FLASH NEWS
Breaking News
ഗുജറാത്തിലും ഹിമാചലിലും ബിജെപി അധികാരത്തിലേക്ക്
Sports

ബട്‌ലർ രോഹിത്തിനേക്കാളും മികച്ച ഫിനിഷർ: സുനിൽ ഗവാസ്കർ

Thursday, Apr 20, 2017,9:43 IST By സ്വന്തം ലേഖകൻ A A A

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ചി​ല ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​ന ഓ​വ​റു​ക​ളി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. ആ​രാ​ധ​ക​രെ തീ​ർ​ത്തും ആ​വേ​ശ​ത്തി​ലാ​ഴ്ത്തു​ന്ന പ്ര​ക​ട​നം. പ​ല​രും പി​രി​മു​റു​ക്ക​ത്തോ​ടെ​യാ​ണ് മ​ത്സ​രം നേ​രി​ട്ട് ക​ണ്ട​ത്. ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സ് – കോ​ൽ​ക്ക​ത്ത നൈ​റ്റ്റൈ​ഡേ​ഴ്സ് മ​ത്സ​ര​ത്തി​ൽ മ​നീ​ഷ് പാ​ണ്ഡെ​യാ​യി​രു​ന്നു താ​രം. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് അ​വ​സാ​ന ഓ​വ​റി​ൽ ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി മ​നീ​ഷ് പാ​ണ്ഡെ ക്രി​ക്ക​റ്റി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി അ​ര​ങ്ങേ​റി​യ ശേ​ഷ​മാ​ണ് ക്രി​ക്ക​റ്റി​ൽ താ​ൻ എ​ത്ര​ത്തോ​ളം പ്ര​ധാ​ന​പ്പെ​ട്ട​താ​ണ​ന്ന് അ​ദ്ദേ​ഹം പോ​ലും മ​ന​സി​ലാ​ക്കി​യ​ത്. അ​തി​ന് ശേ​ഷം സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്തു. ഒ​രി​ട​യ്ക്ക് മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ച​ശേ​ഷം വി​ക്ക​റ്റ് വ​ലി​ച്ചെ​റി​യു​ന്ന​ത് പാ​ണ്ഡെ​യു​ടെ സ്വ​ഭാ​വ​മാ​യി​രു​ന്നു. അ​തും ഇ​രു​പ​തും മു​പ്പ​തും റ​ൺ​സ് നേ​ടി​യ ശേ​ഷം. എ​ന്നാ​ലി​പ്പോ​ൾ അ​ദ്ദേ​ഹം ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​ന്നു.

ആ​വ​ശ്യ​മു​ള്ള നേ​ര​ത്ത് റ​ൺ​സി​ന്‍റെ വേ​ഗം കൂ​ട്ടാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​ന്നു. ‍അ​ത് ക്ലാ​സ് ന​ഷ്‌​ട​പ്പെ​ടു​ത്താ​തെ ത​ന്നെ. മ​റ്റൊ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഷോ​ട്ടു​ക​ൾ ക്രി​ക്ക​റ്റി​ലെ കോ​പ്പി​ബു​ക്ക് ഷോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ്. ഒ​രു കു​റ്റ​വും ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത ഷോ​ട്ടു​ക​ൾ. ര​ണ്ട് പ​ന്തു​ക​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം കോ​ൽ​ക്ക​ത്ത​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.
നി​ല​വി​ൽ ചാം​പ്യ​ന്മാ​രാ​യ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് എ​ന്തു​കൊ​ണ്ടാ​ണ് ത​ങ്ങ​ൾ ചാം​പ്യ​ന്മാ​രാ​യ​തെ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി തെ​ളി​യി​ച്ചു. മ​റ്റാ​രേ​ക്കാ​ൾ മി​ക​ച്ച രീ​തി​യി​ലാ​ണ് കി​ങ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രേ ഭു​വ​നേ​ശ്വ​ർ കു​മാ​ർ യോ​ർ​ക്ക​ർ പ​ന്തു​ക​ളെ​റി​ഞ്ഞ​ത്. ലോ​ക​ത്ത് മ​റ്റേ​ത് താ​ര​ത്തേ​ക്കാ​ളും മി​ക​ച്ച രീ​തി​യി​ൽ യോ​ർ​ക്ക​റു​ക​ളെ​റി​യാ​ൻ ഭു​വ​നേ​ശ്വ​റി​ന് സാ​ധി​ക്കു​ന്നു​ണ്ട്. അ​ദ്ദേ​ഹം ഇ​ത്ത​ര​ത്തി​ൽ പ​ന്തെ​റി​യു​ന്ന​ത് കാ​ണു​മ്പോ​ൾ ഓ​സീ​സ് താ​രം മി​ച്ച​ൽ സ്റ്റാ​ർ​ക്കി​നെ​യാ​ണ് ഓ​ർ​മ​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലാ​യി ഭു​വ​നേ​ശ്വ​ർ കു​മാ​ർ സ്റ്റാ​ർ​ക്കി​ന് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് പ​ന്തെ​റി​യു​ന്ന​ത്. പ​തി​യ പ​ന്തി​ൽ മാ​ത്ര​മ​ല്ല, പ​ഴ​യ പ​ന്തി​ലും ഭു​വ​നേ​ശ്വ​ർ ക​രു​ത്ത് കാ​ണി​ക്കു​ന്നു.
അ​പൂ​ർ​വ​മാ​യി, മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ത​ക​ർ​പ്പ​ൻ തു​ട​ക്ക​മാ​ണ് ഈ ​ഐ​പി​എ​ല്ലി​ൽ ല​ഭി​ച്ച​ത്. ഓ​വ​ർ​സീ​സ് താ​ര​ങ്ങ​ൾ​ക്ക് പ​ക​രം വെ​യ്ക്കാ​ൻ പ​റ്റി​യ താ​ര​ങ്ങ​ൾ അ​വ​രു​ടെ നി​ര​യി​ൽ ഉ​ണ്ടെ​ന്ന് ത​ന്നെ​യാ​ണ് അ​തി​ന്‍റെ കാ​ര​ണം. ടൂ​ർ​ണ​മെ​ന്‍റ് പു​രോ​ഗ​മി​ക്കു​മ്പോ​ൾ, ടീ​മി​ന് യോ​ഗ്യ​ത ല​ഭി​ച്ചാ​ൽ ബാ​ക്കി​യു​ള്ള മ​ത്സ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മ​ത്തി​ലു​ള്ള താ​ര​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കാം. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തോ​ടെ രോ​ഹി​ത് ശ​ർ​മ ഫോം ​ക​ണ്ടെ​ത്തി. എ​ന്നാ​ൽ ജോ​സ് ബ​ട്‌​ല​റു​ടെ സ്ഥാ​ന​ത്ത് അ​ദ്ദേ​ഹം ക​ളി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. മു​ൻ​പ് രോ​ഹി​ത്ത് പ​റ​ഞ്ഞി​രു​ന്നു, ടീ​മി​ന് ഒ​രു ഫി​നി​ഷ​റെ ആ​വ​ശ്യ​മാ​ണെ​ന്ന്. ആ ​വേ​ഷ​മാ​ണ് രോ​ഹി​ത്ത് സ്വ​യം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ മു​ൻ ഏ​ക​ദി​ന- ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ, രോ​ഹി​ത്തി​നേ​ക്കാ​ൾ മി​ക​ച്ച ഫി​നി​ഷ​റാ​ണ് ബ​ട്‌​ല​റെ​ന്ന് ബോ​ധ്യ​പ്പെ​ടും. ബ​ട്‌​ല​ർ ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യും ഐ​പി​എ​ല്ലി​നോ​ട് ഇ​ണ​ങ്ങി​ച്ചേ​ർ​ന്നി​ട്ടി​ല്ല. ഒ​രു​പ​ക്ഷെ, അ​ങ്ങ​നെ സം​ഭ​വി​ച്ചി​ൽ കാ​ണി​ക​ൾ ഓ​രോ​ന്നും ഹെ​ൽ​മെ​റ്റ് ധ​രി​ക്കു​ന്ന​താ​വും ന​ന്നാ​വു​ക. എ​ബി ഡി ​വി​ല്ലി​യേ​ഴ്സി​നെ​പ്പോ​ലെ​യാ​ണ് ബ​ട്‌​ല​റും. പ​ന്ത് ന​ന്നാ​യി വീ​ക്ഷി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന​റി​യാം.
അ​വ​സാ​നം മ​ന​ൻ വൊ​ഹ്റ​യും വ​ലി​യ സ്കോ​ർ ക​ണ്ടെ​ത്തി. ഏ​താ​ണ്ട് ടീ​മി​നെ വി​ജ​യ​ത്തി​ന​ടു​ത്ത് വ​രെ എ​ത്തി​ക്കാ​ൻ വൊ​ഹ്റ​യ്ക്കാ​യി. യു​വ​താ​ര​ങ്ങ​ൾ ഇ​തു​വ​രെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ശൈ​ലി പി​ന്തു​ട​ർ​ന്നാ​ൽ പി​ന്തു​ട​ർ​ന്നാ​ൽ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ താ​രം വൊ​ഹ്റ ആ​യേ​ക്കാം. ഇ​ന്ന​ത്തെ മ​ത്സ​രം പ​ഞ്ചാ​ബ് തീ​ർ​ച്ച​യാ​യും വി​ജ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. എ​ന്നാ​ൽ ത​ക​ർ​പ്പ​ൻ ഫോ​മി​ലു​ള്ള മും​ബൈ ഇ​ന്ത്യ​ൻ​സ് അ​തി​ന് സ​മ്മ​തി​ക്കു​മോ​യെ​ന്നാ​ണ് ക​ണ്ട​റി​യേ​ണ്ട​ത്.

PROFESSIONAL MANAGEMENT GROUP