FLASH NEWS
Breaking News
'അമ്മ' എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച
Articles

അ​ധി​കാ​ര​ക്ക​റ​ക്കം

Friday, Apr 21, 2017,9:52 IST By ഇ.ആർ വാരിയർ A A A

വി​​നാ​​ശ​​കാ​​ലേ വി​​പ​​രീ​​ത ബു​​ദ്ധി എ​​ന്നാ​​ണു പ​​ഴ​​മൊ​​ഴി. ശ​​ശി​​ക​​ല​​യെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം അ​​തു പൂ​​ർ​​ണ അ​​ർ​​ഥ​​ത്തി​​ൽ വാ​​സ്ത​​വ​​മാ​​കു​​ന്നു. പ​​യ​​റ്റി​​ത്തെ​​ളി​​ഞ്ഞ വ​​ലി​​യ രാ​​ഷ്ട്രീ​​യ ത​​ന്ത്ര​​ശാ​​ലി​​ക​​ൾ​​ക്കും ത​​ല​​തി​​രി​​ഞ്ഞ ബു​​ദ്ധി ദോ​​ഷ​​ക​​ര​​മാ​​യി ഭ​​വി​​ക്കാ​​റു​​ണ്ട് എ​​ന്നോ​​ർ​​ക്കു​​മ്പോ​​ൾ ശ​​ശി​​ക​​ല​​യു​​ടെ കാ​​ര്യ​​ത്തി​​ൽ പു​​തു​​മ​​യൊ​​ന്നു​​മി​​ല്ല. പ​​ക്ഷേ, ത​​മി​​ഴ്നാ​​ട്ടി​​ൽ ഇ​​പ്പോ​​ൾ ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന രാ​​ഷ്ട്രീ​​യ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ളി​​ൽ ചി​​ല അ​​പൂ​​ർ​​വ​​ത​​ക​​ൾ ഇ​​ല്ലാ​​തെ​​യു​​മി​​ല്ല.
കേ​​ന്ദ്രം ഭ​​രി​​ക്കു​​ന്ന ബി​​ജെ​​പി​​ക്ക് ഒ​​ട്ടും താ​​ത്പ​​ര്യ​​മി​​ല്ലാ​​ത്ത സ്ഥാ​​നാ​​ർ​​ഥി (ശ​​ശി​​ക​​ല​​യു​​ടെ അ​​ന​​ന്ത​​ര​​വ​​ൻ ടി.​​ടി.​​വി. ദി​​ന​​ക​​ര​​ൻ) ആ​​ർ​​കെ ന​​ഗ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വോ​​ട്ടു കി​​ട്ടാ​​ൻ പ​​ണം വി​​ത​​ര​​ണം ചെ​​യ്യു​​ന്നു എ​​ന്നു ക​​ണ്ടെ​​ത്തി അ​​വി​​ടു​​ത്തെ വോ​​ട്ടെ​​ടു​​പ്പു മാ​​റ്റി​​വ​​യ്ക്കു​​ന്നു. ശ​​ശി​​ക​​ല ക്യാം​​പി​​ന്‍റെ വി​​ശ്വ​​സ്ത​​നാ​​യ ആ​​രോ​​ഗ്യ മ​​ന്ത്രി വി​​ജ​​യ ഭാ​​സ്ക​​റി​​ന്‍റെ വ​​സ​​തി​​യി​​ൽ അ​​ട​​ക്കം നി​​ര​​വ​​ധി സ്ഥ​​ല​​ങ്ങ​​ളി​​ൽ ആ​​ദാ​​യ നി​​കു​​തി വ​​കു​​പ്പ് റെ​​യ്ഡ് ന​​ട​​ത്തി​​യാ​​ണു വോ​​ട്ടി​​നു വേ​​ണ്ടി വി​​ത​​ര​​ണം ചെ​​യ്യാ​​നു​​ള്ള നോ​​ട്ടു​​ക​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്. ദി​​ന​​ക​​ര​​നു പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്ന സി​​നി​​മാ താ​​രം അ​​ട​​ക്കം പ​​ല​​രു​​ടെ​​യും വീ​​ടു​​ക​​ളി​​ൽ റെ​​യ്ഡ് ന​​ട​​ന്നു. വോ​​ട്ടെ​​ടു​​പ്പു മാ​​റ്റി​​വ​​യ്ക്ക​​പ്പെ​​ട്ട​​തോ​​ടെ ദി​​ന​​ക​​ര​​നും അ​​ദ്ദേ​​ഹ​​ത്തോ​​ടൊ​​പ്പ​​മു​​ള്ള​​വ​​രും ജ​​ന​​ങ്ങ​​ളു​​ടെ മു​​ന്നി​​ൽ മോ​​ശ​​ക്കാ​​രാ​​യി മാ​​റി. പ​ണ​ക്കൊ​ഴു​പ്പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ങ്ങ​ൾ അ​പൂ​ർ​വ​ത​യ​ല്ലാ​ത്ത നാ​ട്ടി​ൽ മ​ന്ത്രി​യ​ട​ക്കം കൈ​യോ​ടെ പി​ടി​ക്ക​പ്പെ​ടു​ന്ന​ത് അ​ത്ര സാ​ധാ​ര​ണ​മ​ല്ല​ല്ലോ.
അ​​തി​​നു പി​​ന്നാ​​ലെ മ​​റ്റൊ​​രു വ​​ലി​​യ കേ​​സ് കൂ​​ടി വ​​ന്നു ദി​​ന​​ക​​ര​​നെ​​തി​​രേ എ​ന്ന​താ​ണു കൂ​ടു​ത​ൽ ശ്ര​ദ്ധേ​യം. ര​​ണ്ടി​​ല ചി​​ഹ്ന​​ത്തി​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​നെ സ്വാ​​ധീ​​നി​​ക്കാ​​ൻ പ​​ണ​​വു​​മാ​​യി വ​​ന്ന ദി​​ന​​ക​​ര​​ന്‍റെ അ​​നു​​യാ​​യി​​യെ ഡ​​ൽ​​ഹി പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ദി​​ന​​ക​​ര​​നും അ​​റ​​സ്റ്റി​​ലാ​​യേ​ക്കാം. അ​​ന​​ധി​​കൃ​​ത സ്വ​​ത്ത് സ​​മ്പാ​​ദ​​ന കേ​​സി​​ൽ ബം​​ഗ​​ളൂ​​രു ജ​​യി​​ലി​​ലേ​​ക്കു പോ​​യ​​പ്പോ​​ൾ ശ​​ശി​​ക​​ല എ​​ല്ലാം ഏ​​ൽ​​പ്പി​​ച്ചു​​പോ​​യ അ​ന​ന്ത​ര​വ​ൻ വ​​ള​​രെ വേ​​ഗം കു​​റ്റ​​വാ​​ളി​​യും ജ​​ന​​വി​​രു​​ദ്ധ​​നു​​മൊ​​ക്കെ​​യാ​​യി. ശ​​ശി​​ക​​ല​​യു​​ടെ മ​​ന്നാ​​ർ​​ഗു​​ഡി സം​​ഘ​​ത്തെ ന​​യി​​ക്കാ​​ൻ ദി​​ന​​ക​​ര​​നെ​​ക്ക​​ഴി​​ഞ്ഞേ ഒ​​രാ​​ളു​​ള്ളൂ എ​​ന്നാ​​യി​​രു​​ന്നു വ​​യ്പ്പ്. ഇ​​പ്പോ​​ഴി​​താ ആ ​​സം​​ഘ​​ത്തി​​ന്‍റെ ആ​​ണി​​ക്ക​​ല്ലി​​ള​​കി​​യി​​രി​​ക്കു​​ന്നു.
ശ​​ശി​​ക​​ല​​യ്ക്കും ദി​​ന​​ക​​ര​​നു​മൊ​പ്പം നി​​ന്നാ​​ൽ റെ​​യ്ഡും കേ​​സും എ​​ന്നു​​വേ​​ണ്ട എ​​ല്ലാ തൊ​​ന്ത​​ര​​വു​​ക​​ളും വി​​ടാ​​തെ പി​​ടി​​കൂ​​ടും എ​​ന്നു ഭ​​യ​​ന്നാ​​വ​​ണം നേ​​താ​​ക്ക​​ളെ​​ല്ലാം ഇ​​വ​​രെ വി​​ട്ടു ര​​ക്ഷ​​പെ​​ടാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത്; ശ​​ശി​​ക​​ല മു​​ഖ്യ​​മ​​ന്ത്രി​​യാ​​ക്കി​​യ എ​​ട​​പ്പാ​​ടി പ​​ള​​നി സാ​​മി പ​​നീ​​ർ​​ശെ​​ൽ​​വ​​വു​​മാ​​യി ഒ​​ത്തു​​തീ​​ർ​​പ്പു​​ണ്ടാ​​ക്കു​​ന്ന​​ത്. എ​​ട​​പ്പാ​​ടി​​യും ഭൂ​​രി​​പ​​ക്ഷം മ​​ന്ത്രി​​മാ​​രും പാ​​ർ​​ട്ടി എം​​എ​​ൽ​​എ​​മാ​​രും ചേ​​ർ​​ന്ന് ശ​​ശി​​ക​​ല​​യെ​​യും ദി​​ന​​ക​​ര​​നെ​​യും ഒ​​ഴി​​വാ​​ക്കി പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തോ​​ടു ചേ​​രാ​​നാ​​ണു പോ​​കു​​ന്ന​​ത്.
ശ​​ശി​​ക​​ല ജ​​യി​​ലി​​ലും ദി​​ന​​ക​​ര​​ൻ കേ​​സു​​ക​​ളി​​ലും കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​മ്പോ​​ൾ സ്വ​​ന്തം ത​​ടി ഭ​​ദ്ര​​മാ​​ക്കാ​​ൻ പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തി​​ന്‍റെ സ​​ഹാ​​യം കി​​ട്ടു​​മെ​​ന്നു ത​​ന്നെ​​യാ​​വ​​ണം നേ​​താ​​ക്ക​​ൾ ക​​രു​​തു​​ന്ന​​ത്. അ​​ല്ലെ​​ങ്കി​​ൽ ഏ​​താ​​നും എം​​എ​​ൽ​​എ​​മാ​​ർ മാ​​ത്രം ഒ​​പ്പ​​മു​​ള്ള പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തി​​ന്‍റെ ഗ്രൂ​​പ്പു​​മാ​​യി ല​​യി​​ക്കാ​​ൻ നി​​യ​​മ​​സ​​ഭ​​യി​​ൽ ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള എ​​ട​​പ്പാ​​ടി​​യും കൂ​​ട്ട​​രും ഇ​​ത്ര തി​​ടു​​ക്കം കാ​​ണി​​ക്കേ​​ണ്ട​​തി​​ല്ല​​ല്ലോ. പ​​നീ​​ർ​​ശെ​​ൽ​​വം പ​​റ​​യു​​ന്ന വ്യ​​വ​​സ്ഥ​​ക​​ൾ​​ക്കെ​​ല്ലാം യെ​​സ് മൂ​​ളാ​​ൻ ഭൂ​​രി​​പ​​ക്ഷ ഗ്രൂ​​പ്പി​​നു യാ​​തൊ​​രു മ​​ടി​​യു​​മി​​ല്ല! അ​താ​ണ് അ​ധി​കാ​ര​ത്തി​ന്‍റെ ഗു​ട്ട​ൻ​സ്. കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ പി​​ന്തു​​ണ​​യും സ​​ഹാ​​യ​​വും പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തി​​നു കി​​ട്ടു​​മെ​​ന്നു ത​​ന്നെ​​യാ​​വ​​ണം എ​​ട​​പ്പാ​​ടി​​യും കൂ​​ട്ട​​രു​​ടെ​​യും മ​​ന​​സി​​ലി​​രു​​പ്പ്. ശെ​​ൽ​​വ​​ത്തി​​നൊ​​പ്പം നി​​ന്നാ​​ണു ഭ​​രി​​ക്കു​​ന്ന​​തെ​​ങ്കി​​ൽ കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​ക്കാം. എം​​എ​​ൽ​​എ​​മാ​​ർ​​ക്ക് അ​​ത്യാ​​വ​​ശ്യം വേ​​ണ്ട​​തും അ​​താ​​ണ്. ഉ​​ട​​ൻ ഒ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു പോ​​കേ​​ണ്ടി​​വ​​ന്നാ​​ൽ ചി​​ല​​പ്പോ​​ൾ കെ​​ട്ടി​​വ​​ച്ച കാ​​ശു കി​​ട്ടി​​ല്ല. ആ ​​പ​​രു​​വ​​ത്തി​​ലാ​​ണ​​ല്ലോ അ​​ണ്ണാ ഡി​​എം​​കെ ഇ​​പ്പോ​​ൾ.
ജ​​യ​​ല​​ളി​​ത അ​​ന്ത​​രി​​ച്ച​​പ്പോ​​ൾ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തെ ക​​സേ​​ര​​യി​​ൽ നി​​ന്നി​​റ​​ക്കി അ​​തി​​ൽ ക​​യ​​റി​​യി​​രി​​ക്കാ​​ൻ ശ​​ശി​​ക​​ല കാ​​ണി​​ച്ച തി​​ടു​​ക്ക​​മാ​​ണ് ഈ ​​പു​​ലി​​വാ​​ലു​​ക​​ൾ​​ക്കെ​​ല്ലാം കാ​​ര​​ണ​​മാ​​യ​​ത്. അ​​വി​​ടെ​​യാ​​ണു വി​​പ​​രീ​​ത ബു​​ദ്ധി​​യു​​ടെ പ്ര​​സ​​ക്തി. സ്വ​​ത്ത് കേ​​സി​​ൽ സു​​പ്രീം കോ​​ട​​തി വി​​ധി വ​​രും മു​​ൻ​​പേ മു​​ഖ്യ​​മ​​ന്ത്രി​​യാ​​വാ​​നു​​ള്ള ശ​​ശി​​ക​​ല​​യു​​ടെ മോ​​ഹം സ​​മ​​ർ​​ഥ​​മാ​​യി ത​ട​ഞ്ഞു കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പി​​ന്തു​​ണ​​യു​​ള്ള ഗ​​വ​​ർ​​ണ​​ർ വി​​ദ്യാ​​സാ​​ഗ​​ർ റാ​​വു. സ്വ​​യം രാ​​ജി​​വ​​ച്ചു മാ​​റി​​ക്കൊ​​ടു​​ത്ത പ​​നീ​​ർ​​ശെ​​ൽ​​വം ഒ​​റ്റ രാ​​ത്രി​​കൊ​​ണ്ട് ശ​​ശി​​ക​​ല​​ക്കെ​​തി​​രേ രം​​ഗ​​ത്തു​​വ​​ന്ന​​തും നാം ​​ക​​ണ്ടു. എ​​ന്തെ​​ന്തു നാ​​ട​​ക​​ങ്ങ​​ളാ​​ണ് ആ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ത​​മി​​ഴ​​ക​​ത്ത് അ​​ര​​ങ്ങേ​​റി​​യ​​ത്. അ​​തെ​​ല്ലാം മ​​റി​​ക​​ട​​ന്ന് എ​​ട​​പ്പാ​​ടി​​യെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​ക്കി വാ​​ഴി​​ക്കു​​ന്ന​​തി​​ൽ ശ​​ശി​​ക​​ല വി​​ജ​​യി​​ച്ച​​തും ഉ​​ട​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു പോ​​കാ​​ൻ മ​​ടി​​യു​​ള്ള എം​​എ​​ൽ​​എ​​മാ​​രു​​ടെ ച​​ഞ്ച​​ല മ​​ന​​സു​​കൊ​​ണ്ടാ​​ണ്. അ​​ധി​​കാ​​ര കേ​​ന്ദ്രം ശ​​ശി​​ക​​ല​​യാ​​ണെ​​ങ്കി​​ൽ അ​​വ​​ർ​​ക്കൊ​​പ്പം നി​​ന്ന​​ല്ലേ തീ​​രൂ.
ഭ​​ര​​ണം എ​​ട​​പ്പാ​​ടി​​യു​​ടെ കൈ​​ക​​ളി​​ൽ ഇ​​രി​​ക്കു​​ന്ന​​തും അ​​ത്ര ന​​ല്ല​​ത​​ല്ല എ​​ന്നു തോ​​ന്നി​​ക്കാ​​ണും ശ​​ശി​​ക​​ല​​യ്ക്ക്. അ​​തു​​കൊ​​ണ്ടാ​​ക​​ണം ദി​​ന​​ക​​ര​​നെ ആ​​ർ​​കെ ന​​ഗ​​റി​​ൽ നി​​ർ​​ത്തി വി​​ജ​​യി​​പ്പി​​ച്ചെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച​​ത്. എം​​എ​​ൽ​​എ ആ​​യി​​ക്ക​​ഴി​​ഞ്ഞാ​​ൽ ദി​​ന​​ക​​ര​​ൻ മു​​ഖ്യ​​മ​​ന്ത്രി​​ക്ക​​സേ​​ര​​യി​​ലേ​​ക്കു നോ​​ക്കു​​മെ​​ന്ന ചി​​ന്ത എ​​ട​​പ്പാ​​ടി​​ക്കും ഉ​​ണ്ടാ​​യി​​ക്കാ​​ണും. അ​​തു​​കൊ​​ണ്ടു ത​​ന്നെ ദി​​ന​​ക​​ര​​നെ ത​​ഴ​​യു​​ന്ന​​തി​​ലും പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തെ കൂ​​ട്ടു​​പി​​ടി​​ക്കു​​ന്ന​​തി​​ലും ആ​​വേ​​ശം സ്വാ​​ഭാ​​വി​​കം എ​​ട​​പ്പാ​​ടി​​ക്ക്. ദി​​ന​​ക​​ര​​നെ ആ​​ർ​​കെ ന​​ഗ​​റി​​ൽ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കാ​​ൻ തു​​നി​​യാ​​തി​​രു​​ന്നെ​​ങ്കി​​ൽ എ​​ന്നും ഇ​​പ്പോ​​ൾ ചി​​ന്തി​​ക്കു​​ന്നു​​ണ്ടാ​​വാം ചി​ന്ന​മ്മ.
പോ​​യ​​സ് ഗാ​​ർ​​ഡ​​നി​​ൽ നി​​ന്ന് ജ​​യ​​ല​​ളി​​ത ഇ​​റ​​ക്കി​​വി​​ട്ട ദി​​ന​​ക​​ര​​നെ ശ​​ശി​​ക​​ല വീ​​ണ്ടും അ​​ക​​ത്തു ക​​യ​​റ്റി​​യ​​ത് ജ​​യ​​യു​​ടെ മ​​ര​​ണ​​ശേ​​ഷ​​മാ​​ണ്. ത​​ന്‍റെ സം​​ഘ​​ത്തെ ന​​യി​​ക്കാ​​ൻ രാ​​ഷ്ട്രീ​​യ​​ക്ക​​ളി​​ക​​ളി​​ൽ മി​​ടു​​ക്ക​​നാ​​യ അ​​ന​​ന്ത​​ര​​വ​​ൻ ത​​ന്നെ വേ​​ണ​​മെ​​ന്നു തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​വ​ർ. അ​​തു​​കൊ​​ണ്ടാ​​ണ് ജ​​യി​​ലി​​ൽ പോ​​കും മു​​ൻ​​പ് ദി​​ന​​ക​​ര​​നെ ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ്ഥാ​​ന​​ത്തു പ്ര​​തി​​ഷ്ഠി​​ച്ച​​തും. (ശ​​ശി​​ക​​ല​​യാ​​ണ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി). സ്വ​​യം മു​​ഖ്യ​​മ​​ന്ത്രി​​യാ​​വാ​​നും അ​​ന​​ന്ത​​ര​​വ​​നെ ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​രാ​​നും ന​​ട​​ത്തി​​യ ശ്ര​​മ​​ങ്ങ​​ളെ​​ല്ലാം പ​​രാ​​ജ​​യ​​പ്പെ​​ട്ട ശ​​ശി​​ക​​ല ഇ​​നി​​യെ​​ങ്ങ​​നെ ത​​മി​​ഴ​​ക രാ​​ഷ്ട്രീ​​യ​​ത്തി​​ൽ പ്ര​​സ​​ക്തി നി​​ല​​നി​​ർ​​ത്തും എ​​ന്ന​​തു ക​​ണ്ട​​റി​​യേ​​ണ്ട​​താ​​ണ്. രാ​​ഷ്ട്രീ​​യ​​ത്തി​​ൽ എ​​ഴു​​തി​​ത്ത​​ള്ള​​ലു​​ക​​ൾ ശ​​രി​​യാ​​വ​​ണ​​മെ​​ന്നി​​ല്ലെ​​ങ്കി​​ലും എ​​ളു​​പ്പം ത​​ല​​പൊ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത കെ​​ണി​​യി​​ലാ​​ണ് അ​​വ​​ർ വീ​​ണി​​രി​​ക്കു​​ന്ന​​ത്.
ദി​​ന​​ക​​ര​​നൊ​​പ്പം ഇ​​പ്പോ​​ൾ ഏ​​താ​​നും ചി​​ല എം​​എ​​ൽ​​എ​​മാ​​ർ മാ​​ത്ര​​മേ​​യു​​ള്ളൂ. പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തെ ഇ​​റ​​ക്കി​​വി​​ടു​​മ്പോ​​ൾ പി​​ന്തു​​ണ​​യു​​മാ​​യി വ​​ന്ന സീ​​നി​​യ​​ർ നേ​​താ​​ക്ക​​ൾ ഭൂ​​രി​​ഭാ​​ഗ​​വും മ​​ന്നാ​​ർ​​ഗു​​ഡി സം​​ഘ​​ത്തെ കൈ​​വി​​ട്ടി​​രി​​ക്കു​​ന്നു. എ​​ട​​പ്പാ​​ടി​​യു​​ടെ കാ​​ര്യം ത​​ന്നെ നോ​​ക്കു​​ക. പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തി​​നെ​​തി​​രേ എം​​എ​​ൽ​​എ​​മാ​​രെ സം​​ഘ​​ടി​​പ്പി​​ച്ചു നി​​ർ​​ത്തു​​ന്ന​​തി​​ൽ ശ​​ശി​​ക​​ല​​യെ സ​​ഹാ​​യി​​ച്ച നേ​​താ​​വാ​​ണ് എ​​ട​​പ്പാ​​ടി. എം​​എ​​ൽ​​എ​​മാ​​രെ റി​​സോ​​ർ​​ട്ടി​​ൽ കൊ​​ണ്ടു​​പോ​​കും മു​​ൻ​​പ് എ​​ട​​പ്പാ​​ടി​​യു​​ടെ വ​​സ​​തി​​യി​​ലാ​​ണ് എ​​ത്തി​​ച്ച​​ത് എ​​ന്നു​​പോ​​ലും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു.
എ​​ന്തു​​വ​​ന്നാ​​ലും കൈ​​വി​​ടി​​ല്ല എ​​ന്ന ഉ​​റ​​ച്ച വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് എ​​ട​​പ്പാ​​ടി​​യെ ശ​​ശി​​ക​​ല മു​​ഖ്യ​​മ​​ന്ത്രി​​ക്ക​​സേ​​ര ഏ​​ൽ​​പ്പി​​ച്ച​​തും. പ​​ക്ഷേ, അ​​ധി​​കാ​​ര​​ത്തി​​ന​​പ്പു​​റം രാ​​ഷ്ട്രീ​​യ​​ത്തി​​ൽ വ​​ലി​​യ കാ​​ര്യ​​ങ്ങ​​ളൊ​​ന്നു​​മി​​ല്ലെ​​ന്നു തെ​​ളി​​യി​​ക്കു​​ക​​യാ​​ണ് എ​​ട​​പ്പാ​​ടി​​യും. അ​​ധി​​കാ​​ര​​മാ​​ണു പ്ര​​ധാ​​നം എ​​ന്നു ശ​​ശി​​ക​​ല ചി​​ന്തി​​ച്ച​​തു​​പോ​​ലെ​​ത്ത​​ന്നെ.