു​മാ​യി ചാ​ടി​പ്പു​റ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഈ ​പ​ശ്ചാ​ത്ത​ല​മൊ​ന്നും അ​റി​യേ​ണ്ട കാ​ര്യ​മി​ല്ല. വി​ഷ​യ​ത്തി​ൽ പി​ടി​ച്ചു ക​ത്തി​ക്ക​യ​റു​ക മാ​ത്ര​മേ അ​വ​ർ ല​ക്ഷ്യ​മാ​ക്കു​ന്നു​ള്ളൂ. ഉ​ന്ന​യി​ച്ച വി​ഷ​യ​ത്തോ​ട് ആ​ത്മാ​ർ​ഥ​ത കാ​ണി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന ഖേ​ദ​മൊ​ന്നും അ​വ​ർ പു​റ​മേ​യ്ക്കു പ്ര​ക​ടി​പ്പി​ക്കു​ക​യു​മി​ല്ല. നി​റ​ത്തി​ലാ​ണു ഗു​ണ​മെ​ന്നു വി​ശ്വ​സി​ക്കു​യും വി​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന നാ​ടാ​ണി​ത്. ആ ​പ്ര​ചാ​ര​ണ​ത്തി​ൽ മ​യ​ങ്ങാ​ത്ത​വ​ർ കു​റ​വ​ല്ലെ​ന്ന് ച​ർ​മ​കാ​ന്തി ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​ക്ക​ണ​ക്കു​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.
ജാ​തി,​ ഉ​പ​ജാ​തി,​ സ​മു​ദാ​യം,​ വ​ർ​ണം,​ വം​ശം,​ ഗോ​ത്രം തു​ട​ങ്ങി എ​ല്ലാ​വി​ധ വേ​ർ​തി​രി​വു​ക​ളും ഇ​നി​യും സ​മൂ​ഹ​മ​ന​സി​ൽ നി​ന്നു തു​ട​ച്ചു​മാ​റ്റാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ത് ഈ ​രാ​ജ്യ​ത്തി​​ന്‍റെ മാ​ത്രം ദുഃ​ഖ​മ​ല്ല. ഭൂ​മി​ശാ​സ്ത്ര​വു​മാ​യി​പ്പോ​ലും ബ​ന്ധ​മു​ള്ള പ്ര​ശ്ന​മാ​ണി​ത്. ഭൂ​ഗോ​ള​ത്തി​​ന്‍റെ ഉ​ത്ത​രാ​ർ​ധ​ത്തി​ലു​ള്ള​വ​രെ ഉ​ന്ന​ത​കു​ല ജാ​ത​രും സ​മ്പ​ന്ന​രു​മാ​യി കാ​ണു​ക​യും ദ​ക്ഷി​ണാ​ർ​ധ ഗോ​ള​ത്തി​ലു​ള്ള​വ​രെ അ​ടി​യാ​ള​ന്മാ​രും ദ​രി​ദ്ര​രു​മാ​യി കാ​ണു​ന്ന​ത് ലോ​ക​ഗ​തി. വ​ട​ക്കും തെ​ക്കും ത​മ്മി​ലു​ള്ള ഈ ​അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും രാ​ഷ്‌​ട്രീ​യ​വു​മാ​യി തു​ട​രു​ക​യു​മാ​ണ്.
സാ​മൂ​ഹി​ക​മാ​യി നോ​ക്കി​യാ​ൽ ഉ​ത്ത​രാ​ർ​ധ​ത്തി​ലു​ള്ള​വ​രി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​ത്തി​നും ത​ല​ചാ​യ്ക്കാ​നി​ട​വും വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​വും ഭ​ക്ഷ്യ​ല​ഭ്യ​ത​യു​മു​ണ്ട്. ജ​ന​സം​ഖ്യ കു​റ​വാ​ണെ​ങ്കി​ലും അ​വ​രാ​ണ് ലോ​ക​ത്തി​ലെ ആ​കെ സ​മ്പ​ത്തി​​ന്‍റെ ഏ​താ​ണ്ടു 90 ശ​ത​മാ​ന​വും കൈ​യാ​ളു​ന്ന​ത്. തെ​ക്കോ,​ ജ​ന​പ്പെ​രു​പ്പം,​ ദാ​രി​ദ്ര്യം,​ ഇ​ല്ലാ​യ്മ. ഇ​ങ്ങ​നെ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തു ലോ​ക​ത്തി​ലെ നാ​ലി​ൽ മൂ​ന്നു വ​രു​ന്ന ജ​ന​ങ്ങ​ളാ​ണ്. അ​വ​രാ​ക​ട്ടെ,​ ആ​ഫ്രി​ക്ക​യി​ലെ​യും ലാ​റ്റി​ൻ അ​മെ​രി​ക്ക​യി​ലെ​യും മ​റ്റും അ​വ​ർ​ണ​രും. അ​ങ്ങ​നെ​യാ​ണ് അ​വ​ഗ​ണ​ന​യു​ടെ നി​റം ക​റു​പ്പാ​യ​ത്.
ന​മ്മു​ടെ സൗ​ന്ദ​ര്യ സ​ങ്ക​ൽ​പ്പ​ങ്ങ​ൾ​ക്ക് വെ​ളു​പ്പി​നോ​ടാ​ണ് ആ​ഭി​മു​ഖ്യം. ക​റു​ത്ത ദേ​വ​ത​ക​ളെ വെ​ളു​പ്പി​ൽ ക​ണ്ടു തൊ​ഴാ​ൻ മു​ഴു​ക്കാ​പ്പ​ണി​യി​ക്കു​ന്ന വി​ദ്യ. കൂ​ടെ പ​ഠി​ക്കു​ന്ന​വ​രെ​യും ഒ​പ്പം ജോ​ലി ചെ​യ്യു​ന്ന​വ​രെ​യും നി​റ​ത്തി​​ന്‍റെ പേ​രി​ൽ ക​ളി​യാ​ക്കി​ത്തു​ട​ങ്ങു​ന്ന ബാ​ല്യം. വെ​ള്ള​ക്കാ​രോ,​ വം​ശീ​യ​മാ​യി വെ​ളു​ത്ത​വ​രോ അ​ല്ലാ​ത്ത ത​നി ദ്രാ​വി​ഡ​ർ​ക്കും വെ​ളു​പ്പി​​നു മു​ന്നി​ൽ പ​ക​ച്ചു നി​ൽ​ക്കു​ക പ​ഥ്യം.
ഈ ​സ​മീ​പ​ന​ത്തെ ആ​ക്ഷേ​പി​ക്കു​ന്ന​വ​ർ പോ​ലും പി​റ​ന്നു വീ​ഴു​ന്ന കു​ഞ്ഞി​​ന്‍റെ നി​റ​മാ​ണ് ആ​ദ്യം നോ​ക്കു​ക. കു​ഞ്ഞി​നു നി​റം കു​റ​ഞ്ഞാ​ൽ അ​തു വ​ലി​യ പ്ര​ശ്ന​മാ​യി മാ​റും. അ​തി​നാ​ൽ ക​റു​ത്ത​വ​രാ​യ ന​മ്മ​ൾ പോ​ലും ആ ​കു​റ​പ്പി​നെ പ​ല​താ​യി വി​ഭ​ജി​ച്ച് അ​തി​ൽ മേ​ന്മ അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തു​ന്നു. നി​റ​ത്തോ​ടും രൂ​പ​ഭം​ഗി​യോ​ടു​മു​ള്ള വി​ധേ​യ​ത്വ​മാ​ണ് അ​ഴ​കി​​ന്‍റെ ആ​ധാ​ര​മാ​യി മാ​റു​ന്ന​ത്. ഇ​തി​​ന്‍റെ ക​ച്ച​വ​ട സാ​ധ്യ​ത ക​ണ്ട​റി​ഞ്ഞാ​ണ് വെ​ളു​ക്കാ​നു​ള്ള ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ധാ​രാ​ള​മാ​യി വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. നി​റം മ​ങ്ങി​യ ച​ർ​മം വെ​ളു​പ്പി​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ കോ​ടി​ക​ൾ വാ​രു​ന്നു. അ​തു​പ​യോ​ഗി​ച്ച് ആ​രു​ടെ​യും നി​റം കൂ​ടാ​റി​ല്ലെ​ന്ന് അ​റി​യാ​മെ​ങ്കി​ൽ​ക്കൂ​ടി.
പ​ത്ര​ങ്ങ​ളി​ലെ വി​വാ​ഹ പ​ര​സ്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചാ​ല​റി​യാം,​ സ്വ​ഭാ​വ​ഗു​ണ​ത്തെ​ക്കാ​ൾ ന​മ്മ​ൾ പ്ര​ധാ​ന്യം ക​ൽ​പ്പി​ക്കു​ന്ന​ത് നി​റ​ത്തി​നും സൗ​ന്ദ​ര്യ​ത്തി​നു​മാ​ണെ​ന്ന്. അ​തി​ൽ മാ​റ്റം വ​രാ​തെ നി​റ​മെ​ന്നു കേ​ട്ടാ​ലു​ട​ൻ അ​ങ്ക​ക്ക​ലി​യെ​ടു​ത്തു ചാ​ടി​പ്പ​റ​പ്പെ​ടു​ന്ന​ത് കാ​പ​ട്യ​മ​ല്ലാ​തെ മ​റ്റെ​ന്താ​ണ്? ഹി​ന്ദി ന​ട​നാ​യ അ​ഭ​യ് ദി​യോ​ൾ ച​ർ​മ​കാ​ന്തി കൂ​ട്ടു​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​ൽ നി​ന്നു പി​ന്തി​രി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത് ബോ​ളി​വു​ഡി​ലു​ണ്ടാ​ക്കി​യ പു​കി​ൽ ചി​ല്ല​റ​യ​ല്ല. അ​തി​നാ​ൽ അ​മ്പി​ളി​ച്ച​ന്തം വേ​ണ​മെ​ന്ന ആ​ഗ്ര​ഹം തു​ട​രു​ക​ത​ന്നെ ചെ​യ്യും.
(9020306011)