FLASH NEWS
Breaking News
ഖേദപ്രകടനവുമായി മന്ത്രി എം.എം. മണി; ഗൂഢാലോചനയെന്നും ആരോപണം
World

ഹി​മ​പാ​ളി​യു​രു​കി നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ന​ദി വ​ഴി മാ​റി​യൊ​ഴു​കി

Thursday, Apr 20, 2017,8:50 IST By സ്വന്തം ലേഖകൻ A A A

ക്യാ​ന​ഡ: ആ​ഗോ​ള​താ​പ​ന​ത്തി​ൽ ഹി​മ​പാ​ളി​യു​രു​കി​യ​തോ​ടെ ക്യാ​ന​ഡ​യി​ലെ മു​ന്നൂ​റ് വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സ്ലിം​സ്ന​ദി വ​ഴി​മാ​റി​യൊ​ഴു​കി. നൂ​റ്റാ​ണ്ടു​ക​ളോ​ള​മാ​യി ബെ​റി​ങ് ക​ട​ലി​ലേ​ക്കാ​യി​രു​ന്നു സ്ലിം​സ് ന​ദി ഒ​ഴു​കി​യി​രു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ൾ വി​പ​രീ​ത ദി​ശ​യി​ലേ​ക്കൊ​ഴു​കി കാ​സ്കാ​വു​ൽ​ഷ് ന​ദി​യി​ലേ​ക്കു ചേ​രു​ക​യാ​ണ് സ്ലിം​സ്. നാ​ച്വ​ർ ജി​യോ​സ​യ​ൻ​സ് എ​ന്ന ജേ​ണ​ലി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. റി​വ​ർ പൈ​റ​സി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​പ്ര​തി​ഭാ​സം ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ അ​പൂ​ർ​വ​മാ​യ പോ​ലും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.
അ​മെ​രി​ക്ക​ൻ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് സ്ലിം​സ് ന​ദി​യെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്താ​നെ​ത്തി​യ ഗ​വേ​ഷ​ക​രാ​ണ് ന​ദി​യു​ടെ ദി​ശ​മാ​റ്റം ക​ണ്ടെ​ത്തി​യ​ത്. അ​സ്വാ​ഭാ​വി​ക​മാ​യി ന​ദി വ​റ്റി​വ​ര​ണ്ട​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വി​പ​രീ​ത​ദി​ശ​യി​ൽ ചെ​റി​യ ചാ​ലു​ക​ൾ രൂ​പ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് ഗ​വേ​ഷ​ക​നാ​യ ജ​യിം​സ് ബെ​സ്റ്റ് പ​റ​യു​ന്നു.
സ്ലിം​സ് വ​റ്റി​വ​ര​ണ്ട​ത് ആ ​ന​ദി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന പ​രി​സ്ഥി​തി ഘ​ട​ക​ങ്ങ​ളെ​യും ആ​വാ​സ​വ്യ​വ​സ്ഥ​യെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്.
വ​ട​ക്കു​ള്ള ബെ​റി​ങ് ക​ട​ലി​ലേ​യ്ക്ക് ഒ​ഴു​കി​യി​രു​ന്ന ന​ദി, തെ​ക്ക് ഭാ​ഗ​ത്തു​ള്ള ക്ലു​വാ​ന്‍ ത​ടാ​ക​ത്തി​ലേ​യ്ക്കും അ​വി​ടെ​നി​ന്ന് ആ​ല്‍സെ​ക് ന​ദി​യോ​ടു ചേ​ര്‍ന്ന് അ​ലാ​സ്ക​യി​ലൂ​ടെ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ന്‍റെ മ​റ്റൊ​രു​ഭാ​ഗ​ത്തേ​യ്ക്കു​മാ​ണ് ഇ​പ്പോ​ള്‍ ഒ​ഴു​കു​ന്ന​ത് ക്ലു​വേ​ന്‍, യൂ​കോ​ണ്‍ എ​ന്നീ ന​ദി​ക​ളി​ലെ ജ​ല​പ്ര​വാ​ഹ​ത്തെ സ്വാ​ധീ​നി​ക്കു​ക​യും ഈ ​ന​ദി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന പാ​രി​സ്ഥി​തി​ക ഘ​ട​ക​ങ്ങ​ളി​ല്‍ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​ന​ദീ​ത​ട​ങ്ങ​ളി​ല്‍നി​ന്ന് വ​ന്‍ തോ​തി​ല്‍ എ​ക്ക​ല്‍ ഒ​ഴു​കി​പ്പോ​കു​ന്നു​മു​ണ്ട്. സാ​ധാ​ര​ണ​യാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഇ​ത്ത​രം പ്ര​തി​ഭാ​സ​ങ്ങ​ൾ സം​ഭ​വി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ സ്ലിം​സി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ത് പെ​ട്ടെ​ന്നാ​യി​രു​ന്നു. ഇ​തി​നു മു​ൻ​പ് പ​ല ഗ​വേ​ഷ​ക​രും സ്ലിം​സ് ന​ദി വ​ഴി മാ​റി​യൊ​ഴു​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ പ്ര​വ​ചി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​തി​ത്ര​യും പെ​ട്ടെ​ന്ന് സം​ഭ​വി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ലെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.